Monday, April 03, 2006

varthamaanam - ::നമ്മളല്ലാത്ത നാം ::

നീല വളരുന്നത്‌ അടുത്ത്‌ നിന്നും നോക്കി ക്കാണുന്നത്‌ നല്ല രസമുള്ള ഒരു സംഗതി തന്നെയാണ്‌. ഒരു കുഞ്ഞില്‍ നിന്നും നമുക്കെന്തൊക്കെയോ പഠിക്കാനുണ്ട്‌ എന്നത്‌ ഒരു വെറും വാക്കല്ല എന്ന് തോന്നുന്നു.ഒരു കുഞ്ഞ്‌ ജനിക്കുമ്പോള്‍ ഉള്ള മനസ്സും വികാരവും ആണ്‌ ഒരു മനുഷ്യന്റെ യഥാര്‍ഥ സ്വം. നിര്‍ഭാഗ്യ വശാല്‍ കുഞ്ഞിന്‌ അത്‌, നമുക്ക്‌ മനസ്സിലാവുന്ന പോലെ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്ന ഒരു പോരായ്മ മാത്രമേ ഉള്ളൂ.. പിന്നീട്‌ നമ്മളൊക്കെ വിദഗ്ധമായി കുഞ്ഞിനെ mould ചെയ്യുകയാണ്‌ - നമുക്കൊക്കെ ചേര്‍ന്ന രീതിയില്‍ അവന്‍/ള്‍ മാറാന്‍ വേണ്ടി .. സംസ്കാരത്തിന്റെ ബാലപഠങ്ങള്‍ അവനെ പഠിപ്പിക്കുന്നതോടെ, നമ്മളറിയാതെ സംഭവിക്കുന്ന കാര്യം, ഒരു കുഞ്ഞിന്റെ കരച്ചിലിന്റെ അര്‍ത്ഥം, ഒരു നോട്ടത്തിന്റെ അര്‍ത്ഥം, ഒരു ചിരിയുടെ അര്‍ത്ഥം ഒരു കാലത്തും നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ്‌. ഋഷിശ്രുംഗന്‍ അച്ഛന്റെ തണലില്‍ പെണ്ണിന്റെ മണം കേള്‍ക്കാതെ വളര്‍ന്നു, യൌവനം വരെ .. എന്നാലും അച്ഛന്‍ എന്ന 'മനുഷ്യന്റെ' വ്യക്തമായ ശിക്ഷണത്തില്‍ ആണ്‌ മുനികുമാരനും വളര്‍ന്നത്‌ .. ലോകത്തില്‍ ഒരു കുഞ്ഞും എനിക്ക്‌ തോന്നുന്നു, യത്ഥാര്‍ഥ സത്തയോടെ വളര്‍ന്നിട്ടുണ്ടാവില്ല എന്ന് .. അങ്ങനെ ഒരു സംഭവം ഉണ്ടാവുമോ എന്നും അറിയില്ല ..

posted by സ്വാര്‍ത്ഥന്‍ at 11:39 AM

0 Comments:

Post a Comment

<< Home