മഴനൂലുകള്‍... - കാല്‍വരി
http://mazhanoolukal.blogspot.com/2006/04/blog-post.html | Date: 4/25/2006 10:42 AM |
Author: മഴനൂലുകള്‍... |
അന്നൊരു വേനല്‍ മഴയില്‍ കൊച്ചുപൂക്കള്‍ കൊഴിഞ്ഞു പോയിരുന്നു. മഴതോര്‍ന്ന സന്ധ്യയ്ക്കു സ്വപ്നത്തിന്റെ തണുപ്പുണ്ടായിരുന്നു; സ്നേഹത്തിന്റെ ആര്‍ദ്രതയും...
***************************
ഇവിടെ, ചുറ്റും ഉയരുന്ന ആരവങ്ങള്‍ക്കു നടുവില്‍ ഞാന്‍ നടന്നു.
ആരുടെയോ ശാപോക്തികളും ക്രുദ്ധ നയനങ്ങളും എനിയ്ക്കുമേല്‍ ആഞ്ഞു പതിക്കുന്നുണ്ടായിരുന്നു.
ആരുടെയോ ആജ്ഞയില്‍ ഞാന്‍ നടന്നു.
എന്റെ ചുമലുകളില്‍ സ്വപ്നങ്ങളുടെ കുരിശു ഭാരമുണ്ടായിരുന്നു; ശിരസ്സില്‍ മോഹങ്ങളുടെ മുള്‍ക്കിരീടവും... കുന്തമുനകള്‍ക്കു നടുവില്‍, ഉന്മത്ത ഖഡ്ഗങ്ങള്‍ക്കു മുന്നില്‍ ഞാന്‍ എന്റെ കാല്‍വരിയിലേയ്ക്കു നടന്നു. എനിക്കു മുകളില്‍ ആര്‍ത്തി പൂണ്ട കഴുകന്‍ കണ്ണുകള്‍ വട്ടമിടുന്നുണ്ടായിരുന്നു; മുന്‍പില്‍ എനിക്കു മുന്നേ തളര്‍ന്നു വീണവരുടെ അസ്ഥികളും...
എന്റെ വേദനകളെ മനസ്സിലേക്ക് ഒപ്പിയെടുത്ത കൈകളേയും തട്ടിയകറ്റി അവരെന്നെ കുന്നിന്‍ നെറുകയില്‍, എന്റെ കുരിശില്‍, ബന്ധനസ്ഥനാക്കി. അവരെന്റെ കൈകളില്‍ അവരുടെ സ്വാര്‍ഥതയുടെ ആണികള്‍ തറച്ചു.
മാറില്‍ പതിഞ്ഞ കുന്തമുനയുടെ മുറിവില്‍ വാര്‍ന്ന രക്തത്തില്‍ എന്റെ ജീവനും ഉണ്ടായിരുന്നു...
ക്രൂശിയ്ക്കപ്പെട്ടവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഏതു കല്ലറയാണ് ഇപ്പോള്‍ കാത്തിരിയ്ക്കാനുള്ളത്? എനിയ്ക്കറിയില്ല...
***************************
വീണ്ടും...
ഈ ചാറ്റല്‍ മഴയില്‍ കൊച്ചുപൂക്കള്‍ കൊഴിഞ്ഞു പോയി. പക്ഷേ മഴ തോര്‍ന്ന സന്ധ്യയ്ക്കു സ്വപ്നത്തിന്റെ തണുപ്പില്ല; സ്നേഹത്തിന്റെ ആര്‍ദ്രതയും.
പകരം പണ്ടെന്നോ കൈയ്യെത്തിപ്പിടിക്കാനാഞ്ഞപ്പോള്‍ ഇഴപൊട്ടിയ മഴനൂലുകളുടെ സ്വപ്നത്തിന്റെ വേദന മാത്രം...
0 Comments:
Post a Comment
<< Home