ഫ്രെയിമിലൂടെ... - ഒരു ഔട്ട് ഓഫ് ഫോക്കസ് ചിന്ത.
http://frame2mind.blogspot.com/2006/04/blog-post_21.html | Date: 4/21/2006 12:36 PM |
Author: kuma® |
ഒരു ചിരി കൊഞ്ചലിനു വഴിമാറുന്ന നിമിഷം.
ക്ലിക്ക് ചെയ്യുന്നത് അവളുടെ അച്ഛനാകുമ്പോള്‍ കൊഞ്ചലിന്റെ ആഴം കൂടും.
ചില ചിരികളും ഭാവങ്ങളും ഷാര്‍പ്പല്ല. അങ്ങനെയുള്ള വേളകളില്‍ ഇത്തരത്തില്‍ മയപ്പെടുത്തി ചിത്രങ്ങള്‍ എടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (പലപ്പോഴും നടക്കാറില്ല എന്നത് സത്യം!) മൂഡിനനുസരിച്ച് ചിത്രരചനയുടെ സങ്കേതങ്ങളും മാറ്റണം എന്നു വിശ്വസിക്കാനിഷ്ടപെടുന്നയാളാണ് ഞാന്‍.
പ്രകാശം ക്രമീകരിക്കുന്നതാണെങ്കിലും ലഭ്യമായ സ്രോതസ്സില്‍ നിന്നു ഉപയോഗിക്കുന്നതാണെങ്കിലും അത് ചിത്രത്തിന്റെ വിഷയത്തിനൊത്തതായിരുന്നാല്‍ നന്ന്. ചിത്രം വെളുപ്പിച്ചുകാണിക്കാന്‍ വേണ്ടി പ്രകാശം ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല.
(ഇപ്പോള്‍ മനസിലായില്ലേ, അനിയ ശനിയാ, ഈ ഔട്ട് ഓഫ് ഫോക്കസും ഒരബദ്ധമല്ല. ഇതുപോലെ.)
ഇനിയിപ്പോള്‍ അറിയാതെ ഔട്ട് ഓഫ് ഫോക്കസ് ആയിപ്പോയാലും ഇങ്ങനെ ചില തരികിടകള്‍ പറഞ്ഞു തടിതപ്പാം:)
0 Comments:
Post a Comment
<< Home