Tuesday, March 28, 2006

:::::പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍::::: - ബഠാ പൂഠ്‌

http://puttans.blogspot.com/2006/03/blog-post_28.htmlDate: 3/28/2006 7:09 PM
 Author: സ്വാര്‍ത്ഥന്‍
എന്താ ചെയ്യ! എന്നും 'ചൂടുകുട'ത്തില്‍ അരക്കുറ്റി പുട്ടെങ്കിലും ബാക്കി വരും. കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി ഞാന്‍ തന്നെ ഉണ്ടാക്കിയതല്ലേ, കളയാന്‍ മടി. രാത്രി മുഴുവന്‍ സൂക്ഷിച്ചു വയ്ക്കും, രാവിലെ എടുത്ത്‌ കളയും. വിശാലന്‍ ചെയ്യാറുള്ള പോലെ, നാളികേരം മാന്തി തിന്ന് ബാക്കി കളയാമെന്നു വച്ചാല്‍...എളുപ്പപ്പണി നോക്കി, പാക്കറ്റില്‍ കിട്ടുന്ന ഉണക്ക തേങ്ങാപ്പൊടി ഉപയോഗിച്ചാ മിക്കവാറും കണ്‍സ്ട്രക്ഷന്‍.

തലേന്ന് രാത്രിയിലെ പുട്ട്‌ (വഴിക്ക്‌ വച്ച്‌ BTW: ഞാനെന്നും രാത്രിയിലാ പുട്ടടി) റീസൈക്കിള്‍ ചെയ്ത്‌ കഴിക്കാന്‍ ഒരുപാധിയാണ്‌ അന്വേഷിച്ചത്‌. കണ്ടെത്തിയതാകട്ടെ, അട്ടര്‍ലി ബട്ടര്‍ലി ഡെലീഷ്യസ്‌ ആയ ഈ ഡിഷ്‌: ബട്ടര്‍ പുട്‌

Components

ഹോട്‌ പുട്‌ = ഹാഫ്‌ കുറ്റി
ബട്ടര്‍ = ഒരു പാളി

Gombination

ഡൌണ്‍ലോഡ്‌ ചെയ്തെടുക്കുന്ന ഹോട്‌ പുട്ടിനു മുകളിലേക്ക്‌ മെല്ലെ, വേദനിപ്പിക്കാതെ, ബട്ടര്‍ പാളി വയ്ക്കുക. ഉരുകിത്തുടങ്ങുമ്പോള്‍ ചൂണ്ടുവിരല്‍ കൊണ്ട്‌ പുട്ടില്‍ അമര്‍ത്തി നെടുകെ പിളര്‍ക്കുക. ആവി ഒന്നൊതുങ്ങി എന്നു കണ്ടാല്‍ "ആക്രമണ്‍!!!!!". വിതിന്‍ സെക്കന്റ്സ്‌ യൂ ഷുഡ്‌ ഫിനിഷ്‌ ഇറ്റ്‌ ഓഫ്‌.

Tips & Tricks

പുട്ട്‌ നേരെ 'ചൂടുകുട'ത്തിലേക്ക്‌ ഡൌണ്‍ലോഡ്‌ ചെയ്യുക. കൈ പൊള്ളാതെ നെടുകെ പിളര്‍ന്ന് ബട്ടര്‍ വയ്ക്കുക. കുടം മൂടി മായാവിയെ ധ്യാനിച്ച്‌ 'ഓം ക്രീം കുട്ടിച്ചാത്താ...' മന്ത്രം 31 തവണ ഉരുവിടുക. മനസ്സില്‍ കടന്നു വരുന്ന കുട്ടൂസന്‍, ലുട്ടാപ്പി, ഡാകിനി, ലൊട്ടുലൊടുക്ക്‌, ഗുല്‍ഗുലുമാല്‌, വിക്രമന്‍, മുത്തു എന്നിവരിലേക്കൊന്നും ശ്രദ്ധ തിരിയാതെ മന്ത്രം ജപിച്ചാല്‍, തുറന്നു നോക്കുമ്പോള്‍, മാജിക്‌, ബട്ടര്‍ കാണാനില്ല!!. അല്‍പം പോലും താമസിക്കാതെ പുട്ടും അപ്രത്യക്ഷമാക്കുക.

ഹാഫ്‌ കുറ്റി പുട്ടില്‍ കൂടൂതല്‍ ഒരുസമയം ഉപയോഗിക്കരുത്‌. ചൂടാറുന്നതിനു മുന്‍പു തന്നെ കഴിക്കേണ്ടതിനാണ്‌ ഇത്‌. നാലംഗങ്ങളുള്ള വീട്ടില്‍ നാലു പാര്‍ട്ടീഷനുള്ള പുട്ടുണ്ടാക്കുന്നത്‌ അഭികാമ്യമായിരിക്കും. അല്ലേല്‍ വെയ്റ്റ്‌ ചെയ്യുന്നവര്‍ വെള്ളമിറക്കി നിങ്ങളുടെ വയറ്‌ കേടാകും.

ഡാനിഷ്‌ 'ലൂപാര്‍ക്‌ ' ബട്ടര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അത്‌ നിറയെ 'കാര്‍ട്ടൂണാ'!!

ആഞ്ഞുവെട്ടുമ്പോള്‍ കഴിയില്ലെങ്കിലും കൈ കഴുകി കഴിഞ്ഞ്‌ എന്നെ ഓര്‍ക്കണേ...

posted by സ്വാര്‍ത്ഥന്‍ at 5:54 AM

0 Comments:

Post a Comment

<< Home