Monday, April 03, 2006

varthamaanam - ::നിഴലുകളുടെ നിറങ്ങള്‍ ::

കഴിഞ്ഞ 5 വര്‍ഷത്തെ ജീവിതത്തില്‍ ചെയ്ത ഒരു നല്ല കാര്യം - എനിക്ക്‌ തോന്നുന്നു, വീട്ടിലെ TV ഉപേക്ഷിച്ചു എന്നതാണെന്ന്. ഇന്ന് TV ഉള്ളവനും ഞാനും തമ്മിലുള്ള ഒരു വ്യത്യാസം, വീട്ടിനകത്തുള്ള silence ന്റെ മാത്രമല്ല, TV, മനസ്സുകളെ കഠിനമായി polute ചെയ്യുകയും - അശ്ലീലവല്‍കരിക്കുകയും ചെയ്യുന്നു എന്നതാണ്‌. മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിന്റെ ഇന്നത്തെ ഏറ്റവും effective ആയ ഒരു ഉപകരണമായി TV മാറിയിരിക്കുന്നു.
നാട്ടില്‍ പോകുമ്പോള്‍ ഇന്നത്തെ ഒരു സങ്കടം വീട്ടില്‍ പോലും മര്യാദക്ക്‌ ഒരു സംഭാഷണം നടക്കുന്നില്ല എന്നതാണ്‌. സീരിയലുകള്‍ക്കിടയില്‍ കിട്ടുന്ന ഇടവേളകള്‍ fill ചെയ്യാനുള്ളതാണ്‌ വര്‍ത്തമാനങ്ങള്‍ ..
ഒരു ജനതയെ അരാഷ്ട്രീയവല്‍കരിക്കുന്നതിന്‌ - നിഷ്ക്രിയമാക്കുന്നതിന്‌ TV എന്ന മാധ്യമം എത്ര വിദഗ്ധമായ ഉപകരണമാണെന്ന് അറിയാന്‍ കേരളം ഒരു നല്ല മാതൃകയാണ്‌ ...
നിഴലുകള്‍ക്ക്‌ നിറം കൊടുത്ത്‌ വ്യക്തിത്വം കൊടുത്തപ്പോഴാണ്‌ സിനിമ എന്ന ഒരു കല ഉണ്ടായത്‌. സിനിമയുടെ അനന്ത സാധ്യതകള്‍ കണ്ടവര്‍ അതിനെ നവലോകത്തിന്റെ കലയാക്കി ഉയര്‍ത്തി. ലോകോത്തരമായ സിനിമകള്‍ പലതും മനുഷ്യന്‍ ഇന്ന് അഭിമുഖീകരിക്കുന്ന സമസ്യകളെ ഇഴ പിരിച്ച്‌ dialog ആക്കി വളര്‍ത്തിയെടുക്കാന്‍ ഉതകുന്നതായിരുന്നു ..
ടെലിവിഷന്റെ വരവോടെ, നിഴല്‍കൂത്തുകളെ അഗോളവല്‍കരിക്കാന്‍ സാധിച്ചു എന്നതാണ്‌ ഒരു മാറ്റം. ഇതിനെക്കാള്‍ ഉപരിയയുണ്ടായ ഒരു അടിയൊഴുക്ക്‌ എന്നത്‌, മനുഷ്യന്റെ അഭിരുചികളിലുണ്ടായ മാറ്റം, അല്ലെങ്കില്‍ ഉണ്ടാക്കിയ മാറ്റം ആണ്‌. ലോകത്തില്‍ എവിടെയും നോക്കിയാല്‍ ജനപ്രിയ പരിപാടികള്‍ എന്നത്‌, നേരം കൊല്ലി സീരിയലുകള്‍ ആണെന്ന് കാണാം. അത്‌ ദേശത്തിനും കാലത്തിനും അനുസരിച്ച്‌ രൂപം മാറുന്നു എന്നതൊഴിച്ചാല്‍ ഉള്ളടക്കത്തില്‍ ഒരു മാറ്റവും നമുക്ക്‌ കാണാനാവില്ല. എല്ലായിടത്തും ദൃശ്യ മാധ്യമത്തിന്റെ വലിയ ഉപയോക്താക്കള്‍, മൂലധനശക്തികള്‍ തന്നെയാണെന്നും കാണാം. ടെലിവിഷനുള്ള ഒരു വലിയ പ്രശ്നം എന്നത്‌ അത്‌ അയല്‍വക്കത്ത്‌ കൂടി നടന്ന് പോകുന്നവരെ പോലും വലിച്ച്‌ തന്നോടടുപ്പിക്കുന്നു എന്നതാണ്‌. വര്‍ണങ്ങളും, ശബ്ദവും കൂടി സൃഷ്ടിക്കുന്ന വിസ്മയം അത്രയും ശക്തമാണ്‌ എന്നതാണ്‌ യഥാര്‍ഥ്യം. വിജയന്‍ മാഷ്‌ എവിടെയോ പറഞ്ഞ പോലെ,
"കച്ചേരിക്ക്‌ മുന്നിലിരുന്ന് പുളിങ്ങ തിന്നാല്‍, ചെമ്പൈക്ക്‌ പോലും പാടാന്‍ കഴിയില്ല. "
TV കണേണ്ടാത്തവര്‍ക്ക്‌, കണ്ണടചിരുന്നാല്‍ പോലേ എന്നുള്ള ന്യായത്തിന്‌ ഇതേയുള്ളൂ ഉത്തരം. അപ്പോള്‍ TV എന്ന ഉപകരണം, ആരെയും വിഴുങ്ങാന്‍ പ്രാപ്തമായ ഒരു വാരിക്കുഴിയാണെന്ന ബോധത്തോടെ അതിനെ സമീപിക്കുമ്പോള്‍, നാം കാണുന്ന പരിപാടികള്‍ നമ്മുടെ സര്‍വതോന്മുഖമായ വികാസത്തിന്‌, സമൂഹത്തിന്റെ സമൂല മാറ്റത്തിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യത്തില്‍ നിന്നും നമുക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയില്ല. താരക്കും എനിക്കും കന്‍ഡെത്താനായ ഉത്തരം, നമുക്ക്‌ TV കാണുന്നത്തിനെക്കാള്‍ പ്രധാനപെട്ട എത്രയോ കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട്‌ എന്നതായിരുന്നു. ഇന്ന് തിരിച്ചറിയുന്ന കാര്യം, സുന്ദരമായ പ്രഭാതങ്ങളും, വൈകുന്നേരങ്ങളും നമുക്ക്‌ വീന്‍ഡെടുക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും.

0 Comments:

Post a Comment

<< Home