എന്റെ നാലുകെട്ടും എന്റെ തോണിയും! - സോഫിയായുടെ ഭാഗ്യം.
http://naalukettu.blogspot.com/2006/04/blog-post_27.html | Date: 4/27/2006 11:46 PM |
Author: L G |
ഇന്നു സോഫിയായുടെ ഭാഗ്യദിനമാണു. ഇനി മുതല്‍ അങ്ങോട്ടുള്ള ജീവിതം ഓര്‍ത്തു സോഫിയായ്ക്കു മനസ്സില്‍ സമാധാനം നിറഞ്ഞു. മഴ കഴിഞ്ഞു പുളിമരത്തിന്റെ ചുവട്ടില്‍ നടക്കുമ്ബോള്‍ മരം കുസ്രിതി കാട്ടി പിന്നേയും മഴ പെയിക്കുംബൊള്‍ ഉള്ള ഒരു കുളിര്‍മ്മ. പണ്ടു പരീക്ഷക്കു പാസ്സായി എന്നു ക്ലാസ്സില്‍ വായിച്ചു പറയുംബോഴുള്ള ഒരു സന്തോഷം. പെട്ടന്നു ഒരു കൊച്ചു കുഞ്ഞായ പോലെ. ചുരുണ്ടു കൂടി കിടക്കാന്‍ തോന്നുന്നു.
സോഫിയായുടെകണ്ണുകള്‍ നിറയുന്നുണ്ടു. സന്തൊഷാശ്രുക്കള്‍ ഒന്നുമ്മല്ല. ചുറ്റും നില്‍ക്കുന്നവര്‍ കരയുന്നണ്ടു. സോഫിയാക്കു അങ്ങിനെ ആണു. ആരുടെയും സങ്കടം കാണാന്‍ ഉള്ള മനകരുത്തില്ല. ആരു കരഞ്ഞാലും,സിനിമയിലായാലും,ടി.വി യിലായാലും, ആരെങ്കിലും കരയുന്നതു കാണുംമ്ബോള്‍ സോഫിയായുടെ കണ്‍കളും നിറഞ്ഞു കവിയും. എന്താന്നു അറിയില്ല. കഞ്ഞുനാളില്‍ മലംബുഴ ഡാം എന്നു വിളിച്ചു കൂട്ടൂകാരികള്‍ സോഫിയായെ കളിയാക്കാറുണ്ടു. “അതീവ സുന്ദരി ആയ മലംബുഴ ഡാം”. ആരു കളിയാക്കിയാലും സോഫിയായ്ക്കു അവരെ ഒക്കെ ഇഷ്ടം ആണു. “എപ്പൊഴും ഇങ്ങിനെ ചിരിച്ചോണ്ടു ഇരുന്നാല്‍ പല്ലെല്ലാം കൊഴിയും കേട്ടൊ” അമ്മാമ്മ പണ്ടു വഴക്കുപോലെ പറയുമായിരുന്നു.
തലയില്‍ വട്ടത്തില്‍ ഉള്ള വെള്ള മുടിക്കെട്ടു വെച്ച്, കയ്യുകള്‍ കൂപ്പി പിടിച്ചു വെള്ള വസ്ത്രധാരിയായ ഒരാള്‍ കിടപ്പുണ്ടു.സോഫിയായുടെ ഭര്‍ത്താവാണു അതു. ഇന്നു അദ്ദേഹം മരിച്ച ദിവസമാണു. ശവം ഇനിയും അടക്കീട്ടില്ല. കന്യാസ്ത്രീകള്‍ ചുറ്റും നിന്നു പ്രാര്‍ഥനകള്‍ ഉറക്കെ വായിക്കുകയാണു. സിസ്ട്ടര്‍ റോസാമരിയ.... “ഇത്രേം പാവമായല്‍ നീ എങ്ങിനെ ജീവിക്കും?.” എന്നു പണ്ടു തന്റെ മുറിവുകളില്‍ തലോടി പറഞ്ഞതു സോഫിയ ഓര്‍ത്തു.
എന്തൊക്കെ ആണെങ്കിലും ശവം അടക്കുന്ന വരെ സോഫിയാക്കു ഒരു ഭീതി ഇല്ലാതില്ല.
ചിലപ്പൊള്‍ കണ്ണു തുറന്നാലോ.
ആരൊ കാപ്പി ഗ്ലാസ്സുമായി നടക്കുന്നു. ആരാണാവൊ അതു? ഇതിനു മുംബു കണ്ടിട്ടില്ല.കുറേ അധികം പേര്‍ വീട്ടില്‍ കൂടിയിട്ടുണ്ടു. പലരെയും സോഫിയക്കു അറിയില്ല. പലരുടേയും മുഖം ആദ്യം ആയിട്ടാണു കാണുന്നതു. അവരേയും പറഞ്ഞിട്ടു കാര്യമില്ല. കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ ആരെങ്കിലുമായി കൂട്ടു കൂടാന്‍ തന്നെ ഭയമായിരുന്നു. പണ്ടു അലറി വിളിച്ചു കരഞ്ഞപ്പോലള്‍ ഇന്നു വന്നവരൊക്കെ ഒന്നു വന്നിരുന്നെങ്കില്‍. ചിരവ കൊണ്ടു തലക്കു അടിയേറ്റു ബോധരഹിതയായി കിടന്നപ്പോള്‍ ആരെങ്കിലും അന്നൊരു കാപ്പി ഗ്ലാസ്സുമായി വന്നിരുന്നെങ്കില്‍. ആ മുറിവിന്റെ വേദനയും അന്നത്തെ ആ മന്‍സ്സിന്റെ നീറ്റ്ലും ആലോചിച്ചപ്പോള്‍ സോഫിയ പൊട്ടി പൊട്ടി കരഞ്ഞു.
“സാരമില്ല മോളെ, ജീവിതമല്ലേ?. ദൈവം തിരിച്ചു വിളിച്ചാല്‍ നമ്മള്‍ക്കു ഒന്നും ചെയ്യാന്‍ കഴിയില്ലല്ലൊ.” ആരൊ അട്ത്തു ഇരുന്നു ആശ്വസിപ്പിച്ചു.”
അന്നു ചിരവ കൊണ്ടു തലക്കടിച്ച ആളാണു ഇന്നു അനക്കമറ്റു കിടക്കുന്നതു. ഇങ്ങിനെ ഒന്നുമറിയാതെ കിടക്കാന്‍ സോഫിയ എത്ര തവണ കൊതിച്ചിട്ടുണ്ടു. തന്റെ പൊന്നു മക്കളെങ്കിലും അമ്മയോടുള്ള ക്രൂരത കാണാതെ ഇരിക്കാന്‍. സോഫിയ ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. കുഞ്ഞുങ്ങളുടേതു പൊലെയുള്ള മുഖം. പെണ്ണു കാണാന്‍ വന്നപ്പോള്‍ സോഫിയ അതാണു ശ്രധിച്ചതു.
“എന്റെ ഭാര്യ ജോലിക്കു പൊവുന്നതു എനിക്കിഷ്ടമല്ല. അതിപ്പൊ എം.എ കാരിയാണെങ്കിലും ശെരി.”
അന്നു അങ്ങിനെ പറഞ്ഞപ്പോള്‍ സോഫിയക്കു ഒരു ഉള്‍പ്പുളകം ഉണ്ടായി. അല്ലെങ്കിലും ജോലിക്കു പോകുവാന്‍ സൊഫിയ്ക്കു ഇഷ്ട്മല്ലായിരുന്നു. പത്തു മക്കളെ പ്രസവിച്ചു ഭര്‍ത്താവിന്റേയും കുഞ്ഞുങ്ങളുടേയും കാര്യം മാത്രം നോക്കി ജീവിക്കന്‍ ആണു എന്നും ആഗ്രഹിച്ചതു. മനസ്സു വായിച്ചതു പോലെ ഒരാള്‍. ‘അമ്മേ എനിക്കു നൂറു വട്ടം സമ്മതം.” എന്നു പറഞ്ഞു സോഫിയ പുളിമരചോട്ടിലേക്കു ഓടി.
“ഇനി എങ്ങിനെ ഈ കുട്ടീം രണ്ടു മക്കളും ജീവിക്കും? അയാള്‍ക്കല്ലെ ജോലി ഉണ്ടായിരുന്നുതു.
ഉണ്ടായിരുന്നതെല്ലാം കുടിച്ചു നശിപ്പിക്കേം ചെയ്തു.” ആരോ അടക്കം പറയുന്നതു സോഫിയായുടെ ചെവിയില്‍ വീണു.
അവര്‍ക്കെങ്ങിനെ അറിയാം സോഫിയായുടെ ഭാഗ്യ ദിനത്തെപറ്റി? ഇനി മുഖത്തു കരുവാളിച്ച പാടുകള്‍ ഉണ്ടാവില്ല. സിഗരട്ടു കുറ്റികളാല്‍ ദേഹം മൊത്തം വ്രണപ്പെടില്ല. കാല്പാദത്തിന്റെ അടി വരെ സിഗരട്ടു കുറ്റിയുടെ വട്ടത്തില്‍ ഉള്ള വ്രണമാണു. ഇന്നലെ അടിവയറ്റില്‍ തൊഴിച്ചതിന്റെ വേദന ഇന്നും മാറിയിട്ടില്ല. ഒരു നാള്‍ കൈ കൊണ്ടു തടഞ്ഞപ്പോള്‍ കൈയില്‍ വെട്ടു കിട്ടിയതിന്റെ പാടില്‍ സോഫിയ ഒന്നു തടവി. അതു ഇനിയും ഉണങ്ങിയിട്ടില്ല. തുന്നലുകളില്ലൂടെ നീറ്റ് ഇപ്പോഴും ഉണ്ടു. ഇനി ഈ മുറിവുകള്‍ ഉണങ്ങുംബോല്‍ പുതിയതൊന്നും ഉണ്ടാവില്ലല്ലൊ. സോഫിയ നെടുവീര്‍പ്പിട്ടു.
ഇന്നു പകല്‍ കാപ്പിയും കൊണ്ടു വാതില്‍ക്കല്‍ വന്നപ്പൊള്‍ തൂങ്ങി നില്‍ക്കുന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ മുതലാണു സോഫിയായുടെ ഭാഗ്യം തെളിഞ്ഞതു. ആദ്യം സോഫിയക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല..പണ്ടു തന്നെ ഇതേപോലെ ശ്വാസം മുട്ടിച്ചിട്ടുണ്ടു. അതുപൊലെ എന്തെങ്കിലും ആണൊ? കെട്ടു സ്വയം അഴിച്ചു. “നീ ഞാന്‍ മരിച്ചു എന്നു കരുതി ആശ്വസിക്കുകയാണു അല്ലേടി?” എന്നു അലറി പാഞ്ഞു വന്നെങ്കിലൊ..?
അതോര്‍ത്ത്പ്പൊള്‍ സോഫിയ പതുക്കെ ശവത്തെ ഒന്നു തൊട്ടു നൊക്കി..തണുപ്പു ഉണ്ടു.ശവത്തിന്റെ മരവിപ്പിക്കുന്ന തണുപ്പു. വല്ലപ്പോഴും സേന്ഹം കാണിക്കുംമ്ബോള്‍ സോഫിയാക്കൂ ഉള്ളില്‍ തോന്നിയിരുന്ന അതേ തണുപ്പ്. ഇല്ല ഇനി എനിക്കു മുറിവുകള്‍ ഉണ്ടാവില്ല . എന്നു എന്റെ ഭാഗ്യദിനമാണു!

0 Comments:
Post a Comment
<< Home