Wednesday, August 02, 2006

ഭാഷ്യം - ഇന്നാ പിടിച്ചോ ഒരു മലയാളം ASCII Hack ഉല്പന്നം.

ഒരല്പം കണ്ണുതെറ്റിയാല്‍ ഉടന്‍ ആരെങ്കിലും ഒളിച്ചിരുന്ന് എന്തെങ്കിലും ഒരെണ്ണം മലയാളം ASCII Hackല്‍ ‍ ഉണ്ടാക്കി വിട്ടുകളയും. (ഇനി അത് ഏതു പൊക്കത്തിലെ ചേട്ടനാണെങ്കിലും അത് ഞാന്‍ വിളിച്ച് പറയും. എന്നെ പള്ള് പറയണ കൊച്ചാട്ടമ്മാരുടെ ശ്രദ്ധയ്ക്ക്, “ദാ ഇതുപോലൊരു സാധനം ഞാനും ഉണ്ടാക്കിവെച്ചിട്ടൊണ്ട്, നീ പോയി ഇതുപോലെ ഒരണ്ണം ഒണ്ടാക്കടെ" എന്ന് പറയല്ല്, കേട്ടല്ലോ?)

ഹരികുമാറിന്റെ പരിശ്രമം തീര്‍ച്ഛയായും പ്രശംസനീയമാണ്‍. (ഉദ്ദേശ ശുദ്ധിക്ക് നൂറില്‍ നൂറ്റിപത്ത് "പ്വായിന്റ്" !!) പക്ഷേ ഈ കഥ ഈ രൂപത്തില്‍ അരങ്ങേറാന്‍ ഇനിയും സമയമായിട്ടില്ല. "വെയിറ്റ് !!"

സാങ്കേതിക മേഖലയില്‍ മലയാളം നേരിടുന്ന പ്രശ്നങ്ങള്‍ (ഒന്നും രണ്ടുമൊന്നുമല്ല കേട്ടോ !!) ശരിക്കും പഠിക്കാതെ നാം പക്വത എത്താത്ത ഉപഭോക്തൃത ഉല്പന്നങ്ങള്‍ പ്രസിദ്ധികരിച്ചാല്, വീണ്ടും കാട്ടുപോത്തിനെ നാം പാവം ജനങ്ങളുടെയിടയിലേക്ക് അഴിച്ചുവിടുകയാണ്. പത്രങ്ങള്‍ക്കും സര്‍ക്കാറിനും വിവര സങ്കേതിക വിദ്യ പറഞ്ഞകൊടുക്കുന്ന തലയില്‍ ആള്താമസമില്ലാത്ത "വിദ്വാന്മാര്‍" ആ ജോലി ശരിക്കും എടുത്തുവ്ച്ച് പണിയന്നുണ്ടല്ലോ.


ഒരു ഗ്രന്ഥം മൊബൈല്‍ ഫോണില്‍ വായിക്കുക ഇത്രമാത്രം മലമറിക്കുന്ന സര്‍ക്കസ്സ് ഒന്നുമല്ല. ഈ ഗന്ഥം ജനത്തിനു ഉപയോഗപ്രദം ആകണമെങ്കില്‍ അതു്:

1) searchable and sortable ആയിരിക്കണം.
2) യുണികോഡ് സ്വീകരിക്കുന്ന Database വേണം.
3) യൂണികോട് നല്ലതുപോലെ സപ്പോര്‍‍ട്ട് ചെയുന്ന ബ്രൌസറ് വേണം.

ഒന്നു പരിശ്രമിച്ചാല്‍ JAVA യിലേക്കത് port ചെയാവുന്നതേയുള്ളു. നാട്ടില്‍ സര്‍ക്കാര്‍ തീറ്റി പോറ്റുന്ന കുറെ "വിദ്വാന്മാര്‍" ഇതു ചെയ്യണം. അല്ലെങ്കില്‍ അത് താല്പര്യമുള്ള ഐ.റ്റി. ചേട്ടന്മാര്‍ ചെയ്യണം.പിന്നെ phone കീപ്പാഡ് എന്ററി ഡ്രൈവറും നിര്‍മ്മിക്കണം. ഇത് ചെയ്യാവുന്ന കാര്യം മാത്രമേയുള്ളു. ചെയ്യാനുള്ള കഴിവും വേണം.

www.my-bible.us എന്ന സൈറ്റിലിരിക്കുന്ന Bible Database. 35,000 വരികളുള്ള ഈ ഗ്രന്ഥം, രണ്ടു വര്ഷത്തെ കഠിനദ്ധ്വാനത്തിന്റെ ഫലമാണ്. അത് ഉണ്ടാക്കിവെച്ചിട്ട് 12 വര്ഷം ഞാന്‍ മലയാളം യൂണികോഡിനുവേണ്ടി കാത്തിരുന്നു. ഒടുവില്‍ അതു പ്രാബല്യത്തില്‍ വന്നു. അതുപോലെ മൊബൈല്‍ ഫോണിലും യൂണികോഡ് വരും. തീര്‍ച്ചയായും വരും. കാത്തിരിക്കാം. അതുവരെ ASCII ക്രമീകരണമനുസരിച്ചുള്ള യാതൊരു സാധനവും യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. തല്കാലത്തേക്ക് രാമായണം ഹരികുമാര്‍ യൂണികോഡിലേക്ക് മാറ്റി ഏതെങ്കിലും database format ല്‍ ആക്കി വെയ്ക്കുന്നത് നന്നായിരിക്കും.

ഇത് നിരുത്സാഹപരമാണെന്നു തോന്നും. ഒരിക്കലുമല്ല. വെറുതെ നല്ല വാക്കുപറഞ്ഞു് ഒരു ഭാഷ സ്നേഹിയെ വഴിതെറ്റിക്കരുതെന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളു. മലയാള ഭാഷയില്‍ എന്നെകാള്‍ ഒരുപാട് പഠിപ്പുള്ള ആളാണു് അദ്ദേഹം. പക്ഷേ ഈ വിഷയത്തില്‍ ഞാനള്‍പ്പടെയുള്ള developerമാര്‍ കാട്ടിയ അബദ്ധങ്ങള്‍ ആരും വീണ്ടും ആവര്ത്തിക്കരുത് എന്നൊരു എളിയ ആഗ്രഹമുണ്ട്. അതുകൊണ്ടാണിത് എഴുതുന്നത്.

വിജയീ ഭവഃ

posted by സ്വാര്‍ത്ഥന്‍ at 12:12 AM

0 Comments:

Post a Comment

<< Home