Tuesday, April 04, 2006

കല്ലേച്ചി - പക്ഷിപ്പനി വ്യാജമോ നിജമോ?

ഇതൊരു സംശയ നിവാരണമാണ്‌.
പക്ഷിപ്പനി സത്യത്തില്‍ ഉള്ളതാണോ? ധാരാളം കമ്പനികളും രാജ്യങ്ങളും തന്നെ പലവ്യവസായങ്ങളേയും തകര്‍ക്കാനും മരുന്നുവ്യവസായങ്ങളെ വളര്‍ത്താനും, അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യവസായങ്ങളെ, രോഗ ഭീതിയുണ്ടാക്കാറുണ്ട്‌. ഡോക്റ്റര്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന തന്ത്രമാണിത്‌. പക്ഷിപ്പനി അതുപോലെയല്ലേ?
ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും ഇതു റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്‌. കോടിക്കണക്കിനു കോഴികളെ ഇപ്പേരില്‍ വധശിക്ഷക്കു വിധിച്ചിട്ടുണ്ട്‌. കോഴികളില്‍ മാത്രമല്ല മറ്റുപക്ഷികളിലും ഇതുണ്ടാകുമെന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രാവുകള്‍ എ.സികള്‍ക്കു മുകളില്‍ വന്നുനിന്നു കാഷ്ടിച്ചാല്‍ അതില്‍ നിന്നു വായുവില്‍ കലരുന്ന അണുക്കള്‍ ആ വായു എ.സി വലിച്ചെടുത്ത്‌ അകാത്തേക്കു വിടുക വഴി രോഗം പകരാമെന്നുപോലും ഗള്‍ഫിലെ പലപത്രങ്ങളിലും ലേഖനങ്ങള്‍ വന്നിരുന്നു. (എ.സി പുറത്തുള്ള വായു മുറിക്കകത്തേക്ക്‌ അടിച്ചു കയറ്റുമോ എന്ന ഒര്‍ സംശയം കല്ലേച്ചിക്കു പണ്ടേയുണ്ട്‌)

ഇവിടെ കല്ലേച്ചി ഒന്നു യുക്തിവാദപരമായി ഇടപെടുകയാണ്‌
വായു വഴിപോലും പകരും എന്നു ഭീഷണിപ്പെടുത്തുന്ന ഈരോഗം കല്ലേച്ചിയുടെ അറിവില്‍ പെട്ടിടത്തോളം 94 ആളുകള്‍ക്കേ ബാധിച്ചിട്ടുള്ളുവത്രെ. ഈകണക്ക്‌ ശരിയാണോ എന്നറിയില്ല. എങ്കില്‍പോലും അത്ര മാരകമായി ഇത്‌ ഏതെങ്കിലും രാജ്യത്തു മനുഷ്യരിലേക്കു പടര്‍ന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടൊ? ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ്‌ ഈരോഗം ആദ്യം റിപ്പോര്‍ട്ടു ചെയ്തത്‌. മഹാരാഷ്ട്രയെപറ്റി എനിക്കറിയാം. അവിടെ ആരാണ്‌ ഇത്ര ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത്‌? ഷട്ടില്‍ ട്രൈന്‍ ഓടിക്കൊണ്ടിരിക്കുന്ന പാളത്തില്‍ ജനിക്കുകയും ജനിപ്പിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത്‌ പണ്ട്‌ പ്ലേഗു പോലെ, വസൂരി പോലെ പടരുന്ന ഒരു രോഗമായിരുന്നു ഇതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?. തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്കുവരുന്ന കോഴിവണ്ടികളില്‍ നിന്നും കോഴിക്കാലുകള്‍ പറിച്ചെടുത്തു പൊരിച്ചു നാടനു കൂട്ടിയടിക്കുന്ന നാടാണ്‌ നമ്മുടേത്‌. പച്ച്വെള്ളം പോലും കഴുകിക്കുടിക്കുന്നവരെ സമ്പന്ധിച്ചിടതോളം ഒരുപക്ഷേ ജലദോഷം പോലും മാരകമായിരിക്കും.

600 കോടിയിലധികമാണ്‌ ലോക ജനസംഖ്യ. അതില്‍ 94 എന്നു പറയുന്നത്‌ എത്ര ശതമാനം വരും? ഒരു രോഗാണുവും ഇല്ലാത്ത സ്ഥലത്താണോ നമൊക്കെ ജീവിക്കുന്നത്‌? അവയില്‍ മാരകമായതൊന്നും ഉണ്ടാകില്ലേ? ഇതൊന്നും പ്രതിരോധിക്കാന്‍ കഴിവില്ലെങ്കില്‍ മനുഷ്യ കുലം തന്നെ മുടിഞ്ഞു പോവുകയില്ലേ? അങ്ങനേയെങ്കില്‍ വലദിയപ്പെട്ടി (മുനിസിപ്പലിറ്റിയുടെ ചവറ്റുപെട്ടി) യുടെ അരികിലൂടെ നാമെങ്ങനെ നടക്കും? തിരുവനന്ദപുരം മെഡിക്കല്‍ കോളേജിന്റെ പരിസരത്തെങ്ങനെ ജീവിക്കും?
പണ്ടു ഞങ്ങളുടെ നാട്ടില്‍ "തൂക്കല്‍" എന്നുവിളിക്കുന്ന ഇന്നത്തെ പക്ഷിപ്പനിക്കു സമാനമായ ഒരു രോഗം കോഴികള്‍ക്കു വരാറുണ്ടായിരുന്നു. ചെയ്യുന്നതെന്താണെന്നോ, രോഗലക്ഷണം കാണുന്ന ആദ്യമാത്രയില്‍ കൊന്നുതിന്നും? ഇന്നായിരുന്നെങ്കില്‍ അതുതിന്ന ആളിനെ സമൂഹം ബഹിഷ്കരിക്കുകയും ലോകാരോഗ്യ സംഘടന പ്രത്യേക നിരീക്ഷണ സംഘത്തെ അയക്കുക്യും ചെയ്യും.

കല്ലേചിക്ക്‌ അറിയേണ്ടതിതാണ്‌. സത്യത്തില്‍ പക്ഷിപ്പനി മനുഷ്യനെ ബാധിക്കുന്നതായി വിശ്വസനീയമായ എന്തെങ്കിലും തെളിവുകള്‍ ശാസ്ത്രത്തിനു ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിപ്പറയുമ്പോലെ മാരകമാണോ?

ഫലിതം
"കേരളത്തില്‍ പക്ഷിപ്പനിയില്ല."ഒരു മുസ്ലിം ലീഗ്‌ നേതാവിന്റെ പ്രസ്ഥാവന. പത്രത്തില്‍ മുന്‍പേജില്‍ ഒറ്റവരി വെണ്ടക്ക. വെണ്ടക്ക, വെണ്ടാക്ക, വെണ്ടക്ക.....
അടിയില്‍ ചിത്രം കൊടുത്തിരിക്കുന്നതു പൂവന്‍ കോഴിയുടെ. കല്ലേച്ചിക്കു ചിരിയടക്കാനാവുന്നില്ല.
(പത്രാധിപരുടെ ഔചിത്യബോധത്തിനു സ്തോത്രം)

posted by സ്വാര്‍ത്ഥന്‍ at 12:03 PM

0 Comments:

Post a Comment

<< Home