Friday, April 28, 2006

കുളിര്‍മ - ചില ഇലക്ഷന്‍ കാല ചിന്തകള്‍

April 23 ലെ ഹിന്ദു ദിനപ്പത്രത്തിലെ ഒരു വാര്‍ത്തയാണ്‌ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്‌. ടെക്നോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന 10000 ത്തോളം വരുന്ന ഭൂരിഭാഗം ചെറുപ്പക്കാരും വോട്ടു രേഖപ്പെടുത്തിയിട്ടില്ല . അതിന്റെ കാര്യ കാരണങ്ങള്‍ വിവരിച്ചതില്‍ ചിലത്‌ ന്യായമാണ്‌. ചിലത്‌ ചിന്താജനകവും.

ഞാന്‍ അടിസ്ഥാനപരമായി ജനാധിപത്യ വിശ്വാസിയാണ്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പൌരനായതില്‍ അഭിമാനവും ഉണ്ട്‌. എന്റെ പരിചയക്കാരോടും ബന്ധക്കാരോടും ഞാന്‍ വോട്ടു ചെയ്യണം എന്നു നിഷ്കര്‍ഷിക്കാറുമുണ്ട്‌.എങ്കിലും ഇത്തവണ ഞാനും കുടുംബാംഗങ്ങളും വോട്ടു രേഖപ്പെടുത്തിയില്ല. അതു ജനാധിപത്യത്തിലുള്ള വിശ്വാസക്കുറവുകൊണ്ടല്ല, മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളോടുള്ള ആശയപരമായ വിയോജിപ്പ്‌ കൊണ്ടു മാത്രം ആയിരുന്നു. ബലറ്റ്‌ പേപ്പര്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ വോട്ട്‌ ചെയ്തേനേ അസാധുവിന്‌ ഒരു വോട്ട്‌ !.വോട്ടിംഗ്‌ മെഷീനില്‍ അതിനുള്ള സാധ്യത ഇല്ലാത്തതിനാല്‍ വോട്ടു ചെയ്യുന്നില്ലെന്നു തീരുമാനിച്ചു.

ഞാനും ചില സുഹൃത്തുക്കളും കൂടി ഇലക്ഷന്‍ കമ്മീഷന്‌ ഒരു നിവേദനം കൊടുക്കാന്‍ ഗൌരവമായിത്തന്നെ ആലോചിക്കുന്നുണ്ട്‌, വോട്ടിംഗ്‌ മെഷിനില്‍ അസാധു എന്ന ഒരു ബട്ടന്‍ കൂടി ഏര്‍പ്പെടുത്തുന്നതിനു വേണ്ടി.

ആദ്യത്തെ വിഷയത്തിലേക്കു വരാം. ജനാധിപത്യത്തിന്റെ അളവുകോലാണ്‌ ഇലക്ഷന്‍. പോളിംഗ്‌ ശതമാനത്തിന്റെ പ്രാധാന്യം , ജനങ്ങള്‍ ജനാധിപത്യത്തില്‍; വിശ്വസിക്കുന്നുണ്ടോ എന്നത്‌ അറിയാനകും എന്നതിനാലാണ്‌. അതിനാല്‍ പോളിംഗ്‌ ശതമാനം എപ്പോഴും 60 നു മുകളില്‍ ആവണമെന്നു ഗവണ്‍മന്റ്‌ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ ഓരോ പൌരനും വോട്ടവകാശം വിനിയോഗിക്കണം എന്നാണ്‌ എന്റെ അഭിപ്രായം. ദേശ സ്നേഹം വെളിപ്പെടുത്തേണ്ട അടിസ്ഥാന ഘടകങ്ങളിലൊന്ന്‌ അതുതന്നെയാണ്‌.

നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ യുവത്വം ദേശസ്നേഹം വെളിപ്പെടുത്തുന്നത്‌ ചില പ്രത്യേക അവസരങ്ങളില്‍ ആണ്‌.

1 ക്രിക്കറ്റ്‌ കളി നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ത്രിവര്‍ണ പതാകയുമേന്തി അലറിവിളിക്കുന്ന ദേശസ്നേഹികളെ കാണാം.

2. എപ്പോഴെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ film stars നടത്തുന്ന entertainment show കളില്‍ തള്ളുണ്ടാക്കുന്ന ദേശസ്നേഹികള്‍.

3. രങ്ങ്‌ ദേ ബസന്തി പോലുള്ള തട്ടുപൊളിപ്പന്‍ ചലച്ചിത്രം ഇറങ്ങുമ്പോള്‍ മാത്രം ഉണരുന്ന ദേശസ്നേഹം.(patriotic film എന്നൊക്കെയുള്ള മീഡിയ റിവ്യൂ കൂടിയാവുമ്പോല്‍ അതു പൂര്‍ണം.)ഇതിനെയൊക്കെ പരിഹാസ്യം എന്നല്ലാതെ എന്തു പറയാന്‍?

അതുകൊണ്ട്‌ സുഹൃത്തുക്കളെ ആര്‍ക്കെങ്കിലും വോട്ട്‌ രേഖപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ രേഖപ്പെടുത്തണം എന്ന്‌ അഭ്യര്‍ഥിക്കുന്നു

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 11:26 AM

0 Comments:

Post a Comment

<< Home