Friday, March 31, 2006

Blogging A Story - ശരവണഭവന്‍

http://kathakal.blogspot.com/2006/04/blog-post.htmlDate: 4/1/2006 2:20 AM
 Author: പെരിങ്ങോടന്‍
മുറിയടച്ചു ഫ്ലാറ്റ് വിട്ടു പുറത്തിറങ്ങി. പൊടിമണ്ണിന്റെയും തൊട്ടപ്പുറത്തെ ഉത്തരേന്ത്യന്‍ റെസ്റ്റോറന്റിന്റെയും മണം വന്നു. പൊതുനിരത്തിലേയ്ക്കു നടന്നെത്തിയപ്പോള്‍ മനസ്സുപറഞ്ഞു, കണ്ണടകള്‍ വയ്ക്കേണ്ടതില്ല. ദൂരക്കാഴ്ചകള്‍ കാണേണ്ടതില്ല. കുറച്ചുദൂരം നടന്നപ്പോള്‍ ഷവര്‍മയുടെ മണം വന്നു. നാലടികള്‍ക്കപ്പുറം പുതുവസ്ത്രങ്ങളുടെ മണം വന്നു, ഒപ്പം തണുത്ത കാറ്റും തള്ളിവന്നു. ആള്‍‌പ്പെരുമാറ്റം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ചില്ലുവാതിലുകള്‍ അടഞ്ഞതോടെ മണവും തണുപ്പും പിന്‍‌വാങ്ങി.

കുറച്ചുകൂടി നടന്നപ്പോഴാണു് അസുഖകരമാ‍യ ഒരു മണം വന്നതു്. മനുഷ്യര്‍ അനസ്യൂതം നടന്നുകയറുന്ന ഇരുളു നിറഞ്ഞ ഒരു സബ്‌വേ അപ്പുറത്തുണ്ടു്. തെല്ലു കഴിഞ്ഞതോടെ കെന്റക്കി ഫ്രൈഡ് ചിക്കണ്‍‌ന്റെ മണം വന്നു. ഞാനെന്റെ കൈകള്‍ വെറുതെ മണത്തുനോക്കി. വിയര്‍പ്പിന്റെ മണം.

പിന്നെ ചെന്നു കയറിയതു മനുഷ്യരുടെ പലവിധം ഗന്ധം കൂടിക്കുഴഞ്ഞു ചേര്‍ന്നിരിക്കുന്ന അന്തരീക്ഷത്തിലേയ്ക്കാണു്. എസ്കലേറ്ററുകള്‍ കയറുന്നതിനു മുമ്പേ സ്റ്റാര്‍‌ബക്ക്സിലെ കോഫിയുടെ മണം വന്നു. മുകള്‍നിലയിലെത്തിയതോടെ ഊദിന്റെയും അത്തറിന്റെയും മണം വന്നു. പിന്നയതുമാറി പേരറിയാത്ത മറ്റേതോ സുഗന്ധദ്രവ്യങ്ങളുടെ മണം വന്നു. ജനം തിങ്ങിത്തിരക്കി നടക്കുന്ന ഇടനാഴികളില്‍ ഒരു ഭക്ഷ്യശാലയിലെ സിന്നമണ്‍ റോള്‍സിന്റെ രൂക്ഷഗന്ധം നിറഞ്ഞുനിന്നിരുന്നു. ഞാന്‍ തിടുക്കപ്പെട്ടു കുറച്ചു യന്ത്രങ്ങളുടെ ഇടയിലേയ്ക്കു ചെന്നു കയറി. അതിലൊരു യന്ത്രവും ഞാനും തമ്മിലൊരു രഹസ്യ ഉടമ്പടിയുണ്ടു്. കുറച്ചു കഴിഞ്ഞപ്പോള്‍ മുഷിയുവാന്‍ തുടങ്ങിയിരിക്കുന്ന ചില കറന്‍സി നോട്ടുകള്‍ കൈയില്‍ വന്നു. അവയ്ക്കും ഒരു പ്രത്യേക ഗന്ധമുണ്ടു്. ചുറ്റും ജനമില്ലായിരുന്നെങ്കില്‍ ഞാനവയൊന്നു മണപ്പിച്ചേന്നെ. ഞാന്‍ ആ നോട്ടുകളെ പോക്കറ്റില്‍ കരുതിവച്ചു തിരികെ നടന്നു.

നേരത്തെ പറഞ്ഞ അസുഖകരമായ മനുഷ്യമണം വീണ്ടും അനുഭവപ്പെട്ടിരുന്നു. ഇത്തവണ അതു രൂക്ഷമായിരുന്നു. ഞാന്‍ സബ്‌വേ കടന്നു നിരത്തിന്റെ അപ്പുറത്തെത്തി. പതിവുപോലെ ഒന്നു രണ്ടിടങ്ങളില്‍ ഷവര്‍മയുടെ മണം നേരിയ വ്യത്യാസത്തോടെ തിരിച്ചറിഞ്ഞു. നടത്തം നിന്നു പോയതു കരിഞ്ഞ ടയറുകളുടെ മണം കിട്ടിയപ്പോഴാണു്. ഞാന്‍ റോഡ് മുറിച്ചു കടക്കുവാന്‍ ഭയപ്പെട്ടു അല്പനേരം നിന്നു.

ഞാന്‍ വഴി അല്പം മാറി നടന്നു; വെട്ടിയ പച്ചപ്പുല്ലിന്റെ മണം കിട്ടി. സ്പ്രിംഗ്ലറുകള്‍ നനയ്ക്കുന്ന പുല്ലിനു മഴപെയ്ത നനവിന്റെ മണമില്ല. കടലിന്റെ മണം കിട്ടിത്തുടങ്ങിയപ്പോള്‍ തിരികെ പഴയ വഴിയിലേയ്ക്കു ചെന്നു കയറി. ഇരുണ്ട ഗലികളിലൂടെ ഒരു കുറുക്കുവഴിയുണ്ടു്. ശബ്ദവും വെളിച്ചവും തെല്ലുനേരത്തേയ്ക്കു് അകന്നു നിന്നപ്പോള്‍ ഇരുട്ടിനു മണമുണ്ടെന്നു തോന്നി. അതു തോന്നല്‍ മാത്രമായിരുന്നു.

ഗലികളില്‍ നിന്നു രക്ഷപ്പെട്ടു്, പെട്രോള്‍ മണക്കുന്ന വര്‍ണ്ണവിളക്കുകള്‍ക്കു കീഴെയാണു് ഞാന്‍ വന്നുനിന്നതു്. സിഗ്നല്‍ വിളക്കുകള്‍ക്കു ചുവട്ടില്‍ പ്രജ്ഞനഷ്ടപ്പെട്ടവനെപ്പോലെ അല്പനേരം നിന്നുവെന്നു തോന്നുന്നു. പിന്നെയാണു ഓര്‍മ്മ വരുന്നതു്, എന്റെ ഊഴമാണു്. റോഡു കുറുകെ കടന്നു്, നടന്നു ചെന്നതു എയര്‍ഫ്രഷ്നറിന്റെ മണമുള്ള ഒരു കുടുസ്സുമുറിയിലേയ്ക്കാണു്. അവിടെ യന്ത്രങ്ങളുടെയും പുതുമയുള്ള നോട്ടുകളുടെയും മണം അനുഭവപ്പെട്ടു. ഊഴം കാത്തു നിന്നു് എന്റെ കുടിശ്ശിക അടച്ചു തീര്‍ത്തു ഞാന്‍ പുറത്തിറങ്ങി.

ഇരുട്ടിന്റെ ഓരം ചേര്‍ന്നു പഴയ സിഗ്നല്‍ വരെ തിരിച്ചു നടന്നു. വീണ്ടും പെട്രോളിന്റെ നനുത്തമണം തോന്നി. പാതി തുറന്നു കിടന്നിരുന്ന ചില്ലുവാതിലുകളില്‍ കടന്നു ഉള്ളില്‍ കയറിയപ്പോള്‍ ഹൃദ്യമായ ചില സുഗന്ധങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ശുഭ്രവസ്ത്രധാരിയായ മനുഷ്യരുടെ സുഗന്ധം. ഞാന്‍ ചൂളിപ്പിടിച്ചു നിന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ കുളിച്ചതാണു്. പിന്നെ വളരെ നേരം കിടന്നുറങ്ങി. ശരീരം വേദനിക്കുന്നുവെന്നു തോന്നിയപ്പോള്‍ എഴുന്നേറ്റു മുഖം കഴുകി. പുറത്തിറങ്ങുമ്പോള്‍ ധരിച്ചിരിക്കുന്നതു മുഷിഞ്ഞു തുടങ്ങിയ വസ്ത്രമാണു്. പുറത്തിറങ്ങും മുമ്പേ കണ്ണാടിയില്‍ നോക്കിയപ്പോള്‍ മുഖം പതിവിലേറെ ഇരുണ്ടിരുന്നു.

മസാലദോശയുടെ മണം വന്നു. ഏകരായുള്ളവര്‍ക്കു് ഇരുന്നു കഴിക്കുവാന്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഒരു കോണിലേയ്ക്കു ഞാന്‍ മാറ്റപ്പെട്ടു. മണമില്ലാത്ത ശുദ്ധജലം സ്റ്റീല്‍ ഗ്ലാസുകളില്‍ നിറഞ്ഞു. ഓര്‍ഡറുകള്‍ എടുക്കുന്ന ചെറുപ്പക്കാരന്‍ വന്നു നിന്നു. “സാര്‍” അയാള്‍ ശ്രദ്ധനേടുവാന്‍ മുരടനക്കി.

“ഒരു മനഃസമാധാനം”

എഴുതിയെടുക്കുവാന്‍ തുനിഞ്ഞ അയാള്‍ ശങ്കിച്ചു നിന്നു. “എന്നാ ഇതു സാര്‍” അയാള്‍ ചിരിച്ചു.

“ഒരു മസാലദോശ” ഞാനും ചിരിച്ചു.

posted by സ്വാര്‍ത്ഥന്‍ at 1:33 PM 0 comments

വെള്ളാറ്റഞ്ഞൂര്‍ - മലയാള ബ്ലോഗുകള്‍ക്ക് അവാര്‍ഡുകള്‍

http://cachitea.blogspot.com/2006/03/blog-post_31.htmlDate: 3/31/2006 11:31 AM
 Author: ബെന്നി::benny
ഇന്ത്യന്‍ ഭാഷകളിലുള്ള മികച്ച ബ്ലോഗുകള്‍ക്ക് ഭാഷാ ഇന്ത്യ ഡോട്ട് കോം (മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ ഭാഷാ സംരംഭം) അവാര്‍ഡുകള്‍ നല്‍കുന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. മിക്ക ഇന്ത്യന്‍ പോര്‍ട്ടലുകളിലും ഈ മത്സരത്തിന്റെ വിവരം വന്നുകൊണ്ടിരിക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. നൂറിലധികം ബ്ലോഗുകള്‍ മലയാളത്തിലുണ്ടെങ്കിലും മത്സരത്തിനായി അപൂര്‍‌വ്വം പേര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവൂ എന്നു തോന്നുന്നു.

മത്സരത്തെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങളിതാ :

സാമൂഹിക വിഷയം (ചന്ദ്രശേഖരന്‍ നായരുടെ വാര്‍ത്തകള്‍ പോലെ), കലയും സാഹിത്യവും (എന്റെലോകം‍ പോലെ), വിനോദം (കൂമന്‍പള്ളി, മണ്ടത്തരങ്ങള്‍ പോലെ‌‍), ജേണല്‍ (പോളിന്റെ ജാലകം, സൂര്യഗായത്രി, പോലെ), രാഷ്ട്രീയം (എടുത്തു പറയാന്‍ ഒന്നുമില്ല), കായികം (എടുത്തു പറയാന്‍ ഒന്നുമില്ല), സാങ്കേതികം (വരമൊഴി എഫ് എ ക്യു പോലെ), വിഷയ കേന്ദ്രീകൃതം (മലയാണ്മ പോലെ) എന്നിങ്ങനെ 8 വിഭാഗങ്ങളിലാണ് മത്സരം.

ഉദാഹരണമായി നല്‍കിയിരിക്കുന്ന ബ്ലോഗുകള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടിവന്നവയാണ്. 11 ഇന്ത്യന്‍ ഭാഷകളിലുള്ള ബ്ലോഗുകളില്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ഓരോ ഭാഷയ്ക്കും 8 അവാര്‍ഡുകള്‍ ഉണ്ടെന്ന് ചുരുക്കം. 2006 ഫെബ്രുവരിക്ക് മുമ്പ് തുടങ്ങിയിട്ടുള്ള ഏത് ബ്ലോഗൂം മത്സരത്തിനായി നോമിനേറ്റ് ചെയ്യാം. രണ്ട് ഘട്ടങ്ങളായാണ് മത്സരം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഘട്ടം ഒന്ന്

ഉപയോക്താക്കള്‍ നോമിനേറ്റ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തിലും ബ്ലോഗുകളെ പരിഗണിക്കുക. ഒരു വിഭാഗത്തില്‍ ഒരു ബ്ലോഗേ നോമിനേറ്റ് ചെയ്യാനാവൂ. സ്വന്തം ബ്ലോഗുകളും നോമിനേറ്റ് ചെയ്യാം. വ്യത്യസ്ത വിഭാഗങ്ങളിലേക്ക് ഒരേ ബ്ലോഗുതന്നെ നോമിനേറ്റ് ചെയ്യാവുന്നതാണ്. ഓരോ നോമിനേഷനും ഓരോ വോട്ടായി പരിഗണിക്കും. മെയ് 5 വരെയാണ് ഈ ഘട്ടം.

ഭാഷാ ഇന്ത്യാ ഉപയോക്താക്കള്‍ക്കേ ബ്ലോഗുകള്‍ നോമിനേറ്റ് ചെയ്യാനുള്ള അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ഈ ഉപയോക്താക്കള്‍ ഇന്ത്യക്കാരായിരിക്കണം, അല്ലെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ വിലാസം ഉണ്ടായിരിക്കണം.

ഘട്ടം രണ്ട്

ഓരോ ബ്ലോഗിനും ലഭിക്കുന്ന വോട്ടുകള്‍ കൂടാതെ, ഭാഷാ ഇന്ത്യാ ടീം, ബ്ലോഗുകളെ ഉള്ളടക്ക മേന്മ, ഭാഷാ മേന്മ, പോസ്റ്റുകളുടെ ആവൃത്തി, കാഴ്ചക്കുള്ള ഭംഗി, ജനകീയത, ബ്ലോഗ് സംവിധാനങ്ങള്‍ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. മെയ് 6 മുതല്‍ 12 വരെയാണ് ഈ ഘട്ടം.

മുകളില്‍ പറഞ്ഞ രണ്ടു ഘട്ടങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ബ്ലോഗുകള്‍ക്കായിരിക്കും ഓരോ വിഭാഗത്തിലും അവാര്‍ഡുകള്‍ നല്‍കുക.

സമ്മാനങ്ങള്‍

അവാര്‍ഡ് നേറ്റുന്നവര്‍ക്ക് ഇന്‍ഡിക് ബ്ലോഗര്‍ അവാര്‍ഡ് ട്രോഫിയും 3500 രൂപയുടെ ടൈറ്റാന്‍ ഗിഫ്റ്റ് വൌച്ചറും ലഭിക്കും. അവാര്‍ഡ് ലഭിക്കുന്ന ബ്ലോഗുകള്‍ നോമിനേറ്റ് ചെയ്തിട്ടുള്ള ആദ്യത്തെ 3 പേര്‍ക്ക് 3000 രൂപയുടെ ടൈറ്റാന്‍ ഗിഫ്റ്റ് വൌച്ചര്‍ ലഭിക്കും. 50 ഭാഗ്യശാലികള്‍ക്ക് ഭാഷാ ഇന്ത്യ ഗുഡ്ഡികളും ലഭിക്കും.

മലയാളത്തിലും ചിലതൊക്കെ നടക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റു പോലൊരു കമ്പനിയെ അറിയിക്കാനുള്ള അവസരമാണിത്. നമുക്കെല്ലാവര്‍ക്കും ഒരു കൈപിടിച്ചു നോക്കാം. എന്തെങ്കിലുമൊക്കെ നടക്കണമല്ലോ?

സ്വന്തം ബ്ലോഗ് നോമിനേറ്റ് ചെയ്യുന്നവര്‍ ഇവിടെ ക്ലിക്കുക:
പോവട്ടങ്ങനെ പോവട്ടെ

മറ്റുള്ളവരുടെ ബ്ലോഗ് നോമിനേറ്റ് ചെയ്യുന്നവര്‍ ഇവിടെ ക്ലിക്കുക:
ആവട്ടങ്ങനെയാവട്ടെ


posted by സ്വാര്‍ത്ഥന്‍ at 7:26 AM 0 comments

Thursday, March 30, 2006

ശംഖുമുഖത്തുനിന്നൊരു ശബ്ദം - ---നിന്റെ ശബ്ദം---

http://anishhazel.blogspot.com/2006/03/blog-post_31.htmlDate: 3/31/2006 6:18 AM
 Author: anish
നിന്റെ ശബ്ദം
ചിത്രശലഭങ്ങളുടെ കൂട്ടത്തില്‍
പൂവ്‌ പാടുന്ന പിയാനോ
പൂന്തോട്ടത്തില്‍ ഒരു
ഒയാസിസ്‌
കാത്തിരിപ്പിന്‍ ഗുളികകാലത്ത്‌
എഴുതിയ സുഭാഷിതങ്ങള്‍ പോലെ..

ശുദ്ധപ്രണയത്തിന്റെ ദൌത്യമായ
എന്റെ സങ്കീര്‍ത്തനങ്ങളില്‍
സ്നേഹമുഴക്കങ്ങളാണു നിന്റെ ശബ്ദം
കരകവിഞ്ഞൊഴുകുന്ന ഒഴുക്കില്‍പെടാതെ
ഈറനാം ഒറ്റ്ക്കൊമ്പിലൊളിക്കാന്‍ ശ്രമിക്കുന്ന
കുയിലിന്റെ ഉച്ചപ്പാട്ടിനെ സ്മരിക്കുമ്പോള്‍
മഴുയുടെ ശേഷം
വരമേകിയ കുളിര്‍മ്മ
മഴയുടെ ആദ്യതുള്ളി
വീണ സ്ഫടികപാത്രം പോല്‍.

എന്റെ ടെലഫോണ്‍ മുഴങ്ങുന്നില്ല
വൃശ്ചികകൂടാരത്തില്‍ എന്റെ എന്റെ
എന്നാഗ്രഹിച്ച നിമിഷങ്ങള്‍ക്ക്‌ തപസ്സ്‌??

ജനാലയ്ക്കലിരുന്ന് നിലാവത്തുറ്റു നോക്കവെ
നവംബര്‍കാറ്റിന്റെ നൈര്‍മല്ല്യത്തില്‍
ക്ലോക്ക്‌ചിലയ്ക്കുന്ന പക്ഷിയുടെ സ്വന്തം ശബ്ദത്താല്‍
കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍
കട്ടിലില്‍ ടെലഫോണ്‍
നിശ്ചലം നിശബ്ദം
ജനാല്‍ച്ചിറകില്‍ ഞാനെന്റെ വിരലുകള്‍ പരതുന്നു.

കൈവിരല്‍ത്തുമ്പില്‍
ജനിച്ചുവീഴാന്‍ വരുന്ന
മഴയുടെ ആദ്യതുള്ളിയൊരെണ്ണം!
മഴയോടുപമിച്ച കുക്കുപക്ഷിയുടെ
നിന്റെ ശബ്ദം
ചിലങ്കനാദവുമായി പയ്യാരാങ്ങളില്‍
സ്നേഹനിഘണ്ടുവിന്‍ ഒറ്റവരിപ്പദമായി
ടെലഫോണ്‍ ശബ്ദിക്കുന്നു........

posted by സ്വാര്‍ത്ഥന്‍ at 7:42 PM 0 comments

ശേഷം ചിന്ത്യം - കള്ളിപ്പെണ്ണ്

http://chintyam.blogspot.com/2006/03/blog-post_30.htmlDate: 3/31/2006 3:08 AM
 Author: സന്തോഷ്
ഇതൊരു സാങ്കല്പിക സൃഷ്ടിയാണ്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാം‍പസില്‍ ഞാന്‍ പഠിച്ചിട്ടില്ല. എന്‍റെ ക്ലാസില്‍ കലശ്ശലായ പ്രേമവുമായി രണ്ടുപേര്‍ ഉണ്ടായിരുന്നില്ല. പ്രേമം മൂത്ത്, ക്യാം‍പസ് സ്ഥിതി ചെയ്യുന്ന നാല്പാത്തിമല മുഴുവന്‍ അവര്‍ അലസഗമനം നടത്തിയിരുന്നില്ല. ആറുമാസത്തിലൊരിക്കല്‍ ഉണ്ടാവാറുള്ള ക്ലാസ് ടൂറിന്‍റെ തലേന്നു മദ്യലഹരിയില്‍ കുറിച്ചിട്ടതല്ല ഈ ‘സൃഷ്ടി’. ഇതില്‍പ്പറയുന്ന രണ്ടു പേരും

posted by സ്വാര്‍ത്ഥന്‍ at 4:37 PM 0 comments

ഗുരുകുലം - അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍

http://malayalam.usvishakh.net/blog/archives/101Date: 3/31/2006 3:32 AM
 Author: ഉമേഷ് | Umesh

അക്ഷരശ്ലോകത്തിന്റെ യാഹൂ ഗ്രൂപ്പില്‍ നടക്കുന്ന ഇ-സദസ്സിലെ ശ്ലോകങ്ങള്‍ 100, 500 തുടങ്ങിയ നാഴികക്കല്ലുകളില്‍ എത്തുമ്പോള്‍ സദസ്സിലെ അക്ഷരക്രമത്തില്‍ത്തന്നെ ഒരു ശ്ലോകം രചിച്ചു ചൊല്ലുന്നതു് എന്റെ ഒരു പതിവായിരുന്നു. എത്ര ശ്ലോകമായി എന്നു പറ്റുമെങ്കില്‍ സൂചിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ ഇതുവരെ എഴുതിയിട്ടുള്ള ശ്ലോകങ്ങളാണു് താഴെച്ചേര്‍ക്കുന്നതു്.

 • 101-ാ‍ം ശ്ലോകം :

  പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
  വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
  ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ–
  സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!
 • 251-ാ‍ം ശ്ലോകം :

  കരുതാം കമനീയമീ സദ-
  സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
  പെരുതായ കവിത്വമെട്ടിലൊ-
  ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!
 • 501-ാ‍ം ശ്ലോകം :

  മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
  നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
  കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ–
  ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!
 • 1000-ാ‍ം ശ്ലോകം :

  ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
  കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
  കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മാറ്റീടുവാന്‍
  ക്ഷീണം ശ്ലോകസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?
 • 1500-ാ‍ം ശ്ലോകം :

  നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
  പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
  മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
  ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!
 • 2000-ാ‍ം ശ്ലോകം :

  അണ്ഡാന്തഃസ്ഥിതമായ ജീവകണമായുണ്ടായി, യാണ്ടൊന്നിനെ–
  ക്കൊണ്ടന്യൂനമനന്തരൂപമതു കൈക്കൊണ്ടീശപര്യങ്കമായ്‌,
  അണ്ടര്‍ക്കും കുതുകം വളര്‍ത്തി, വിരവില്‍ തണ്ടാര്‍മകള്‍ക്കും കിട–
  പ്പുണ്ടാക്കി, ത്തരുമീ സദസ്സു സുകൃതം രണ്ടായിരം നാവിനാല്‍!

ഇപ്പോള്‍ 2450-ല്‍ കൂടുതല്‍ ശ്ലോകങ്ങളായി. 2500 എത്തുമ്പോള്‍ ഒരു ശ്ലോകം എഴുതണമല്ലോ. ശ്ലോകമൊക്കെ എഴുതിയിട്ടു കുറെക്കാലമായി. കഴിയുമോ എന്തോ!


posted by സ്വാര്‍ത്ഥന്‍ at 4:29 PM 0 comments

എന്റെ ലോകം - പെരിങ്ങോടും പരിസര പ്രദേശങ്ങളും

http://peringodan.blogspot.com/2006/03/blog-post_31.htmlDate: 3/31/2006 2:10 AM
 Author: പെരിങ്ങോടന്‍

പെരിങ്ങോടും പരിസര പ്രദേശങ്ങളും ഗൂഗിളിന്റെ Earth എന്ന പ്രോഗ്രാം ഉപയോഗിച്ചു ഭൂഗോളത്തിന്റൊരു മൂലയില്‍ വരച്ചൂ ചേര്‍ത്തതു്. പ്രിയപ്പെട്ട പല സ്ഥലങ്ങളും ഇനിയും വരച്ചു ചേര്‍ക്കേണ്ടതുണ്ടു്. തൃത്താലയും കൂടല്ലൂരും പുന്നയൂര്‍ക്കുളവും ആല്‍ത്തറയും നരണിപ്പുഴയും എരമംഗലവും ആനക്കരയും കുമരനെല്ലൂരുമെല്ലാം. കുന്ദംകുളവും എടപ്പാളും ബന്ധിപ്പിക്കുന്ന റോഡ് തെളിഞ്ഞു കാണുന്നില്ല, ചങ്ങരംകുളവും പെരുമ്പിലാവും അതുകൊണ്ടുതന്നെ തിരിച്ചറിയാതെ പോകുന്നു. പട്ടാമ്പി കഴിഞ്ഞു പാലക്കാടു റോഡിലുള്ള ചില സ്ഥലങ്ങളും മാര്‍ക്ക് ചെയ്യപ്പെടാതെ പോയിട്ടുണ്ടു്. എല്ലാറ്റിനും ഉപരി എന്റെ സ്ക്രീന്‍ റെസല്യൂഷന്‍ ഉള്‍ക്കൊള്ളുന്നതിന്റെ പരിധിക്കപ്പുറമുള്ള പല വള്ളുവനാടന്‍ ഗ്രാമങ്ങളും സൂചിപ്പിച്ചിട്ടില്ല.

സുഹൃത്തുക്കളെ, ഈ രേഖപ്പെടുത്തലുകള്‍ ഗൂഗിള്‍ എര്‍ത്ത് കമ്യൂണിറ്റിയില്‍ സേവ് ചെയ്യുന്നതെങ്ങിനെയെന്നു വല്ല അറിവുമുണ്ടോ?

posted by സ്വാര്‍ത്ഥന്‍ at 1:34 PM 0 comments

ക്യാമ്പസ്‌ മിറര്‍

http://campusmirror.blogspot.com/2006/03/blog-post_30.htmlDate: 3/30/2006 5:01 PM
Author: കണ്ണൂസ്‌


N.S.S.COLLEGE OF POLITICS, AKATHETHARA, PALAKKAD (WE ALSO MAKE ENGINEERS!!)

ചിത്രം ഞാനെടുത്തതല്ല.posted by സ്വാര്‍ത്ഥന്‍ at 12:25 PM 0 comments

അതുല്യ :: atulya - തിരോന്തരത്ത്‌ കണ്ടത്‌...

http://atulya.blogspot.com/2006/03/blog-post_30.htmlDate: 3/30/2006 4:01 PM
 Author: അതുല്യ :: atulya

posted by സ്വാര്‍ത്ഥന്‍ at 4:36 AM 0 comments

കൊടകര പുരാണം - സീനിയ പൂക്കള്‍

http://kodakarapuranams.blogsp....com/2006/03/blog-post_29.htmlDate: 3/30/2006 12:07 PM
 Author: വിശാല മനസ്കൻ
കൊടകരയുടെ ചങ്കുഭാഗത്ത്‌; കുറച്ചുകൂടെ ക്ലിയറാക്കിയാല്‍, ടൌണിന്റെ മാറത്തെ ചെണ്ടേല്‍ വണ്ടിരിക്കുമ്പോലെ ഇരുന്നിരുന്ന ഒരു വിദ്യാലയമാണ്‌, വാഴ്ത്തപ്പെട്ട ഹിസ്‌ ഹൈനസ്സ്‌. ഡോണ്‍ബോസ്‌കോ അച്ചന്റെ പേരിലുള്ള, മഠം വക, സെന്റ്‌ ഡോണ്‍ബോസ്കോ ഗേള്‍സ്‌ ഹൈസ്കൂള്‍ ഓഫ്‌ കൊടകര.

പൊതുവില്‍ ഗേള്‍സ്‌ ഹൈസ്കൂളെന്നാണ്‌ അറിയപ്പെടുകയെങ്കിലും, നേഴസറി മുതല്‍ ഏഴുവരെ; അപ്പറേയുള്ള അപ്പര്‍ പ്രൈമറിയില്‍ പഠിക്കാന്‍, പാവാടയും ജാക്കറ്റുമിട്ട്‌, മുടിമെടഞ്ഞിട്ട്‌ റിബണ്‍ കെട്ടി വരുന്ന പിടയിനമാവണമെന്ന് നിര്‍ബന്ധല്ല്യ. പക്ഷെ അവിടന്നങ്ങോട്ട്‌, പൂവന്മാര്‍ക്ക്‌ അവിടെ പഠിപ്പ്‌ ഇമ്പോസിബിളാണ്‌.

ഓ പിന്നേ, അല്ലെങ്കില്‍ ആര്‍ക്ക്‌ പഠിക്കണം അവിടെ? പരമാനന്ദ സുഖവും കൂടെയോരു നുകവുമാണല്ലോ..! ഗവണ്മെന്റ് ബോയ്സ് സ്കൂളുമായി കമ്പയര്‍ ചെയ്യുമ്പോള്‍, തനി ബോറന്‍, മൂരാച്ചി മൊട്ടച്ചികള്‍ടെ സ്കൂള്‍ എന്ന് പലരും രഹസ്യമായി പറഞ്ഞു.

എങ്ങിനെ പറയാതിരിക്കും? യൂണിഫോം നിര്‍ബന്ധം, പഠിപ്പിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ ഒടുക്കത്തെ സ്ട്രിക്റ്റ്‌, ഉറക്കെ സംസാരിക്കാന്‍ പടില്ല, കരയാനും. സമരമെന്ന സുന്ദര സുരഭില എടപാടേയില്ല, ഇന്റര്‍വെല്ലിന്‌ ഗേയ്റ്റ്‌ വിട്ട്‌ പുറത്ത്‌ പോയിക്കൂടാത്തതിനാല്‍, ഐസ്‌, ഐസ്ക്രീം, മുളകായ, നാരങ്ങ വെള്ളം, ഉണ്ട, ബോണ്ട എന്നിവയൊന്നും ഡോണ്‍ബോസ്ക്കോയുടെ മുന്നില്‍ വരില്ല. ഇടക്കെങ്ങാനും മുടങ്ങിയാല്‍, തീര്‍ന്നു, കൊലപാതകം നടത്തിയ പ്രതിയേക്കാള്‍ കഷ്ടമായാണ്‌ ചോദ്യം ചെയ്യല്‍. ഒരുമാതിരി കാര്യങ്ങള്‍ക്കൊന്നും മുടക്ക്‌ കിട്ടില്ല, അഥവാ അധ്യയന വര്‍ഷക്കണക്കിലൊരു ദിവസം മുടക്കായിപ്പരിണമിച്ചാല്‍, കുരിശ്‌, ശനിയാശ്ചയും ക്ലാസുണ്ടാകും. ത്വയിരക്കേട്‌!

ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത നിരവധി നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ നടന്നുകൊണ്ടിരുന്ന ആ സ്കൂളില്‍ നിന്ന് ഏഴാം ക്ലാസ്‌ പാസാവുന്നതോടെ അവിടത്തെ തടവ്‌ തീരുമെന്നും പിന്നെ, ചേരാന്‍ പോകുന്ന ഗവണ്‍മന്റ്‌ ബോയ്സ്‌ സ്കൂളിനെപ്പറ്റിയുള്ള സുന്ദരന്‍ ചിന്തകളായിരുന്നു അന്നൊക്കെ അവിടുത്തെ ആണ്‍പടയുടെ സ്വപ്നങ്ങള്‍ക്ക്‌ നിറം കൊടുത്തിരുന്നത്‌.

ഡോണ്‍ബോസ്‌കോയിലെന്നെ ചേര്‍ത്തി, ഒരാള്‍ മുന്നില്‍ നിന്ന് പുള്ളിങ്ങും പിന്നില്‍ നിന്നൊരാള്‍ പുഷിങ്ങുമായി, പശുവിനെ ടെമ്പോയില്‍ കയറ്റാന്‍ പോകുമ്പോലെ കൊണ്ടുപോകുമ്പോള്‍, അന്ന് എന്റെ സഹോദരന്‍ ഉദാരമനസ്കന്‍ അവിടത്തെ ഒരു അന്തേവാസിയായിരുന്നു.

പ്രായവ്യത്യസാനുപാതം കണക്കിലെടുത്താല്‍ ഞാന്‍ ഒന്നിലെത്തുമ്പോള്‍ അദ്ദേഹം ഒമ്പതിലെത്തേണ്ടവനാണ്‌. പക്ഷെ, കൊടകരയിലെ റാങ്ക്‌ പ്രതീക്ഷയായിരുന്നതുകൊണ്ട്‌, അദ്ദേഹം രണ്ട്‌ തവണ ഗേയ്റ്റടയില്‍ പെട്ടതിനാല്‍ ഞാന്‍ രണ്ടാം ക്ലാസിലെത്തിയിട്ടേ മഹാന്‍ മഠം വിട്ടുള്ളൂ.

അതുകൊണ്ടെന്തായാലും എനിക്കൊരുപാട്‌ ഗുണങ്ങളുണ്ടായി.

എടുത്ത പറയത്തക്ക നേട്ടങ്ങളിലൊന്ന്, ചേട്ടന്റെ കുറ്റപ്പേരായ 'കള്ളും കുടുക്ക' എന്ന ഓമനപ്പേര്‍ എനിക്ക്‌ ചെറിയ ഭേദഗതിയോടെ 'കുഞ്ഞിക്കുടുക്ക' എന്നാക്കി സ്കൂളിലെ കുട്ടികള്‍ ട്രാന്‍സ്ഫര്‍ ഓഫ്‌ ഓണര്‍ഷിപ്പ്‌ ചെയ്തു തന്നു എന്നതാകുന്നു.

പിന്നെ ചേട്ടന്റെ അത്യപാര കൂര്‍മ്മ ബുദ്ധിയും പഠിക്കാനുള്ള ഉത്സാഹവും ഒമ്പത്‌ കൊല്ലായിട്ട്‌ കാണുന്നതുകൊണ്ട്‌, ടീച്ചര്‍മാര്‍ 'കണ്ണന്‍ വാഴയുടെ കടക്കുള്ള എല്ലാ കണ്ണുകളും(തൈകള്‍) കണ്ണന്‍' എന്ന യൂണീവേഴ്സല്‍ ട്രൂത്ത്‌ ഉള്‍കൊണ്ട്‌, ചേട്ടനും മറ്റു റാങ്കു പ്രതീക്ഷകളും അലങ്കരിച്ചുപോന്നിരുന്ന ക്ലാസിലെ സ്ക്രാപ്പുകള്‍ടെ ബഞ്ചായ പിന്‍ ബഞ്ചിലേക്ക്‌ എനിക്കും ഡയറക്റ്റ്‌ എന്റ്രി നല്‍കി.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവരുടെ കാല്‍ക്കുലേഷന്‍ തെറ്റല്ല എന്ന് ഞാന്‍ തെളിയിച്ച ഒരു സംഭവം നടന്നു. പരീക്ഷ സമയത്ത്‌, നേഴറിയുടെ ബാക്കിലുള്ള പുളിമരത്തിന്റെ ചുവട്ടുല്‍ വച്ച്‌, ടൌണില്‍ നിന്ന് കിട്ടിയ പൊട്ടാത്ത ഒരു പടക്കത്തിന്റെ വെടിമരുന്നെടുത്ത്‌ കരിങ്കല്ലില്‍ വച്ച്‌, അതിന്റെ മുകളില്‍ കരിങ്കല്ല് ചീള്‌ പ്ലേസ്‌ ചെയ്ത്‌ വലിയ കല്ലെടുത്ത്‌ മുകളിലിട്ട്‌ 'ഠേ' എന്ന ഉഗ്രശബ്ദമുണ്ടാക്കിപൊട്ടിക്കുന്നതിന്റെ ഡെമോ നടത്തുന്നതിന്റെയിടയില്‍, എന്നെ അന്നത്തെ ഹെഡ്മിസ്ട്രസ്സ്‌ തട്ടിക്കൊണ്ടുപോയി!!!

ഓഫീസില്‍ നിര്‍ത്തി, നഖസംരക്ഷണം ഹോബിയായുള്ള ഹെഡ്മിസ്ട്രസ്സ്‌, എന്റെ ചെവി പിടിച്ച്‌ ഉപദേശത്തിന്റെ താളലയത്തിനനുസരിച്ച്‌ ആട്ടിയപ്പോള്‍, ഞാന്‍ കരുതിയത്‌ സിസ്റ്റര്‍ എന്റെ ചെവിക്ക്‌ ഓട്ടകുത്തുകയാണെന്നാണ്‌!

മര്‍മ്മ സ്ഥാനത്ത്‌ ഇടികൊണ്ട്‌ സ്വല്‍പനേരത്തേക്ക്‌ മാന്ദ്യം സംഭവിച്ച മൈക്ക്‌ ടൈസണ്‍, മൂലക്കിരുന്ന് കരിങ്ങാലി വെള്ളം കുടിച്ച്‌ റസ്റ്റ്‌ ചെയ്യുമ്പോള്‍, മൈക്കിലൂടെ വിളിച്ചുപറഞ്ഞത്‌ ' ലോക ചെവി ബൈറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌' എന്ന് തെറ്റിക്കേള്‍ക്കുകയും ഉടനേ എണീറ്റോടി ഹോളിഫീല്‍ഡിന്റെ ചെവി കടിച്ച്‌ പറിച്ച് ഹോളുണ്ടാക്കിയതുപോലെ ഒരു ഹോള്‍!

പിന്നെ ഏഴാം ക്ലാസുവരെ എനിക്ക്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല! എന്നും പിന്നില്‍ ചുമരും മടക്കി ചാരി വച്ച കുടകളും.

ഒരിക്കല്‍ ഒരു ഓണക്കാലത്ത് പുറത്ത് പറയാന്‍ പാടില്ലാത്ത ഒരു സംഭവം നടക്കുകയുണ്ടായി.

പഴയ അമ്പാടി തീയറ്ററിന്റെ അടുത്ത്‌ വീടുള്ള കുട്ടിരവി, ഞാന്‍ സ്ഥിരമായി പൊട്ടിച്ചുപോന്ന ഹൈവേയ്ക്കരുകില്‍ നിന്നിരുന്ന കനകാമ്പരം, അദ്ദേഹം കണ്ടുവച്ചതാനെന്നും മേലാല്‍ പൊട്ടിക്കരുതെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ പിന്നെ എനിക്ക്‌ വീട്ടിലെ ചെമ്പരത്തിയേയും ചെട്ടിമല്ലിയേയും അപ്പോളക്കാരുടെ വീട്ടിലെ മാജിക്‌ റോസിനെയും ആശ്രയിച്ച്‌ പൂക്കളമിടേണ്ടി വന്നു.

വെറൈറ്റി പൂക്കളില്ലാ..യെന്ന് വിലപിച്ച എനിക്ക്‌ അപ്പോള്‍ ബോയ്സില്‍ ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന ചേട്ടന്‍ ഒരു ദിവസം കാലത്ത്‌ നിറയെ പൂക്കളുള്ള ഒരു പൂച്ചെടി കൊണ്ടു തന്നു. കമ്മല്‍പോലെയുള്‍ല മഞ്ഞനിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടി ഉടലോടെ...വേരോടെ..!

ജീവിതത്തിലാദ്യമായി എന്റെ ചേട്ടനെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ അഭിമാനം പൂണ്ടു.

മറഡോണയുടെ അനിയനെപ്പോലെ, മമ്മൂട്ടിയുടെ അനിയനെപ്പോലെ ഞാന്‍ സ്വന്തം ചേട്ടന്റെക്കുറിച്ചോര്‍ത്ത്‌ നെകളിച്ചു.

പൂക്കളിറുത്ത്‌ കളമിട്ട്‌, ചേട്ടനും ആ ചെടികൊടുത്തുവെന്ന് പറയപ്പെടുന്ന പേരറിയാത്ത ആ കൂട്ടുകാരനും നന്ദി പറഞ്ഞ്‌, ആ പൂച്ചെടി ഞാന്‍ മുറ്റത്ത്‌ നട്ട്‌ വെള്ളം നനച്ചു.

പിറ്റേ ദിവസം അതിരാവിലെ ചേട്ടന്‍ കൊണ്ടുവന്നത്‌ സീനിയ ചെടിയായിരുന്നു... നിറയെ മെറൂണ്‍ പൂക്കളുള്ള നിറഞ്ഞ ആരോഗ്യവാനായ ചെടി. എന്റെ തോട്ടത്തിലെ പുതിയ താരം.

അങ്ങിനെ തിരുവോണമായപ്പോഴേക്കും എന്റെ പൂന്തോട്ടം പലതരം ചെടികള്‍ കൊണ്ട്‌ സമൃദ്ധമായി! ഞാന്‍ അഭിമാനം കൊണ്ട്‌ പുളഞ്ഞു. അയല്‍വീട്ടിലെ കൂട്ടുകാര്‍ ജിനുവും ഷാജുവും എന്നെയും എന്റെ ചെടികളെ അസൂയയോടെ നോക്കി. എന്റെ ചെടിയില്‍ തൊട്ടാല്‍ ഇവിടെ ചോര ചിതറുമെന്ന് ഞാന്‍ ഭീഷണിമുഴക്കി അവരെ അകറ്റി നിര്‍ത്തി.

ഓണമവധിയുടെ ആര്‍ഭാടങ്ങള്‍ അവസാനിച്ച്‌, ഓണപ്പൂട്ട്‌ കഴിഞ്ഞ്‌ സ്കൂള്‍ തുറന്നു.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ്‌ ഒരുദിവസം കാലത്ത്‌ അസംബ്ലി കൂടിയപ്പോള്‍ ഹെഡ്മിസ്ട്രസിന്റെ വക ഒരു പ്രത്യേക അറിയിപ്പ്‌:

'കുട്ടികളേ, കഴിഞ്ഞ ഓണാം അവധി ദിനങ്ങളില്‍ ആരോ നമ്മുടെ പൂന്തോട്ടത്തില്‍ നിന്നിരുന്ന കുറേ നല്ല ചെടികള്‍ പറച്ചികൊണ്ടുപോവുകയും മറ്റുള്ള ചെടികള്‍ ചവിട്ടി നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ സ്കൂളിലെ ആരും അങ്ങിനെ ചെയ്യില്ല എന്നാണ്‌ എന്റെ വിശ്വാസം. എങ്കിലും ആരെങ്കിലും ചെയ്യുകയോ ചെയ്തവരെക്കുറിച്ചറിയുകയോ ഉണ്ടെങ്കില്‍ എത്രയും വേഗം വിവരം എന്നെയോ നിങ്ങളുടേ ക്ലാസ്‌ ടീച്ചറെയോ അറിയിക്കണം'

ഇത്‌ കേട്ടതും എന്റെ അടുത്ത ലൈനില്‍ നിന്നിരുന്ന ജിനു എന്നെ, സര്‍‌ഗത്തില്‍ 'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചുമെന്ന്' പാടുമ്പോള്‍ രംഭ, വിനീതിനെ നോക്കിയ പോലെ, ഒരു നോട്ടം നോക്കി.

ങും. ബ്രദര്‍ ഫെര്‍ണാണ്ടസ്‌! എന്ന് മനസ്സില്‍ പറഞ്ഞു എടുത്താല്‍ പൊന്താത്ത ഒരു ടെന്‍ഷനും പേറി ഒന്നുമറിയാത്തവനെപ്പോലെ ഞാനവിടെ തരിച്ചു നിന്നു.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങിനെയായിരുന്നു. കക്ഷി വെളുപ്പിന്‌ പാലാസ്‌ ഹോട്ടലില്‍ പാല്‌ കൊടുക്കാന്‍ പോയി വരും വഴി സ്കൂളിന്റെ മതില്‍ ചാടിക്കടന്ന്, ഡോണ്‍ബോസ്കോയിലെ കുഞ്ഞരിപ്രാവുകള്‍, ആട്ടിങ്കാട്ടവും ചാണകവും ചാരവുമെല്ലാം വീട്ടില്‍ നിന്നും ബാഗില്‍ വച്ച് കൊണ്ടുവന്നിട്ട്‌ വളര്‍ത്തിയ പുഷ്ടിഗുണമുള്ള ചെടികളെ ഒോരോന്നായി അടിച്ചുമാറ്റിക്കൊണ്ടുവരുകയായിരുന്നു. മിടുക്കന്‍!

അഥവാ പിടിച്ചാലും ആള്‍ക്ക് വല്യ പ്രശന്മില്ല, അദ്ദേഹം ബോയിസിലാണ്. എന്റെ അവസ്ഥയോ? ‘പണ്ടേ ശോഷിച്ചത് കൂടെ പോളിയോ‘ എന്ന അവസ്ഥയിലാവുക ഞാന്‍ ഞാന്‍ മാത്രം.

അന്നുതന്നെ, വീട്ടിലെത്തിയയുടന്‍ ചെടികള്‍ പറിച്ച് കളഞ്ഞ് തെളിവ് നശിപ്പിച്ചെങ്കിലും, അതിന് ശേഷം കുറെക്കാലം സ്കൂളില്‍ പറയുമോയെന്ന് പേടിച്ച് ഞാന്‍ ജിനുവിനോടും, വീട്ടില്‍ പറയുമോയെന്ന് പേടിച്ച് ചേട്ടന്‍ എന്നോടും വിധേയനായി ജീവിച്ചു.

posted by സ്വാര്‍ത്ഥന്‍ at 1:33 AM 0 comments

Wednesday, March 29, 2006

ചിത്രജാലകം - ലഹരിപ്രപഞ്ചം

http://chithrajaalakam.blogspo....com/2006/03/blog-post_29.htmlDate: 3/30/2006 9:49 AM
 Author: യാത്രാമൊഴി
തെളിമയോലുമെന്‍ പളുങ്കുപാത്രത്തില്‍
പകര്‍ന്നു ഞാനീ ലഹരിതന്‍ ജലം
അതിന്റെയുള്ളില്‍ തെളിഞ്ഞു കാണും
ലോകമെല്ലാം തലതിരിഞ്ഞതെങ്കിലും
അതെന്റെയുള്ളില്‍ കൊളുത്തിവെയ്ക്കും
പ്രപഞ്ചമൊന്നതുവേറെതന്നെ!
posted by സ്വാര്‍ത്ഥന്‍ at 10:28 PM 0 comments

ചിത്രങ്ങള്‍ - സുന്ദരിയാം സെഡോണ

http://chithrangal.blogspot.com/2006/03/blog-post_29.htmlDate: 3/30/2006 8:09 AM
 Author: evuraan
സെഡോണ എന്ന ചുവന്ന സുന്ദരിയെ ഓര്‍ത്തത് നളന്റെ പോസ്റ്റ് കണ്ടപ്പോഴാണ്. എന്റെ പക്കലുള്ള ചിത്രങ്ങളും ഒന്ന് പോസ്റ്റിയേക്കാം എന്ന് തോന്നി.

സെഡോണയെ പറ്റി കൂടുതലറിയാന്‍ ഈ ലിങ്ക് നോക്കുക.സെഡോണയിലേക്ക് എത്താറാവുമ്പോഴത്തെ കാഴ്ചകള്‍:പകല്‍‌ സമയത്തെ ചാരുത


അടുത്ത ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍, പതിനാലു വര്‍ഷം മുമ്പ് താഴോട്ട് ചാടിപ്പോയ ഒരു കാറിന്റെ അവശിഷ്ടങ്ങള്‍ കാണാം. (രണ്ട് പേര് കാലിയായ അപകടം, ദുര്‍ഘടമേറെയായതിനാല്‍, വണ്ടിയുടെ അവശിഷ്ടങ്ങള്‍ അവിടെത്തന്നെയിടേണ്ടി വന്നുവെന്ന് ചരിത്രം)

ഇനി താഴെയുള്ള ചിത്രത്തിലാവട്ടെ, ഉത്തുംഗശൃംഗത്തില്‍ യോഗാഭ്യാസം നടത്തുന്നയൊരാളിനെ കാണാം, സൂക്ഷിച്ച് നോക്കണമെന്ന് മാത്രം... (സെഡോണ പൊതുവേ ന്യൂ-ഏജ് -സ്പിരിറ്റ്വല്‍ ആള്‍ക്കാരുടെ പ്രിയപ്പെട്ട സങ്കേതമാണ്. വോര്‍ടെക്സിന്റെ (vortex) സെന്റര്‍ അവിടാണെന്നും അക്കൂട്ടര്‍ വിശ്വസിക്കുന്നു..)

അങ്ങേര് അത്രയും പൊക്കത്തിലങ്ങനെ നില്‍ക്കുന്നത് കണ്ടപ്പോള്‍ “വല്ലാത്തസുഖം തന്നെ” എന്ന് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല... അവിടുന്നെങ്ങാനും ഒന്ന് വീണ്‌ പോയാലേ? പിന്നെ, നോക്കണ്ട..!! :)

സെഡോണയില്‍ നിഴലു് പരക്കുമ്പോള്‍:


posted by സ്വാര്‍ത്ഥന്‍ at 7:46 PM 0 comments

മൌനം - സ്വന്തം കൂട്ടിലേക്ക്‌

http://swathwam.blogspot.com/2006/03/blog-post_29.htmlDate: 3/30/2006 7:49 AM
 Author: ഇന്ദു | Indu
ചുറ്റിനുമാടിക്കളിക്കും ലതകളും
കാറ്റില്‍ വിരിഞ്ഞിടും തെങ്ങണിപ്പീലിയും
മാടിവിളിക്കവെ, ഏകയായ്‌ ഞാനൊരാ
നാലുകെട്ടിന്നകം മൂകയായ്‌ നിന്നു പോയ്‌!

പത്തരമാറ്റൊളിപ്പൂമെയ്യുടയവന്‍
എത്തുന്നു സൂര്യന്‍ തുടുത്ത മുഖവുമായ്‌
ചക്രവാളം തന്നിലൂഴി തന്‍ തോഴിയാം
ചേലലയാഴിയെ തൊട്ടു തഴുകുവാന്‍.

കാവിലെക്കാവല്‍ മരത്തിന്റെ ചില്ലമേല്‍
കാക്കയൊരുങ്ങുന്നു കൂടണഞ്ഞീടുവാന്‍
നീങ്ങുന്നു ലോകം പെരിയോരിരുട്ടിന്റെ
നീഡത്തിലേക്കെന്നു തോന്നുകയാണുമേ.

എകാന്തതയോടു സല്ലപിച്ചങ്ങനെ
എതോ കിനാവിന്റെ വക്കത്തിരുന്ന ഞാന്‍
നേരമൊട്ടേറെയായ്‌ എന്തോ തിരയുന്നു
നേരിന്‍ നടയില്‍ നിഴലെന്ന പോലവെ

അസ്വസ്ഥമാകുന്നു മാമക മാനസം
അസ്തമയദ്യുതി വിട്ടകന്നീടവെ
ചേതോഹരത്വം മറഞ്ഞൊരീ സന്ധ്യയില്‍
ചേക്കേറിടട്ടെ ഞാന്‍ എന്നുള്ളിലേക്കിനി!

(1992-ല്‍ എഴുതിയത്‌)

posted by സ്വാര്‍ത്ഥന്‍ at 7:28 PM 0 comments

ചമയം - സെഡോണ

http://chamayam.blogspot.com/2006/03/blog-post_26.htmlDate: 3/26/2006 3:06 PM
 Author: നളന്‍

യാത്ര: രണസ്മാരകങ്ങളേ..

സെഡോണയുടെ മാസ്മകരിക വര്‍ണ്ണങ്ങളില്‍ അലിഞ്ഞുപോയ ദേവരാഗത്തിനായി സമര്‍പ്പിക്കുന്നു.യാത്ര: RGB

വര്‍ണ്ണങ്ങളിങ്ങനെയും


posted by സ്വാര്‍ത്ഥന്‍ at 1:27 PM 0 comments

കല്ലേച്ചി - തലാഖ്‌

http://kallechi.blogspot.com/2006/03/blog-post_29.htmlDate: 3/29/2006 11:38 PM
 Author: കല്ലേച്ചി|kallechi
കല്‍ക്കത്തയില്‍ നിന്നാണ്‌ വാര്‍ത്ത. ഇത്‌ വാര്‍ത്തയായതിനാലാണ്‌ നാമറിഞ്ഞത്‌. വാര്‍ത്തയാവാതെ എന്തൊക്കെ നടക്കുന്നുണ്ടാവണം. വാര്‍ത്ത ഇങ്ങനെയാണ്‌. ഒരാള്‍ ഉറക്കത്തില്‍ തലാഖ്‌ എന്ന്‌ മൂന്നു തവണ പറഞ്ഞു പോയി. ഇത്‌ കേട്ട ഭാര്യ പേടിച്ചു കാണണം. ഇതിന്റെ മത വിധി അറിയുന്നതിന്‌ പള്ളിയെ സമീപിച്ചപ്പോള്‍ അവര്‍ അതൊരു കുറ്റമായെടുത്ത്‌ ശിക്ഷയും വിധിച്ചു. (വാര്‍ത. അറബ്‌ ന്യൂസ്‌. 27/03/06) ഇസ്ലാമിനെ സംബന്ധിച്ച്‌ തലാഖ്‌ ചൊല്ലപ്പെട്ട സ്ത്രീ പിന്നീട്‌ അയാള്‍ക്ക്‌ അന്ന്യയാണ്‌. പരസ്പരം കാണാന്‍ പോലും പാടില്ല. 90 ദിവസത്തെ ഇദ്ദ (സുരക്ഷിത കാലം, ഗര്‍ഭിണിയാണോ എന്നു നിരീക്ഷിക്കുന്നതിന്‌) കഴിഞ്ഞ്‌ മറ്റൊരു പുരുഷന്‍ വിവാഹം കഴിച്ച്‌ ശാരീരിക ബന്ധം പുലര്‍ത്തിയതിനു ശേഷം വീണ്ടും 90 ദിവസം (വ്യത്യസ്ഥ വിഭാഗങ്ങള്‍ തമ്മില്‍ ദിവസത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടാകാം) കഴിഞ്ഞാല്‍ മാത്രമേ രണ്ടാമത്‌ ആദ്യ ആള്‍ക്ക്‌ അവളെ വിവാഹം കഴിക്കാനാവൂ. ഇങ്ങനെയെ ഇനി ഇവര്‍ക്ക്‌ ദമ്പതിമാരാവാന്‍ പറ്റൂ എന്നതാണ്‌ സ്ഥലത്തെ പള്ളിക്കമ്മിറ്റി വിധിച്ചത്‌. അതിനവര്‍ ഫത്‌വയും (മത ശാസന) ഇറക്കി. ഈ ദമ്പതികള്‍ക്ക്‌ മൂന്നു മക്കളുണ്ട്‌.

ഇത്‌ കല്‍ക്കത്തയിലല്ലേ എന്നു ചോദിച്ച്‌ നിസ്സാരമാക്കാന്‍ വരട്ടെ. സമാനമായ ഒരു കേസിന്‌ ഇതേപോലെ മലപ്പുറത്ത്‌ മതശാസന ഇറക്കുകയും അത്‌ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ദമ്പതികള്‍ക്ക്‌ ഊരുവിലക്ക്‌ ഏര്‍പ്പെടുത്തുകയും പിന്നീട്‌ കോടതി ഇടപെടുമെന്നായപ്പോള്‍ കളം മാറ്റുകയും ഒക്കെ ചെയ്തത്‌ ഈ അടുത്ത കാലത്ത്‌ വാര്‍ത്തയായിരുന്നു. ഇസ്ലാം പൌരോഹിത്യം ഒരു കാരണവശാലും അംഗീകരിക്കാത്ത മതമാണ്‌. ആളുകളുടെ അറിവില്ലായ്മ, മാനസികമായ പ്രത്യേകതകള്‍ ഇതിനൊക്കെ നാം ഇരയാവുന്നതിന്റെ പ്രത്യക്ഷോദാഹരണമാണിത്‌. ഇത്തരം ധാരാളം മത വിധികള്‍ പല മതങ്ങളും പലപ്പോഴും നല്‍കിയിട്ടുണ്ട്‌. ഏറ്റവും നല്ല തമാശ ഇതിലധികവും മത വിരുദ്ധമാണെന്നതാണ്‌. എന്നാല്‍ മതത്തില്‍ അറിവുള്ളവരും പണ്ഡിതന്മാരും ഇക്കാര്യങ്ങള്‍ക്ക്‌ ശക്തമായി ഇടപെടുകയോ ഇതു തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച്‌ ശരിയായ മതവിധിയെന്താണെന്നോ ആളുകളെ ബോധ്യപ്പെടുത്താറില്ല.

ഇസ്ലാമില്‍ തീരുമാനമെടുക്കുന്നതിനും സാക്ഷി പറയുന്നതിനും തലാഖ്‌ ചെല്ലുന്നതിനും സാമാന്യം വ്യക്തമായ നിബന്ധനകളുണ്ട്‌. പല മതവിഭാഗങ്ങള്‍ തമ്മില്‍ ചില്ലറ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌ എങ്കിലും. വിവാഹം ഒരു പുണ്ണ്യ കര്‍മ്മമാണ്‌, ദൈവമാണ്‌ അതിന്റെ സംരക്ഷകന്‍, മറ്റെല്ലാത്തിനുമെന്നപോലെ.

ഇസ്ലാമില്‍ ഒരു കാര്യം ചെയ്യുന്നതിന്‌ നിയ്യത്ത്‌ (മനസികമായ ഉറപ്പ്‌, തീരുമാനം) നിര്‍ബന്ധമാണ്‌. ചില വിഭാഗങ്ങള്‍ക്ക്‌ നിയ്യത്ത്‌ എന്നത്‌ (ഞാന്‍ ഇന്നത്‌ ചെയ്യാന്‍ പോകുന്നു എന്ന്) മനസ്സില്‍ കരുതിയാല്‍ പോര പുറത്ത്‌ പറയണം. ചിലര്‍ക്ക്‌ മനസ്സില്‍ കരുതിയാല്‍ മതി. ചിലര്‍ക്ക്‌ നിയ്യത്തില്ലാതെ ഒരു കാര്യമില്ല അതിനാല്‍ പ്രത്യേകമായി അത്‌ പ്രതിപാദിക്കേണ്ടതില്ല. അപ്പോള്‍ പോലും നിയ്യത്ത്‌ എന്നത്‌ ആരും നിഷേധിക്കുന്നില്ല. അബോധത്തിലോ ബോധം തെറ്റിയ അവസ്ഥയിലോ എടുക്കുന്ന ഒരു തീരുമാനവും സാധുവാകുകയില്ല. ഭ്രാന്തുള്ള ആളുടെ തെറ്റുകള്‍ അതിനാല്‍ തന്നെ പൊറുക്കപ്പെടും.

മനുഷ്യന്‍ സാമൂഹ്യ ജീവി എന്ന നിലയില്‍ ചില കാര്യങ്ങള്‍ സമൂഹത്തിനും ബോധ്യപ്പെടേണ്ടതുണ്ട്‌. അതിനാല്‍ സാക്ഷി എന്നത്‌ ഇസ്ലാമില്‍ പ്രധാനപ്പെട്ടതാണ്‌. രണ്ടു സാക്ഷികളാണ്‌ മിനിമം ഒരു കാര്യത്തിന്‌ തെളിവായെടുക്കുന്നത്‌. അതില്‍ കുറഞ്ഞ സാക്ഷികളുള്ള കാര്യങ്ങള്‍ തള്ളപ്പെടും. തലാഖ്‌, വിവാഹം തുടങ്ങിയ പ്രധാനമായ പലകാര്യങ്ങള്‍ക്കും സാക്ഷികള്‍ നിര്‍ബന്ധമാണ്‌.

ഇനി സാക്ഷികള്‍ക്കും വ്യവസ്ഥകളുണ്ട്‌. അയാള്‍ മുസ്ലിമായിരിക്കണം. മുകളില്‍ പറഞ്ഞ തീരുമനമെടുക്കാവുന്ന വിഭാഗത്തില്‍പെട്ട ആളായിരിക്കണം. ചില വിഭാഗങ്ങള്‍ ഈ നിബന്ധനകളെ വീണ്ടും കര്‍ശനമാക്കിയിട്ടുണ്ട്‌. അതില്‍ ഒരാളുടെ സാക്ഷിത്വം അംഗീകരിക്കുന്നതിന്‍ അയാള്‍ ശുദ്ധ മുസ്ലിമായിരിക്കണമെന്നും അയാളുടെ മുന്‍ കാല ചരിത്രത്തില്‍ അയാള്‍ കള്ളം പറയുന്നവനോ ചതിയനോ ഒന്നും ആയിരിക്കരുത്‌ എന്നുമൊക്കെ നിര്‍ദ്ദേശിക്കാറുണ്ട്‌. മുസ്ലിമായിരിക്കുക എന്നതുകൊണ്ട്‌ അയാള്‍ ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും കര്‍മകാര്യങ്ങളും അനുവര്‍ത്തിക്കുന്ന ആളായിരിക്കണം എന്നു വിവക്ഷ.

രണ്ടു സാക്ഷികള്‍ എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായ രണ്ട്‌ പുരുഷന്മാരായിരിക്കണം. സ്ത്രീകളാവുമ്പോള്‍ രണ്ടില്‍ കൂടുതലുണ്ടായിരിക്കണം. ചിലര്‍ സ്ത്രീകളില്‍ നിന്ന് മിനിമം നാലുവേണമെന്ന് പറയുന്നുണ്ട്‌.

മൂന്നു തലാഖ്‌ ഒന്നിച്ചു ചൊല്ലിയാല്‍ ശരിയാവുമോ എന്ന തര്‍ക്കം മുസ്ലിംഗള്‍ക്കിടയില്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. മുകളില്‍ പറഞ്ഞ രണ്ടുസംഭവങ്ങളിലും ഈ വ്യവസ്ഥകളില്‍ ഒന്നുപോലും പാലിക്കപ്പെടാതെ ഉറക്കത്തിലും മാനസിക നില തെറ്റിയ അവസ്ഥയിലും രണ്ടു സാധുക്കളായ മനുഷ്യര്‍ ചെയ്തുപോയ പ്രവര്‍ത്തികള്‍ക്ക്‌ ശിക്ഷ അനുഭവിക്കേണ്ടിവരിക എന്നു പറഞ്ഞാല്‍ അതിന്റെ മിതമായ ഭാഷ ക്രൂരതയെന്നാണ്‌. എന്നാല്‍ ഇവയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ സമീപനമെടുക്കാനും അതിനെതിരായി രംഗത്തു വരാനും ചിലര്‍ ശ്രമിക്കുന്നു എന്നത്‌ നല്ലകാര്യമാണ്‌. ഇവിടെ പ്രശ്നം സുന്നികള്‍, ഷിയാക്കള്‍, പിന്നെ ജമാഅ്‌ത്തെ ഇസ്ലാമി, മുജാഹിദ്‌ തുടങ്ങി സകല ഗ്രൂപ്പുകളും ഒന്നു മറ്റൊന്നില്‍ ഇടപെടാത്ത വിധം സ്വതന്ത്രമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

ദൈവം പൊറുത്താലും പൂജാരി പൊറുക്കുന്നില്ല.

ഫലിതം
കസ്റ്റംസ്‌ ഓഫീസറായ ഒരാള്‍ താന്‍ പുതുതായി നിര്‍മിച്ച വീടിന്റെ മുന്‍പില്‍ ഇങ്ങനെ എഴുതിവെച്ചു. "ഈ വീടിന്റെ ഐശ്വര്യം ദൈവ കൃപ"
പാലുകാച്ചല്‍ ചടങ്ങിനെത്തിയ ഒരാള്‍ വളരെ സന്തോഷത്തോടെ ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഇറങ്ങാന്‍ നേരത്ത്‌ പ്രസ്ഥുത ബോര്‍ഡ്‌ കണ്ട്‌ കരയാന്‍ തുടങ്ങി. ഇതു കണ്ട്‌ വീട്ടുടമസ്ഥനായ കസ്റ്റംസ്‌ ഓഫീസര്‍ കാര്യമന്വേഷിച്ചു. അപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു.
"ഞാന്‍ നിന്നെ എത്ര സഹായിച്ചു ഈ വീടു വെയ്ക്കുന്നതിനും മറ്റും. എന്നിട്ടും കണ്ട തെണ്ടികള്‍ക്കല്ലെ നന്ദിയെഴുതി ഒട്ടിച്ചിരീക്കുന്നത്‌. പിന്നെങ്ങനെ കരയാതിരിക്കും. മ്മനുഷ്യന്‍ ഇങ്ങനേയാണ്‌. ഞാനാണ്‌ അവരെ പണമുണ്ടാക്കന്‍ സഹായിക്കുന്നത്‌ എന്നിട്ട്‌ നന്ദി ദൈവത്തിനും"
"അങ്ങാരാണ്‌?"
"ചെകുത്താന്‍"

posted by സ്വാര്‍ത്ഥന്‍ at 10:37 AM 0 comments

Truth Seeker - കുട്ടിക്കളികള്‍

http://harinswamy.blogspot.com/2006/03/blog-post_29.htmlDate: 3/29/2006 10:04 PM
 Author: ഹരി
ഓടിക്കളിക്കണം, ഓണങ്ങളുണ്ണണം
ഓടിത്തളരുമ്പോള്‍, ഓര്‍മ്മകള്‍ പൂക്കണം.
**
കവടികള്‍ നിരത്തുന്നതെന്തിന്നു വൃഥാ
കണ്ണുപൊത്തിക്കളിയല്ലേ ജീവിതം.
**
അടുക്കിയ കല്ലുകളേഴും തട്ടിയിട്ടിട്ടു
വീണ്ടുമൊന്നടുക്കുകില്‍, ഹാ വിജയിച്ചു ഞാന്‍.
**
ആരോ വരച്ചിട്ട കളങ്ങളില്‍ ഒറ്റക്കാലില്‍ ചാടി
കക്കു കളിക്കും ഇരുകാലികള്‍ നമ്മള്‍

posted by സ്വാര്‍ത്ഥന്‍ at 9:43 AM 0 comments

Truth Seeker - Inn Keeper

http://harinswamy.blogspot.com/2006/03/inn-keeper.htmlDate: 3/29/2006 10:08 PM
 Author: ഹരി
Day and Night, Guests of honor
Visit my inn, Never failing once
Know when to leave, Having stayed too long
Gift me their dearest, Dawn and Dusk.

I lose myself, with Day and Night
I search for my self, At Dawn and Dusk

posted by സ്വാര്‍ത്ഥന്‍ at 9:43 AM 0 comments

::സ്വാര്‍ത്ഥവിചാരം::Swarthavicharam:: - നഗ്നസത്യം - തുടരുന്നു

http://swarthavicharam.blogspo....com/2006/03/blog-post_29.htmlDate: 3/29/2006 10:08 PM
 Author: സ്വാര്‍ത്ഥന്‍
ഒന്നാം ഭാഗം വായിച്ചവര്‍ക്ക്‌ മാത്രം "താങ്കള്‍ എന്താണ്‌ കണ്ടത്‌?" ഞാന്‍ ഇടവും വലവും നോക്കി. ഇടത്ത്‌ സിസ്റ്റര്‍ ക്യുട്ടിക്കൂറ, വലത്ത്‌ സിസ്റ്റര്‍ ബീറ്റ്രൂട്ട. തൊട്ടടുത്ത്‌ ഫാദര്‍ അല്‍ഫോണ്‍സോ മാംഗോസ്റ്റോ, പുറകില്‍ ബ്രദര്‍ എഡ്വിന്‍ കൊളാക്ക്വൊ. നിറയെ അച്ചന്മാരും കന്യാസ്ത്രീകളും സന്യസ്തരും സാമൂഹ്യപ്രവര്‍ത്തകരും. വേദി ഡോണ്‍ ബോസ്കോ യൂത്ത്‌ സര്‍വീസസ്‌, മാട്ടുംഗ, മുംബൈ. 'സെക്സ്‌ എജ്യൂക്കേറ്റേസ്‌ ആന്വല്‍

posted by സ്വാര്‍ത്ഥന്‍ at 9:07 AM 0 comments

അതുല്യ :: atulya - ഗിരിജേടെ ഓര്‍മയ്ക്‌

http://atulya.blogspot.com/2006/03/blog-post_29.htmlDate: 3/29/2006 4:57 PM
 Author: അതുല്യ :: atulya

posted by സ്വാര്‍ത്ഥന്‍ at 3:43 AM 0 comments

നുറുങ്ങു ചിന്തകള്‍ - ആര്‍ക്ക്‌ വേണ്ടി?

http://nurungu-chinthakal.blog....com/2006/03/blog-post_29.htmlDate: 3/29/2006 3:04 PM
 Author: സൂഫി
ഇതു അധിനിവേശത്തിന്റെ മറുപുറം

ബാബിലോണിന്റെ തെരുവോരങ്ങളില്‍ പിടഞ്ഞുവീഴുന്ന മണ്ണിന്റെ മക്കള്‍ക്കൊപ്പം ഇവരുമുണ്ട്‌.

അന്യന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ നിര്‍ബന്ധിതരായി മരണം ഇരന്ന് വാങ്ങുന്നവര്‍.

മരണം വിതയ്ക്കുന്നവരും
മരണം കൊയ്യുന്നവരും ഇവിടെ തുല്യദുഃഖിതരാണ്‌

കേവലം സ്ഥാപിതസാമ്പത്തിക ദുര്‍മ്മോഹങ്ങളുടെ പേരില്‍ ചോരപ്പുഴയൊരുക്കുന്നവര്‍ക്ക്‌ ഇതൊരു കാഴ്ചയാകില്ലെന്നറിയാം.

മരണത്തിന്റെ കണക്കുപുസ്തകങ്ങളില്‍ സംഖ്യാശാസ്ത്രത്തിന്റെ പരിധികള്‍ ലംഘിച്ചുകൊണ്ടു ശവങ്ങള്‍ കുന്നുകൂടുമ്പോള്‍ ഈ നഷ്ടക്കണക്കുകളെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ ഇത്തരം യുദ്ധങ്ങളുടെ പിതാക്കന്മാര്‍ ഒരിക്കലെങ്കിലും മനുഷ്യ ജന്മത്തില്‍ പിറക്കേണ്ടിവരും
posted by സ്വാര്‍ത്ഥന്‍ at 2:03 AM 0 comments

Suryagayatri സൂര്യഗായത്രി - കുഞ്ഞിയുടെ മോഹം.

http://suryagayatri.blogspot.com/2006/03/blog-post_29.htmlDate: 3/29/2006 3:11 PM
 Author: സു | Su
കണ്ണന്റെ മാറിലെ പൊന്മാല കണ്ടിട്ടെന്‍,
പാവമാം കുഞ്ഞിയ്ക്ക്‌ മോഹം തോന്നി.

അച്ഛാ, എനിയ്ക്കുമാ പൊന്മാല കിട്ടേണം,
കുഞ്ഞി കരഞ്ഞു പരാതി ചൊല്ലി.

അരിയില്ല ഭക്ഷിക്കാന്‍, അരിയായി ജീവിതം,
കുഞ്ഞിന്റെ മോഹത്തിനെന്തുത്തരം?

കണ്ണനോടായി പരാതി പറഞ്ഞു ഞാന്‍,
കുഞ്ഞീടെ സങ്കടം കാണാന്‍ വയ്യേ.

കുഞ്ഞിയുറങ്ങീട്ട്‌ ചെല്ലാമെന്നോര്‍ത്തു ഞാന്‍,
വെറുതെയാ നാട്ടുവഴികള്‍ ചുറ്റീ.

അമ്പിളിമാമനുദിച്ചൊരു നേരത്താ,
പുഴയുടെ തീരത്ത്‌ ചെന്നിരുന്നു.

പൂഴിമണലിലായ്‌ ചിത്രം വരയ്ക്കവേ,
കൈയിലായെന്തോ തടഞ്ഞുവല്ലോ.

ഞണ്ടെന്നതോര്‍ത്തു ഞാന്‍ ഞെട്ടീ ഒരു മാത്ര,
കൈ പിന്‍വലിച്ചൊന്ന് പാര്‍ത്തുനോക്കീ.

പൂഴിമണലില്‍ പുതഞ്ഞു കിടക്കുന്നൂ,
കുഞ്ഞി മോഹിച്ചൊരാ പൊന്നിന്‍ മാല.

മാലയെടുത്തു ഞാന്‍ വീട്ടിലേക്കോടിച്ചെന്നരുമയാം-
കുഞ്ഞി തന്നരികില്‍ ചെന്നു.

പാവം, കരഞ്ഞു തളര്‍ന്നുറങ്ങിപ്പോയീ,
മാലയാ, പായ തന്നരികില്‍ വെച്ചു.

നേരം പുലര്‍ന്നുടന്‍ മാലയുമായിട്ടെന്‍,
കുഞ്ഞി കളിച്ചു ചിരിച്ചു വന്നു.

അച്ഛാ ഇതു നോക്കൂ കണ്ണന്റെ പൊന്മാല,
കുഞ്ഞിയ്കണിയുവാന്‍ കിട്ടിയല്ലോ.

മുത്തേ നിന്‍ കണ്ണന്‍ നേരിട്ടയച്ചതാണിതു,
നിന്റെ ചുണ്ടിലെ പുഞ്ചിരിയ്ക്കായ്‌.

കണ്ണനു നല്‍കാം പകരം നമുക്കിന്നു,
ഭക്തി തന്‍ പഞ്ചാരപ്പാല്‍പ്പായസം.

posted by സ്വാര്‍ത്ഥന്‍ at 1:56 AM 0 comments

varthamaanam - :: ലോറന്‍സിന്റെ ആശങ്കകള്‍ ::

http://varthamaanam.blogspot.com/2006/03/blog-post_28.htmlDate: 3/29/2006 1:23 PM
 Author: Salil
റന്‍സ്‌ ഇന്നും ചാറ്റില്‍ ഉണ്ടായിരുന്നു ...

എന്നത്തെയും പോലെ കൊച്ചു വര്‍ത്തമാനം പറയാനായിരിക്കും തുടക്കം എന്ന് കരുതി .. ഇന്ന് ലോറന്‍സ്‌ ആകെ സീരിയസ്‌ ആയിട്ടാണ്‌ കണ്ടത്‌ .... ആദ്യ വാചകം തന്നെ ആകെ നിരാശ ഉണ്ടക്കുന്നതായിരുന്നു ..

"we are going to be out of HP soon - mostly by end of April "

ഫ്രാന്‍സില്‍ കമ്പനികള്‍ തലങ്ങും വിലങ്ങും തൊഴിലാളികളെ പിരിച്ചു വിട്ടുകൊണ്ടിരിക്കയാണത്രെ .. ജോലി മുഴുവന്‍ ഇന്ത്യ'യിലേക്കും റഷ്യയിലേക്കും മാറ്റി നടുന്നു .... ലോറന്‍സിന്റെ ജോലിയും ഇന്ന് പ്രശ്നത്തിലായിരിക്കയാണ്‌ ...

മുമ്പ്‌ യൂറോപ്പ്‌ - ആധുനികതയെ പറ്റി ചിന്തിക്കുന്നവര്‍ക്കൊക്കെ ഒരു പ്രചോദനമായിരുന്നു .. എനിക്ക്‌ തോന്നുന്നു യൂറോപ്പ്‌ എന്നും മാനുഷിക പരിഗണനകള്‍ക്കായിരുന്നു മുന്‍\ഗണന നല്‍കിയിരുന്നത്‌ ... മാര്‍ക്കറ്റും ടെക്നോളജിയും ഒക്കെ അവര്‍ക്ക്‌ മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ത്താനുള്ള tools മാത്രമായി കാണാനായിരുന്നു താല്‍പര്യം .. ലോകത്ത്‌ എല്ലായിടത്തും ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഒക്കെ പ്രജോദിപ്പിച്ച ആശയങ്ങളും യൂറോപ്പില്‍ നിന്നും ആയിരുന്നാണല്ലോ വന്നിരുന്നത്‌ ... എനിക്കു തോന്നുന്നു യൂറോപ്പിന്റെ വളര്‍ച്ച മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയിലെ (human civilisation ) ഒരു പ്രധാന നാഴികക്കല്ലായിരുന്നു ... സ്വാതന്ത്ര്യത്തിന്റെയും, സോഷ്യലിസത്തിന്റെയും, മനുഷ്യാവകാശത്തിന്റെയും ഒക്കെ ആശയങ്ങള്‍ക്ക്‌, യൂറോപ്പ്‌ വളരെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌ .. പിന്നാമ്പുറത്തേക്ക്‌ നോക്കിയാല്‍ യൂറോപ്പിന്‌ വളരെ നികൃഷ്ടമായ അടിമ സമ്പ്രദായത്തിന്റെ കഥകള്‍ തന്നെയാണ്‌ പറയാനുള്ളതെങ്കിലും, ആധുനിക സമൂഹത്തിന്‌ ധാരളം intellectual contribution നല്‍കാന്‍ യൂറോപ്പിന്‌ സധിച്ചിട്ടുണ്ട്‌...

യൂറോപ്പില്‍ നിന്നും വളര്‍ന്നു വന്നതായിരുന്നുവെങ്കിലും, അമേരിക്ക മറുചേരിയിലേക്കാണ്‌ തിരിഞ്ഞത്‌ ... അവിടെ എല്ലാം market driven ആയിരുന്നു .. അല്ലെങ്കില്‍ എല്ലാം market ന്റെ കണ്ണില്‍ കൂടി കാണാന്‍ ആയിരുന്നു അവര്‍ക്ക്‌ ഇഷ്ടം ... എല്ലാ ബന്ധങ്ങളും അവര്‍ക്ക്‌ കണക്ക്‌ പുസ്തകത്തിന്റെ ചട്ടകള്‍ക്കകത്ത്‌ ഒതുക്കി നിര്‍ത്താനും അങ്ങനെ ലോകത്തെ define ചെയ്യാനും ആണ്‌ അവര്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്‌ .. കല എന്നതും, ബിസിനസ്സ്‌ sence ഉള്ളവ മാത്രമേ നില നില്‍ക്കൂ എന്ന് അവര്‍ തിരിച്ചറിയുന്നു ... മൂല്യങ്ങള്‍ എന്നത്‌ യാന്‍കികള്‍ക്ക്‌ profit മാത്രമാണ്‌ .. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുക്കെ ഇന്ന് യാങ്കികളുടെ വഴി തിരഞ്ഞ്‌ നടക്കുകയാണെന്നതാണ്‌ സങ്കടകരമായ സത്യം ... എല്ലാം profit oriented planing ..

ലോകത്ത്‌ അരാജകത്വം വിതച്ച്‌ കൊണ്ട്‌ ഇന്ന് ആഗോളവല്‍ക്കരണം അതിവേഗം പടര്‍ന്ന് കൊണ്ടിരിക്കുകയാണ്‌ ... ആഗോളവല്‍കരാണത്തിന്റെ പ്രചാരകര്‍ post modern economics ന്റെ പ്രചാരകരും ആണ്‌ ... യൂറോപ്പിനും ഇന്ന് മാറി നില്‍ക്കാന്‍ കഴിയുന്നില്ല .. പല രാജ്യങ്ങളും കെണിയില്‍ പെട്ട പോലെയാണ്‌ ... ലോകത്തിന്റെ നിയന്ത്രണം കോര്‍പറേറ്റുകളുടെ കൈയില്‍ എത്തി ചേരുന്നത്‌ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ പലര്‍ക്കും .. തൊഴില്‍ രംഗത്ത്‌ രൂക്ഷമായ അരാജകത്വം .. സമ്പത്തിന്റെ കേന്ദ്രീകരണം .. സ്റ്റേറ്റ്‌ ഉടമസ്ഥതയിലുള്ള സംഗതികളുടെ സമ്പൂര്‍ണമായ സ്വകാര്യവല്‍ക്കരണം .. സമ്പത്ത്‌ എത്രയുണ്ടായാലും, തൊഴിലില്ലാത്ത ജനത - രൂക്ഷമായ പ്രതിസന്ധിയാണ്‌ .. ജനോപകാരപ്രദമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്റ്റേറ്റ്‌ മാറി നില്‍കണമെന്നാണ്‌ പുത്തന്‍ മുദ്രവാക്യം ... എല്ലാം ലാഭം നഷ്ടം എന്ന മൂല്യ സങ്കല്‍പത്തില്‍ അളക്കപ്പെടാന്‍ ലോകത്തെ പരിശീലിപ്പിച്ചു വരികയാണ്‌ ... ഭാവിയെക്കുറിച്ചുല്ല സ്വപ്നവും സങ്കല്‍പങ്ങളും വെറും ലാഭ നഷ്ടങ്ങളുടെ കണക്കു മാത്രമാണെങ്കില്‍, മനുഷ്യരുടെ സര്‍വതോന്മുഖമായ വളര്‍ച്ച എന്നത്‌ ഇനി അങ്ങോട്ട്‌ അനിശ്ചിതത്വത്തില്ലാണ്‌ ...

യൂറോപ്പ്‌ പരാജയപ്പെടുന്നയിടത്ത്‌ ആധുനിക മനുഷ്യന്‍ പരാജയപ്പെടുന്നു എന്ന് തന്നെയാണ്‌ അര്‍ഥം .. ഭൌതിക സാഹചര്യങ്ങള്‍ മനുഷ്യന്‌ വേണ്ടി എന്നത്‌ മാറി - സംഗതികള്‍ മറിച്ചായാല്‍ മനുഷ്യ വംശത്തിന്‌ അത്‌ എത്രമേല്‍ അശാസ്യമാണ്‌ എന്നത്‌ നമ്മളൊക്കെ ആലോചിക്കേണ്ട സംഗതിയാണ്‌. ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പ്പങ്ങളൊക്കെ പൊടിപിടിച്ച്‌ നഷ്ടപ്പെട്ട്‌ പോകാതിരിക്കാന്‍ നാമൊക്കെ ജാഗ്രത്തായിരിക്കേണ്ടിയിരിക്കുന്നു ...

ലോറന്‍സിന്റെ ആശങ്ക അവരുടെ മക്കളെ ഓര്‍ത്താണ്‌ .. അഞ്ചു മക്കളില്‍ ആര്‍ക്കും തന്നെ ജോലി ഇല്ല ഇന്ന് ... ആര്‍ക്കും ജോലി കിട്ടും എന്ന പ്രതീക്ഷയും ഇന്ന് കാണുന്നുമില്ല ... വ്യക്തിത്വ വികാസത്തിനും വളര്‍ച്ചക്കും സമ്പൂര്‍ണ സ്വതന്ത്ര്യം നല്‍കി തലമുറയെ രൂപപ്പെടുത്തി വന്ന ഒരു ജനത വരാനിരിക്കുന്ന തലമുറയെ ചൊല്ലി ഇന്ന് അത്യധികം ആശങ്കപെട്ട്‌ തുടങ്ങിയിരിക്കുന്നു ...

posted by സ്വാര്‍ത്ഥന്‍ at 12:16 AM 0 comments

Tuesday, March 28, 2006

വെള്ളുവനാട്ടെന്‍ - ഗീതാസാരം

http://velluvanadan.blogspot.c...g-post_114361352588882673.htmlDate: 3/29/2006 11:50 AM
 Author: വള്ളുവനാടന്‍
ചേലീലാ മൌലിയില്‍ പീലിചാര്‍ത്തി
കോലുന്ന നെറ്റിയില്‍ ഗോപിചാര്‍ത്തി
ചെന്താമരയിതള്‍ കണ്ണിനേറ്റം
ചന്തം കലര്‍ത്തും മഷിയെഴുതി
ഉള്‍പ്പൂവിലാനന്ദ മേകിവാഴും
എള്‍പ്പൂവിനോരുന്ന നാസയേന്തി
തൊണ്ടിപ്പഴത്തിന്നു നാണമേകും
ചുണ്ടിന്റെ മാധുര്യമെങ്ങും വീശി
കര്‍ണ്ണങ്ങളിലുള്ള കുണ്ഡലങ്ങള്‍
ഗണ്ഡസ്ഥലങ്ങളില്‍ മിന്നലര്‍ന്നും
ഹാരാദിയാഭരണങ്ങളേന്തി
മാറിന്നു ശോഭ ഇരട്ടിയാക്കി
ചമ്മട്ടിക്കോലു വലതു കയ്യില്‍
ചെമ്മേ കടിഞ്ഞാന്‍ ഇടതു കയ്യില്‍
മഞ്ഞപ്പട്ടങ്ങു ഞോറിഞ്ഞുടുത്തു
ശിജ്ജീത നാദത്തില്‍ നിന്നു കൃഷ്ണന്‍
*********************************
തേരിന്‍ വികാരമിയന്നിരുന്ന
വീരനാമര്‍ജ്ജുനനേവമോതി
ഭക്തപ്രിയാ കരുണാംബുരാശേ
വ്യക്തവ്യമല്ലാത്ത വൈഭവമേ
യുദ്ധക്കളത്തിലൊരുങ്ങി നില്‍ക്കും
ബന്ധുക്കളെ ഒന്നു കാട്ടിടേണേ
എന്നതു കേട്ടുടന്‍ കൃഷ്ണനപ്പോള്‍
മുന്നോട്ടു തേരിനെ കൊണ്ടുനിര്‍ത്തി
അയോ ഭഗവാനേ എന്റെ കൃഷ്ണാ
വയ്യ ബന്ധുക്കളെ കൊല്ലുവാനോ
ബന്ധുക്കളെ കൊന്നു രജ്യമാളു
മെന്തിന്നു സൌഖ്യ മീയന്നിടാനോ
ഏവം കഥിച്ച ധനജ്ജയനു
ഭാവം പകര്‍ന്നതു കണ്ട നേരം
ഭവജ്ജനാം ഭഗവാന്‍ മുകുന്ദന്‍
ഈവണ്ണമ്മോതിനാന്‍ സാവധാനം
******************************
ഇല്ലാത്തതുണ്ഡാകയില്ലയല്ലോ
ഇല്ലാതെ പോകയില്ലുള്ളതൊന്നും
ദേഹിക്കു നാശമുണ്ടാകയില്ല
ദേഹം നശിച്ചീടു മെന്നെന്നാലും
ആരെയുമാത്മാവു കൊല്ലുകില്ലാ
ആരാലും കൊല്ലപ്പെടുകയില്ലാ
വസ്‌ത്രം പഴയതുപേക്ഷിച്ചിട്ട്‌
പുത്തന്‍ ധരിപ്പതു പോലെയത്രെ
ജീര്‍ണ്ണിച്ച ദേഹം ത്യജിച്ചു ദേഹി
പൂര്‍ണ്ണം ധരിക്കുന്നു വേറെ ദേഹം
ആത്മാന മഗ്നി ദഹിപ്പ്പ്പിക്കില്ല
ആത്മാവലിഞ്ഞു പോകുന്നതല്ല
ആത്മാജനിച്ചു മരിക്കുമെന്നാ
ണാത്മാവില്‍ നീ കരുതുന്നതെങ്കില്‍
തിണ്ണം ജനിച്ചവര്‍ ചാകുമെന്നും
തിണ്ണം മരിച്ചവര്‍ ജാതനെന്നും
നന്നായറിഞ്ഞു നീ ദുഃഖിയാതെ
നന്നായ്‌ സ്വധര്‍മ്മ മറിഞ്ഞുചെയ്ക
സംശയമൊന്നിലും വെച്ചിടാതെ
സംശയം ക്കൂടാതെ ചെയ്കയെല്ലാം
കര്‍മ്മം ചെയ്യാനധികാരി നീയാം
കര്‍മ്മ ഫലമതിലോര്‍ത്തിടല്ലാ
പുണ്യപാപങ്ങളുപേക്ഷിച്ചിട്ടു
തുല്ല്യബുത്ധിയോടെ വാണിടേണം
പത്തീന്ദൃിയങ്ങളും കീഴടക്കി
ഒത്ത മനസ്സുമേകാഗ്രമാക്കി
കര്‍മ്മഫലങ്ങളില്‍ മോഹിയാതെ
കര്‍മ്മങ്ങള്‍ ചെയ്ക ഈശാര്‍പ്പണമായ്‌
ഇങ്ങനെ ഓരൊരൊ തത്വമോതി
ഭംഗിയില്‍ പാര്‍ത്ഥനെ ബുദ്ധനാക്കി
വിശ്വാസംക്കൂട്ടുവാന്‍ ദേവദേവന്‍
വെശ്വരൂപം കാട്ടി നിന്നു തേരില്‍
എല്ലാത്തിലു മെല്ലംഞ്ഞാനാണെന്നും
എല്ലാമെന്നിലെന്നും കണ്ടിടേണം
നൂലില്‍ മണികള്‍ പോല്‍ എന്നിലെല്ലൊം
ചേലില്‍ കോര്‍ത്തുള്ളതാണെൊര്‍ത്തിടേണം
സാക്ഷാല്‍ പരമാര്‍ത്ഥ തത്വമേവം
പാര്‍ത്ഥന്‍ ഭഗവാങ്കല്‍ നിന്നറിഞ്ഞു
ഏറ്റമുണര്‍വോടെ ഭാരതന്‍താന്‍
ഏറ്റൂ സ്വധര്‍മ്മം നടത്തികൊണ്ടാന്‍
ഒന്നു ശ്രമം ചെയ്ത നേരം ദൈവം
നന്നായ്‌ സഹായിച്ചു പൂര്‍ണ്ണനാകി
എങ്ങു ധനുര്‍ദ്ധരന്‍ പാര്‍ത്ഥനുണ്ടോ
അങ്ങു വിജയശ്രീ മംഗളങ്ങള്‍
തങ്ങുമീ മന്ത്രം ജപിച്ചു കൊള്‍വിന്‍
ഈശന്‍ ഭഗവാന്റെ ഗീത ഏവം
ലേശം കൂടാതെ പഠിച്ചുകൊള്‍വിന്‍
ഗീത പഠികുന്ന വിട്ടിലെല്ലാം
ശ്രീദേവി വന്നു വിളങ്ങി കാണ്മൂ
ഗീതപാഠം ചൊല്ലി കേട്ടു വെന്നാല്‍
ബോധമുണ്ടായിടും വൃക്ഷങ്ങള്‍ക്കും
സര്‍വ്വചരാചരങ്ങള്‍ക്കതിന്നയ്‌
സര്‍വ്വത്ര മംഗളം വന്നിടട്ടെ
സര്‍വ്വത്ര മംഗളം വന്നിടട്ടെ

posted by സ്വാര്‍ത്ഥന്‍ at 10:40 PM 0 comments

വെള്ളുവനാട്ടെന്‍ - ഒരു പഴയ സിനിമ നോട്ടീസ്‌

http://velluvanadan.blogspot.com/2006/03/blog-post_29.htmlDate: 3/29/2006 11:19 AM
 Author: വള്ളുവനാടന്‍


എങ്ങനെ പ്രിസെര്‍വ്‌ ചെയ്യും എന്നറിയാമോ Please advise

posted by സ്വാര്‍ത്ഥന്‍ at 10:11 PM 0 comments

ഭൂതകാലക്കുളിര്‍ - എഴുന്നെള്ളത്ത്‌

http://thulasid.blogspot.com/2006/03/blog-post_28.htmlDate: 3/29/2006 10:10 AM
 Author: Thulasi

posted by സ്വാര്‍ത്ഥന്‍ at 8:53 PM 0 comments

Truth Seeker - കുഞ്ഞുണ്ണി മാഷ്‌ - 2

http://harinswamy.blogspot.com/2006/03/2.htmlDate: 3/29/2006 8:00 AM
 Author: ഹരി
അടുത്ത ഇന്ത്യ സന്ദര്‍ശനത്തില്‍ വലപ്പാട്ടു്‌ ചെന്നു്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാലോ എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍, സൂഫി കവി റൂമിയുടെ ഈ വരികള്‍ കണ്ണില്‍ പെട്ടു. (ഏകദേശ തര്‍ജ്ജമ):

"മണ്മറയും മഹാത്മാക്കളെ
മണ്ണിലല്ല തേടേണ്ടു
മനുഷ്യ മനസ്സിലല്ലോ"

മാഷിന്റെ അര്‍ത്ഥഗര്‍ഭമായ രണ്ടുവരിളും നാലുവരികളും എന്നും മലയാളിയുടെ ഹൃദയത്തില്‍ അമര്‍ത്ത്യമായി കുടികൊള്ളും എന്നാശ്വസിക്കട്ടെ.

posted by സ്വാര്‍ത്ഥന്‍ at 7:54 PM 0 comments

മൈലാഞ്ചി - വായന

http://reshan.blogspot.com/2006/03/blog-post_28.htmlDate: 3/29/2006 6:34 AM
 Author: Reshma
മുന്തിരിയെ നീ വര്‍ണ്ണിച്ചത് വായിച്ച് ഞാന്‍‌ ആ വാക്കുകളിലെ മുന്തിരിനീര് രുചിച്ചിട്ടുണ്ട്. ചെറി പൂക്കള്‍ കൊഴിയുന്നതെങ്ങെനെയെന്ന് നീ കാണിച്ചതിനു ശേഷമാണ് ഞാനവയുടെ സംഗീതം കേള്‍ക്കുന്നത്.
എന്നാല്‍ ‍പെണ്‍മനസ്സിന് നീ ചാര്‍ത്തികൊടുക്കുന്ന നിഗൂഡതക്ക് മുന്‍പില്‍ ഞാനൊന്ന് മടിച്ച് നില്‍ക്കും. പിന്നെ, യുട്ടോപ്പിയന്‍ തെരുവുകളില്‍ പറക്കുന്ന പച്ച ആനകളെ കുറിച്ച് വായിക്കുന്ന കൌതുകത്തോടെ വായന തുടരും.

posted by സ്വാര്‍ത്ഥന്‍ at 5:29 PM 0 comments

ചിത്രങ്ങള്‍ - ബ്ലോഗുകളെ ഗൂഗിളിനൊന്ന് കാട്ടി കൊടുക്കാന്‍

http://chithrangal.blogspot.co...g-post_114358762055036353.htmlDate: 3/29/2006 4:43 AM
 Author: evuraan
എഴുത്തുകാര്‍, തങ്ങളുടെ ബ്ലോഗുകളുടെ വിസിബിലിറ്റി കൂട്ടുന്നതിലേക്ക്, സ്വന്തം ബ്ലോഗിനെ പറ്റി ഗൂഗിളിനൊന്ന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.

ഇവിടെ തങ്ങളുടെ ബ്ലോഗിന്റെയും, ബ്ലോഗിന്റെ ഫീഡിന്റെയും യു.ആര്‍.ഐ (uri/url) കൊടുക്കുന്നത് നന്നായിരിക്കും.

ഉദാഹരണത്തിന്, എന്റെ ബ്ലോഗ്‌സ്പോട്ട് ബ്ലോഗിന്റെ

യു.ആര്‍.ഐ : http://ente-malayalam.blogspot.com/
അതിന്റെ ഫീഡിന്റെ യു.ആര്‍.ഐ: http://ente-malayalam.blogspot.com/atom.xml


ഒരു വേര്‍ഡ്‌പ്രസ്സ് ബ്ലോഗിന്റെ യു.ആര്‍.ഐ: http://peringodan.wordpress.com/
അതിന്റെ തന്നെ ഫീഡ്: http://peringodan.wordpress.com/feed/


ഇപ്പ വരും ഇപ്പ വരുമെന്ന് പറഞ്ഞ് ഈ സംവിധാനത്തിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. ഇതിനി നിലവില്‍ വന്നപ്പോള്‍, ഇനി, എങ്ങിനെയുണ്ടാവുമോ ആവോ?

posted by സ്വാര്‍ത്ഥന്‍ at 3:31 PM 0 comments

മണ്ടത്തരങ്ങള്‍ - തോമ്മാസ്സുകുട്ടീ, വിട്ടോടാ V2.O

http://mandatharangal.blogspot.com/2006/03/v2o.htmlDate: 3/28/2006 9:17 PM
 Author: ശ്രീജിത്ത്‌ കെ
ഓട്ടോ ഡ്രൈവറുടെ മുന്നില്‍ കാണിച്ച മണ്ടത്തരത്തിന്റെ അമ്പരപ്പ് അയാള്‍ക്ക് മാറും‌മുന്നേ ഞങ്ങള്‍ ദൂരമേറെ താണ്ടിയിരുന്നു. അതിരാവിലെ എഴുന്നേറ്റ് കുളിക്കാതെ പല്ലുപോലും തേയ്ക്കാതെ മീന്‍‌കാര്‍ക്കുള്ള ഐസ്സുംകൊണ്ടുപോകുകയായിരുന്നിരിക്കണം പാവം. അങ്ങേര്‍ കണ്ടതോ, രാവിലെ സിനിമാ സ്റ്റൈലില്‍ മുന്നില്‍ വന്നു രണ്ടു ചെറുപ്പക്കാര്‍ ബൈക്ക് ചവുട്ടി നില്‍ക്കുന്നതും, എന്തൊക്കെയോ വിളിച്ചു കൂവുന്നതും, തനിക്കു കാര്യം എന്തെങ്കിലും മനസ്സിലാകുന്നതിനു മുന്നേ പിടിവിട്ട പോലെ പോക്കുന്നതും. ധന്യമായിക്കാണണം ആ മഹാന്റെ അന്നത്തെ ദിവസം.

ഞങ്ങളുടെ അമ്പരപ്പും ചമ്മലും മാറാന്‍ അധികം നേരം വേണ്ടി വന്നില്ല. കാണിച്ച മണ്ടത്തരം ഓര്‍ത്തപ്പോള്‍ രണ്ടാള്‍ക്കും ചിരിക്കാതിരിക്കാനും‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷം കാണുകയായിരുന്നു ഞാനും തോമസ്സും. കാണാന്‍ ഒരുപാട് മാറിപ്പോയിരുന്നെങ്കിലും കാണിക്കുന്ന മണ്ടത്തരത്തിന്റെ അളവിനു ഒരു കുറവും വന്നിട്ടില്ല എന്ന് രണ്ടാള്‍ക്കും മനസ്സിലായി. പഴയതും പുതിയതും ആയ കഥകളും വിശേഷങ്ങളും അയവിറക്കി ഞങ്ങള്‍ അങ്ങിനെ വീട്ടിലേക്ക് പോകുകയായിരുന്നു. വഴിയേ ഉള്ള ഒരു സിഗ്നലില്‍ വീണ്ടും ഞാന്‍ വണ്ടി നിര്‍ത്തി.

നാട്ടില്‍ പണ്ടുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇപ്പോള്‍‍ എവിടെ ആ‍ണെന്നും, പണ്ടു പിറകേ നടന്ന പെണ്‍പിള്ളേരില്‍ ഇപ്പോള്‍ ആരൊക്കെ വിവാഹിതരാണെന്നും, ഇനിയും പ്രതീക്ഷക്കു വക ഉള്ളവര്‍ എത്ര ഉണ്ടെന്നുമുള്ള ഗൌരവമുള്ള ചര്‍ച്കകള്‍ ഞങ്ങള്‍ ബൈക്കില്‍ ഇരുന്നു കൊണ്ടു തന്നെ നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിങ്കല്‍, പെട്ടെന്നൊരു ഭൂമികുലുക്കം. എന്താ പറ്റിയെ എന്ന് മനസ്സികാ‍ലാകുന്നതിനു മുന്നേ ഞങ്ങള്‍ ചെറുതായി വിഹഗസഞ്ചാരം ഒക്കെ നടത്തി വന്നു. ബൈക്ക് ആകെ ഒന്നു ആടി ഉലഞ്ഞു. ഭാഗ്യത്തിന് രണ്ടാളും വീണില്ല.

സ്ഥലകാലബോധം വന്നപ്പോഴാണ് മനസ്സിലാകുന്നത് പിറകെ വന്ന ഒരു മിനി ബസ്സ് ബൈക്കിന്റെ പിന്നിലിടിച്ചതായിരുന്നു അതു എന്ന്. എന്തു റോഡ് അപകടം നടന്നാലും മലയാളിയുടെ ആദ്യത്തെ പ്രതികരണം ആയ "എവിടെ നോക്കിയാടാ ഓടിക്കുന്നത്?” എന്നും ചോദിച്ച് ഞങ്ങള്‍ രണ്ടു പേരും ആ ബസ്സിന്റെ വാതിലിനടുത്തെത്തി. ഒന്നേ അകത്തു നോക്കിയുള്ളു, രണ്ടാളുടേയും മുട്ടിടിക്കാന്‍ തുടങ്ങി.

ബസ്സ് നിറയെ പോലീസുകാര്‍. പോലീസുകാര്‍ പോലീസ് ബസ്സില്‍ തന്നെ സഞ്ചരിക്കണം എന്നു നിയമമൊന്നുമില്ലല്ലോ. എന്തു ബസ്സിലും ആകാം. എന്നാല്‍ മറ്റു വണ്ടികളില്‍ ഇടിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടോ? ഇല്ല. ഉണ്ടോ? ഉണ്ടാവില്ലായിരിക്കും. അല്ല ശരിക്കും ഉണ്ടോ? ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ട് !!! ഇങ്ങനെ പോയി ഞങ്ങളുടെ രണ്ടാളുടേയും ടെലിപ്പതി സംഭാഷണം.

രണ്ടു ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ എന്തൊക്കെയോ ഉച്ചത്തില്‍ പറയുന്നതു കേട്ട പോലീസുകാര്‍ വണ്ടിയില്‍ നിന്നു പുറത്തേക്ക് ഞങ്ങളെ നോക്കിത്തുടങ്ങി. ഒരു അജാനബാഹു പുറത്തേക്ക് ഇറങ്ങി വരാനും തുടങ്ങി. തോമസ്സാണെങ്കില്‍ അന്ത്യകുര്‍ബാനയ്ക്ക് ഏത് അച്ചനെ വിളിക്കണം എന്ന ആലോചന വരെ തുടങ്ങി. ഞാന്‍ ഒന്നു തല ചെരിച്ച് ബസ്സിന്റെ ഡ്രൈവറെ നോക്കി. ആ കപടാമീശക്കാരന്‍ “ഒന്നു മുട്ടിയതിനാണോ നിനക്കു ഇത്ര ചൊറിച്ചില്‍. ഇനി നെഞ്ചത്തൂടെ കേറ്റും ഞാന്‍. നീയൊക്കെ എന്തു ചെയ്യുമെന്ന് കാണാണമല്ലോ” എന്ന മട്ടില്‍ കണ്ണും ഉരുട്ടി പേടിപ്പിക്കുന്നു. ഞാന്‍ അറസ്റ്റാണോ മരണമാണോ വരിക്കേണ്ടത് എന്ന ചിന്താക്കുഴപ്പത്തിലായി.

അറസ്റ്റ്, മരണം, അറസ്റ്റ്, മരണം, ... എന്റെ ചിന്തകല്‍ പെന്റുലം പോലെ ഒരു ബിന്ദുവിന്റെ ചുറ്റിപ്പറ്റി ആടിക്കൊണ്ടിരുന്നു. എന്റെ ചിന്തകളെ ഉണര്‍ത്തിയത് തോമസ്സാണ്. “അളിയാ, സിഗ്നല്‍ മാറി”, അവന്‍ ചുണ്ടനക്കാതെ പതിയെ പറഞ്ഞു. എന്റെ ശ്വാസം നേരെ വീണു. എന്റെ അബോധമനസ്സ് എന്റെ കണ്ട്രോള്‍ ഏറ്റെടുത്തു. അവശേഷിച്ച പ്രാണനും കൊണ്ട് പിന്നെ ഒരൊറ്റ അലര്‍ച്ച ആയിരുന്നു. തോമസ്സുകുട്ടീ, വിട്ടോടാ. അന്നു ഞാന്‍ ബൈക്ക് അവിടുന്നു പറത്തിയ വഴിക്ക് പിന്നെ പുല്ല് മുളച്ചിട്ടുണ്ടാവില്ല.

posted by സ്വാര്‍ത്ഥന്‍ at 11:36 AM 0 comments

Kariveppila കറിവേപ്പില - ബ്രഡ്‌ ഉപ്പുമാവ്‌ Bread Upma

http://kariveppila.blogspot.com/2006/03/bread-upma.htmlDate: 3/28/2006 9:30 PM
 Author: സു | Su
ബ്രഡ്‌ - 8 കഷണം (ഓരോന്നും 9-10 കഷണങ്ങള്‍ ആക്കുക.)

സവാള- 1 വളരെ ചെറുതായി അരിഞ്ഞത്‌.

പച്ചമുളക്‌ രണ്ട്‌- ചെറുതായി അരിഞ്ഞത്‌

തക്കാളി- ഒന്ന് ചെറുതായി അരിഞ്ഞത്‌.

കറിവേപ്പില- കുറച്ച്‌ ഇല

കടുക്‌ - കുറച്ച്

വറ്റല്‍മുളക്‌- 1 - 3 കഷണം ആക്കിയത്‌.

പാചകയെണ്ണ- കുറച്ച്‌ (വെളിച്ചെണ്ണ വേണമെന്ന് നിര്‍ബന്ധമില്ല)

ഒരു പാത്രത്തില്‍ കുറച്ച്‌ പാചകയെണ്ണയൊഴിച്ച്‌ കടുകും മുളകും കറിവേപ്പിലയും താളിക്കുക. അതിനുശേഷം സവാളയും പച്ചമുളകും ഇടുക. മൊരിഞ്ഞ ശേഷം തക്കാളി ചേര്‍ത്ത്‌ വഴറ്റുക. പാകം ആയാല്‍ ബ്രഡ്‌ കഷണങ്ങള്‍ ഇട്ട്‌ ഒന്ന് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക. ചൂടോടെ കഴിക്കുക.

Bread Upma

Bread silces - 8 (each one cut into 9-10 pieces)

Onion - 1 finley chopped

Few curry leaves

Tomato - 1 - chopped

Green chilli - 2- chopped

Dry chilli- 1 cut into 2-3 pieces

Oil

Mustard

In a frying pan put oil, mustard, drychilli and curryleaves and roast. Add onion and green chilli. Roast well. then add tomato. Finally add bread pieces and mix well. Done.

posted by സ്വാര്‍ത്ഥന്‍ at 8:38 AM 0 comments

പ്രാണിലോകത്തിലേക്കു സ്വാഗതം - അയല്‍പക്കം

http://pranilokam.blogspot.com/2006/03/blog-post_28.htmlDate: 3/28/2006 8:59 PM
 Author: seeyes
അ, ആ, ഇ, ഈ, ഉ, ഊ, ക, ഖ, ഗ, ഘ

posted by സ്വാര്‍ത്ഥന്‍ at 7:52 AM 0 comments

:::::പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍::::: - ബഠാ പൂഠ്‌

http://puttans.blogspot.com/2006/03/blog-post_28.htmlDate: 3/28/2006 7:09 PM
 Author: സ്വാര്‍ത്ഥന്‍
എന്താ ചെയ്യ! എന്നും 'ചൂടുകുട'ത്തില്‍ അരക്കുറ്റി പുട്ടെങ്കിലും ബാക്കി വരും. കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി ഞാന്‍ തന്നെ ഉണ്ടാക്കിയതല്ലേ, കളയാന്‍ മടി. രാത്രി മുഴുവന്‍ സൂക്ഷിച്ചു വയ്ക്കും, രാവിലെ എടുത്ത്‌ കളയും. വിശാലന്‍ ചെയ്യാറുള്ള പോലെ, നാളികേരം മാന്തി തിന്ന് ബാക്കി കളയാമെന്നു വച്ചാല്‍...എളുപ്പപ്പണി നോക്കി, പാക്കറ്റില്‍ കിട്ടുന്ന ഉണക്ക തേങ്ങാപ്പൊടി ഉപയോഗിച്ചാ മിക്കവാറും കണ്‍സ്ട്രക്ഷന്‍.

തലേന്ന് രാത്രിയിലെ പുട്ട്‌ (വഴിക്ക്‌ വച്ച്‌ BTW: ഞാനെന്നും രാത്രിയിലാ പുട്ടടി) റീസൈക്കിള്‍ ചെയ്ത്‌ കഴിക്കാന്‍ ഒരുപാധിയാണ്‌ അന്വേഷിച്ചത്‌. കണ്ടെത്തിയതാകട്ടെ, അട്ടര്‍ലി ബട്ടര്‍ലി ഡെലീഷ്യസ്‌ ആയ ഈ ഡിഷ്‌: ബട്ടര്‍ പുട്‌

Components

ഹോട്‌ പുട്‌ = ഹാഫ്‌ കുറ്റി
ബട്ടര്‍ = ഒരു പാളി

Gombination

ഡൌണ്‍ലോഡ്‌ ചെയ്തെടുക്കുന്ന ഹോട്‌ പുട്ടിനു മുകളിലേക്ക്‌ മെല്ലെ, വേദനിപ്പിക്കാതെ, ബട്ടര്‍ പാളി വയ്ക്കുക. ഉരുകിത്തുടങ്ങുമ്പോള്‍ ചൂണ്ടുവിരല്‍ കൊണ്ട്‌ പുട്ടില്‍ അമര്‍ത്തി നെടുകെ പിളര്‍ക്കുക. ആവി ഒന്നൊതുങ്ങി എന്നു കണ്ടാല്‍ "ആക്രമണ്‍!!!!!". വിതിന്‍ സെക്കന്റ്സ്‌ യൂ ഷുഡ്‌ ഫിനിഷ്‌ ഇറ്റ്‌ ഓഫ്‌.

Tips & Tricks

പുട്ട്‌ നേരെ 'ചൂടുകുട'ത്തിലേക്ക്‌ ഡൌണ്‍ലോഡ്‌ ചെയ്യുക. കൈ പൊള്ളാതെ നെടുകെ പിളര്‍ന്ന് ബട്ടര്‍ വയ്ക്കുക. കുടം മൂടി മായാവിയെ ധ്യാനിച്ച്‌ 'ഓം ക്രീം കുട്ടിച്ചാത്താ...' മന്ത്രം 31 തവണ ഉരുവിടുക. മനസ്സില്‍ കടന്നു വരുന്ന കുട്ടൂസന്‍, ലുട്ടാപ്പി, ഡാകിനി, ലൊട്ടുലൊടുക്ക്‌, ഗുല്‍ഗുലുമാല്‌, വിക്രമന്‍, മുത്തു എന്നിവരിലേക്കൊന്നും ശ്രദ്ധ തിരിയാതെ മന്ത്രം ജപിച്ചാല്‍, തുറന്നു നോക്കുമ്പോള്‍, മാജിക്‌, ബട്ടര്‍ കാണാനില്ല!!. അല്‍പം പോലും താമസിക്കാതെ പുട്ടും അപ്രത്യക്ഷമാക്കുക.

ഹാഫ്‌ കുറ്റി പുട്ടില്‍ കൂടൂതല്‍ ഒരുസമയം ഉപയോഗിക്കരുത്‌. ചൂടാറുന്നതിനു മുന്‍പു തന്നെ കഴിക്കേണ്ടതിനാണ്‌ ഇത്‌. നാലംഗങ്ങളുള്ള വീട്ടില്‍ നാലു പാര്‍ട്ടീഷനുള്ള പുട്ടുണ്ടാക്കുന്നത്‌ അഭികാമ്യമായിരിക്കും. അല്ലേല്‍ വെയ്റ്റ്‌ ചെയ്യുന്നവര്‍ വെള്ളമിറക്കി നിങ്ങളുടെ വയറ്‌ കേടാകും.

ഡാനിഷ്‌ 'ലൂപാര്‍ക്‌ ' ബട്ടര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അത്‌ നിറയെ 'കാര്‍ട്ടൂണാ'!!

ആഞ്ഞുവെട്ടുമ്പോള്‍ കഴിയില്ലെങ്കിലും കൈ കഴുകി കഴിഞ്ഞ്‌ എന്നെ ഓര്‍ക്കണേ...

posted by സ്വാര്‍ത്ഥന്‍ at 5:54 AM 0 comments

തുളസി - കള്ളന്മാരെ തിരഞ്ഞെടുക്കൂ

http://kevinsiji.goldeye.info/?p=68Date: 3/28/2006 6:16 PM
 Author: കെവി

കള്ളന്മാര്‍ കട്ടതിനു ശേഷം കളവുമുതല്‍ പങ്കുവയ്ക്കുന്നു. രാഷ്ട്രീയക്കാര്‍ കക്കുന്നതിനു മുമ്പുതന്നെ കക്കാനുള്ള അവകാശങ്ങള്‍ പങ്കുവയ്ക്കുന്നു.


posted by സ്വാര്‍ത്ഥന്‍ at 5:44 AM 0 comments

കളരി::Kalari - കഥാഘടന

http://kilivatilkalari.blogspot.com/2006/03/blog-post.htmlDate: 3/28/2006 2:07 PM
 Author: ഡെയ്‌ന്‍::Deign
തുടക്കം > അടക്കം > ഒടുക്കം എന്നതാണ്‌ കഥയുടെ ഘടന.

തുടക്കം
ആദ്യ ഖണ്ഡികയില്‍ പശ്ചാത്തലവും കഥാപാത്രങ്ങളും കടന്നു വരട്ടെ. വായനക്കാരനില്‍ താല്‍പര്യം ജനിപ്പിക്കുന്നതാവണം അവതരണം. പണ്ട്‌ പണ്ടൊരു ഫോറസ്റ്റില്‍ ചിണ്ടനും മണ്ടനും (ശ്രീജിത്ത്‌ അല്ല) ഉണ്ടായിരുന്നു... രീതിയില്‍. അനായാസം മനസ്സിലാകുന്നതും കിറുകൃത്യവുമായ ശൈലിയാണ്‌ നന്ന്. ചിണ്ടന്‍ പുലിയും, മണ്ടന്‍ കഴുതപ്പുലിയും ആയിരുന്നു (പറഞ്ഞില്ലേ ശ്രീജിത്തല്ലെന്ന്!). ഓര്‍ക്കുക, തുടര്‍ന്നു വായിക്കാനുള്ള താല്‍പര്യം ജനിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. കൂടുതല്‍ വിവരങ്ങളും വിശേഷങ്ങളും സംഭവ വികാസങ്ങളും അടുത്ത ഭാഗത്ത്‌ ഉള്‍പ്പെടുത്തിയാല്‍ മതി.

അടക്കം(ഉള്ളടക്കം)
ഇവിടെയാണ്‌ കഥ നടക്കുന്നത്‌. ചുരുക്കം ഖണ്ഡികകളില്‍ കഥ പറയുക. കഴിഞ്ഞ ലക്കത്തില്‍ നിന്നുള്ള ഉദാഹരണം എടുത്താല്‍, ഞങ്ങള്‍ ഹോട്ടലില്‍ കയറിയതും ചായ കുടിച്ചതും മറ്റും.

"ഒരുപാടങ്ങുലത്തല്ലേ..." എന്ന് കേട്ടിരിക്കുമല്ലോ. ഒരുപാടുലത്തിയാല്‍ തിന്നാന്‍ കൊള്ളുകേല. അതുപോലെ ഒരുപാടെഴുതിയാല്‍ വായിക്കാനും. കഥാഗതിയില്‍ നിന്ന് മാറിപ്പോകാതിരിക്കാന്‍ 'ക്രിയേറ്റിവിറ്റി'ക്ക്‌ കടിഞ്ഞാണിടുക(ഹൊ! ഈ ക്രിയേറ്റിവിറ്റിയേക്കൊണ്ട്‌ തോറ്റു). കഥയുടെ ഒടുക്കത്തിലേക്ക്‌ കടക്കുന്നതിനു മുന്‍പായി ഇവിടെ വച്ച്‌ തന്നെ കട്ടയും പടവും മടക്കാന്‍ ഒരുങ്ങാം. 'വിഖ്യാതമാകാന്‍' പോകുന്ന ആ ക്ലൈമാക്സിലേക്ക്‌ ഇപ്പോഴേ ഒരുക്കുക! ചായ കുടി കഴിഞ്ഞ്‌ ഹോട്ടലിന്റെ പിന്നാമ്പുറത്തുള്ള മൂത്രപ്പുര അന്വേഷിച്ച്‌ പോകുന്നത്‌ ഉദാഃ.

ഒടുക്കം
എല്ലാം അവസാനിക്കുന്നത്‌ ഇവിടെയാണ്‌. വായനക്കാരന്‍ നിങ്ങളുടെ കഴുത്തിന്‌ കുത്തിപ്പിടിക്കുന്നു, ഫോണില്‍ വിളിച്ച്‌ തെറി പറയുന്നു, രൂക്ഷമായി കമന്റുന്നു. അങ്ങിനെ നിങ്ങളുടെ കഥയെഴുത്ത്‌ അവസാനിക്കുന്നു!

ഇങ്ങനെ സംഭവിക്കാതിരിക്കാന്‍, ഒന്നോ രണ്ടോ ഖണ്ഡികയില്‍ ഒടുക്കം ഒതുക്കുക. ഉള്ളടക്കത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുക. ഉദാഃ "ഈ ചായയ്ക്ക്‌ എങ്ങിനെയാ ഇത്ര കൊഴുപ്പ്‌ കിട്ടുന്നത്‌?" അണ്ണാച്ചി കുളിച്ച പാലല്ലിയോ ഇത്‌!. ചോദ്യോം ഉത്തരോം നേരിട്ട്‌ നല്‍കണം എന്നല്ല, വാക്കുകളില്‍ അത്‌ ഉള്‍ക്കൊള്ളണം. കഥാന്ത്യം അല്‍പം സര്‍പ്രൈസോടെ ആവുന്നത്‌ നന്ന്. 'ഇനിയെന്താകും' എന്ന് വായനക്കാര്‍ക്ക്‌ ആലോചിക്കാന്‍ വിട്ട്‌ കൊടുക്കുന്നതും നല്ല ഐഡിയ ആണ്‌. എങ്ങിനെയായാലും വായിച്ചുകൊണ്ടിരുന്ന കഥ തീര്‍ന്നതായി വായനക്കാരന്‌ തോന്നണം.

(ടിപ്‌: സസ്പന്‍സിലോ സര്‍പ്രൈസിലോ കഥ അവസാനിപ്പിക്കുമ്പോള്‍ 'ടപ്പേ'ന്ന് ആയിരിക്കണം. അവസാനിച്ച നിമിഷത്തില്‍ നിന്ന് ഒരു അക്ഷരം പോലും തുടര്‍ന്ന് എഴുതരുത്‌)

എത്ര ശ്രദ്ധിച്ച്‌ എഴുതിയാലും, വീണ്ടും വായിക്കുമ്പോള്‍ തിരുത്താവുന്ന ഒരുപാട്‌ സംഗതികള്‍ ഉണ്ടാവും. അവയേക്കുറിച്ച്‌ അടുത്ത ലക്കത്തില്‍...

posted by സ്വാര്‍ത്ഥന്‍ at 12:48 AM 1 comments