തുളസി - പുല്ലൂട്ടിലെ നായ
http://kevinsiji.goldeye.info/?p=72 | Date: 4/22/2006 6:27 PM |
Author: Administrator |
ഒന്നുകില്‍ കമ്മ്യൂണിസം നടപ്പാക്കണം, അല്ലെങ്കില്‍ മുതലാളിത്തം നടപ്പാക്കണം. ഇതു രണ്ടിനും തയ്യാറാവാതെ ജനങ്ങളെ പറ്റിക്കുന്ന ‘പുല്ലുകൂട്ടിലെ നായ’യായിരിയ്ക്കയാണു് കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍. വിപ്ലവം നടത്താനോ, കമ്മ്യൂണിസം കൊണ്ടുവരാനോ ഉള്ള കെല്പ് ഒട്ടുമില്ലതാനും, എന്നാല്‍ മൂലധനമിറക്കി കച്ചവടം ചെയ്തു ജീവിക്കാനൊട്ടു ജനങ്ങളെ സമ്മതിക്കുകയും ഇല്ല.
ബൂര്‍ഷ്വാ, മുതലാളിത്തം, കുത്തകമുതലാളിത്തം, ആഗോളകുത്തകമുതലാളിത്തം എന്നൊക്കെ ലേബലൊട്ടിച്ചു, ജീവിതമാര്‍ഗ്ഗവും വരുമാനവും ഉണ്ടാക്കുന്ന ഏതു സ്ഥാപനത്തേയും അണികളുടെ മനസ്സില്‍ വര്‍ഗ്ഗശത്രുവായി ചിത്രീകരിക്കും. തരം കിട്ടിയാല്‍ ചാടിവീണു് ആക്രമിക്കാന്‍ സന്നദ്ധമാണു് ഓരോ അണിയുടേയും മനസ്സു്. ഒരു സമരം നടത്തുകയാണെങ്കില്‍ കൈയില്‍ കിട്ടുന്ന ബസും കാറുമെല്ലാം തകര്‍ത്തു കത്തിക്കുകയെന്നതു് വര്‍ഗ്ഗശത്രുവിനോടു ചെയ്യുന്ന അവസാനിക്കാത്ത യുദ്ധത്തിലെ ഒരിനം മാത്രം.
ഗവണ്‍മെന്റു് സ്ഥാവരജംഗമങ്ങള്‍ നശിപ്പിക്കുന്നതിലെ വര്‍ഗ്ഗപരമായ നിലപാടു് മനസ്സിലാക്കണമെങ്കില്‍ വേറൊരു കാര്യം ആദ്യം പഠിക്കണം. റൌഡികളുടെ മനഃശാസ്ത്രം. ഗവണ്‍മെന്റു് വസ്തുവകകള്‍ പൊതുജനങ്ങളുടെ മുതലാണെന്ന അറിവും ഓര്‍മ്മയും ഇല്ലാതല്ല, അടിതുടങ്ങിയാല്‍ പിന്നെ കണ്ണുകാണില്ല. പിന്നെ പ്രത്യയശാസ്ത്രങ്ങളില്ല, അടവുനയങ്ങളില്ല, അടിമാത്രം, കത്തിക്കല്‍ മാത്രം. റൌഡികളുടെ മനഃശാസ്ത്രം എന്ന മനഃശാസ്ത്രശാഖയിലെ ഏറ്റവും പ്രധാന തിയറി ഇതാണു്, ‘വെട്ടാന്‍ വരുന്ന പോത്തിനോടു വേദമോതിയിട്ടു കാര്യമില്ല’. അതുതന്നെയാണു് ഇവിടെയും പ്രസക്തം. പിന്നെ ഞാനൊരു കമ്മ്യൂണിസ്റ്റു വിരോധിയാണെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഞാനൊരു കോണ്‍ഗ്രസ് വിരോധികൂടിയാണു്, പിന്നെ കോണ്‍ഗ്രസിനെപ്പറ്റി ഒന്നും പറയാഞ്ഞതെന്തേന്നു ചോദിച്ചാല്‍, അവരു നല്ലവരായതു കൊണ്ടാണോ? പോക്കറ്റടിക്കാരേ പറ്റി കുറ്റം പറയുമ്പോള്‍, തീവെട്ടിക്കൊള്ളക്കാരേ പറ്റി എന്തു പറയാന്‍?
0 Comments:
Post a Comment
<< Home