Wednesday, March 29, 2006

നുറുങ്ങു ചിന്തകള്‍ - ആര്‍ക്ക്‌ വേണ്ടി?

ഇതു അധിനിവേശത്തിന്റെ മറുപുറം

ബാബിലോണിന്റെ തെരുവോരങ്ങളില്‍ പിടഞ്ഞുവീഴുന്ന മണ്ണിന്റെ മക്കള്‍ക്കൊപ്പം ഇവരുമുണ്ട്‌.

അന്യന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ നിര്‍ബന്ധിതരായി മരണം ഇരന്ന് വാങ്ങുന്നവര്‍.

മരണം വിതയ്ക്കുന്നവരും
മരണം കൊയ്യുന്നവരും ഇവിടെ തുല്യദുഃഖിതരാണ്‌

കേവലം സ്ഥാപിതസാമ്പത്തിക ദുര്‍മ്മോഹങ്ങളുടെ പേരില്‍ ചോരപ്പുഴയൊരുക്കുന്നവര്‍ക്ക്‌ ഇതൊരു കാഴ്ചയാകില്ലെന്നറിയാം.

മരണത്തിന്റെ കണക്കുപുസ്തകങ്ങളില്‍ സംഖ്യാശാസ്ത്രത്തിന്റെ പരിധികള്‍ ലംഘിച്ചുകൊണ്ടു ശവങ്ങള്‍ കുന്നുകൂടുമ്പോള്‍ ഈ നഷ്ടക്കണക്കുകളെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ ഇത്തരം യുദ്ധങ്ങളുടെ പിതാക്കന്മാര്‍ ഒരിക്കലെങ്കിലും മനുഷ്യ ജന്മത്തില്‍ പിറക്കേണ്ടിവരും




posted by സ്വാര്‍ത്ഥന്‍ at 2:03 AM

0 Comments:

Post a Comment

<< Home