Durga here... - അമ്മ.
URL:http://durgahere.blogspot.com/2006/07/blog-post_12.html | Published: 7/12/2006 12:38 PM |
Author: Durga |
ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്കിതേ അമ്മയുടെ മകളായി ജനിക്കണം..എന്നും എന്റെ മനസ്സിലെ ദേവീസങ്കല്‍പ്പത്തിനു എന്റമ്മയുടെ മുഖമാണ്‍. രാവിലെ എന്നെ എഴുന്നേല്‍പ്പിക്കുന്ന അമ്മ. എന്നും എന്തിനും ഏതിനും എന്റെ അവസാന ആശ്രയമായ മടിത്തട്ട്. ഞങ്ങളുടെ ശ്വാസത്തിന്റെ താളം തന്നെ ഒന്നാണ്. നിന്നെ എനിക്കറിയില്ലേ ന്ന മട്ടിലുള്ള നോട്ടം..ഇടയ്ക്കിടെ ഒരാശ്വാസമായി, എന്നെ ചുറ്റുന്ന സ്നിഗ്ദ് ധ തയുള്ള കൈത്തണ്ടകള്‍ ...എത്ര ദൂരെപ്പോയാലും എന്നെ പിടിച്ചുവലിക്കുന്ന സ് നേഹം..
എന്നും രാവിലെ ഇടവഴിയുടെ അറ്റത്തു ഞാന്‍ കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കി നില്‍ക്കുന്ന അമ്മ...കഴിക്കാന്‍ സമയമില്ലാതെ വരുമ്പോള്‍ വായില്‍ വെച്ചു തരുന്ന അമ്മ.
ഒരു പടം വരച്ചാല്‍, രണ്ടു വരി എഴുതിയാല്‍ ഞാന്‍ ആദ്യം കാണിക്കുന്ന ആള്‍..അന്നന്നത്തെ വിശേഷങ്ങള്‍ വാതോരാതെ പറയുമ്പോള്‍ നല്ല ശ്രോതാവായി, നല്ല ഉപദേശങ്ങള്‍ മാത്രം തരുന്ന അമ്മ...
സങ്കടങ്ങള്‍ വരുമ്പോള്‍ ഈശ്വരനെ തള്ളിപ്പറയര്‍ഉതെന്ന് എന്നെ പഠിപ്പിച്ച അമ്മ..
എന്നും ഭഗവാനെ കണികണ്ടുണരുന്ന അമ്മ...
മക്കളുടെ കണ്ണു നിറയുമ്പോള്‍ മനസ്സു പിടയ്ക്കുന്ന അമ്മ...
അച്ഛനെ ദൈവത്തെപ്പോലെ കാണുന്ന, എത്ര വൈകിയാലും അച്ഛന്‍ വരാതെ ഭക്ഷണം കഴിക്കാത്ത അമ്മ....എനിക്കു മനസ്സുകൊണ്ടു ഏറ്റവും നന്നായി സംവദിക്കാന്‍ കഴിയുന്ന ആള്‍....ഉറക്കം വരാതെ കിടക്കുമ്പോള്‍ താളനിബദ്ധമായി തട്ടുന്ന കൈകള്‍.....ഉള്ളംകൈ പോലെ എന്നെ അറിയുന്ന അമ്മ..
നന്മയേയും തിന്മയേയും വേര്‍തിരിച്ചറിയാന്‍ എന്നെ പഠിപ്പിച്ച എന്റെ അമ്മ....
സ്ത്രീയായി ജനിച്ചതില്‍ അഭിമാനം കൊള്ളുവാന്‍ പഠിപ്പിച്ച അമ്മ...എന്റെ പ്രത്യക്ഷദൈവം!
എന്റെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം ഇതാണ്- എനിക്കെന്റമ്മയെപ്പോലെയാവണം!
0 Comments:
Post a Comment
<< Home