നെല്ലിക്ക Nellikka - കവിയുടെ ചെറുപ്പത്തിലെ ഒരു ഛായാചിത്രം
http://nellikka.blogspot.com/2...g-post_114638548516441514.html | Date: 4/30/2006 1:54 PM |
Author: Rajesh R Varma |
ചേലപ്പറമ്പു നമ്പൂതിരിയുടെ ഈ ശ്ലോകം
പ്രസിദ്ധമാണ്:
അബ്ദാര്‍ദ്ധേന ഹരിം പ്രസന്നമകരോദൌത്താനപാദിശ്ശിശു,-
സ്സപ്താഹേന നൃപഃ പരീക്ഷി, ദബലാ യാമാര്‍ദ്ധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന - നവതി പ്രായോപി തന്നവ്യഥേ
തം കാരുണ്യനിധിം പ്രപദ്യശരണം ശേഷായുഷാ തോഷയേ
തോണ്ണൂറു വയസ്സു കഴിഞ്ഞ കാലത്താണ് ഇദ്ദേഹം ഈ ശ്ലോകം എഴുതിയത്.
എന്നാല്‍, തന്റെ മുപ്പതുകളില്‍ അദ്ദേഹം ഇതിനോടു ബന്ധപ്പെട്ട മറ്റൊരു ശ്ലോകം
എഴുതുകയുണ്ടായി എന്നു വ്യക്തമായിരിക്കുന്നു. അമേരിക്കയില്‍
പോര്‍ട്ട്‌ലന്‍ഡിനടുത്തു നിന്ന് അടുത്ത കാലത്തു ലഭിച്ച ചില
ഗ്രന്ഥങ്ങളില്‍ ഒന്നിലാണ് ഈ ശ്ലോകം കാണപ്പെട്ടിരിക്കുന്നത്:
ആണ്ടില്‍പ്പാതി തപസ്സു ചെയ്തു ധ്രുവനാം ബാലന്‍, പരീക്ഷിത്തു താ-
നേഴേയേഴു ദിനത്തി, ലംഗനയൊരാള്‍ യാമാര്‍ദ്ധമാത്രത്തിനാല്‍
നേടീ മോക്ഷമതെങ്കിലെന്തിനു വൃഥാ പാഴാക്കിടുന്നൂ ഭജി-
ച്ചീ നല്‍ യൌവ്വന, മാണ്ടു നൂറു തികയുമ്പോഴോര്‍ക്ക ദൈവത്തിനെ!
(2004)

0 Comments:
Post a Comment
<< Home