Sunday, April 30, 2006

കൊടകര പുരാണം - വിക്രം

http://kodakarapuranams.blogsp....com/2006/04/blog-post_30.htmlDate: 5/1/2006 10:17 AM
 Author: വിശാല മനസ്കൻ
യാത്രകള്‍ മറക്കാനാകാത്ത അനുഭവങ്ങളാകണമെങ്കില്‍ പോണവഴിക്ക്‌ വണ്ടി ആക്സിഡന്റായി മിനിമം കയ്യോ കാലോ ഒടിയണം എന്നൊന്നുമില്ല എന്നെനിക്കന്ന് മനസ്സിലായി.

തൊണ്ണൂറുകളുടെ ആദ്യം. കൊടകരയിലെ വിദ്യാഭ്യാസമുള്ള ഭൂരിപക്ഷം യുവാക്കളും തെണ്ടിത്തിരിഞ്ഞ്‌ ഒരു ഗതിയും പരഗതിയുമില്ലാതെ നടക്കുന്ന കാലം.

പാവറട്ടിയടുത്തുള്ള പറപ്പൂര്‍ എന്ന ദേശത്തേക്ക്‌ കെട്ടിച്ചുവിട്ട എന്റെ ഏകോദരസഹോദരിയുടെ വീടുപണി ത്വരിതഗതിയില്‍ നടക്കുന്നു. സണ്‍ഷെയ്ഡും കാര്‍പോര്‍ച്ചിനും മോടി കൂട്ടാനായി, കുഞ്ഞോട്‌ പതിപ്പിക്കണമെന്നും, അതെത്തിക്കാമെന്നും ഞാനേറ്റത്‌, ആ വകയില്‍ എന്തെങ്കിലും തടയും എന്ന ഗൂഢലക്ഷ്യത്തോടെയൊന്നുമല്ലായിരുന്നു. വെറും സഹോദരീസ്‌നേഹം.

കൊടകരയില്‍ നിന്ന് കൃത്യം 36 കിലോമീറ്റര്‍ ദൂരമുണ്ട്‌ ഇപ്പറഞ്ഞ സ്ഥലത്തേക്ക്‌. ടെമ്പോയില്‍ പോവുകായാണെങ്കില്‍ ഒന്നിച്ചില്ലാനം മണിക്കൂറ്കൊണ്ട് താണ്ടാവുന്ന ദൂരം. പോകുംവഴിക്ക്‌ പുഴക്കല്‍ പാടത്ത്‌ നിര്‍ത്തി ഒരു കരിക്ക്‌ വാങ്ങി കുടിച്ച്‌ അതിന്റെ ഈറ്റബിള്‍ ചിരണ്ടിത്തിന്ന് ഒരു വില്‍സും വലിച്ചങ്ങിനെ റിലാക്സായി നീങ്ങിയാല്‍ തന്നെ, കാര്യം സാധിച്ച്‌ തിരിച്ചെത്താന്‍ 4 മണിക്കൂറില്‍ തന്നെ ധാരാളം.

എന്നുവച്ചാല്‍ ഉച്ചക്ക്‌ തുമ്പപ്പൂ പോലുള്ള ചോറും, സാമ്പാറും തൈരും കൈപ്പക്കാ കൊണ്ടാട്ടവും കടുമാങ്ങാ അച്ചാറും കൂടി ഒരു പൂശുപൂശി ഒരു ഒരുമണിയോടെ വീട്ടില്‍ നിന്നും തെറിച്ചാല്‍, ഒന്നാമത്താഴത്തിന്‌ ടൈമാവുമ്പോഴേക്കും ബാക്ക്‌ റ്റു പവലിയന്‍.

ടെമ്പോ വിളിക്കാന്‍ പേട്ടയില്‍ കറങ്ങുകയായിരുന്ന ഞാന്‍ ശബരിമലക്ക്‌ പോകാന്‍ മേയ്ക്കപ്പിട്ട്‌ നില്‍ക്കുന്നപോലെ, പൂമാലയും ചന്തനക്കുറിയുമായി നില്‍ക്കുന്ന, ഇതുവരെ കാണാത്ത തരം ഒരു വണ്ടി ഒരറ്റത്ത്‌ കിടക്കുന്നത്‌ ശ്രദ്ധിച്ചു. അവിടെയാണ്‌ എനിക്കാദ്യം പിഴച്ചത്‌!

കുതിരയുമല്ല, എന്നാല്‍ കഴുതയുമല്ല എന്ന രൂപമുള്ള കോവര്‍ കഴുതയെപ്പോലെ, പെട്ടി ഓട്ടോയുമല്ല ടെമ്പോയുമല്ലാത്ത ഒരു വിചിത്ര വാഹനം.

ആനയുടെ കൊമ്പില്‍ പിടിച്ച്‌ 'ഞങ്ങളോട്‌ മുട്ടാന്‍ണ്ട്രാ..' എന്ന റോളില്‍ നില്‍ക്കുന്ന ഒന്നാം പാപ്പാനെപ്പോലെ റോഡിലൂടെ പോകുന്നവരെ തുറിച്ചുനോക്കി നില്‍ക്കുന്ന, ഡ്രൈവറെ എനിക്ക്‌ പെട്ടെന്ന് തന്നെ മനസ്സിലായി. എന്റെ ക്ലാസ്‌ മേയ്റ്റ്‌ കടു എന്ന് വിളിക്കുന്ന പാപ്പച്ചന്‍.

ഇതേത്‌ ജന്മം?

എന്ന എന്റെ ചോദ്യത്തിന്‌ എന്നെ തുറിച്ചുനോക്കിക്കൊണ്ട്‌ പാപ്പച്ചന്‍ മറുപടി പറഞ്ഞു.

ഇതാണ്‌ വിക്രം. മിനി ടെമ്പോ. ലേറ്റസ്റ്റ്‌ മോഡല്‍. ഇവനിങ്ങിനെ ഇരിക്കണത്‌ നോക്കണ്ടാ. ഒരു മല കയറ്റി വച്ചാല്‍ ഇത്‌ അതും വലിച്ചോണ്ടും പോകും. ലൈലാന്റിന്റെ എഞ്ചിന്റെ പവറാ.!

കടു പാപ്പച്ചന്‍ എന്നെ തുറിച്ച്‌ നോക്കിയത്‌ എന്റെ ചോദ്യം ഇഷ്ടപ്പെടാണ്ടല്ല, ഭാവം വിനയമായാലും ഭക്തിയായാലും ഇനി ശൃംഗാരമായാലും അവനും അവന്റെ അപ്പനും എളേപ്പന്മാരും അങ്ങിനെയേ നോക്കൂ, ജനിതകവൈകല്യം.

ടെമ്പോയേക്കാള്‍ 2 രൂപ കിലോമീറ്ററിന്‌ കുറവില്‍ സമ്മതം എന്ന് കേട്ടപ്പോള്‍, കണക്കില്‍ പെടാത്ത കാശ്‌ കമ്പനിക്കടിക്കുമല്ലോെയ്ന്നോര്‍ത്ത ആവേശത്തില്‍ ഞാന്‍ ആ ലൈലാന്റ്‌ തന്നെ ബുക്ക്‌ ചെയ്തു. എന്റെ രണ്ടാമത്തെ പിഴവ്‌!

ഓട്ടുകമ്പനിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം ഒന്നര. ഓട്ടുകമ്പനി വിടുമ്പോള്‍ തന്നെ എനിക്കൊരു കാര്യം മനസ്സിലായി..

'ലോഡ്‌ കയറ്റാന്‍ വന്ന ഉത്സാഹമൊന്നും, ലോഡ്‌ കയറ്റിയപ്പോള്‍ വിക്രത്തിനില്ല, ഒരു വേണ്ടായ്ക!'

ഇത്‌ മനസ്സിലാക്കി പാപ്പച്ചന്‍ പറഞ്ഞു:

ഒരു ടണ്ണാണ്‌ കയറ്റാവുന്ന ലോഡ്‌. ഇത്‌ വിചാരിച്ചേലും കുറച്ച്‌ കൂടുതലുണ്ടെന്നാ തോന്നുന്നത്‌, എന്തായാലും നമുക്ക്‌ കുറച്ച്‌ പതുക്കെ പോകാം. പുത്തന്‍ വണ്ടിയല്ലേ? നിനക്ക്‌ പെട്ടെന്ന് തിരിച്ചെത്തിയിട്ട്‌ പ്രത്യേകിച്ച്‌ അത്യാവശ്യമൊന്നും ഇല്ലല്ലോ!

ഉം. ജോലിയില്ലാത്ത എന്നെയൊന്നാക്കിയെന്ന തോന്നലില്‍ ഞാന്‍ മൂളുകമാത്രം ചെയ്തു.

തൃശ്ശൂരെത്തുമ്പോള്‍, മൂന്നരയായിരുന്നു! ഇനി ഏറേക്കുറെ പകുതി വഴി കൂടെ പിന്നിടാന്‍ ബാക്കിയുണ്ട്‌. രാത്രി ഏഴുമണിക്ക്‌ കുടുമത്ത്‌ തിരിച്ചെത്തിയാല്‍ ഭാഗ്യം. ഞാന്‍ സമയം മനസ്സില്‍ കാല്‍ക്കുലേറ്റ് ചെയ്തുകൊണ്ട് പറഞ്ഞു.

അമല ഹോസ്പിറ്റല്‍ കഴിഞ്ഞാലുള്ള ലെഫ്റ്റ്‌ എടുത്താല്‍, ചിറ്റലപ്പിള്ളിയാണ്‌, അതുകഴിഞ്ഞാല്‍ പിന്നെ മുള്ളൂര്‍ക്കായലായി, മുള്ളൂര്‍ കായല്‍ കയറ്റം കയറിയാല്‍ പറപ്പൂര്‍.

അമല കഴിഞ്ഞ്‌ ലെഫ്റ്റ് ടേണ്‍ എടുക്കാനാഞ്ഞ ഞങ്ങള്‍

'പാലം പണി നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചിരിക്കുന്നു'

എന്ന ടാറും പാട്ടയുടെ മുകളില്‍ വച്ചിരിക്കുന്ന ബോഡ്‌ കണ്ട്‌ അക്ഷരാര്‍ത്ഥത്തില്‍ 'പുഴയില്‍ വീണവനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി കാറ്‌ തോട്ടിലേക്ക്‌ മറിഞ്ഞു' എന്ന അവസ്ഥയിലായി.

മുള്ളൂര്‍ കായല്‍ റോഡ്‌ ബ്ലോക്കായാല്‍ അടുത്ത ഓപ്ഷന്‍ ഉള്ളത്‌ കൈപ്പറമ്പ്‌ കൂടിയാണ്‌. അതായത്‌ ഒരു പത്ത്‌ പന്ത്രണ്ട്‌ കിലോമീറ്റര്‍ എക്ട്രാ ചുറ്റണം. അതും എണ്ണമ്പറഞ്ഞ അഞ്ച്‌ കയറ്റവും ഇഷ്ടമ്പോലെ വളവുകളും ഉള്ള എമിറേറ്റ്‌സ്‌ റോഡ്‌ പോലുള്ള റോഡ്‌. നല്ല നിരപ്പായ റോഡിലൂടെ ബാറ്ററി തീരാറായ ടോയ്‌ കാറ്‌ പോണ പോലെ പോകുന്ന ഈ മൊതല്‍, ആ കയറ്റമൊക്കെ എങ്ങിനെ കയറുമെന്നാലോചിച്ചപ്പോള്‍ എനിക്കാകെ ഭ്രാന്തും അപസ്മാരവും ഒരുമിച്ച്‌ വന്നപോലെ തോന്നി.

കൈപ്പറമ്പ്‌ ജങ്ക്ഷന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ അതേ വരെ എന്നെ അലട്ടാതിരുന്ന മറ്റൊരു പ്രശ്നമായിരുന്നു പിന്നെ എനിക്ക്‌ നേരിടേണ്ടി വന്നത്‌.

സ്റ്റീയറിങ്ങ്‌ വച്ച പെട്ടി ഓട്ടോ റിക്ഷ ആദ്യമായി കാണുന്ന അന്നാട്ടാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ റോഡിനിരുവശവുമായി ഈ വിക്രമിനെക്കാണാന്‍ അണി നിരക്കുന്നു!

മനുഷ്യന്റെ മുഖവുമായി പിറന്ന ആട്ടിന്‍ കുട്ടിയെ നോക്കുന്ന പോലെ അന്നാട്ടിലെ കുട്ടികളും കുട്ടികളെ ഒക്കത്തെടുത്ത ചേച്ചിമാരുമടങ്ങുന്ന നാട്ടുകാര്‍ വിക്രത്തിനേയും അതിന്റെ അമരത്തിരിക്കുന്ന ഞങ്ങളെയും കൌതുകത്തോടെ നോക്കി ചിരിക്കുന്നു.

നാണക്കേടുകൊണ്ട്‌ മനുഷ്യന്റെ തൊലിയുരിഞ്ഞുപോകുന്നു... സൈക്കിളുകള്‍ പോലും ഓവര്‍ട്ടേയ്ക്ക്‌ ചെയ്ത്‌ പോകുന്നത്ര സ്പീഡിലാണ്‌ യാത്രയും. ഞാനും പാപ്പച്ചനും പരസ്പരം തുറിച്ചുനോക്കി.

താരതമ്യേന വലിയ ഒരു കയറ്റത്ത്‌ വച്ച്‌ പേടിച്ചത്‌ സംഭവിച്ചു. വണ്ടി വലിക്കുന്നില്ല! ലൈലാന്റ്‌, മലവേണമെങ്കില്‍ വലിച്ചുകേറ്റുന്ന അതേ ലൈലാന്റ്‌ എഞ്ജിന്‍ വലി നിര്‍ത്തി. പാപ്പച്ചന്‍ ദയനീയമായി എന്നെ തുറിച്ചു നോക്കി.

'ഒന്ന് കൈ വക്കണം' അതായിരുന്നു അപ്പോഴത്തെ ആവശ്യം എന്ന് പറയാതെ തന്നെ എനിക്ക്‌ മനസ്സിലായി.

വേറെ മാര്‍ഗ്ഗമൊന്നുമില്ല, ജീന്‍സും ടീഷര്‍ട്ടുമിട്ട ഞാന്‍ തള്ളുതുടങ്ങി. കാണികള്‍ കൂടുതല്‍ ആവേശമുള്ളവരായി. അങ്ങിനെ മൂന്ന് കയറ്റങ്ങള്‍ എനിക്ക്‌ തള്ളാന്‍ ഭാഗ്യം കിട്ടി, എനിക്കിത്തിരി കവറേജും.

അങ്ങിനെ വഴി നീളെയുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പറപ്പൂര്‍ എത്തിയപ്പോള്‍ രാത്രി ഒമ്പത്‌ മണി. ലോഡ്‌ ഇറക്കാന്‍ ആ സമത്ത്‌ ആരെയും കിട്ടാത്തതിനാല്‍ ആ കര്‍മ്മവും ഞാനും പാപ്പച്ചനും കൂടി തന്നെ നിര്‍വ്വഹിക്കേണ്ടി വന്നു, പരസ്പരം തുറിച്ചുനോക്കിക്കൊണ്ട്‌!

പുതുതായി പണിയുന്ന വീടിന്റെ കുറച്ചകലെയായാണ്‌ താമസിക്കുന്നതിനാലും, രാത്രി ഒരുപാട്‌ വൈകിയതിനാലും ചേച്ചിയെ കാണാതെ ഞാന്‍ തിരിച്ചുപോന്നു.

എല്ലാം കഴിഞ്ഞ്‌, പടിഞ്ഞാറേ കോട്ടേമെന്ന് പുതിയ വീട്ടിലേക്കായി ഒരു അമ്മിയും കുഴയുമെല്ലാം വാങ്ങി രാത്രി പന്ത്രണ്ടരയോടടുത്ത്‌ വീട്ടിലെത്തുമ്പോള്‍ അവിടെ മറ്റൊരു പ്രശനം.

വീട്ടിലെ എല്ലാ ബള്‍ബുകളും കത്തിച്ചിരിക്കുന്നു, അയല്‍പക്കക്കാരെല്ലാം എന്റെ വീട്ടില്‍ ഹാജര്‍. രണ്ടുപേര്‍ ബൈക്കില്‍ ആക്സിഡന്റില്‍ തകര്‍ന്ന ഓട്‌ കയറ്റിയ ടെമ്പോ അന്വേഷിച്ച്‌ പോയിരിക്കുന്നു. ടാര്‍പോളിന്‍ പന്തല്‍ ഇടാനും എക്ട്രാ റ്റ്യൂബ്‌ ലൈറ്റുകള്‍ ഏര്‍പ്പാട്‌ ചെയ്യാനും ചര്‍ച്ചകള്‍ ഒരു ഭാഗത്ത്‌ നടക്കുന്നു.

'ഒരു കിണ്ണം ചോറുണ്ട്‌ ഇവിടന്ന് പോയപ്പോ...അമ്മേ അത്താഴത്തിന്‌ ഒണക്കമീന്‍ വറത്തോളോന്ന് പറഞ്ഞ്‌ പോയതല്ലേ എന്റെ മോന്‍..'

എന്ന എന്റെ അമ്മയുടെ നെഞ്ഞത്തടിച്ചുള്ള എണ്ണിപ്പെറുക്കി കരച്ചിലില്‌ ബാക്ഗ്രണ്ട്‌ മ്യൂസിക്ക്‌ പോലെ അലയടിച്ചു.

ഗേയ്റ്റ്‌ കടന്ന് വരുന്ന എന്നെകണ്ട്‌, പാപ്പച്ചന്റെ പോലെ തുറിച്ചുനോക്കിയ എല്ലാവരോടുമായി എന്തുകാരണം പറയുമെന്നാലോചിച്ച് ഞാന്‍ ഒരു ഇളിഞ്ഞ ചിരിയുമായി നിന്നു...

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 11:14 PM 0 comments

എന്റെ ലോകം - ക്രിക്കറ്റ്

http://peringodan.wordpress.co...b1%e0%b5%8d%e0%b4%b1%e0%b5%8d/Date: 4/18/2006 2:23 AM
 Author: പെരിങ്ങോടന്‍
വക്കാരിയെയും വിശാലനെയും പോലെ ഞാനും ഒരു ഒന്നൊന്നര ക്രിക്കറ്റ് കളിക്കാരനായിരുന്നു. എളുപ്പത്തില്‍ പറയുകയാണെങ്കില്‍, ഞാന്‍ ഏതെങ്കിലും കായിക മത്സരത്തെ കുറിച്ചു പറഞ്ഞെന്നിരിക്കട്ടെ, അതിനര്‍ഥം ഞാന്‍ ആ ഗെയിമില്‍ പുലിയാണെന്നാണു്. ഈയിടെ കണ്ണൂസിനോട് എഞ്ചിനീയറിങ് കോളേജിലെ ഹോക്കി ഗ്രൌണ്ടിനെ കുറിച്ചു ചോദിച്ചപ്പോള്‍ നിങ്ങള്‍ കരുതിക്കാണും ഞാന്‍ ഹോക്കിയുടെ ഉസ്താദാണെന്നു്. ഇപ്പോള്‍ ക്രിക്കറ്റിനെ കുറിച്ചാണു പറയുവാന്‍ ഉദ്ദേശിക്കുന്നതു്, ഫൂട്ബാള്‍, ഹോക്കി, ഹാന്‍ഡ്ബാള്‍, കബടി, ഖൊ-ഖൊ, വോളിബാള്‍ എന്നിവയോടു ബന്ധപ്പെടുത്തിയിട്ടുള്ള സ്മരണകള്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നതാകും! മര്യാദയ്ക്കുള്ളൊരു ക്രിക്കറ്റ് ബാറ്റ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി [...]

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 10:18 PM 0 comments

എന്റെ ലോകം - ആട്ടിന്‍ തോലിട്ട ചെന്നായ

http://peringodan.wordpress.co...%e0%b4%9f-%e0%b4%9a%e0%b5%86%eDate: 4/27/2006 10:16 PM
 Author: പെരിങ്ങോടന്‍
നീയാ കഥ കേട്ടുകാണും. ഏതു കഥയെന്നല്ലേ? ആട്ടിന്‍ തോലിട്ട ചെന്നായയുടെ കഥ. ഈയിടെ ഒരു സഹൃദയന്‍ അതിനു കുറേകൂടി ഹൃദ്യമായ ഒരു ഭാഷ്യമെഴുതിയിരുന്നു. എനിക്കറിയാവുന്ന കഥ അതിനോടു സാമ്യമുള്ളതെങ്കിലും വേറൊന്നാണു്. ആട്ടിന്‍ തോലിട്ട ഒരു ചെന്നായ കൂട്ടത്തിലെ ഒരാടിന്‍ കുട്ടിയോടൊപ്പം ഇടയന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുന്നതാണു് കഥയുടെ ഇതിവൃത്തം. നിനക്കീ സൂത്രമെങ്ങിനെയറിയാം? തക്കം പാര്‍ത്തു് ഓടിപ്പോകും നേരം ആട്ടിന്‍‌കുട്ടി ചെന്നായയോടു ചോദിച്ചു. അവന്‍, കൌശലക്കാരന്‍ ചിരിച്ചതേയുള്ളൂ. പുല്‍‌മേടുകളും കാട്ടരുവികളും പിന്നിട്ടു മലയടിവാരത്തിലേയ്ക്കാണു ചെന്നായ ആട്ടിന്‍‌കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതു്. കാടിന്റെ അതിര്‍ത്തി [...]

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 10:18 PM 0 comments

എന്റെ ലോകം - ചില മറവികള്‍

http://peringodan.wordpress.co...95%e0%b4%b3%e0%b5%8d%e2%80%8d/Date: 4/26/2006 3:44 PM
 Author: പെരിങ്ങോടന്‍
അച്ഛന്റെയൊരു സുഹൃത്തുണ്ടായിരുന്നു, രാമന്‍. രാമന്‍ വാഹനാപകടത്തില്‍ അപായപ്പെട്ടു എന്ന വാര്‍ത്തയും കേട്ടാണു് ഒരു ദിവസം തുടങ്ങിയതു്. അത്ര പുലര്‍ച്ചയ്ക്കുതന്നെ രാമന്‍ മദ്യപിക്കില്ല, രാമനെ അറിയുന്നവര്‍ വിലയിരുത്തി, അറിയാത്തവര്‍ മറുത്തുപറഞ്ഞു. ലോറിയുടെ പിന്‍ടയര്‍ കഴുത്തിനു മുകളിലൂടെ കയറിയിറങ്ങിയെന്നു സംഭവത്തെ കുറിച്ചറിഞ്ഞവര്‍ പറഞ്ഞുകേട്ടു. എന്റെ സഹോദരങ്ങള്‍ ദുഃഖിച്ചിരുന്നു, അവരെ ബാല്യകാലത്തു നേഴ്സറികളില്‍ കൊണ്ടുചെന്നാക്കിയിരുന്നതു രാമനായിരുന്നുവത്രെ. ആശുപത്രി കിടക്കയിലെ രാമനെ ഞാന്‍ ഓര്‍ക്കുന്നുണ്ടു്, അയാള്‍ക്കു ചലനശേഷി നഷ്ടപ്പെട്ടിരുന്നു. സ്കൂള്‍ മൈതാനത്തിനടുത്തുള്ള ചെറിയ വീട്ടില്‍ അനക്കമറ്റു കിടക്കുന്ന രാമനെയും ഓര്‍ക്കുന്നു. രാമന്‍ ബെഡ്‌സോറുകളാല്‍ [...]

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 10:18 PM 0 comments

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം - തുമ്പൂര്‍മുഴി

http://jacobvo.blogspot.com/20...g-post_114641095814020353.htmlDate: 4/30/2006 8:56 PM
 Author: ജേക്കബ്‌

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 10:07 AM 0 comments

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം - തെക്കേ ഗോപുരം(നട)

http://jacobvo.blogspot.com/20...g-post_114641126183949879.htmlDate: 4/30/2006 8:59 PM
 Author: ജേക്കബ്‌

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 10:07 AM 0 comments

S.A FIROZE - ലീഗ്‌ സ്മരണ

http://orulokam.blogspot.com/2006/04/blog-post_30.htmlDate: 4/30/2006 4:42 PM
 Author: S.A firoze
നീയെന്താ അബൂ പള്ളിയില്‍ പോകാത്തേ”………. ബാപ്പ വിതുമ്പുന്നു“എന്തേ?”“ ഓരെന്നെ പള്ളിയില്‍ നിസ്കരിക്കാന്‍ സമ്മതിച്ചില്ല” “അല്ലാന്റെ പൊരയില്‌ ആര്‍ക്കും കേറാല്ലോ മോനേ!”“എന്നെ മാത്രം കേറ്റില്ല”“ഏ”“ ഞാന്‍ ലീഗല്ല”” നീ ലീഗായിക്കോ”“ എനിക്കതാവാന്‍ കഴിയില്ല”
(മുഹമ്മദ്‌ അബ്ദുറഹ്മാന്‍- എന്‍. പി. മുഹമ്മദ്

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 7:04 AM 0 comments

today's special - Varanasi

http://indulekha.blogspot.com/2006/04/varanasi.htmlDate: 4/30/2006 3:44 PM
 Author: indulekha I ഇന്ദുലേഖ
Novel by M.T. Vasudevan Nair along with the illustrations by Namboodiri Current Books Thrissur, Thrissur, Kerala Pages:177 Price: INR 80 HOW TO BUY THIS BOOK പല വിതാനങ്ങളിലുള്ള യാത്രയുടെ പുസ്‌തകമാണ്‌ വാരാണസി.അടുത്തടുത്തിരിക്കുമ്പോള്‍ തന്നെ മനസ്സു കൊണ്ടു കാനനങ്ങള്‍ താണ്ടുന്നവര്‍. ..ജീവിതം നല്‌കിയ ഏകാന്തതയുമായി അലയുന്നവര്‍.. ഏതു സമുദ്രത്തെ പാനം ചെയ്താലും ഒടുങ്ങാത്ത ദാഹവുമായി നടക്കുന്നവര്‍.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 6:44 AM 0 comments

നെല്ലിക്ക Nellikka - കവിയുടെ ചെറുപ്പത്തിലെ ഒരു ഛായാചിത്രം

http://nellikka.blogspot.com/2...g-post_114638548516441514.htmlDate: 4/30/2006 1:54 PM
 Author: Rajesh R Varma
ചേലപ്പറമ്പു നമ്പൂതിരിയുടെ ഈ ശ്ലോകം
പ്രസിദ്ധമാണ്‌:
അബ്ദാര്‍ദ്ധേന ഹരിം പ്രസന്നമകരോദൌത്താനപാദിശ്ശിശു,-
സ്സപ്താഹേന നൃപഃ പരീക്ഷി, ദബലാ യാമാര്‍ദ്ധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന - നവതി പ്രായോപി തന്നവ്യഥേ
തം കാരുണ്യനിധിം പ്രപദ്യശരണം ശേഷായുഷാ തോഷയേ

തോണ്ണൂറു വയസ്സു കഴിഞ്ഞ കാലത്താണ്‌ ഇദ്ദേഹം ഈ ശ്ലോകം എഴുതിയത്‌.
എന്നാല്‍, തന്റെ മുപ്പതുകളില്‍ അദ്ദേഹം ഇതിനോടു ബന്ധപ്പെട്ട മറ്റൊരു ശ്ലോകം
എഴുതുകയുണ്ടായി എന്നു വ്യക്തമായിരിക്കുന്നു. അമേരിക്കയില്‍
പോര്‍ട്ട്‌ലന്‍ഡിനടുത്തു നിന്ന്‌ അടുത്ത കാലത്തു ലഭിച്ച ചില
ഗ്രന്ഥങ്ങളില്‍ ഒന്നിലാണ്‌ ഈ ശ്ലോകം കാണപ്പെട്ടിരിക്കുന്നത്‌:


ആണ്ടില്‍പ്പാതി തപസ്സു ചെയ്തു ധ്രുവനാം ബാലന്‍, പരീക്ഷിത്തു താ-
നേഴേയേഴു ദിനത്തി, ലംഗനയൊരാള്‍ യാമാര്‍ദ്ധമാത്രത്തിനാല്‍
നേടീ മോക്ഷമതെങ്കിലെന്തിനു വൃഥാ പാഴാക്കിടുന്നൂ ഭജി-
ച്ചീ നല്‍ യൌവ്വന, മാണ്ടു നൂറു തികയുമ്പോഴോര്‍ക്ക ദൈവത്തിനെ!
(2004)

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 5:12 AM 0 comments

നെല്ലിക്ക Nellikka - അമേരിക്കന്‍ മാതാവ്‌

http://nellikka.blogspot.com/2006/04/blog-post_30.htmlDate: 4/30/2006 1:20 PM
 Author: Rajesh R Varma
പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ, രുചികുറവി-
ന്നുണ്ടു നല്ലൌഷധങ്ങള്‍
കയ്യല്‍പം വൃത്തികേടായിടുവതുമൊഴിവായ്‌ -
വന്നുവല്ലോ ഡയപ്പര്‍,
ശോഷിക്കുന്നില്ല ദേഹം, "പുനരൊരു വിഷമം
ഡോക്ടറേ, ഗര്‍ഭഭാരം
കൂടിത്തെല്ലൊന്നിളയ്ക്കാന്‍ തരിക ഗുളിക"യെ-
ന്നോതുമമ്മേ, തൊഴുന്നേന്‍!
(2004)

ഇത്‌ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ താഴെക്കാണുന്ന ശ്ലോകത്തിന്റെ ഹാസ്യാനുകരണമാണ്‌:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചി കുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!


ചെറുപ്പത്തില്‍ ഏതാനും ശ്ലോകങ്ങള്‍ എഴുതിയതിനുശേഷം വളരെക്കാലത്തിനുശേഷം എഴുതിയ ആദ്യത്തെ ശ്ലോകമാണിത്‌.
ഈ ശ്ലോകത്തെപ്പറ്റി പരാമര്‍ശിക്കുന്ന ഉമേഷിന്റെ പോസ്റ്റ്‌ കാണുക.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 5:12 AM 0 comments

::സാംസ്കാരികം:: - 'ലക്ഷ്‌മണരേഖ' ഓര്‍മ്മയായി

http://samskarikam.blogspot.com/2006/04/blog-post_30.htmlDate: 4/30/2006 1:31 PM
 Author: കലേഷ്‌ | kalesh
'ലക്ഷ്‌മണരേഖ' ഓര്‍മ്മയായി
ഇന്‍ഡോര്‍: അത്യപൂര്‍വമായേ ആ 'ലക്ഷ്‌മണരേഖ' കടന്ന്‌ പന്തു ഗോള്‍വലയത്തിലേക്ക്‌ കുതിച്ചിട്ടുളളൂ. കണ്ണഞ്ചിക്കുന്ന റിഫ്‌ളക്‌സുകളും അവിശ്വസനീയ സെയ്‌വുകളുമായി ഒരു വ്യാഴവട്ടക്കാലത്തിലേറെക്കാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്രോസ്ബാറിനടിയില്‍ വിരാജിച്ച ശങ്കര്‍ ലക്ഷ്‌മണ്‍, ശനിയാഴ്ച വിധിയുടെ അനിവാര്യമായ പെനാല്‍റ്റി സ്‌ട്രോക്കിനു മുന്നില്‍ കീഴടങ്ങി. 72-ാ‍ം വയസ്സിലായിരുന്നു ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറുടെ അന്ത്യം.
ഇന്ത്യയുടെ രണ്ടു ഒളിമ്പിക്‌ സ്വര്‍ണ വിജയങ്ങളില്‍ (മെല്‍ബണ്‍ 1956, ടോക്കിയോ 1964) പങ്കാളിയായ ലക്ഷ്‌മണ്‍ ക്രൂരമായ അവഗണനയും നിരന്തര രോഗപീഡകള്‍ക്കുമൊടുവിലാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. അര്‍ജുന അവാര്‍ഡും പത്‌മശ്രീയും നേടിയ ഈ ലോകോത്തര ഗോള്‍കീപ്പറുടെ വാര്‍ദ്‌ധക്യം ദുരിതമയമായിരുന്നു. ഇന്‍ഡോറിനടുത്ത്‌ മോവില്‍ മിക്കവാറും അജ്ഞാതനായി അന്ത്യദിനങ്ങള്‍ ചെലവിട്ട ലക്ഷ്‌മണിന്റെ വലംകാല്‍ മുറിച്ചു നീക്കേണ്ട അവസ്ഥയിലായിരുന്നുവെന്ന്‌ പേരക്കുട്ടി വിക്രം പറഞ്ഞു. വിധി ഏതായാലും, നിശ്ശബ്‌ദമായ പാദപതനങ്ങളോടെ വന്ന്‌ അനിവാര്യമായ ആ ദുരന്തത്തില്‍ നിന്നും ലക്ഷ്‌മണെ രക്ഷിച്ചു.
മദ്‌ധ്യപ്രദേശ്‌ സ്‌പോര്‍ട്‌സ്‌ മന്ത്രാലയം കനിഞ്ഞു നല്‍കിയ 25000 രൂപയാണ്‌ ചികിത്‌സാ ചെലവുകള്‍ക്ക്‌ ലക്ഷ്‌മണു ലഭിച്ച ഏക സഹായം. ലക്ഷ്‌മണിന്റെ ദുരന്തകഥ ശ്രദ്‌ധയില്‍പ്പെടുത്തിയിട്ടും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ തിരിഞ്ഞു നോക്കിയില്ലെന്ന്‌ വിക്രം പറയുന്നു. അദ്‌ദേഹം ജീവിച്ചിരിപ്പുള്ള കാര്യം പോലും മറന്ന മട്ടിലാണ്‌ പലരും പെരുമാറിയത്‌. മുന്‍ മധ്യപ്രദേശ്‌ രഞ്ജി ക്രിക്കറ്റ്‌ താരവും കുടുംബസുഹൃത്തുമായ രമേഷ്‌ പവാര്‍ മുന്‍കൈയെടുത്ത്‌ ലക്ഷ്‌മണിന്‌ പ്രകൃതി ചികിത്‌സാ സൌകര്യം ലഭ്യമാക്കിയതോടെ സ്ഥിതിഗതികള്‍ അല്‌പം മെച്ചപ്പെട്ടുവരികയായിരുന്നു.
മറാത്താ ലൈറ്റ്‌ ഇന്‍ഫന്‍ട്രിയില്‍നിന്ന്‌ ഓണററി ക്യാപ്‌ടനായി 1979 ല്‍ വിരമിച്ച ശങ്കര്‍ ലക്ഷ്‌മണ്‍ ഒരു കാലത്ത്‌ ലോക ഹോക്കിയിലെ ഏതു മികച്ച സ്‌ട്രൈക്കറുടെയും പേടിസ്വപ്‌നമായിരുന്നു. 1956 ല്‍ പാകിസ്ഥാനെ തോല്‍പ്പിച്ച്‌ ഒളിമ്പിക്‌ സ്വര്‍ണം നേടിയ ബല്‍ബീര്‍സിംഗിന്റെ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ലക്ഷ്‌മണ്‍ പിന്നീട്‌ രണ്ട്‌ ഒളിമ്പിക്‌സുകളില്‍ കൂടി ഇന്ത്യക്കു കളിച്ചു. 1960 ല്‍ റോമില്‍ പാകിസ്ഥാനോട്‌ ഫൈനലില്‍ തോറ്റ ഇന്ത്യയ്ക്ക്‌ 64 ല്‍ സ്വര്‍ണം വീണ്ടെടുത്തുകൊടുത്തത്‌ ലക്ഷ്‌മന്റെ ഉജ്ജ്വല പ്രകടനമാണ്‌. പാകിസ്ഥാന്റെ ആപല്‍ക്കാരിയായ ഫോര്‍വേഡ്‌ മുനീര്‍ അഹമ്മദ്‌ ധറിനു മുന്നില്‍ ലക്ഷ്‌മണ്‍ ഉയര്‍ത്തിയ കോട്ട ഹോക്കി ചരിത്രത്തിലെതന്നെ സുവര്‍ണ അദ്‌ധ്യായങ്ങളിലൊന്നായി നിലനില്‍ക്കുന്നു.
"ശങ്കര്‍ ലക്ഷ്‌മണേയും ജോഗീന്‌ദര്‍ സിംഗിനേയും ഞങ്ങള്‍ക്കു തരൂ. ഇന്ത്യയെ തോല്‍പ്പിച്ചു തരാം" മത്‌സരത്തിനു മുന്‍പ്‌ പാകിസ്ഥാന്‍ സംഘത്തലവന്‍ മേജര്‍ ജനറല്‍ മൂസ പറഞ്ഞു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ്‌ അശ്വനികുമാര്‍ മൂസക്ക്‌ നല്‍കിയ മറുപടിയും പ്രസിദ്‌ധമായിരുന്നു." അതിന്‌ ഇനിയുമൊരു യുദ്‌ധം വേണ്ടിവരും നിങ്ങള്‍ക്ക്‌."
1968 ലെ മെക്‌സിക്കോ ഒളിമ്പിക്‌സിലേക്കും ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും വിനയപൂര്‍വം അതു നിരസിക്കുകയായിരുന്നു ലക്ഷ്‌മണ്‍. യാദൃച്ഛികമാകാം, ഇന്ത്യന്‍ ഹോക്കിയുടെ പതനത്തിന്റെ തുടക്കവും ആ ഗെയിംസോടെയായിരുന്നു.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 1:04 AM 0 comments

::സാംസ്കാരികം:: - ഇടുക്കി ഡാമിന്‌ 30 വയസ്സ്‌

http://samskarikam.blogspot.com/2006/04/30.htmlDate: 4/30/2006 1:26 PM
 Author: കലേഷ്‌ | kalesh
ഇടുക്കി ഡാമിന്‌ 30 വയസ്സ്‌
ഒ.എന്‍. രാജഗോപാല്‍
തൊടുപുഴ: ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച്‌ ഡാമായ ഇടുക്കി മുപ്പതാം വയസ്സിലേക്ക്‌. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു ഡാമിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്‌.
1976 ഫെബ്രുവരി 12 ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി ഈ ജലവൈദ്യുത പദ്‌ധതി രാഷ്‌ട്രത്തിന്‌ സമര്‍പ്പിക്കുകയുംചെയ്‌തു. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 മീറ്റര്‍ ഉയരത്തില്‍ പെരിയാറിന്‌ കുറുകെയാണ്‌ അണക്കെട്ട്‌ നിര്‍മ്മിച്ചത്‌. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന കൃത്രിമ തടാകത്തില്‍ 20,000 ലക്ഷം ടണ്‍ ഘന അടി വെള്ളമാണ്‌ തടഞ്ഞ്‌ നിറുത്തിയിട്ടുള്ളത്‌. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊര്‍ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളില്‍നിന്ന്‌ 750 മീറ്റര്‍ അടിയിലുള്ള ഭൂഗര്‍ഭ വൈദ്യുതനിലയം രാജ്യത്തെ ഏറ്റവും വലുതുമാണ്‌.
ആദ്യഘട്ടത്തില്‍ 15000 തൊഴിലാളികള്‍ ജോലിചെയ്‌ത പദ്ധതി നിര്‍മ്മാണത്തിനിടയില്‍ 84 പേര്‍ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ല്‍ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്‌ളിയു. ജെ. ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
1937 ല്‍ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എന്‍ജിനിയര്‍മാര്‍ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ വിവിധ പഠന റിപ്പോര്‍ട്ടുകളില്‍ ശുപാര്‍ശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങള്‍ നടത്തിയിരുന്നു. 1961-ല്‍ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ല്‍ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ്‌ ഏറ്റെടുത്തു.
പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവന്‍ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാന്‍ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മര്‍ദ്ദവും ശക്തിയുമെല്ലാം താങ്ങാന്‍ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിര്‍മ്മിച്ചത്‌. ഇന്ത്യയിലെ ആദ്യത്തെ ഈ ആര്‍ച്ച്‌ ഡാം പണിതത്‌ കോണ്‍ക്രീറ്റ്‌ കൊണ്ടാണ്‌. 168.9 മീറ്റര്‍ ഉയരമുണ്ട്‌. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു സവിശേഷത.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 1:04 AM 0 comments

Saturday, April 29, 2006

Fujairah | ഫുജൈറ -

http://fujaira.blogspot.com/2006/04/blog-post_29.htmlDate: 4/30/2006 1:41 AM
 Author: അനില്‍ :‌Anil


Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 5:12 PM 0 comments

പടങ്ങള്‍ - ഫോണപ്പാ

http://patangal.blogspot.com/2006/04/blog-post_30.htmlDate: 4/29/2006 11:34 PM
 Author: വക്കാരിമഷ്ടാ


എത്രയെത്ര സങ്കടങ്ങള്‍ പങ്കുവെച്ചു....
എത്രയെത്ര സന്തോഷങ്ങളില്‍ പങ്കുചേര്‍ന്നു..
എത്രയെത്ര പിണക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു...
എത്രയെത്ര ഇണക്കങ്ങളില്‍ സന്തോഷിച്ചു...
എത്രയെത്ര പരിഭവങ്ങള്‍...
എത്രയെത്ര കൊഞ്ചലുകള്‍...
എത്രയെത്ര കണ്ണീര്‍മഴകള്‍....
എത്രയെത്ര ആനന്ദാശ്രുക്കള്‍....
എത്രയെത്ര ജീവിതങ്ങള്‍.....
.......................
.......................
എല്ലാറ്റിനും മൂകസാക്ഷിയായി..
പരിഭവങ്ങളില്ലാതെ...
പരാതികളില്ലാതെ....
സങ്കടങ്ങളില്ലാതെ....
സന്തോഷവുമില്ലാതെ...

-----------------------------------

ഒരു കുഴപ്പമില്ല:
യെന്നുകളായിരമായിരമായിരം
യെണ്ണിയെണ്ണിയിട്ടെന്നാല്‍
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും
ഹലോ ഹലോ ഹലോ ഹലോ

“.....all numbers in this route are busy,
please try again after some time"

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 12:46 PM 0 comments

today's special - Daya

http://indulekha.blogspot.com/2006/04/daya_29.htmlDate: 4/29/2006 10:17 PM
 Author: indulekha I ഇന്ദുലേഖ
Screen Play of the famous Malayalam movie Daya by M.T. Vasudevan Nair Olive Publications, Kozhikode, Kerala Pages: 98 Price: INR 55 HOW TO BUY THIS BOOK എം.ടി വാസുദേവന്‍ നായര്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയ ഒരു കൃതിയില്‍ നിന്ന്‌ അദ്‌ദേഹം തന്നെ പാകപ്പെടുത്തിയ തിരക്കഥയാണ്‌ ദയ. പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തിയ , അറേബ്യന്‍ പശ്ചാത്തലത്തിലുള്ള ഈ രചന സംസ്‌ഥാന സര്‍ക്കാരിന്റെ ഏറ്റവും

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 12:43 PM 0 comments

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം - ഇസ്താംബുള്‍ കാഴ്ചകള്‍

http://jacobvo.blogspot.com/2006/04/blog-post_28.htmlDate: 4/28/2006 6:59 PM
 Author: ജേക്കബ്‌
ബ്ലൂ മോസ്ക്‌















മുകളില്‍ ഏഷ്യ; നടുക്ക്‌ ബോസ്ഫറസ്‌;താഴെ യുറോപ്പ്‌

















ബോസ്‌ഫറസില്‍ നിന്നൊരു ദൃശ്യം
















കുഞ്ഞ്യ സബ്‌വെ

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 10:07 AM 0 comments

അതുല്യ :: atulya - ...ശ്ശ്ശ്‌... മിണ്ടാതെ... വക്കാരി ഉറങ്ങുന്നു...

http://atulya.blogspot.com/200...g-post_114631743034409483.htmlDate: 4/25/2006 5:51 PM
 Author: അതുല്യ :: atulya

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 7:05 AM 0 comments

ഭൂതകാലക്കുളിര്‍ - ആകാശത്തിലെ പച്ച

http://thulasid.blogspot.com/2006/04/blog-post_29.htmlDate: 4/29/2006 12:54 PM
 Author: Thulasi

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 6:26 AM 0 comments

അശ്വമേധം - മിക്സഡ്‌ ഡബിള്‍സ്‌

http://ashwameedham.blogspot.com/2006/04/blog-post.htmlDate: 4/29/2006 11:16 AM
 Author: Adithyan
ഉയര്‍ന്നു വന്ന പന്ത്‌ സണ്ണി നെഞ്ചത്തെടുത്തു. ഒന്നു കുതിച്ച്‌ നിലത്തു വീണ പന്ത്‌ ചവിട്ടിനിര്‍ത്തി ചുറ്റും നോക്കി. പന്ത്‌ കാലിലെത്തിയാല്‍ കണ്ണ്‌ മൈതാനം മുഴുവന്‍ എത്തണം, ആളില്ലാതെ നില്‍ക്കുന്ന കൂട്ടുകാരനെ തേടിപ്പിടിച്ച്‌, അവന്‍ വളയപ്പെടുന്നതിനു മുന്നെ അവന്റെ കാലില്‍ പന്തെത്തിക്കണം എന്നു പഠിപ്പിച്ച ഐസക്ക്‌സാറിനെ മനസിലോര്‍ത്ത്‌ സണ്ണി ഒരു വട്ടം കറങ്ങി. സെബാന്‍ വലതു മൂലയിലൂടെ കുതിക്കുന്നതു കണ്ടു. ഡി-യുടെ ഉള്ളിലേക്ക്‌ പന്ത്‌ പൊക്കിക്കൊടുത്തപ്പോളാണ് മൊബൈല്‍ അടിക്കാന്‍ തുടങ്ങിയത്‌. “കോട്ടപ്പുറം കോളിങ്ങ്‌...”... “ഡാ, നമ്മടെ പോസ്റ്റര്‍ അവന്മാര്‍ പിന്നേം കീറി. നീ വേഗം വാ. യൂണിറ്റില്‍ നിന്ന്‌ അളു വരുന്നുണ്ട്‌. ഇന്നു രണ്ടിലൊന്ന്‌ അറിയണം.” പന്തു രണ്ടാമതു നിലം തൊടുന്നതിനു മുന്നെ ഒരു അത്യുഗ്രന്‍ ഗ്രൌണ്ടറിലൂടെ ഗൊള്‍ പോസ്റ്റിലേക്കു പറത്തിയിരുന്ന സെബാന്‍ തിരിഞ്ഞോടുന്നതിനിടക്ക്‌ അവനോടു മാത്രം പറഞ്ഞിട്ട്‌ മൈതാനം വിട്ടു.

കോളേജിലേക്കു പോകണോ അതോ യൂണിറ്റിലേക്കു പോകണോ എന്നു സണ്ണി ഒരു നിമിഷം ആലോചിച്ചു. എല്ലാവരും കോളേജില്‍ എത്തിക്കാണും എന്നു തോന്നിയതു കൊണ്ട്‌ ബൈക്ക്‌ നേരെ കോളേജിലേക്കു വിട്ടു. പ്രതീക്ഷിച്ച പോലെ വഴിയില്‍ കാവിസംഘം നില്‍പ്പുണ്ടായിരുന്നു. തടയാന്‍ ധൈര്യമുള്ളവരാക്കൂടെ കാണില്ലെന്നറിയാവുന്നതു കൊണ്ട്‌ ബൈക്കിന്റെ വേഗം മനപ്പൂര്‍വം അല്‍പ്പം കുറച്ചു. ഒന്നാം വര്‍ഷക്കാരന്‍ ഏതോ വിവരദോഷി ഒരു ചെയിനുമായി ചാടുന്നതും ശാഖയിലെ അനന്തന്‍ അവനെ പൊക്കിയെടുത്ത്‌ മാറ്റുന്നതും സണ്ണി കണ്ടു. പാര്‍ട്ടിയിലെ വേറെ ചില ഈര്‍ക്കിലികളെപ്പോലെ അല്ല സണ്ണീ എന്ന്‌ അനന്തനറിയാം... ആ നാട്ടില്‍ ജനിച്ചു വളര്‍ന്ന സണ്ണിയെ തൊട്ടാല്‍ ചോദിക്കാന്‍ വരുന്നതു യൂണിറ്റില്‍ നിന്നുള്ള പ്രൊഫഷണല്‍ ആള്‍ക്കാരായിരിക്കും എന്നും അനന്തനറിയാം... പിന്നെ ചെയിനുമായി ചാടിയവന്‍ വര്‍ഷം തികയ്ക്കില്ല.

സണ്ണി കോളേജിലെത്തിയപ്പോഴേക്കും പാര്‍ട്ടിക്കാരെല്ലാം എത്തിയിരുന്നു. ഇലക്ഷനൊടനുബന്ധിച്ചുള്ള സ്തിരം കലാപരിപാടിയാണ് പോസ്റ്റല്‍ കീറല്‍. ഒരു പാര്‍ട്ടിയുടെ പ്രചാരണ പോസ്റ്റര്‍ ഇരുട്ടത്ത്‌ മറുപാര്‍ട്ടിക്കാര്‍ കീറല്‍...ആളു കൂടുമെന്നറിയാവുന്നതിനാല്‍ മറ്റവന്മാരെല്ലാം ശാഖയില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇനി അവിടെ പോയി ഒരു പ്രശ്നമുണ്ട്ക്കിയിട്ടു പ്രത്യേകിച്ചു കാര്യം ഇല്ല എന്നു സണ്ണിക്കു തോന്നി. ചിലപ്പോള്‍ തല്ലു കൊണ്ടേക്കാനും മതി. അതു കൊണ്ട്‌ സ്തിരം അടവായ വെല്ലുവിളി പുറത്തെടുത്തു. “പോസ്റ്റര്‍ കീറിയവന്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചവനാണെങ്കില്‍ പുറത്തു വാടാ...” സ്വൊന്തം പാര്‍ട്ടിക്കാരെ ശ്രോതാക്കളായുള്ളു എന്ന്‌ അറിഞ്ഞു കൊണ്ടുള്ള ഒരു സ്തിരം നംബര്‍.

ആനി കേള്‍വിക്കാരുടെ കൂടെയുള്ള കാര്യം സണ്ണി അവസാനമാണു കണ്ടത്‌. ഇതുപോലെയുള്ള പൊറാട്ടുനാടകങ്ങള്‍ അവളുടെ മുന്നില്‍വെച്ച്‌ ഇറക്കേണ്ടിവന്നതില്‍ സണ്ണിക്ക്‌ അല്‍പ്പം ചമ്മല്‍ തോന്നി. തത്ത്വശാസ്ത്രങ്ങളില്‍ ആകൃഷ്ടയായി പ്രസ്ഥാനത്തിലേക്കിറങ്ങിയ അപൂര്‍വം പെണ്‍കുട്ടികളില്‍ ഒരാള്‍... അല്ലെങ്കില്‍ സണ്ണിക്കറിയാവുന്ന ഒരേ ഒരാള്‍... ബാക്കിയുള്ളവരൊക്കെ കൂട്ടുകാരികളുടെ അടുത്ത്‌ മേനി പറയാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്നവരായിരുന്നല്ലോ...

പാര്‍ട്ടിയെ നയിക്കുന്ന സണ്ണിയെക്കാള്‍ കോളേജ്‌ ഫുട്‌ബോള്‍ ടീമിനെ നയിക്കുന്ന സണ്ണിയെ ആണ്‌ ആനിക്കു കൂടുതല്‍ ഇഷ്ടം എന്നു സണ്ണിക്കു പലപ്പോഴും തോന്നിയിരുന്നു. പിന്നെ അവളുടെ കൂടെ യൂണിവേഴ്സിറ്റി മിക്സഡ്‌ ഡബ്ബിള്‍സ്‌ ബാഡ്‌മിന്റണ്‍ കളിക്കാറുള്ള സണ്ണിയെയും... കളിക്കളത്തില്‍ വെച്ച്‌ അവളുടെ നോട്ടത്തിലുള്ള ആ ആരാധനാഭാവം പാര്‍ട്ടിപ്രകടങ്ങ്ിലോ പ്രതിഷേധങ്ങളിലോ സണ്ണി കണ്ടിട്ടില്ല. എന്തിന്‌ അവളെ കമന്റടിച്ചതിന്റെ പേരില്‍ ഇല്ലാത്ത ഒരു പാര്‍ട്ടിപ്രശ്നം കുത്തിപ്പൊക്കി എതിര്‍പ്പാര്‍ട്ടിക്കാരന്‍ ശ്രീജിത്തിനെ വളഞ്ഞു വെച്ചു തല്ലി വിജയശ്രീലളിതനായി സണ്ണി അവളെ തിരിഞ്ഞു നോക്കിയപ്പോഴും അവളുടെ കണ്ണിലുണ്ടായിരുന്നത് ഒരുതരം അവജ്ഞ അല്ലായിരുന്നോ...
ഇലക്ഷന്‍ പാനല്‍ അടക്കം തൂത്തു വാരി വിജയിച്ച് ജനറല്‍ സെക്രട്ടറിയും ചെയര്‍ പേഴ്സണും ആയി തോളോടു തോള്‍ ചേര്‍ന്ന് രണ്ടു പേരും കോളേജ് അങ്കണത്തിലേക്കു സ്വീകരിച്ചാനയിക്കപ്പെട്ടപ്പോഴുള്ള ചിരി പണ്ടു ഇന്റര്‍ കോളേജിയേറ്റ്‌ ബാഡ്മിന്റണ്‍ ജയിച്ചപ്പൊഴത്തെ ആ നിറഞ്ഞ ചിരിയോടെയുള്ള കൈകുലുക്കലിന്റെ അടുത്തെങ്ങും എത്തിയതായി സണ്ണിക്കു തോന്നിയില്ല.

പിന്നെ അവസാന വര്‍ഷം... പാര്‍ട്ടിയും പ്രസ്ഥാനവുമായി തിരക്കുകള്‍...ഫുട്ബോള്‍ മൈതാനം തന്നെ കാണാത്ത മാസങ്ങള്‍. ബാഡ്മിന്റണ്‍ റാക്കറ്റ്‌ ചിതലെടുത്തോയെന്നു വരെ സംശയം. അവള്‍ അകന്നതു സണ്ണിയില്‍ നിന്നു മാത്രമായിരുന്നോ? പാര്‍ട്ടിയില്‍ നിന്നും കൂടെ ആല്ലായിരുന്നോ? മത്സരിക്ക്നില്ലെന്നു പറഞ്ഞു മാറി നിന്നത്... തീപ്പോരി പ്രാസംഗിക പ്രചാരണത്തിനു പോലും വരാതിരുന്നത്. പക്ഷെ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പെടുക്കാനുള്ള തിരക്കില്‍ ആ അകല്‍ച്ച ശ്രദ്ധിക്കാന്‍ സണ്ണിക്കു സമയമില്ലായിരുന്നു. സമയമുണ്ടായപ്പോഴേക്കും വല്ലാതെ വൈകിയിരുന്നു.

സമയം... അതു കാത്തു നില്‍ക്കാറുണ്ടോ? ഇന്ന് ഒരു അംബരചുംബിയുടെ നാല്പത്തിരണ്ടാം നിലയില്‍ ഇരുന്ന് ഒരു വെള്ളിയ്ഴ്ച്ച കൂടി ബിയറില്‍ മുക്കിക്കളയുമ്പോള്‍ അവന്‍ ഓര്‍ത്തു - സമയം ആര്‍ക്കായും കാത്തു നില്‍ക്കുന്നില്ല. ഇടതു കവിളിലെ ഒരു കത്തിപ്പാടും പിന്നെ കുറെ ഓര്‍മ്മകളും...അത്രയല്ലെ ബാക്കിയുള്ളു...

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 5:12 AM 0 comments

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം - പുത്തന്‍പള്ളി

http://jacobvo.blogspot.com/2006/04/blog-post_29.htmlDate: 4/29/2006 2:57 PM
 Author: ജേക്കബ്‌













മിസ്സാവാഞ്ഞ ഒരു പെരുന്നാള്‍

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 4:07 AM 0 comments

ചിത്രങ്ങള്‍ - പാച്ചു വരുമായിരിക്കും

http://chithrangal.blogspot.co...g-post_114629097231824195.htmlDate: 4/29/2006 11:26 AM
 Author: evuraan
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ കൊന്നെന്ന് പറയുന്ന മാതിരി, ഇന്നു വരെ, ഉബണ്ടുവില്‍ ഫയര്‍‌ഫോക്സ് 1.0.7 ആയിരുന്നു ഉപയോഗിച്ചിരുന്നത്. നല്ല പട്ട് പോലത്തെ റെന്‍ഡറിംഗ്, പദ്മ കാരണം മലയാളം പ്രസിദ്ധീകരണങ്ങളുമായ് വളരെ നല്ല ബന്ധമായിരുന്നു.

എന്നിട്ടൊടുവില്‍, ഇതും കുറുകെ വെച്ചിന്ന് ഫയര്‍‌ഫോക്സ് 1.5.0.2-വിലേക്കൊരു ചാട്ടം ചാടി.

1.5.0.2-ല്‍ മലയാളം റെന്‍ഡറിങ്ങൊഴിച്ച് ബാക്കിയെല്ലാം ബഹുകേമം.

ക്വോണ്‍ക്വററിന്റെ റെന്‍ഡറിംഗും, ഫയര്‍ഫോക്സിന്റെ ഇപ്പോഴത്തെ റെന്‍ഡറിംഗും തമ്മിലുള്ള വ്യത്യാസമറിയാന്‍ ഈ ചിത്രം നോക്കുക.





തലവാചകത്തിലെ പോലെ, പാച്ചു വരുമായിരിക്കും.

കോവാലന്റെ കൂട്ടുകാരനെയല്ല കാത്തിരിക്കുന്നത്, patch-നെയാണ്. :)

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 12:25 AM 0 comments

ചിത്രങ്ങള്‍ - കൈരളി യൂണികോഡില്‍..!!

http://chithrangal.blogspot.com/2006/04/blog-post_29.htmlDate: 4/29/2006 11:02 AM
 Author: evuraan
ആദ്യം, പദ്മയുടെ കളിയാണെന്നാണ് കരുതിയത്, പിന്നീടല്ലേ മനസ്സിലായത് പക്കാ യൂണീകോഡാണെന്ന്.

ഇക്കാര്യത്തില്‍ കൈരളി അഭിനന്ദനം അര്‍ഹിക്കുന്നു. യൂണീകോഡിലേക്ക് ചുവടു മാറ്റുന്ന ആദ്യത്തെ വമ്പന്‍..!!

കൈരളി ടീവി: ചിത്രങ്ങള്‍ നിന്ന് നിന്നാണെങ്കിലും ശബ്ദത്തിന് ഒരു പ്രശ്നവുമില്ല. മലയാളം ആകാശവാണിയെങ്കിലും ആരെങ്കിലും നാട്ടില്‍ നിന്ന് ഒന്ന് സ്ട്രീം ചെയ്തിരുന്നെങ്കില്‍ എന്ന എന്റെ അടങ്ങാ കൊതിക്കൊരു താത്കാലിക ശമനമായി.

ശ്ശ്..ശ്ശ്.. കൈരളി ടീവി, അവരുടെ ആ പേജിലൂടെ അല്ലാതെ ഇവിടെയും കാണാം. (ഫയര്‍‌ഫോക്സിന് നന്നായിട്ട് വഴങ്ങുന്നുണ്ട് -- ചിത്രങ്ങള്‍ ഫ്രെയിം ബൈ ഫ്രെയിം എണ്ണാമെങ്കിലും, സാരമില്ല, അല്ലേ..!!?)

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 12:25 AM 0 comments

Friday, April 28, 2006

നിശ്ചലഛായാഗ്രഹണ വിശേഷം - ജാലകവാതിലൂടെ....

http://chithrashala.blogspot.c...g-post_114627944028915889.htmlDate: 4/29/2006 8:21 AM
 Author: Shaniyan
ഇത്ര ദൂരത്തിരുന്നെന്നെ നോക്കീടുന്ന
പുല്‍മേടതന്‍ ആരാമ ഭംഗിയാരെടോ?
നിര്‍ന്നിമേഷയായെന്നെ നോക്കി നിന്ന-
വളെന്നോടുര ചെയ്തതെന്തോ സഖേ?

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:56 PM 0 comments

നിശ്ചലഛായാഗ്രഹണ വിശേഷം - ചിറകുള്ള നിനവുകള്‍...

http://chithrashala.blogspot.com/2006/04/blog-post_28.htmlDate: 4/29/2006 8:07 AM
 Author: Shaniyan
ചിറകേന്തിയ കിനാവുകള്‍ക്കു പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....


Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:56 PM 0 comments

ശേഷം ചിന്ത്യം - മലയാളം, മനോരമ, മഞ്ഞ

http://chintyam.blogspot.com/2006/04/blog-post_28.htmlDate: 4/29/2006 3:31 AM
 Author: സന്തോഷ്
അച്ഛന്‍റെ കുടുംബ വീട് ഭാഗം വച്ചപ്പോള്‍, മൂത്ത സന്തതിയായതു കാരണം, ബാക്കിയെല്ലാരും എടുത്തു കഴിഞ്ഞ് ആര്‍ക്കും വേണ്ടാതെ ബാക്കി വന്ന കിഴക്കേവിളയാണ് അച്ഛന് കിട്ടിയത്. കുടുംബ വീടും അതിനു ചുറ്റുമുള്ള തൊടിയും കവുങ്ങിന്‍ തോപ്പും കുരുമുളകു തോട്ടവും വടക്കേവിളയും മറ്റും അച്ഛന്‍റെ അനിയത്തി (അപ്പച്ചി) ആദ്യമേ എടുത്തു. കൊച്ചച്ഛന്മാരില്‍ ഇളയയാള്‍ ഫലഭൂയിഷ്ഠമായ പടിഞ്ഞാറേ വിള തിരഞ്ഞെടുത്തു. കൊച്ചച്ഛന്‍ രണ്ടാമന്‍,

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 7:05 PM 0 comments

പടങ്ങള്‍ - ആദ്യ വിക്കി ക്വിസ് ടൈമില്‍ പങ്കെടുത്ത ..........

http://patangal.blogspot.com/2006/04/blog-post_29.htmlDate: 4/29/2006 6:57 AM
 Author: വക്കാരിമഷ്ടാ
.........എല്ലാവര്‍ക്കും, പിന്നെ സംഘാടകര്‍ക്കും.



ആദ്യമായി ഒരു അന്താരാഷ്ട്ര ക്വിസ്സ് മത്സരത്തില്‍ രണ്ടരയെണ്ണം ശരിയാക്കുക എന്ന കാര്യം ചെയ്ത രേഷ്മയ്ക്കും, എട്ടടിവീരന്‍ അര്‍‌മന്ദനും, എല്ലാം ശരിയാക്കിയ ജേക്കബ്, ഉമേഷ്, ശനിയന്‍, ഷെര്‍ലക് എന്നിവര്‍ക്കും എന്റെ അഭിനന്ദനത്തിന്റെ പൂവ്.

അതുപോലെ തന്നെ ഈ പരിപാടി വളരെ നല്ലരീതിയില്‍ നടത്തിയ മന്‍‌ജിത്, കണ്ടുനിന്ന കുട്ട്യേടത്തി, ഹന്നമോള്‍ എന്നിവര്‍ക്കും മുകളിലത്തെ പൂ തന്നെ.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 6:46 PM 0 comments

::വാക്ക്‌ | VAKKU:: - അപ്രസക്തന്‍

http://manjithkaini.blogspot.com/2006/04/blog-post_28.htmlDate: 4/28/2006 11:14 PM
 Author: മന്‍ജിത്‌ | Manjith
ഷോപ്‌വൈസ് കാര്‍ഡും പിടിച്ചാണിന്നലെ അത്താഴത്തിനിരുന്നത്. ഒരു പ്രതലത്തില്‍ ദ് ലോസ്റ്റ് എന്ന നരച്ച ഓര്‍മ്മപ്പെടുത്തല്‍.

"സ്റ്റീവ് ലൂയിസ്. ഇപ്പോള്‍ പ്രായം 45. 1980 മേയ് 25നു കൊളറാഡോയിലെ ലേക്ക് വുഡ് സിറ്റിയില്‍നിന്നും കാണാതായി. കാണാതായപ്പോഴുള്ള ചിത്രം ഇടതു വശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയറാക്കിയ ഇപ്പോഴത്തെ ഏകദേശ രൂപം വലതുവശത്ത്. കണ്ടുമുട്ടുന്നവര്‍ ഞങ്ങളെ വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ ഇരുപത്തയ്യായരത്തി മുന്നൂറ്റി എഴുപത്തെട്ടുപേരെ ഉറ്റവര്‍ക്കു തിരിച്ചു കിട്ടിയിരിക്കുന്നു."

രണ്ടു ചെറു ചതുരങ്ങള്‍ക്കുള്ളില്‍ ഒരാളുടെ ജീവിതം. കാണാതാകുന്നതിനു മുന്‍‌പും, ശേഷവും!

"ഈ നോട്ടീസുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?"

"25 വര്‍ഷങ്ങള്‍ അയാളുടെ രൂപത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയിരിക്കില്ല?. അതു കമ്പ്യൂട്ടര്‍ വരയ്ക്കുന്നതു പോലെയാകണമെന്നുണ്ടോ?"

"അല്ല, 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?"

അത്താഴച്ചൂടിനൊപ്പം ഭാര്യ പിന്നെയും പ്രസക്തമാണെന്ന് അവള്‍ക്കു തോന്നുന്നു ചില സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യം പറഞ്ഞവയൊന്നും അത്ര കാര്യമാക്കിയില്ലെങ്കിലും അവസാനത്തെ സംശയം എന്റെ മനസിന്റെ കാലചക്രങ്ങളെ മുന്നോട്ടു കറക്കി.

"25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?"

കാര്‍‌ഡില്‍ നിന്നും സ്റ്റീവ് ലൂയിസിനെ ഇളക്കിമാറ്റി വെളുത്ത ചതുരങ്ങള്‍ക്കുള്ളില്‍ ഞാനൊരു നാല്പതു വയസുകാരന്റെ ചിത്രം വരച്ചു. ശൂന്യമാക്കപ്പെട്ട വലത്തേ ചതുരത്തിലൂടെ ഞാന്‍ കാലത്തെ മുന്നോട്ടു നോക്കി.

കാലമിപ്പോള്‍ 2041 ഏപ്രില്‍ 25. ഏതോ മലയാളി കുടുംബം അത്താഴത്തിനിരിക്കുന്നു. അല്പം മുതിര്‍ന്നതെന്നു തോന്നിക്കുന്ന പുരുഷന്റെ കയ്യില്‍ ഷോ‌പ്‌വൈസ് കാര്‍ഡുണ്ട്. അതല്‍പ്പം ഉച്ചത്തില്‍ വായിക്കയാണയാള്‍.

"മന്‍‌ജിത് ജോസഫ്. ഇപ്പോള്‍ പ്രായം 65. 2016 മേയ് 25നു ന്യൂയോര്‍ക്കിലെ ക്യാറ്റ്സ്കില്‍ സ്റ്റിറ്റിയിലുള്ള വീടിന്റെ മുറ്റത്ത് , മരച്ചുവട്ടില്‍ ബ്ലോഗ് എഴുതിയിരിക്കെ അപ്രത്യക്ഷനായി. കാണാതാകുമ്പോഴുള്ള രൂപം ഇടതുവശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയാറാക്കിയ ഇപ്പോഴത്തെ രൂപം വലതു വശത്ത്. തിരിച്ചറിയുന്നവര്‍ ദയവായി വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ 30, 45, 134 പേരേ കണ്ടെത്തിയിട്ടുണ്ട്!".

"ബ്ലോഗെഴുതുന്നതിനിടയില്‍ കാണാതാകയോ? ആരെങ്കിലും തട്ടിക്കൊണ്ടു പോയതാവാം".

"ആരു തട്ടിക്കൊണ്ടുപോകാന്‍?"

"നാല്പതാം വയസില്‍ വീട്ടുമുറ്റത്തിരുന്നു ബ്ലോഗെഴുതുന്നവനെ ഇവിടെ അമേരിക്കയില്‍ ആര്‍ക്കു വേണം?"

"തനിയെ എവിടെയെങ്കിലും പോയതാവാം. ഈ ഉന്മാദം എന്നൊക്കെ കേട്ടിട്ടില്ലേ. വല്ലതും എഴുതുന്നവന്മാര്‍ക്കൊക്കെ അതിത്തിരി കൂടുതലാ."- തീന്‍‌മേശയുടെ വലതു വശത്തിരുന്ന ചെറുപ്പക്കാരനാണതു പറഞ്ഞത്.

"ശരിയാ, അയാള്‍ടെ ബ്ലോഗ് ആരും വായിക്കാതെയായിട്ടുണ്ടാവണം"

"അല്ലെങ്കില്‍ എഴുത്തിന്റെ ഉറവ വറ്റിയിരുന്നിരിക്കാം"

"ഇയാള്‍ടെ ഭാര്യക്കും മക്കള്‍ക്കും പോലും ഇപ്പോള്‍ തിരിച്ചറിയാനൊത്തേക്കില്ല. 25 വര്‍ഷം ജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരാളെ ആരോര്‍ത്തിരിക്കാന്‍"- അതു പറഞ്ഞത് മുതിര്‍ന്നയാളുടെ എതിര്‍വശത്തിരുന്ന സ്ത്രീയാണ്. അതയാളുടെ ഭാര്യയായിരിക്കണം.

"അല്ലെങ്കില്‍ത്തന്നെ ഈ അറുപത്തഞ്ചാം വയസില്‍ ഇയാളെ കണ്ടെത്തിയിട്ട് ആര്‍ക്കെന്തു പ്രയോജനം?. ഈ പരസ്യം തികച്ചും അപ്രസക്തം തന്നെ"

ഇങ്ങനെ പറഞ്ഞുകൊണ്ട് മുതിര്‍ന്നയാള്‍ ഷോപ്‌വൈസ് കാര്‍ഡ് ട്രാഷിലേക്കു ചുരുട്ടിയിട്ടു. ചര്‍ച്ച അവിടെ അവസാനിച്ചു. ആരുമന്വേഷിക്കാത്ത പരശതമാള്‍ക്കാരുടെ കൂട്ടത്തിലേക്ക് അറുപത്തഞ്ചുകാരനായ മന്‍‌ജിത് ജോസഫ് വീണ്ടും തള്ളിയിടപ്പെട്ടു.

"ചോറിതുവരെ ഉണ്ടുതീര്‍ത്തില്ലല്ലോ സാറേ"

ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍. ചതുരങ്ങള്‍ക്കുള്ളില്‍ സ്റ്റീവ് ലൂയിസ് പെട്ടെന്നു തിരിച്ചുവന്നു.

ഈ നാല്പത്തഞ്ച്ചാം വയസില്‍ എന്താണിയാളുടെ പ്രസക്തി? -‍ പാത്രത്തിലൂടെ കയ്യിഴച്ച് എന്നോടുതന്നെ ചോദിച്ചു.

മനസ് പെട്ടെന്നു തന്നെ ഉത്തരവും തന്നു. കാണാതായവന്‍ എന്നതാണയാളുടെ പ്രസക്തി. അതെ അതുമാത്രം.

ദ് ലോസ്റ്റ് എന്ന പ്രതലം മറിച്ച് ഞാന്‍ പെട്ടെന്നു തന്നെ കാര്‍ഡിന്റെ മറ്റേ പ്രതലത്തിലെത്തി.
ഷോപ്‌വൈസ് എന്നു വലുതായെഴുതിയ ആ പ്രതലമായിരു‍ന്നു കൂടുതല്‍ ആകര്‍ഷകം.

പ്രസക്തി തിരിച്ചറിഞ്ഞു ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുപ്പുകള്‍ നടത്തുക. ബുദ്ധിപൂര്‍വ്വം ജീവിക്കുക.

ഇതൊക്കെത്തന്നെ ഇന്നെന്റെ പ്രസക്തി. ശേഷം അപ്രസക്തം.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 5:11 PM 0 comments

കുളിര്‍മ - ചില ഇലക്ഷന്‍ കാല ചിന്തകള്‍

http://kulirma.blogspot.com/2006/04/blog-post_28.htmlDate: 4/28/2006 7:08 PM
 Author: Binoy mathew
April 23 ലെ ഹിന്ദു ദിനപ്പത്രത്തിലെ ഒരു വാര്‍ത്തയാണ്‌ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്‌. ടെക്നോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന 10000 ത്തോളം വരുന്ന ഭൂരിഭാഗം ചെറുപ്പക്കാരും വോട്ടു രേഖപ്പെടുത്തിയിട്ടില്ല . അതിന്റെ കാര്യ കാരണങ്ങള്‍ വിവരിച്ചതില്‍ ചിലത്‌ ന്യായമാണ്‌. ചിലത്‌ ചിന്താജനകവും.

ഞാന്‍ അടിസ്ഥാനപരമായി ജനാധിപത്യ വിശ്വാസിയാണ്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പൌരനായതില്‍ അഭിമാനവും ഉണ്ട്‌. എന്റെ പരിചയക്കാരോടും ബന്ധക്കാരോടും ഞാന്‍ വോട്ടു ചെയ്യണം എന്നു നിഷ്കര്‍ഷിക്കാറുമുണ്ട്‌.എങ്കിലും ഇത്തവണ ഞാനും കുടുംബാംഗങ്ങളും വോട്ടു രേഖപ്പെടുത്തിയില്ല. അതു ജനാധിപത്യത്തിലുള്ള വിശ്വാസക്കുറവുകൊണ്ടല്ല, മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളോടുള്ള ആശയപരമായ വിയോജിപ്പ്‌ കൊണ്ടു മാത്രം ആയിരുന്നു. ബലറ്റ്‌ പേപ്പര്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ വോട്ട്‌ ചെയ്തേനേ അസാധുവിന്‌ ഒരു വോട്ട്‌ !.വോട്ടിംഗ്‌ മെഷീനില്‍ അതിനുള്ള സാധ്യത ഇല്ലാത്തതിനാല്‍ വോട്ടു ചെയ്യുന്നില്ലെന്നു തീരുമാനിച്ചു.

ഞാനും ചില സുഹൃത്തുക്കളും കൂടി ഇലക്ഷന്‍ കമ്മീഷന്‌ ഒരു നിവേദനം കൊടുക്കാന്‍ ഗൌരവമായിത്തന്നെ ആലോചിക്കുന്നുണ്ട്‌, വോട്ടിംഗ്‌ മെഷിനില്‍ അസാധു എന്ന ഒരു ബട്ടന്‍ കൂടി ഏര്‍പ്പെടുത്തുന്നതിനു വേണ്ടി.

ആദ്യത്തെ വിഷയത്തിലേക്കു വരാം. ജനാധിപത്യത്തിന്റെ അളവുകോലാണ്‌ ഇലക്ഷന്‍. പോളിംഗ്‌ ശതമാനത്തിന്റെ പ്രാധാന്യം , ജനങ്ങള്‍ ജനാധിപത്യത്തില്‍; വിശ്വസിക്കുന്നുണ്ടോ എന്നത്‌ അറിയാനകും എന്നതിനാലാണ്‌. അതിനാല്‍ പോളിംഗ്‌ ശതമാനം എപ്പോഴും 60 നു മുകളില്‍ ആവണമെന്നു ഗവണ്‍മന്റ്‌ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ ഓരോ പൌരനും വോട്ടവകാശം വിനിയോഗിക്കണം എന്നാണ്‌ എന്റെ അഭിപ്രായം. ദേശ സ്നേഹം വെളിപ്പെടുത്തേണ്ട അടിസ്ഥാന ഘടകങ്ങളിലൊന്ന്‌ അതുതന്നെയാണ്‌.

നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ യുവത്വം ദേശസ്നേഹം വെളിപ്പെടുത്തുന്നത്‌ ചില പ്രത്യേക അവസരങ്ങളില്‍ ആണ്‌.

1 ക്രിക്കറ്റ്‌ കളി നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ത്രിവര്‍ണ പതാകയുമേന്തി അലറിവിളിക്കുന്ന ദേശസ്നേഹികളെ കാണാം.

2. എപ്പോഴെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ film stars നടത്തുന്ന entertainment show കളില്‍ തള്ളുണ്ടാക്കുന്ന ദേശസ്നേഹികള്‍.

3. രങ്ങ്‌ ദേ ബസന്തി പോലുള്ള തട്ടുപൊളിപ്പന്‍ ചലച്ചിത്രം ഇറങ്ങുമ്പോള്‍ മാത്രം ഉണരുന്ന ദേശസ്നേഹം.(patriotic film എന്നൊക്കെയുള്ള മീഡിയ റിവ്യൂ കൂടിയാവുമ്പോല്‍ അതു പൂര്‍ണം.)ഇതിനെയൊക്കെ പരിഹാസ്യം എന്നല്ലാതെ എന്തു പറയാന്‍?

അതുകൊണ്ട്‌ സുഹൃത്തുക്കളെ ആര്‍ക്കെങ്കിലും വോട്ട്‌ രേഖപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ രേഖപ്പെടുത്തണം എന്ന്‌ അഭ്യര്‍ഥിക്കുന്നു

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 11:26 AM 0 comments

എന്റെ മലയാളം - ഹോ എന്തൊരു ചൂട്

http://mymalayalam.blogspot.com/2006/04/blog-post_28.htmlDate: 4/28/2006 8:12 PM
 Author: Arun Vishnu M V (Kannan)
Proof of global warming

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 11:10 AM 0 comments

today's special - Vanaprastham

http://indulekha.blogspot.com/2006/04/vanaprastham_28.htmlDate: 4/28/2006 9:18 PM
 Author: indulekha I ഇന്ദുലേഖ
Collection of stories by M.T. Vasudevan Nair along with the illustrations by Namboodiri Current Books Thrissur, Thrissur, Kerala Pages:93 Price: INR 50 HOW TO BUY THIS BOOK വാനപ്രസ്ഥമാരംഭിക്കുമ്പോഴും ആശകള്‍ ഒടുങ്ങാത്ത മനുഷ്യന്റെ കഥ. കുട്ടിക്കഥയുടെ ചാരുതയോടെ മിത്തുകളുടെ ലോകത്തേക്ക്‌ വാതില്‍ തുറക്കുന്ന ചെറിയചെറിയ ഭൂകമ്പങ്ങള്‍. വാനപ്രസ്‌ഥം, എന്ന്‌ സ്വന്തം ജാനകിക്കുട്ടി എന്ന പേരില്‍ ഇവ

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:43 AM 0 comments

ചിത്രജാലകം - രാത്രിമഴതന്‍ ഓര്‍മ്മകള്‍..

http://chithrajaalakam.blogspo....com/2006/04/blog-post_24.htmlDate: 4/25/2006 5:54 AM
 Author: യാത്രാമൊഴി
വെറുതെ പെയ്തൊഴിഞ്ഞുപോയൊരു രാത്രിമഴതന്നോര്‍മ്മകള്‍‍.. ചിതറിയും ചേര്‍ന്നലിഞ്ഞുമീ പുല്‍ക്കൊടികളില്‍‍‍‍ വീണ്ടുമൊരു മഴപ്പാട്ടിന്നീണം മുഴക്കവേ... ജലഗീതികള്‍ക്ക് കാതോര്‍ത്ത്.. ‍ ആദിജീവന്റെ തണുപ്പില്‍ തലോടിയെത്തുന്ന മഴക്കാറ്റ് പുതച്ച് ഞാനും.. നനവിന്റെ ബാല്യത്തിലേയ്ക്ക് തണുത്തിറങ്ങുന്നു.. മഴയെ സ്നേഹിക്കുന്നവര്‍ക്ക്... വെറുക്കാതെ വെറുതെ വിടുന്നവര്‍ക്ക്.. കാലുറകളും ചെരുപ്പുകളുമുപേക്ഷിച്ച് പുലരിയുടെ

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 7:05 AM 0 comments

ചിത്രജാലകം - ദേവരാഗം: നിത്യക്കണി

http://chithrajaalakam.blogspo....com/2006/04/blog-post_27.htmlDate: 4/28/2006 10:11 AM
 Author: യാത്രാമൊഴി
ദേവരാഗം: നിത്യക്കണി

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 7:05 AM 0 comments

Appukkuttante Lokam - ബുള്‍ഡോസര്‍.

http://appukkuttan.blogspot.com/2006/04/blog-post_28.htmlDate: 4/28/2006 7:31 PM
 Author: Appukkuttan
മനസ്സിന്റെ തരിശ്ശിലൂടെ വെയിലിനെ
വകഞ്ഞുകൊണ്ട്‌ ഒരു ബുള്‍ഡൊസ്സര്‍.

തികച്ചും ശാന്തമായി,ഒട്ടും കൂസാതെ
ഭീകരമായി മുരണ്ടുകൊണ്ട്‌ അതു
അടുത്തുവരികയാണു.

തരിശ്ശും ചതുപ്പും ചെറു നീര്‍ചാലുകളും
വകവയ്ക്കാതെ, കടുത്ത ധാര്‍ഷ്ട്യത്തോടെ;
ചെറു പൂമ്പാറ്റകളെയും പുല്‍നാമ്പുകളെയും
ഞെരിച്ചു ചതച്ചു സാവധാ നം അതു ഉരുണ്ടു വരികയാണു.


പുലരി പുതപ്പു മാറ്റി എഴുന്നേല്‍ക്കും മുന്‍പെ
വെയില്‍ തറഞ്ഞു വീഴുംമുന്‍പേ അതു എത്തിക്കഴിഞ്ഞു

മുന്നിലുള്ളവയെ എല്ലം നിസ്സംഗതയോടെ
ചതച്ചു നിരത്തി അതു വീണ്ടും മുന്നോട്ടു വരുന്നു.

തരിശ്ശും ചതുപ്പും കടന്നു പറമ്പിലേക്കു:
ഒരു ഞരക്കതോടെ തേന്മാവു.
കളിവീട്‌ , ഊഞ്ഞാല്‍ ,ഞാന്‍ നട്ട ചെമ്പകം
ഓലഞ്ഞാലിക്കു കൂടു : എല്ലാം തകര്‍ന്നു മണ്ണായി.

അല്ലെങ്കിലും പുറമ്പോക്കിലെ ജീവിതങ്ങള്‍ ഇതുപൊലെയാണു.

ഓര്‍മകളെ ഞെരിച്ചു ചതച്ചു ഒരു ബുള്‍ഡൊസ്സര്‍
മുരണ്ടുകൊണ്ടു വരുന്നുണ്ടു.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 7:05 AM 0 comments

Durga here... - ഈശ്വരസന്നിധിയില്‍ 5 വര്‍ഷം!

http://durgahere.blogspot.com/2006/04/5.htmlDate: 4/28/2006 3:06 PM
 Author: Durga

മണികണ്ഠന്‍( 1988 ആഗസ്റ്റ് 21- 2001 ഏപ്രില്‍ 29)
സ്നേഹത്തോടെ,
അച്ഛന്‍, അമ്മ, മഞ്ജ്വേച്ചി, രഞ്ജ്വേച്ചി.



Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 4:03 AM 0 comments

Thursday, April 27, 2006

ഉദയസൂര്യന്റെ നാട്ടില്‍ - എങ്കില്‍പ്പിന്നെ...

http://nilavathekozhi.blogspot.com/2006/04/blog-post_28.htmlDate: 4/28/2006 7:29 AM
 Author: വക്കാരിമഷ്ടാ
നമുക്ക് കുറച്ച് കായികവാര്‍ത്തകള്‍ വായിക്കാം...



ലേ ഔട്ട് മാറ്റി, പുതിയ ഉടുപ്പൊക്കെ ഇടീച്ച് കുട്ടപ്പനാക്കി നിര്‍ത്തിയിരിക്കുകയാണെങ്കിലും മനോരമക്കുട്ടന് ഇടയ്ക്കെല്ലാം പനിയും തുമ്മലും ജലദോഷവും. നവ്യാ നായരില്‍ ക്ലിക്കിയാല്‍ ഇന്ദ്രന്‍സില്‍ പോയി ലാന്റു ചെയ്യുന്ന വെറും ജലദോഷം ഒരു ഫ്ലൂവായി കായികത്തില്‍ ഞെക്കിയാല്‍ ദേശീയത്തില്‍ പോയി നില്‍ക്കുന്ന നിലവരെയായി.

എന്തായാലും ഡെസ്‌പരേഷന്‍ എന്ന വാക്കിന്റെ ഉദാഹരണം കാണണമെങ്കില്‍ ഈ ദിവസങ്ങളിലെ മനോരമ വായിച്ചാല്‍ മതി. ഉമ്മന്‍ ചാണ്ടിസാറിനെ കരകയറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്-ഒളിഞ്ഞും തെളിഞ്ഞും. പാവങ്ങള്‍..... ആ പിഞ്ചുമനസ്സിന് അവസാനം വേദന മാത്രം കൊടുക്കുമോ നമ്മള്‍?

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 11:14 PM 0 comments

എന്റെ നാലുകെട്ടും എന്റെ തോണിയും! - സോഫിയായുടെ ഭാഗ്യം.

http://naalukettu.blogspot.com/2006/04/blog-post_27.htmlDate: 4/27/2006 11:46 PM
 Author: L G
ഇന്നു സോഫിയായുടെ ഭാഗ്യദിനമാണു. ഇനി മുതല്‍ അങ്ങോട്ടുള്ള ജീവിതം ഓര്‍ത്തു സോഫിയായ്ക്കു മനസ്സില്‍ സമാധാനം നിറഞ്ഞു. മഴ കഴിഞ്ഞു പുളിമരത്തിന്റെ ചുവട്ടില്‍ നടക്കുമ്ബോള്‍ മരം കുസ്രിതി കാട്ടി പിന്നേയും മഴ പെയിക്കുംബൊള്‍ ഉള്ള ഒരു കുളി‍ര്‍മ്മ. പണ്ടു പരീക്ഷക്കു പാസ്സായി എന്നു ക്ലാസ്സില്‍ വായിച്ചു പറയുംബോഴുള്ള ഒരു സന്തോഷം. പെട്ടന്നു ഒരു കൊച്ചു കുഞ്ഞായ പോലെ. ചുരുണ്ടു കൂടി കിടക്കാ‍ന്‍ തോന്നുന്നു.

സോഫിയായുടെകണ്ണുകള്‍ നിറയുന്നുണ്ടു. സന്തൊഷാശ്രുക്കള്‍‍ ഒന്നുമ്മല്ല. ചുറ്റും നില്‍ക്കുന്നവര്‍ കരയുന്നണ്ടു. സോഫിയാക്കു അങ്ങിനെ ആണു. ആരുടെയും സങ്കടം കാണാന്‍ ഉള്ള മനകരുത്തില്ല. ആരു കരഞ്ഞാലും,സിനിമയിലായാലും,ടി.വി യിലായാലും, ആരെങ്കിലും കരയുന്നതു കാണുംമ്ബോള്‍ സോഫിയായുടെ കണ്‍കളും നിറഞ്ഞു കവിയും. എന്താന്നു അറിയില്ല. കഞ്ഞുനാളില്‍ മലംബുഴ ഡാം എന്നു വിളിച്ചു കൂട്ടൂകാരികള്‍‍ സോഫിയായെ കളിയാക്കാറുണ്ടു. “അതീവ സുന്ദരി ആയ മലംബുഴ ഡാം”. ആരു കളിയാക്കിയാലും സോഫിയായ്ക്കു അവരെ ഒക്കെ ഇഷ്ടം ആണു. “എപ്പൊഴും ഇങ്ങിനെ ചിരിച്ചോണ്ടു ഇരുന്നാല്‍ പല്ലെല്ലാം കൊഴിയും കേട്ടൊ” അമ്മാമ്മ പണ്ടു വഴക്കുപോലെ പറയുമായിരുന്നു.

തലയില്‍ വട്ടത്തില്‍ ഉള്ള വെള്ള മുടിക്കെട്ടു വെച്ച്, കയ്യുകള്‍ കൂപ്പി പിടിച്ചു വെള്ള വസ്ത്രധാരിയായ ഒരാള്‍‍ കിടപ്പുണ്ടു.സോഫിയായുടെ ഭര്‍ത്താവാണു അതു. ഇന്നു അദ്ദേഹം മരിച്ച ദിവസമാണു. ശവം ഇനിയും അടക്കീട്ടില്ല. കന്യാസ്ത്രീകള്‍ ചുറ്റും നിന്നു പ്രാര്‍ഥനകള്‍ ഉറക്കെ വായിക്കുകയാണു. സിസ്ട്ടര്‍ റോസാമരിയ.... “ഇത്രേം പാവമായല്‍ നീ എങ്ങിനെ ജീവിക്കും?.” എന്നു പണ്ടു തന്റെ മുറിവുകളില്‍ തലോടി പറഞ്ഞതു സോഫിയ ഓര്‍ത്തു.

എന്തൊക്കെ ആണെങ്കിലും ശവം അടക്കുന്ന വരെ സോഫിയാക്കു ഒരു ഭീതി ഇല്ലാതില്ല.
ചിലപ്പൊള്‍ കണ്ണു തുറന്നാലോ.

ആരൊ കാപ്പി ഗ്ലാസ്സുമായി നടക്കുന്നു. ആരാണാവൊ അതു? ഇതിനു മുംബു കണ്ടിട്ടില്ല.കുറേ അധികം പേര്‍ വീട്ടില്‍ കൂടിയിട്ടുണ്ടു. പലരെയും സോഫിയക്കു അറിയില്ല. പലരുടേയും മുഖം ആദ്യം ആയിട്ടാണു കാണുന്നതു. അവരേയും പറഞ്ഞിട്ടു കാര്യമില്ല. കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ ആരെങ്കിലുമായി കൂട്ടു കൂടാന്‍ തന്നെ ഭയമായിരുന്നു. പണ്ടു അലറി വിളിച്ചു കരഞ്ഞപ്പോലള്‍ ഇന്നു വന്നവരൊക്കെ ഒന്നു വന്നിരുന്നെങ്കില്‍. ചിരവ കൊണ്ടു തലക്കു അടിയേറ്റു ബോധരഹിതയായി കിടന്നപ്പോള്‍ ആരെങ്കിലും അന്നൊരു കാ‍പ്പി ഗ്ലാസ്സുമായി വന്നിരുന്നെങ്കില്‍. ആ മുറിവിന്റെ വേദനയും അന്നത്തെ ആ മന്‍‍സ്സിന്റെ നീറ്റ്ലും ആലോചിച്ചപ്പോള്‍ സോഫിയ പൊട്ടി പൊട്ടി കരഞ്ഞു.

“സാരമില്ല മോളെ, ജീവിതമല്ലേ?. ദൈവം തിരിച്ചു വിളിച്ചാല്‍ നമ്മള്‍‍ക്കു ഒന്നും ചെയ്യാന്‍ കഴിയില്ലല്ലൊ.” ആരൊ അട്ത്തു ഇരുന്നു ആശ്വസിപ്പിച്ചു.”

അന്നു ചിരവ കൊണ്ടു തലക്കടിച്ച ആളാണു ഇന്നു അനക്കമറ്റു കിടക്കുന്നതു. ഇങ്ങിനെ ഒന്നുമറിയാതെ കിടക്കാ‍ന്‍ സോഫിയ എത്ര തവണ കൊതിച്ചിട്ടുണ്ടു. തന്റെ പൊന്നു മക്കളെങ്കിലും അമ്മയോടുള്ള ക്രൂരത കാണാതെ ഇരിക്കാന്‍. സോഫിയ ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. കുഞ്ഞുങ്ങളുടേതു പൊലെയുള്ള മുഖം. പെണ്ണു കാണാന്‍ വന്നപ്പോള്‍ സോഫിയ അതാണു ശ്രധിച്ചതു.

“എന്റെ ഭാര്യ ജോലിക്കു പൊവുന്നതു എനിക്കിഷ്ടമല്ല. അതിപ്പൊ എം.എ കാരിയാണെങ്കിലും ശെരി.”

അന്നു അങ്ങിനെ പറഞ്ഞപ്പോള്‍ സോഫിയക്കു ഒരു ഉള്‍‍പ്പുളകം ഉണ്ടായി. അല്ലെങ്കിലും ജോലിക്കു പോകുവാന്‍ സൊഫിയ്ക്കു ഇഷ്ട്മല്ലായിരുന്നു. പത്തു മക്കളെ പ്രസവിച്ചു ഭര്‍ത്താവിന്റേയും കുഞ്ഞുങ്ങളുടേയും കാര്യം മാത്രം നോക്കി ജീവിക്കന്‍ ആണു എന്നും ആഗ്രഹിച്ചതു. മനസ്സു വായിച്ചതു പോലെ ഒരാള്‍. ‘അമ്മേ എനിക്കു നൂറു വട്ടം സമ്മതം.” എന്നു പറഞ്ഞു സോഫിയ പുളിമരചോട്ടിലേക്കു ഓടി.

“ഇനി എങ്ങിനെ ഈ കുട്ടീം രണ്ടു മക്കളും ജീവിക്കും? അയാള്‍‍ക്കല്ലെ ജോലി ഉണ്ടായിരുന്നുതു.
ഉണ്ടായിരുന്നതെല്ലാം കുടിച്ചു നശിപ്പിക്കേം ചെയ്തു.” ആരോ അടക്കം പറയുന്നതു സോഫിയായുടെ ചെവിയില്‍‍ വീണു.

അവര്‍ക്കെങ്ങിനെ അറിയാം സോഫിയായുടെ ഭാഗ്യ ദിനത്തെപറ്റി? ഇനി മുഖത്തു കരുവാളിച്ച പാടുകള്‍ ഉണ്ടാവില്ല. സിഗരട്ടു കുറ്റികളാല്‍ ദേഹം മൊത്തം വ്രണപ്പെടില്ല. കാല്പാദത്തിന്റെ അടി വരെ സിഗരട്ടു കുറ്റിയുടെ വട്ടത്തില്‍ ഉള്ള വ്രണമാണു. ഇന്നലെ അടിവയറ്റില്‍ തൊഴിച്ചതിന്റെ വേദന ഇന്നും മാറിയിട്ടില്ല. ഒരു നാള്‍ കൈ കൊണ്ടു തടഞ്ഞപ്പോള്‍ കൈയില്‍ വെട്ടു കിട്ടിയതിന്റെ പാടില്‍ സോഫിയ ഒന്നു തടവി. അതു ഇനിയും ഉണങ്ങിയിട്ടില്ല. തുന്നലുകളില്ലൂടെ നീറ്റ് ഇപ്പോഴും ഉണ്ടു. ഇനി ഈ മുറിവുകള്‍ ഉണങ്ങുംബോല്‍ പുതിയതൊന്നും ഉണ്ടാവില്ലല്ലൊ. സോഫിയ നെടുവീര്‍പ്പിട്ടു.

ഇന്നു പകല്‍ കാപ്പിയും കൊണ്ടു വാതില്‍ക്കല്‍ വന്നപ്പൊള്‍ തൂങ്ങി നില്‍ക്കുന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ മുതലാണു സോഫിയായുടെ ഭാഗ്യം തെളിഞ്ഞതു. ആദ്യം സോഫിയക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല..പണ്ടു തന്നെ ഇതേപോലെ ശ്വാസം മുട്ടിച്ചിട്ടുണ്ടു. അതുപൊലെ എന്തെങ്കിലും ആണൊ? കെട്ടു സ്വയം അഴിച്ചു. “നീ ഞാന്‍ മരിച്ചു എന്നു കരുതി ആശ്വസിക്കുകയാണു അല്ലേടി?” എന്നു അലറി പാഞ്ഞു വന്നെങ്കിലൊ..?

അതോര്‍‍ത്ത്പ്പൊള്‍ സോഫിയ പതുക്കെ ശവത്തെ ഒന്നു തൊട്ടു നൊക്കി..തണുപ്പു ഉണ്ടു.ശവത്തിന്റെ മരവിപ്പിക്കുന്ന തണുപ്പു. വല്ലപ്പോഴും സേന്ഹം കാണിക്കുംമ്ബോള്‍ സോഫിയാക്കൂ ഉള്ളില്‍ തോന്നിയിരുന്ന അതേ തണുപ്പ്. ഇല്ല ഇനി എനിക്കു മുറിവുകള്‍ ഉണ്ടാ‍വില്ല . എന്നു എന്റെ ഭാഗ്യദിനമാണു!

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 6:35 PM 0 comments