Tuesday, July 11, 2006

ചിത്രങ്ങള്‍ - സെന്‍‌സറിംഗ് നയം

തനിമലയാളം ഇന്നത്തെ രീതിയിലേക്കല്ല പിറന്നു വീണത്. വര്‍ഷങ്ങള്‍ കൊണ്ട് അത് ഇന്നത്തെ രീതിയിലേക്ക് evolve ചെയ്യുകയാണുണ്ടായിട്ടുള്ളത്. സമയം കിട്ടുന്നതനുസരിച്ച്, എഴുതിയ കോഡ് തിരുത്തിയെഴുതിയും, എപ്പോഴും രൂപം മാറുന്ന ഗൂഗിള്‍, വേര്‍ഡ്‌പ്രസ്സ്, ദ്രുപാല്‍ എന്നവയ്‌ക്കൊപ്പം ചുവടുമാറ്റിയും ഒരുപാട് രാത്രികളങ്ങനെ ചിലവഴിച്ചതാണ് ഇന്നത്തെ തനിമലയാളം.ഓര്‍ഗ്.

ഇടയ്ക്കിടെ ഉണ്ടാകുന്ന ഓരോ (സാങ്കേതിക) കടമ്പകളെയും കടന്ന്, ഉള്ളടക്കം തുടര്‍ന്നും ജനറേറ്റ് ചെയ്യണം എന്നതിനാല്‍, ഇതിന്റെ പരിപാലനം ഒരു സൊല്ല തന്നെ.

ഇടയ്‌ക്കെപ്പോഴോ, ഗൂഗിള്‍ പിന്മൊഴികളെ വലച്ചപ്പോള്‍, പിന്മൊഴി സംവിധാനവും ഏറ്റെടുത്തു -- അതിനെയും കൈപിടിച്ച് നടത്തേണ്ടത് മലയാളം ബൂലോഗരുടെ ഒരുമയ്ക്ക് ആവശ്യമെന്ന് കണ്ട് തന്നെയാണ്.

അറേബ്യന്‍ ഉബണ്ടൂവുമായ് അനില്‍ വന്നു, ഉമേഷ് ശ്രമിച്ചു, ശനിയന്‍ വന്നു, ഡൊമെയ്ന്‍ നെയിമും വന്നു -- മിററുകള്‍ സജ്ജം, പിന്മൊഴികള്‍ പ്രോസസ്സിംഗ് ഫോള്‍ട്ട് ടോളറന്റായി -- തൂവലുകള്‍ ഒരുപാടുണ്ട് തൊപ്പിയില്‍.

അങ്ങിനെയിരിക്കെ, പിന്‍മൊഴികളുടെ ദുരുപയോഗം , ഉചിതമല്ലാത്ത പോസ്റ്റുകള്‍ തുടങ്ങിയവ മൂത്ത് വരുന്നത് ശ്രദ്ധയില്‍ പെട്ടു.

കൂട്ടായ്മയ്ക്ക് ഉതകുന്നിടത്തോളം കാലം, കുട്ടികള്‍ക്ക് പോലും വായിക്കത്തക്ക കണ്ടന്റ് വേണം എന്ന താത്‌പര്യമാണ്.

ശ്ലീലാശ്ലീലതയുടെ കാവല്‍ക്കാരനായ് മാറാനും, സദാചാരപ്പോലീസാകാനും തീരെ താത്‌പര്യമില്ല എന്നിരിക്കെ , ജാതി/മത/രാഷ്ട്രീയ/പ്രായ/ലിംഗ ഭേദമെന്യെ ആര്‍ക്കും ദഹിക്കത്തക്ക ലിങ്കുകള്‍ മതിയെന്നും ചിന്തിച്ചത് തീര്‍ത്തും ഉചിതമാണെന്ന് തന്നെയാണ് വിശ്വാസം.

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള ശ്രമമല്ല, അതില്‍ കൈകടത്താന്‍ ആരു വിചാരിച്ചാലും നടക്കുന്ന കാര്യവുമല്ല. ആര്‍ക്കും എന്തുമെഴുതാം, അതാണല്ലോ ബ്ലോഗിങ്ങിന്റെ മഹത്വം.

ബ്ലോഗിങ്ങ് ജന്മാവകാശമെങ്കില്‍, പോസ്റ്റുകളും കമന്റുകളും ഈ ലിസ്റ്റില്‍ വരിക എന്നത് ഒരു പ്രിവിലേജ് ആണ് -- audacity-യുടെ നനുത്ത വരകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഏതിനും ആര്‍ക്കും ആ പ്രിവിലേജുണ്ട് താനും.

മുളച്ച് പൊന്തുന്ന പോസ്റ്റുകളെല്ലാം ചെന്ന് വായിക്കാനും, അതിലൂടെ നന്നോ ചീത്തയോ എന്ന തിരിച്ചറിയാനും ഞങ്ങള്‍ക്കാവില്ല എന്നറിഞ്ഞത് കൊണ്ട്, കുറേ നാളുകള്‍ക്ക് മുമ്പ് ഈയൊരു നയം സ്വീകരിക്കേണ്ടി വന്നു:
ഒന്നിലധികം വായനക്കാര്‍ക്ക് മോശമെന്ന് തോന്നുന്നവയെയും, തീര്‍ത്തും മോശമെന്ന് തോന്നുന്നവയെയും, ലിസ്റ്റില്‍ നിന്ന് നീക്കണമെന്ന് തന്നെയാണ് നയം.

അങ്ങനെയുള്ളവ, ആരെങ്കിലും ഒരാളുടെ മാത്രം താത്‌പര്യം നോക്കിയല്ല, തനിമലയാളം പാനലിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് ബാന്‍ ചെയ്യുന്നതും.

(തുടരും..?)ചേര്‍ത്ത് വായിക്കേണ്ടവ:

1. കമന്റുന്നവരുടെ ശ്രദ്ധയ്ക്ക്.

posted by സ്വാര്‍ത്ഥന്‍ at 5:14 PM

0 Comments:

Post a Comment

<< Home