Tuesday, July 11, 2006

ചിത്രങ്ങള്‍ - ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് (T&C)

"പിന്മൊഴികള്‍" ഉപയോഗിക്കുന്നതിനുള്ള ഉപാധികളും നിബന്ധനകളും

നിങ്ങളുടെ ബ്ലോഗ്ഗില്‍ വരുന്ന കമന്റുകള്‍ ഒരു ഗൂഗിള്‍ ഗ്രൂപ്പ്‌ വഴി വായനക്കാര്‍ക്ക്‌ വേഗം കണ്ടെത്താനും, ആര്‍ക്കൈവ്‌ ചെയ്ത്‌ തനിമലയാളം സെര്‍വറുകളില്‍ സൂക്ഷിക്കാനുമുള്ള സംവിധാനമാണ്‌ പിന്മൊഴി. ഈ സേവനമുപയോഗിക്കുന്ന ഏവരും താഴെക്കൊടുത്തിരിക്കുന്ന ഉപാധികളും നിര്‍ദ്ദേശങ്ങളും അംഗീകരിച്ചതായി ഇ കണക്കാക്കപ്പെടുന്നതാണ്‌:

1. പിന്മൊഴികള്‍ ഒരു സൌജന്യ സേവനമാണ്‌, എന്നാല്‍ അതിന്റെ ഉപഭോക്തൃര്‍ത്വം ഒരു പൊതുജനാവകാശമല്ല.

2. പിന്മൊഴി സംവിധാനം അതില്‍ അംഗങ്ങളായ ബ്ലോഗുകളില്‍ പൊതുജനം പോസ്റ്റ്‌ ചെയുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ്‌. തനിമലയാളം.ഓര്‍ഗ്‌ ഇതിലെ ഉള്ളടക്കം സംബന്ധിയായ ഒരു കാര്യങ്ങളിലും യാതൊരു വിധ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നില്ല. എന്നാല്‍:

i. ബ്ലോഗര്‍മാരെയോ മറ്റുവ്യക്തികളെയോ സംഘടനകളെയോ വിശ്വാസപ്രമാണങ്ങളേയോ രാഷ്ട്ര- മത പ്രസ്ഥാപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതോ

ii. വാണിജ്യോദ്ദേശത്തോടെയോ അല്ലാതെയോ ഉള്ള പരസ്യങ്ങളുള്‍ക്കൊണ്ടതോ

iii. വര്‍ഗ്ഗീയ, ജാതീയ,,ദേശീയ ലൈംഗിക പക്ഷപാതപരമായ ആശയങ്ങളോ നിരീക്ഷണങ്ങളോ പരാമര്‍ശങ്ങളോ ഉള്‍ക്കൊണ്ടതോ

iv. അശ്ലീലമോ അസഭ്യമോ ഭീഷണിപ്പെടുത്തുന്നതോ അസഹ്യപ്പെടുത്തുനതോ ആയ ഉള്ളടക്കത്തോടു കൂടിയതോ

v. തനിമലയാളം സെര്‍വറുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളുടേയോ അവ ആശയവിനിമയം നടത്തുന്ന ഗൂഗിള്‍ ഗ്രൂപ്പ്‌സ്‌, ബ്ലോഗ്ഗര്‍.കോം വേഡ്‌ പ്രസ്സ്‌, ജീമെയില്‍ എന്നീ സംവിധാങ്ങ്ങ്ങളോടു ബന്ധപ്പെട്ടതോ

vi. വായനക്കാരനെയോ ബ്ലോഗ്‌ ഉടമയെ സംബന്ധിക്കുന്നതോ ആയ ഏതെങ്കിലും നിയമതെ ലംഘിക്കുന്നതോ നിയമവ്യവഹാരത്തെയോ നിയമ വാഴ്ച്ചയേയോ നിയമ-ഭരണ നിര്‍വ്വഹണ സംവിധാനങ്ങളെയോ ചോദ്യം ചെയ്യുന്നതോ

ആയ കമന്റുകള്‍ അനുവദനീയമല്ല. അത്തരം കമന്റുകള്‍ ല്‍ വരാതിരിക്കാന്‍ പിന്മൊഴിയില്‍ തങ്ങളുടെ ബ്ലോഗുകള്‍ ചേര്‍ത്തിട്ടുള്ളവര്‍ ശ്രദ്ധിക്കേണ്ടതാകുന്നു.

മേല്‍ വിവരിച്ച ചട്ടങ്ങള്‍ പാലിക്കാത്ത ബ്ലോഗുകള്‍ പിന്മൊഴിയില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.

3. പകര്‍പ്പവകാശ നിയമപാലനം പോസ്റ്റുകളും കമന്റുകളും ഇടുന്നവരുടെ മാത്രം ചുമതലയായിരിക്കും.

4 നിയമനിര്‍വ്വഹണത്തിനോ മറ്റ്‌ ഔദ്യോഗിക പരിശോധനകള്‍ക്കോ ഉള്ള ഏതു ശ്രമത്തിനും തനിമലയാളം സൈറ്റ്‌ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കുകയും പ്രസ്തുത നടപടികള്‍ക്ക്‌ ആവശ്യമെങ്കില്‍ പിന്മൊഴി ഉള്ളടക്കം അധികാരികള്‍ക്ക്‌ കൈമാറ്റം ചെയ്യുന്നതും ആയിരിക്കും.

Pinmozikal- Terms and Conditions of usage

Pinmozhi is a device to facilate easy tracking of comments in your Malayalam blog and also to archive in thanimalayalam.org server any comment your blog may beget . Every person who users this service is assumed to have agreed to the following terms and conditions

 1. Pinmozhi is a free service, the usage of which is a privilege and not a right.
 2. Sole content of pinmozhi messages and archives are comments that public have posted in the member’s blogs for which thanimalayalam.org undertakes no responsibility whatsoever. However, any comment that

  1. defames, injures or insults bloggers or any other individuals, organizations, governmental or religious bodies
  2. contains commercial or other advertisements
  3. are of a discriminatory nature as regards religion, caste, nationality, sex or ideologies
  4. are profane, obscene, irritating or threatening in nature
  5. may violate any law of the countries wherein than Malayalam servers are resident or as applicable to google.groups.com , gmail.com , blogger.com, wordpress.com
  6. may cause by bloggers or readers an illegal activity by hosting or reading of the comment or has a nature of a threat to any jurisdiction or to legal or governmental function of any locality

shall not be permitted. Pinmozhi members shall ensure that such comments are not caused by their respective blogs.

Any blog that does not ensure enforcement of the above terms will be be denied membership in pinmozhi group.

 1. Ensuring adherence to copyright law vests with the originator of the comment blog owners.
 2. thanimalayalam site shall at always co-operate wholeheartedly in any legal procedures or information provision and may not hesitate to disclose the contents of pinmozhi comment aggregation to the concerned authorities


ഡിസ്‌ക്ലെയിമറ് കൂടാതെ, ദേവനെക്കൊണ്ട് എഴുതിച്ച ടി.&സി.

posted by സ്വാര്‍ത്ഥന്‍ at 5:14 PM

0 Comments:

Post a Comment

<< Home