Saturday, April 22, 2006

chintha - political and economic development :: വികസനം എന്ത്‌? എങ്ങനെ? എവിടെ?

Author: Sufi
Subject: വികസനം എന്ത്‌? എങ്ങനെ? എവിടെ?
Posted: Wed Apr 19, 2006 8:44 am (GMT 5.5)

എന്താണ്‌ നിങ്ങളുടെ വികസന സങ്കല്‍പങ്ങള്‍?

അടുത്തകാലത്ത്‌ വളരെയധികം ചര്‍ച്ചചെയ്യപെട്ടിട്ടുള്ളതാണല്ലോ വികസനം എന്ന ഈ പദം. അവ തികച്ചും വിരുദ്ധങ്ങളായ രണ്ട്‌ ധ്രുവങ്ങളില്‍ നിന്ന് നമ്മോടു തര്‍ക്കിക്കുന്നു.

ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ നേട്ടങ്ങളെ അതിന്റെ ആദ്യദശയില്‍ തന്നെ സ്വായത്തമാക്കുകയും അങ്ങനെ പുതിയ പുതിയ മേഖലകളും വേഗങ്ങളും കണ്ടെത്തുകയും അതിനായി പ്രകൃതിനാശം,പാരമ്പര്യതൊഴില്‍ നഷ്ടം തുടങ്ങിയ ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടായാലും ശരി എന്ന തീവ്രവാദവികസന നിലപാടും അതേസമയം ഓരോരുത്തരുടെയും അടിസ്ഥാന സൌകര്യങ്ങള്‍ കഴിയുന്നത്രയും ലഭ്യമാക്കുകയും പ്രകൃതിയെ ഉപദ്രവിക്കാതിരിക്കുകയും തൊഴില്‍ നഷ്ടം സംഭവിക്കാതിരിക്കുകയും ചെയ്യുന്ന വികസനമൊഴിച്ചുള്ളതിനെ എതിര്‍ക്കുക എന്ന പരിമിത വികസന നിലപാടുകളുമാണവ.
രണ്ടുകൂട്ടരും തര്‍ക്കിക്കുന്ന ചില സമാനമായ വാദങ്ങളുണ്ട്‌. അതിലൊന്നാണ്‌ തൊഴില്‍. ഒരുകൂട്ടര്‍ പുതിയ തൊഴില്‍ സംരഭങ്ങള്‍ ധാരാളമുണ്ടാകും എന്നു പറയുമ്പോള്‍ പരമ്പരാഗത തൊഴില്‍ തന്നെ നഷ്ടപ്പെടും എന്ന് മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. ഒരു കൂട്ടര്‍ പുതിയ റോഡുകളുടെ കാര്യത്തില്‍ വാദിക്കുമ്പോള്‍ ഉള്ളറോഡുകള്‍ നന്നാക്കിയാല്‍ മതി എന്നു മറ്റൊരുകൂട്ടര്‍.

നിങ്ങള്‍ ഇതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു?


ഈ സംവാദ ആശയം സുനില്‍ കൃഷ്ണന്റെ സംഭാവനയാണ്‌. ചിന്തക്ക്‌ പുറത്ത്‌ ഈ ചര്‍ച്ച ചൂടു പിടിക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്‌


posted by സ്വാര്‍ത്ഥന്‍ at 1:04 PM

0 Comments:

Post a Comment

<< Home