Monday, August 14, 2006

Suryagayatri സൂര്യഗായത്രി - ദിവ്യത്വം

വേണുവും സീതയും ആശ്രമകവാടത്തിലെത്തുമ്പോള്‍ പരിസരം വിജനമായിരുന്നു. അതുകൊണ്ട്‌ തന്നെ ശാന്തവും. വരാന്തയിലൂടെ നടക്കുമ്പോള്‍ ചന്ദനവും കര്‍പ്പൂരവും കലര്‍ന്ന സുഗന്ധം. ഭൂമിയില്‍ത്തന്നെ വേറൊരു ലോകമാണതെന്ന് അവര്‍ക്ക്‌ തോന്നി. റിസപ്‌ഷനിലിരിക്കുന്നയാള്‍, ഗുരുജി പൂജയില്‍ ആണെന്നും, പക്ഷെ, കാണാന്‍ അനുവദിച്ചിട്ടുള്ള സമയത്ത്‌ തന്നെ കാണാന്‍ പറ്റുമെന്നും പറഞ്ഞു.

കാത്തുനില്‍പ്പിന്റെ ഒടുവില്‍ അവരെ വിളിപ്പിച്ചു. ആശങ്ക നിറഞ്ഞ മനസ്സോടെയാണ് മനുഷ്യദൈവത്തിന്റെ മുന്നിലെത്തിയത്‌. ആ മുഖത്തെ പുഞ്ചിരികണ്ടപ്പോള്‍ത്തന്നെ മനസ്സിലെ വിഷമങ്ങളില്‍ ആരോ മറയിട്ടത്‌ പോലെ തോന്നി. അനുഗ്രഹം നേടിയശേഷം മുന്നിലിരുന്നപ്പോള്‍ പതിഞ്ഞ,എന്നാല്‍ ഗൌരവസ്വരത്തില്‍ ചോദ്യങ്ങള്‍ ‍തുടങ്ങി. അവരും പതുക്കെപ്പതുക്കെ മനസ്സ്‌ തുറന്നു.

"എന്തോ ഒരു വിഷമം ഇപ്പോള്‍ അലട്ടുന്നുണ്ടല്ലേ?" എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക്‌ പ്രത്യേകതയൊന്നും തോന്നിയില്ല. എല്ലാവരും എന്തെങ്കിലും ഒരു പ്രശ്നത്തിന് പരിഹാരവും തേടിയാവും അവിടെ എത്തുന്നത്‌ തന്നെ. പക്ഷേ, അവരെന്തെങ്കിലും പറയുന്നതിനുമുമ്പ്‌ തന്നെ "മകന്‍ ആണ് ഇപ്പോഴത്തെ വിഷമത്തിനു കാരണം അല്ലേ" എന്ന് ചോദിച്ചപ്പോള്‍ അവര്‍ ശരിക്കും അമ്പരന്നു.

അവന്റെ ചെയ്തികളില്‍ പൊറുതിമുട്ടിയാണ്‌,‍ അവസാനശ്രമം എന്ന നിലയ്ക്ക്‌ ഗുരുജിയെക്കണ്ട്‌ ഉപദേശവും, എന്തെങ്കിലും പരിഹാരവും അന്വേഷിച്ചറിയാന്‍ വന്നത്‌. ഒരാഴ്ച തിരക്കിലാണെന്നും പറഞ്ഞ്‌ ഇന്നത്തേക്ക്‌ കാഴ്ചയ്ക്ക്‌ ദിവസം നിശ്ചയിച്ച്‌ ഉറപ്പിച്ചു. കാത്തിരുന്നെങ്കിലും എല്ലാത്തിനും ഒരു പരിഹാരം കാണാന്‍ വേഗം കഴിയുമെന്ന് ഗുരുജിയുടെ വാക്കുകളില്‍ നിന്ന് അവര്‍ക്ക്‌ തോന്നി.

രാഷ്ട്രീയം ആണ് അവനെ പിടിച്ചുവച്ചിരിക്കുന്നത്‌. ഒരു ലഹളയില്‍പ്പെട്ട്‌ കഴിഞ്ഞമാസം അറസ്റ്റിലാവുകയും ചെയ്തു. ഗുരുജി ഒക്കെ അറിയാമെന്ന മട്ടില്‍ വെറുതെ തലയാട്ടിക്കൊണ്ടിരുന്നു. പലതും ഇങ്ങോട്ട്‌ ചോദിച്ചതിനാല്‍ കാര്യമായിട്ടൊന്നും അവര്‍ക്ക്‌ പറയേണ്ടി വന്നില്ല. ഗുരുജി ഒക്കെ അറിയുന്നു. അവര്‍ക്ക്‌ ആശ്വാസം തോന്നി. കല്ലില്‍ ഇരിക്കുന്ന ദൈവങ്ങളേക്കാള്‍ സ്വാന്ത്വനം തരാന്‍ മനുഷ്യദൈവങ്ങള്‍ക്ക്‌ കഴിയുമെന്ന് അവര്‍ക്ക്‌ മനസ്സിലായി.

ഒരുപാടു നേരം ഗുരുജിയോടൊത്ത്‌ ചെലവഴിച്ച്‌ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയതിന്റെ സന്തോഷത്തില്‍ ആശ്രമത്തിനു നല്ലൊരു തുകയും നല്‍കിയാണ് അവര്‍ തിരിച്ചുപോയത്‌. അങ്ങനെ ഒരുകുടുംബത്തിന്റേയും കൂടെ വിശ്വാസം നേടിയെടുത്ത ഗര്‍വില്‍ ആശ്രമം ഒന്നുകൂടെ തലയുയര്‍ത്തിയ മട്ടില്‍ നിന്നു.

******************************

സന്ധ്യയും സേതുവും ആശ്രമത്തിലെത്തുമ്പോള്‍ പലരും പല ജോലികളിലും ഏര്‍പ്പെട്ട്‌ അവിടം സജീവമായിരുന്ന്. സീത പറഞ്ഞിട്ടാണ്‌‍ അവര്‍ ഗുരുജിയെക്കാണാന്‍ തയാറായത്‌. നമ്മെപ്പോലെ, അവരും മനുഷ്യരാണെന്നും, എല്ലാവരും, അവര്‍ക്ക്‌ നല്‍കിയിട്ടുള്ള ദിവ്യത്വം ഒന്നും ശരിക്കില്ലെന്നും ഒക്കെ സേതു വാദിച്ചു. സീത, തങ്ങളുടെ കുടുംബകാര്യങ്ങള്‍ ഒന്നൊന്നായി ഇങ്ങോട്ട്‌ പറഞ്ഞ്‌ തങ്ങളെ അമ്പരപ്പിച്ചുവെന്ന് തെളിവുകള്‍ നിരത്തിയപ്പോള്‍ സേതു പിന്നെ തര്‍ക്കിച്ചില്ല. അങ്ങനെയാണ് ആശ്രമത്തിലേക്ക്‌ ഇറങ്ങിയത്‌.

റിസപ്‌ഷനില്‍ ഇരിക്കുന്നയാള്‍, പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗുരുജി തിരക്കിലാണെന്നും , സമയം അനുവദിച്ചിട്ടുള്ളത്‌ ഒരാഴ്ച കഴിഞ്ഞാണെന്നും അവരെ അറിയിച്ചു. രണ്ടാളും അന്ന് വരാമെന്ന് അറിയിച്ച്‌ തിരിച്ചിറങ്ങി.

അവര്‍ തങ്ങളുടെ നാട്ടില്‍ എത്തിയപ്പോള്‍ത്തന്നെ അവരുടെ മേല്‍വിലാസം കുറിച്ചെടുത്ത ഒരു അനുയായി, ആശ്രമത്തില്‍ നിന്ന് അവരുടെ നാട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. ഗുരുജിയ്ക്ക്‌ , സന്ധ്യയും സേതുവും വരുമ്പോള്‍ അവരോട്‌ പറയാനുള്ളത്‌ സ്വരൂപിക്കാന്‍!

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 11:29 AM

0 Comments:

Post a Comment

<< Home