Monday, April 24, 2006

chintha - മലയാളസാഹിത്യം :: നമ്മുടെയൊക്കെ സ്വന്തം വാക്കുകള്‍!

Author: Sivan
Subject: നമ്മുടെയൊക്കെ സ്വന്തം വാക്കുകള്‍!
Posted: Mon Apr 24, 2006 10:05 pm (GMT 5.5)

വിജയന്റെ നോവലുകളേക്കാള്‍ ആനന്ദിന്റെ നോവലുകളുടെ ഇംഗ്ലീഷ് തര്‍ജ്ജമ വിറ്റു പോകുന്നത് അതു വെറും ആശയങ്ങള്‍ മാത്രമായതു കൊണ്ടാണെന്നൊരു ശ്രേഷ്ഠമൊഴി പി ബി ഋഷികേശന്റേതായി വാചകമേളയില്‍ വായിച്ചു. കണക്കു പുസ്തകം ഇംഗ്ലീഷിലേയ്ക്കു തര്‍ജ്ജമ ചെയ്താലും അതിനു വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലല്ലോ എന്ന്. അതല്ല വിജയന്റെ നോവലുകളുടെ സ്ഥിതിയത്രേ.. അവയിലെ വാക്കുകളുടെ മൌലികത ഭാഷാന്തരത്തിനു വഴങ്ങാത്തതുകൊണ്ട് ..മലയാളിയ്ക്കൊഴിച്ച് മറ്റാര്‍ക്കും അങ്ങനെ മനസ്സിലാവില്ല....
അമ്പട മലയാളീ....
അപ്പോള്‍ ലോക സാഹിത്യം എന്നൊക്കെ പറഞ്ഞ് നമുക്ക് ഭാഷാന്തരം ചെയ്തു കിട്ടിയതെല്ലാം വെറും ആശയങ്ങളായിരുന്നോ..?മി. മാര്‍ക്കേസ്, മി. ബോര്‍ഹസ്, ലോര്‍ക്ക, പൌലോ കോയ്‌ലാ..?
കവിതകള്‍ ഒക്കെ അപ്പോള്‍ ആശയങ്ങളില്ലാത്ത വാക്കുകളായിരുന്നോ..? ഓ....
ഉത്തരാധുനിക കവികളുടെ വാചകമടി അല്പം കൂടിപോകുന്നില്ലേ എന്നൊരു സംശയമുണ്ടായിരുന്നു. ഇപ്പോള്‍ ഒപ്പമുള്ള സംശയങ്ങളും തീര്‍ന്നു കിട്ടി...


posted by സ്വാര്‍ത്ഥന്‍ at 8:04 PM

0 Comments:

Post a Comment

<< Home