ഭൂതകാലക്കുളിര്‍ - പുല്ലിന്റെ അസ്തിത്വം
URL:http://thulasid.blogspot.com/2006/07/blog-post_11.html | Published: 7/12/2006 12:27 PM |
Author: Thulasi |

“...ജീവ ചക്രത്തിന്റെ ആദിമകാലങ്ങളില്‍ പുല്ലുകളും അവയ്ക്കര്‍ഹമായ മിഴിവില്‍ നിലകൊള്ളുന്നുണ്ട്. പ്രതാപിയായ സസ്യങ്ങള്‍ക്കൊക്കെയും പുല്ലുകള്‍ നിര്‍ണ്ണായകമായ ഒരു തുടക്കമാണ്.വര്‍ണ്ണവൈവിധ്യമാര്‍ന്ന പൂക്കള്‍ക്കൊക്കെയും മുന്‍പ്,ഈ ഭൂതലത്തെ പച്കയണിയിച്ചത് പുല്ലുകള്‍ മാത്രമായിരിക്കണം.യാത്രയെ പ്രതീകവല്‍ക്കരിക്കുന്ന പുല്‍മേടുകള്‍ കാടിന്റെ പ്രാരംഭമാണ്. കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പുല്ലുകള്‍ ഈ ഭൂതലത്തെ അവാസയോഗ്യമാക്കിത്തീര്‍ത്തതതെങ്ങെനെയെന്ന് നാം മറന്നുപോയിരിക്കുന്നു. അതിനാലാണ്, അത്തരം പാരിസ്ഥികമായ ഉറവിടങ്ങളെചൊല്ലിയുള്ള ഓര്‍മ്മ വെറുമൊരു ഗൃഹാതുരത്വം അല്ലാതാവുന്നത്.പുല്ലിനേയും പൂവിനേയും അവയുടെ സൌന്ദര്യാത്മകതയില്‍ നിന്നും വിടര്‍ത്തി മനസ്സിലാക്കുമ്പോള്‍, നാം സ്പര്‍ശിക്കുക ആ ആദിമതന്ത്രികളെയാണ്.പൂക്കുകയോ കായ്‌ക്കുകയോ ചെയ്യുന്നില്ലെങ്കില്‍ക്കൂടി പുല്ലും പ്രകാശസംശ്ലേഷണമാണ് അനുവര്‍ത്തിക്കുന്നത്. പച്ചപ്പ് നമ്മേ ഉന്മേഷവാരാക്കുന്നത്, പ്രാണവായുവിന്റെ സമൃദ്ധിയാണെന്ന് നാം പെട്ടെന്ന് ഓര്‍ക്കാനിടയില്ല.പില്‍ക്കാലം മൃഗങ്ങളെ ഇണക്കിവളര്‍ത്തിയുള്ള പുതിയ ജീവിതക്രമംങ്ങള്‍ക്ക് പ്രേരകമായത്, ഇതേ പുല്‍മേടുകളാണ്. തളിര്‍ത്തു നില്‍ക്കുന്ന പുല്ലുകളിലൂടെയാണ് സംസ്കൃതി അതിന്റെ അതിജീവനപാഠങ്ങള്‍ അനുശീലിച്ചത്.“
ഖാല്‍സയുടെ ജലസ്മൃതി: ആഷാമേനോന്‍
0 Comments:
Post a Comment
<< Home