Monday, August 14, 2006

എന്റെ നാലുകെട്ടും തോണിയും - ഹൌസ് ഓഫ് സാന്റ് ആന്റ് ഫോഗ്

അമേരിക്കയുടെ ഒരു വലിയ സൌകര്യം ഇവിടത്തെ ഫ്രീ ലൈബ്രറി സിസ്റ്റം ആണ്. എല്ലാ സിറ്റിക്കും ഒരു മെയിന്‍ ലൈബ്രറിയുടെ ശാഖയുണ്ട്. അതില്‍ ഒരു വന്‍ പുസ്തക ശേഖരവും സിനിമാ ശേഖരവും ഉണ്ട്. അത് ഫ്രീയുമാണ്. നമ്മുടെ ഡ്രൈവിങ്ങ് ലൈസന്‍സ് മാത്രം കാണിച്ചാല്‍ മതി. എന്ന് വെച്ചാല്‍ നിങ്ങള്‍ ഒരു പുസ്തകപ്രേമിയൊ സിനിമാപ്രേമിയോ ആണെങ്കില്‍ ഇത്രേം സന്തോഷം തരുന്ന വേറെ ഒരു കാര്യം ഇല്ല.

അതു മാത്രമല്ല, എല്ലാ ലൈബ്രറിയിലും നമുക്ക് ഒരു അപേക്ഷ കൊടുക്കാവുന്ന സംവിധാനമുണ്ട്. നമുക്കിഷ്ടപ്പെട്ട ലോക സിനിമകളോ പുസ്തകങ്ങളോ അവര്‍ ശേഖരത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍. കാണുന്ന ലൈബ്രറികള്‍ മൊത്തം പോയി സത്യജിത് റായുടെ സിനിമകളും നല്ല ഇന്ത്യന്‍ ഇംഗ്ലീഷ് പുസ്തകങ്ങളും അപേക്ഷ എഴുതിയിടുകയാണെന്റെ പ്രധാന ജോലി പുതിയ ഒരു സിറ്റിയില്‍ ചെന്നാല്‍.

മൊത്തം സമയവും ലൈബ്രറിയില്‍ ഇതു പോലെ കറങ്ങുന്നത് കൊണ്ട് ഒത്തിരി സിനിമകള്‍ കാണാന്‍ എനിക്ക് അവസരം ഉണ്ടായിയിട്ടുണ്ട്. നാട്ടിലേക്ക് ദൈവാനുഗ്രഹത്താല്‍ തിരിച്ച്പോവുകയാണെങ്കില്‍ ഈ ലൈബ്രറി മൊത്തം എങ്ങിനെ കൊണ്ട്പോവും എന്നേയുള്ളു ഒരു വിഷമം. ഞങ്ങള്‍ രണ്ടാളും മുഴുത്ത സിനിമാ പ്രാന്ത്രരാണ്. പ്രത്യേകിച്ചും മെയിന്‍സ്റ്റ്രീം സിനിമകള്‍ അല്ലാതെ സ്വതന്ത്ര സിനിമകളുടെ. അങ്ങിനെ കഴിഞ്ഞ ആശ്ച കണ്ട സിനിമായാണ്,

ഹൌസ് ഓഫ് സാന്റ് ആന്റ് ഫോഗ് ( House of Sand and Fog )

ഇതൊരു സിനിമാ നിരൂപണം അല്ല. അതിനുള്ള വിവരം എനിക്കില്ല. വെറുതെ ഒരു റെക്കംന്റേഷന്‍ മാത്രം എന്ന് കരുതിയാല്‍ മതി.

സിനിമയുടെ കഥ വളരെ സാധാരണമായ ഒന്നാണ്. പക്ഷെ ആ സാധാരണ കഥാതന്തുവില്‍ കൊരുത്തിരിക്കുന്ന മനുഷ്യന്റെ പാഷന്‍ വളരെ വളരെ ശ്രദ്ധേയമാണ്. ഗാന്ധി സിനിമയില്‍ അഭിനയിച്ച ബെന്‍ കിംഗ്സ്ലി ഇതിലെ പ്രധാന റോളില്‍ ആണ്. നായകനെയോ നായികയേയൊ ഒന്നും പ്രത്യേകിച്ചു എടുത്തു കാണിക്കാത്ത, മനുഷ്യന്റെ തീവ്രമായ പാഷന്‍ നല്ലതുപോലെ വരച്ചു കാട്ടുന്ന ഒരു ചിത്രം ആണിത്. സിനിമായുടെ അവസാന ഭാഗം വരെ ആ വികാര തീവ്രത നിലനിര്‍ത്തിയിട്ടുണ്ട്. രണ്ട് കുടുമ്പങ്ങളുടെ നിലനില്പിനു വേണ്ടിയുള്ള സ്വാര്‍ത്ഥത നല്ലവണ്ണം വരച്ച് കാട്ടിയിട്ടുണ്ട്.

റഷ്യന്‍ സംവിധായകനായ Vadim Perelman യുടെ ആദ്യത്തെ സംരഭം ആണെന്ന് തോന്നുന്നു. ഒരു സിനിമായുടെ വിജയം നിര്‍ണ്ണയി‍ക്കുന്നതില്‍ അവാര്‍ഡുകള്‍ക്ക് സ്ഥാനമുണ്ട് എന്ന് കരുതുന്നുണ്ടെങ്കില്‍ ദേ ഇതു അതിനുള്ള ലിസ്റ്റാണ്.

കാണാന്‍ സാധിക്കുന്നെങ്കില്‍ കാ‍ണുക.

posted by സ്വാര്‍ത്ഥന്‍ at 11:38 AM

0 Comments:

Post a Comment

<< Home