എന്റെ ലോകം - ചില മറവികള്‍
http://peringodan.wordpress.co...95%e0%b4%b3%e0%b5%8d%e2%80%8d/ | Date: 4/26/2006 3:44 PM |
Author: പെരിങ്ങോടന്‍ |
അച്ഛന്റെയൊരു സുഹൃത്തുണ്ടായിരുന്നു, രാമന്‍. രാമന്‍ വാഹനാപകടത്തില്‍ അപായപ്പെട്ടു എന്ന വാര്‍ത്തയും കേട്ടാണു് ഒരു ദിവസം തുടങ്ങിയതു്. അത്ര പുലര്‍ച്ചയ്ക്കുതന്നെ രാമന്‍ മദ്യപിക്കില്ല, രാമനെ അറിയുന്നവര്‍ വിലയിരുത്തി, അറിയാത്തവര്‍ മറുത്തുപറഞ്ഞു. ലോറിയുടെ പിന്‍ടയര്‍ കഴുത്തിനു മുകളിലൂടെ കയറിയിറങ്ങിയെന്നു സംഭവത്തെ കുറിച്ചറിഞ്ഞവര്‍ പറഞ്ഞുകേട്ടു. എന്റെ സഹോദരങ്ങള്‍ ദുഃഖിച്ചിരുന്നു, അവരെ ബാല്യകാലത്തു നേഴ്സറികളില്‍ കൊണ്ടുചെന്നാക്കിയിരുന്നതു രാമനായിരുന്നുവത്രെ. ആശുപത്രി കിടക്കയിലെ രാമനെ ഞാന്‍ ഓര്‍ക്കുന്നുണ്ടു്, അയാള്‍ക്കു ചലനശേഷി നഷ്ടപ്പെട്ടിരുന്നു. സ്കൂള്‍ മൈതാനത്തിനടുത്തുള്ള ചെറിയ വീട്ടില്‍ അനക്കമറ്റു കിടക്കുന്ന രാമനെയും ഓര്‍ക്കുന്നു. രാമന്‍ ബെഡ്‌സോറുകളാല്‍ [...]
0 Comments:
Post a Comment
<< Home