ഭാഷ്യം - സംഘടിത പ്രസ്ഥാനത്തിന്റെ സ്വഭാവ വൈഭവം
URL:http://mallu-ungle.blogspot.com/2006/08/blog-post.html | Published: 8/1/2006 10:28 AM |
Author: കൈപ്പള്ളി |
ഒരു Wash basinല്‍ ശേഖരിച്ച ജലം അതിന്റെ അടിയിലെ അടപ്പ് തുറന്നു വിട്ടാല്‍ ജലം ഒരു ചുഴിയായി രൂപം കൊള്ളും. ഈ ജലത്തിന്റെ molecules (H2O) നാം പരിശോധിച്ചാല്‍ ജലത്തിന്റെ ഈ സ്വഭാവത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ആവില്ല. എത്ര ശ്രമിച്ചാലും ഒരു തുള്ളി ജലത്തില്‍ ഈ സ്വഭാവലക്ഷണം നമുക്ക് കാണാനാവില്ല.
നിയന്ത്രണങ്ങള്‍ക്ക് അതീതമാണു സമുഹം. വ്യക്തികളെ നിയന്ത്രിക്കാം. ഈ വ്യക്തി ഉള്‍പെടുന്ന സംഘത്തിനു ഒരു വ്യത്യസ്ത സ്വഭാവം ആയിരിക്കും.
ജുലൈ 4നു് ഒരാള്‍ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു അത്യാവശ്യമായി യൂണികോഡിനെ കുറിച്ചു എന്നെ ഇന്റര്‍വ്യൂ ചെയണമെന്ന്. കാരണം അവരുടെ ഓണ്‍ലൈന്‍ മാസിക യൂണികോഡിലേക്കു മാറ്റാന്‍ പോകുന്നു. നല്ല കാര്യം, അങ്ങനെ ഒരെണ്ണം കൂടി യൂണികോഡിലേക്കു മാറട്ടെ. മനസില്‍ എങ്ങോ ഒരല്പം സുഖവും തോന്നി. മലയാളം പഠിക്കാത്ത എന്നെ മലയാള ഭാഷയുമായി ബന്ധപെടുത്തി ഒരു ഇന്റര്‍വ്യൂ. എന്റെ കൂട്ടുകാര്‍ ആരും വിശ്വസിക്കില്ല. മനസില്‍ അഹ്ലാദം തോന്നി. എന്നാലും എന്തു ചെയ്യും? എന്റെ ബിസ്സിനസ്സ് സംബന്ധമായിട്ടുള്ള ഒരുപാടു Visuals ഉം Renderings ഉം Specifications ഉം ഒക്കെ ബാക്കി കിടക്കുന്നു തീര്‍ക്കാന്‍. മനസ്സില്ലാമനസ്സോടെ പുള്ളിയോട് ഞാന്‍ തീരെ സമയമില്ല എന്ന കാര്യം അറിയിച്ചു .
അങ്ങനെയിരിക്കേ, ജൂലൈ 24 നു വീണ്ടും ഒരാള്‍ വിളിച്ചു, ഇന്റര്‍വ്യൂവിനുള്ള ചോദ്യങ്ങള്‍ എനിക്ക് ഈ-മെയില്‍ ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു. എത്രയും പെട്ടന്നു തന്നെ അതിന്റെ മറുപടി എഴുതി തിരിച്ചയക്കാനും പറഞ്ഞു.
എന്റെ ചിന്തകള്‍ ഇങ്ങനെ പോയി: “ജൂലൈ 25 മുനിസിപ്പാലിറ്റിയില്‍ വര്‍ക്ക് submission ചെയ്യാനുള്ള ദിവസമായിരുന്നു. രാവിലെ കോണ്ട്രാക്റ്ററുമ്മാരുമായി മീറ്റിങ്ങുമുണ്ട്. അതൊക്കെ അവിടെ നില്‍ക്കട്ടെ. സാരമില്ല. ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കി അയക്കാം. ഒന്നുമില്ലേലും എന്റെ മലയാള ഭാഷയ്ക്കു വേണ്ടിയല്ലേ?”
അങ്ങനെ, പ്രിയയും മകനും ഉറങ്ങിയ ശേഷം കൊച്ചുവെളുപ്പാങ്കാലത്ത് 3:00 AM വരെ ഇരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതി. അതെ, എന്റെ ശൈലിയില്‍ തന്നെ. എന്റെ കൂടെ കൂട്ടിനു അക്ഷരപിശാചുകളും. രാത്രി ഇവരുടെ ശല്യം കൂടുതലാണു കേട്ടോ.
അങ്ങനെ ജൂലൈ 30നു പിന്മൊഴികളില്‍ മാസിക പുതിയ രൂപത്തില്‍ പുറത്തിറങ്ങിയ വിവരം വായിച്ചറിഞ്ഞു. എന്റെ ഇന്റര്‍വ്യൂ കണ്ടില്ല. മറ്റൊരാള്‍ വളരെ കാര്യമായി, നന്നായി അതെഴുതിയിരിക്കുന്നു. വിഷയം നല്ലതുപോലെ കൈകാര്യം ചെയ്തിരിക്കുന്നു. ആരെയും കുറ്റപ്പെടുത്താതെയുള്ള ഉഗ്രന്‍ ലേഖനം.
എനിക്ക് അതങ്ങനെ വന്നതില്‍ യാതൊരു പരാതിയുമില്ല. പക്ഷെ,അവര്‍ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു - എന്റെ ഇന്റര്‍വ്യൂ ഉണ്ടാകില്ലെന്ന കാര്യം. ഒന്നുമില്ലെങ്കിലും എന്റെ ഉറക്കം കളഞ്ഞു ഞാനിരുന്നു എഴുതിയിലല്ലേ?
പിന്നെയാണ് Kevin Kelly എഴുതിയ ആ കാര്യം എനിക്കോര്‍മ്മ വന്നത്. “വ്യക്തികള്‍ക്കല്ല, സമൂഹത്തിനാണു പ്രധാന്യം“ .
ഇതിലെ വ്യക്തികള്‍ നല്ലവരാണ്, പക്ഷേ ഒരു സംഘടിത പ്രസ്ഥാനത്തില്‍ വികാരങ്ങള്‍ക്കോ തീരുമാനങ്ങള്‍ക്കോ വ്യക്തികളുടെ സ്വഭാവം ഉണ്ടായി എന്നുവരില്ല. അതിന് അതിന്റേതായ ഒരു ജീവനും ഒരു വ്യക്തിത്വവും സൃഷ്ടിക്കപ്പെടും.

Squeet Ad | Squeet Advertising Info |
Make it easy for readers to subscribe to your syndicated feed:
- Generate the code.
- Paste it on your Blog's web page
- Track growth
0 Comments:
Post a Comment
<< Home