Tuesday, August 01, 2006

പടങ്ങള്‍ - മൈക്കപ്പാ

URL:http://patangal.blogspot.com/2006/08/blog-post.htmlPublished: 8/1/2006 5:34 PM
 Author: വക്കാരിമഷ്ടാ


എത്രയെത്ര പ്രഭാഷണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു...
എത്രയെത്ര പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷിയായി...
എത്രയെത്ര കാതുകള്‍ക്ക് ഇമ്പമേകി...
എത്രയെത്ര കണ്ണുകളെ ഈറനണിയിച്ചു.........
എത്രയെത്ര വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിച്ചു....
എത്രയെത്ര യുദ്ധങ്ങള്‍ക്ക് അന്ത്യമേകി...
എത്രയെത്ര ജനങ്ങളെ ആവേശഭരിതരാക്കി...
അതിലുമെത്ര ജനങ്ങളെ നിരാശരാക്കി..........
എത്രയെത്ര ജനങ്ങള്‍ക്ക് പ്രതീക്ഷകളേകി..
എത്രയെത്ര ജനങ്ങള്‍ക്ക് മോഹങ്ങള്‍ നല്‍കി.......
എത്രയെത്ര വാഗ്‌ദാനങ്ങള്‍...
എത്രയെത്ര വഞ്ചനകള്‍....
എത്രയെത്ര ഇച്ഛാഭംഗങ്ങള്‍...
എത്രയെത്ര അറിയിപ്പുകള്‍.....
എത്രയെത്ര കഥകള്‍....
എത്രയെത്ര കഥാപ്രസംഗങ്ങള്‍....
എത്രയെത്ര ഗാനങ്ങള്‍...
എത്രയെത്ര ഗാനമേളകള്‍...
എത്രയെത്ര രാഗങ്ങള്‍....
എത്രയെത്ര താളങ്ങള്‍.....
.....................
.....................

ഞാന്‍ മൈക്കപ്പാ
...........................
...........................

എങ്ങാണ്ടുനിന്നോ വന്ന ആരാണ്ടൊക്കെയോ ആരാണ്ടേയൊക്കെയോ കാത്ത് എങ്ങാണ്ടൊക്കെയോ നില്‍ക്കുന്നു. ഇവരെ ആരെങ്കിലുമൊക്കെ വന്ന് എങ്ങോട്ടെങ്കിലുമൊക്കെ കൂട്ടിക്കൊണ്ട് പോകേണ്ടതാണ്.

സമര്‍പ്പണം: മൈക്ക് കയ്യില്‍ കിട്ടി അവസാ‍നം സ്വന്തം മോള് പോലും കാലുപിടിച്ച് ഇതൊന്ന് നിര്‍ത്ത്വോ എന്ന് ചോദിച്ചു എന്നാരോപിക്കപ്പെട്ട കുറുമയ്യന്. കുറുമന് പടം ബ്ലോഗില്‍ ഇത് രണ്ടാം സമര്‍പ്പണം.

അപ്പാ കൃതികള്‍ വായിച്ച് ഇതൊന്ന് നിര്‍ത്ത്വോ എന്ന് എന്നോടാരും..........

posted by സ്വാര്‍ത്ഥന്‍ at 9:39 AM

0 Comments:

Post a Comment

<< Home