Thursday, March 30, 2006

ശംഖുമുഖത്തുനിന്നൊരു ശബ്ദം - ---നിന്റെ ശബ്ദം---

നിന്റെ ശബ്ദം
ചിത്രശലഭങ്ങളുടെ കൂട്ടത്തില്‍
പൂവ്‌ പാടുന്ന പിയാനോ
പൂന്തോട്ടത്തില്‍ ഒരു
ഒയാസിസ്‌
കാത്തിരിപ്പിന്‍ ഗുളികകാലത്ത്‌
എഴുതിയ സുഭാഷിതങ്ങള്‍ പോലെ..

ശുദ്ധപ്രണയത്തിന്റെ ദൌത്യമായ
എന്റെ സങ്കീര്‍ത്തനങ്ങളില്‍
സ്നേഹമുഴക്കങ്ങളാണു നിന്റെ ശബ്ദം
കരകവിഞ്ഞൊഴുകുന്ന ഒഴുക്കില്‍പെടാതെ
ഈറനാം ഒറ്റ്ക്കൊമ്പിലൊളിക്കാന്‍ ശ്രമിക്കുന്ന
കുയിലിന്റെ ഉച്ചപ്പാട്ടിനെ സ്മരിക്കുമ്പോള്‍
മഴുയുടെ ശേഷം
വരമേകിയ കുളിര്‍മ്മ
മഴയുടെ ആദ്യതുള്ളി
വീണ സ്ഫടികപാത്രം പോല്‍.

എന്റെ ടെലഫോണ്‍ മുഴങ്ങുന്നില്ല
വൃശ്ചികകൂടാരത്തില്‍ എന്റെ എന്റെ
എന്നാഗ്രഹിച്ച നിമിഷങ്ങള്‍ക്ക്‌ തപസ്സ്‌??

ജനാലയ്ക്കലിരുന്ന് നിലാവത്തുറ്റു നോക്കവെ
നവംബര്‍കാറ്റിന്റെ നൈര്‍മല്ല്യത്തില്‍
ക്ലോക്ക്‌ചിലയ്ക്കുന്ന പക്ഷിയുടെ സ്വന്തം ശബ്ദത്താല്‍
കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍
കട്ടിലില്‍ ടെലഫോണ്‍
നിശ്ചലം നിശബ്ദം
ജനാല്‍ച്ചിറകില്‍ ഞാനെന്റെ വിരലുകള്‍ പരതുന്നു.

കൈവിരല്‍ത്തുമ്പില്‍
ജനിച്ചുവീഴാന്‍ വരുന്ന
മഴയുടെ ആദ്യതുള്ളിയൊരെണ്ണം!
മഴയോടുപമിച്ച കുക്കുപക്ഷിയുടെ
നിന്റെ ശബ്ദം
ചിലങ്കനാദവുമായി പയ്യാരാങ്ങളില്‍
സ്നേഹനിഘണ്ടുവിന്‍ ഒറ്റവരിപ്പദമായി
ടെലഫോണ്‍ ശബ്ദിക്കുന്നു........

posted by സ്വാര്‍ത്ഥന്‍ at 7:42 PM

0 Comments:

Post a Comment

<< Home