വെള്ളാറ്റഞ്ഞൂര്‍ - മലയാള ബ്ലോഗുകള്‍ക്ക് അവാര്‍ഡുകള്‍
http://cachitea.blogspot.com/2006/03/blog-post_31.html | Date: 3/31/2006 11:31 AM |
Author: ബെന്നി::benny |
ഇന്ത്യന്‍ ഭാഷകളിലുള്ള മികച്ച ബ്ലോഗുകള്‍ക്ക് ഭാഷാ ഇന്ത്യ ഡോട്ട് കോം (മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ ഭാഷാ സംരംഭം) അവാര്‍ഡുകള്‍ നല്‍കുന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. മിക്ക ഇന്ത്യന്‍ പോര്‍ട്ടലുകളിലും ഈ മത്സരത്തിന്റെ വിവരം വന്നുകൊണ്ടിരിക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. നൂറിലധികം ബ്ലോഗുകള്‍ മലയാളത്തിലുണ്ടെങ്കിലും മത്സരത്തിനായി അപൂര്‍വ്വം പേര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവൂ എന്നു തോന്നുന്നു.
മത്സരത്തെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങളിതാ :
സാമൂഹിക വിഷയം (ചന്ദ്രശേഖരന്‍ നായരുടെ വാര്‍ത്തകള്‍ പോലെ), കലയും സാഹിത്യവും (എന്റെലോകം പോലെ), വിനോദം (കൂമന്‍പള്ളി, മണ്ടത്തരങ്ങള്‍ പോലെ), ജേണല്‍ (പോളിന്റെ ജാലകം, സൂര്യഗായത്രി, പോലെ), രാഷ്ട്രീയം (എടുത്തു പറയാന്‍ ഒന്നുമില്ല), കായികം (എടുത്തു പറയാന്‍ ഒന്നുമില്ല), സാങ്കേതികം (വരമൊഴി എഫ് എ ക്യു പോലെ), വിഷയ കേന്ദ്രീകൃതം (മലയാണ്മ പോലെ) എന്നിങ്ങനെ 8 വിഭാഗങ്ങളിലാണ് മത്സരം.
ഉദാഹരണമായി നല്‍കിയിരിക്കുന്ന ബ്ലോഗുകള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടിവന്നവയാണ്. 11 ഇന്ത്യന്‍ ഭാഷകളിലുള്ള ബ്ലോഗുകളില്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ഓരോ ഭാഷയ്ക്കും 8 അവാര്‍ഡുകള്‍ ഉണ്ടെന്ന് ചുരുക്കം. 2006 ഫെബ്രുവരിക്ക് മുമ്പ് തുടങ്ങിയിട്ടുള്ള ഏത് ബ്ലോഗൂം മത്സരത്തിനായി നോമിനേറ്റ് ചെയ്യാം. രണ്ട് ഘട്ടങ്ങളായാണ് മത്സരം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഘട്ടം ഒന്ന്
ഉപയോക്താക്കള്‍ നോമിനേറ്റ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തിലും ബ്ലോഗുകളെ പരിഗണിക്കുക. ഒരു വിഭാഗത്തില്‍ ഒരു ബ്ലോഗേ നോമിനേറ്റ് ചെയ്യാനാവൂ. സ്വന്തം ബ്ലോഗുകളും നോമിനേറ്റ് ചെയ്യാം. വ്യത്യസ്ത വിഭാഗങ്ങളിലേക്ക് ഒരേ ബ്ലോഗുതന്നെ നോമിനേറ്റ് ചെയ്യാവുന്നതാണ്. ഓരോ നോമിനേഷനും ഓരോ വോട്ടായി പരിഗണിക്കും. മെയ് 5 വരെയാണ് ഈ ഘട്ടം.
ഭാഷാ ഇന്ത്യാ ഉപയോക്താക്കള്‍ക്കേ ബ്ലോഗുകള്‍ നോമിനേറ്റ് ചെയ്യാനുള്ള അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ഈ ഉപയോക്താക്കള്‍ ഇന്ത്യക്കാരായിരിക്കണം, അല്ലെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ വിലാസം ഉണ്ടായിരിക്കണം.
ഘട്ടം രണ്ട്
ഓരോ ബ്ലോഗിനും ലഭിക്കുന്ന വോട്ടുകള്‍ കൂടാതെ, ഭാഷാ ഇന്ത്യാ ടീം, ബ്ലോഗുകളെ ഉള്ളടക്ക മേന്മ, ഭാഷാ മേന്മ, പോസ്റ്റുകളുടെ ആവൃത്തി, കാഴ്ചക്കുള്ള ഭംഗി, ജനകീയത, ബ്ലോഗ് സംവിധാനങ്ങള്‍ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. മെയ് 6 മുതല്‍ 12 വരെയാണ് ഈ ഘട്ടം.
മുകളില്‍ പറഞ്ഞ രണ്ടു ഘട്ടങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ബ്ലോഗുകള്‍ക്കായിരിക്കും ഓരോ വിഭാഗത്തിലും അവാര്‍ഡുകള്‍ നല്‍കുക.
സമ്മാനങ്ങള്‍
അവാര്‍ഡ് നേറ്റുന്നവര്‍ക്ക് ഇന്‍ഡിക് ബ്ലോഗര്‍ അവാര്‍ഡ് ട്രോഫിയും 3500 രൂപയുടെ ടൈറ്റാന്‍ ഗിഫ്റ്റ് വൌച്ചറും ലഭിക്കും. അവാര്‍ഡ് ലഭിക്കുന്ന ബ്ലോഗുകള്‍ നോമിനേറ്റ് ചെയ്തിട്ടുള്ള ആദ്യത്തെ 3 പേര്‍ക്ക് 3000 രൂപയുടെ ടൈറ്റാന്‍ ഗിഫ്റ്റ് വൌച്ചര്‍ ലഭിക്കും. 50 ഭാഗ്യശാലികള്‍ക്ക് ഭാഷാ ഇന്ത്യ ഗുഡ്ഡികളും ലഭിക്കും.
മലയാളത്തിലും ചിലതൊക്കെ നടക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റു പോലൊരു കമ്പനിയെ അറിയിക്കാനുള്ള അവസരമാണിത്. നമുക്കെല്ലാവര്‍ക്കും ഒരു കൈപിടിച്ചു നോക്കാം. എന്തെങ്കിലുമൊക്കെ നടക്കണമല്ലോ?
സ്വന്തം ബ്ലോഗ് നോമിനേറ്റ് ചെയ്യുന്നവര്‍ ഇവിടെ ക്ലിക്കുക:
പോവട്ടങ്ങനെ പോവട്ടെ
മറ്റുള്ളവരുടെ ബ്ലോഗ് നോമിനേറ്റ് ചെയ്യുന്നവര്‍ ഇവിടെ ക്ലിക്കുക:
ആവട്ടങ്ങനെയാവട്ടെ

0 Comments:
Post a Comment
<< Home