Saturday, April 01, 2006

വെള്ളുവനാട്ടെന്‍ - മനസുകള്‍

http://velluvanadan.blogspot.com/2006/04/blog-post.htmlDate: 4/2/2006 10:39 AM
 Author: വള്ളുവനാടന്‍
അയാള്‍ ആ പുല്‍ത്തകിടിയില്‍ ഒരു കോണില്‍ ഇരുന്നു, നാളെ താന്‍ ഉണ്ടാവില്ല, അതുകൊണ്ടെന്തു മാറ്റം,താന്‍ ഉള്ളതു കൊണ്ടല്ലല്ലോ ലോകം നില നില്ക്കുന്നത്‌, എങ്ങിലും ലോക നിലനില്‍പ്പിനെ നിലപാടു തറയില്‍ ഏറി ചോദ്യം ചെയ്യുന്നവര്‍ക്ക്‌ ഒരു പാഠമായിരിക്കണം തന്റെ മരണം.

ആ പുല്‍ത്തകിട്ടിന്റെ മറ്റൊരു മൂലയില്‍ ഇരുന്ന്‌ അവനും ചിന്തിക്കുകയായിരുന്നു, അപ്പുവിന്റെ മുഖം,തന്റേതു പോലേതാവുമോ അവന്റെ മൂക്ക്‌, കണ്ണുകള്‍ എങ്ങിനെയിരിക്കും, മുടി കൂടുതല്‍ ഉണ്ടാകുമോ, അവന്‍ ജനിക്കുന്ന സമയത്തടുത്തുണ്ടാവും എന്നു വാക്കു കൊടുതത്താണ്‌, പക്ഷെ ജീവിതം അതു നമ്മള്‍ ചിന്തിക്കുന്ന പോലെ അല്ലല്ലോ,കുഞ്ഞു നാളില്‍ അച്ഛന്‍ ചോദിച്ചിരുന്ന ചോദ്യം, വയസ്സാവുമ്പൊള്‍ നീയുണ്ടവില്ലെ, അന്നു മനസ്സില്‍ വാക്കു നല്‍കി; ഉണ്ടാകും, അങ്ങിനെ എത്രയെത്ര വാക്കുകള്‍,ജീവിത്തിന്റെ മുക്കാല്‍ ഭാഗവും പാഴ്വാക്കുകള്‍, എന്റെ മകനെങ്കിലും പരദേശവാസം ശാപം ഉണ്ടാവരുത്‌, അതിനുള്ളതു ചെയ്യണം, സമയം നീങ്ങുന്നില്ലല്ലൊ, കാംഷിക്കുമ്പോള്‍ നീങ്ങാത്ത ഒന്നാണല്ലൊ സമയം.

അയാള്‍ ചുറ്റും നോക്കി, ലോകത്തിന്റെ ചലനം ഒരു കുതിരയാണെങ്കില്‍, അതിന്റെ കടിഞ്ഞാണ്‍, കയ്യില്‍ ഏന്തിയ മഹാരാജന്റെ രാജ്യം തന്റെ ശത്രു രാജ്യം, ഇവിടം തന്റെ മരണത്തില്‍, വിറകൊള്ളുവാന്‍ പോകുന്നു, അതിന്റെ പ്രതിധ്വനിയില്‍, തെറ്റുകള്‍ തിരുത്തി,സമസ്താപരാധങ്ങളും ഏറ്റുപറയും, തന്റെ കൂട്ടാളികള്‍ വീരാരാധനാ പാത്രമാവും, തന്റെ ഗുരുവും ഗുരുകുലവും, സ്വന്തം ധര്‍മ്മത്തില്‍ വിശ്വാസം അര്‍പ്പിച്ചു ജീവന്‍ത്യജിച്ച താനും പുകഴ്തപ്പെടും. ഈ സമയമൊന്നു നീങ്ങിയിരുന്നെങ്ങില്‍, ആകാംഷ അത്‌ എന്നും എനിയ്ക്കൊരു വേദനയാണ്‌

അപ്പു അവന്‍ ഉറങ്ങുകയായിരിക്കുമോ, കരയുന്നുണ്ടാകുമൊ, അവെനെന്തു വാങ്ങണം, കളിപ്പാട്ടം, അയ്യേ, ദിവസങ്ങള്‍ മാത്രം പ്രായമുള്ള അവനെന്തു കളിപ്പാട്ടം,പുതു വസ്ത്രങ്ങള്‍ കുറെ ഇന്നലെ വാങ്ങി, പാകമാകുമൊ എന്തോ, ഒരു മുലകുപ്പി, വേണ്ട മുലകുടിച്ചു തന്നെ വളരട്ടെ എന്റെ മകന്‍, ഇന്നാട്ടില്‍ കൊച്ചു കുട്ടികള്‍ക്കു മാത്രമായി പ്രത്യേകിച്ചെന്തെങ്ങിലും, ആരോടു ചോദിയ്ക്കാന്‍, തലയുറയ്ക്ക്കാത്ത, കുഞ്ഞിനെ എങ്ങനെ യാണെടുക്കുക്ക, അവെനെന്നെ കണ്ടാല്‍ കരയുമൊ, അറിയാതെ പുഞ്ചിരിച്ചുപോയി.

അന്നൊരിക്കല്‍ ഗുരുവദനത്തില്‍ നിന്നും അസ്രശസ്ത്രങ്ങള്‍ അഭ്യസിക്കുമ്പോള്‍, കിട്ടിയ ഉപദേശം അയാള്‍ ഓര്‍ത്തു, ധര്‍മ്മത്തെ എതിര്‍ക്കുന്നവര്‍ക്കു നേരെ വേണം, ഗ്രഹിച്ച വിദ്യകള്‍ പ്രയോഗിയ്ക്കാന്‍, ധര്‍മ്മം ആചരിക്കുന്നവര്‍ അധര്‍മ്മികളില്‍ നിന്ന്‌ അനുഭവിക്കുന്ന കഷ്ടതകളും വേദനകളും തന്റെതെന്നു കരുതണം. താന്‍ പഠിച്ച തന്ത്രങ്ങള്‍ ശത്രുഹത്യക്കുതകുന്നതല്ല എന്നു മനസ്സില്ലാക്കിയ അന്നു തൊട്ടുള്ള പരിശ്രമം, തിരിച്ചു നല്‍കണം ഈ വിജയം ഗുരു ദക്ഷിണയായി, അറിയാതെ പുഞ്ചിരിച്ചുപോയി.

അപ്പുവിനെ കുറിച്ചു മാത്രം ഓര്‍ത്തതില്‍, ചെറുതായൊരു കുറ്റബോധം തോന്നുന്നുണ്ടൊ, എന്തേ അവളെ കുറിച്ചൊര്‍ക്കാതിരുന്നത്‌, പുതിയ കഥാപാത്രങ്ങള്‍ അരങ്ങതെത്തുമ്പോള്‍, പഴയവ കഥാവിശിഷ്ടമാകാമൊ, അവള്‍ ഉറങ്ങുകയായിരിക്കുമൊ, അതോ അപ്പുവിന്റെ മുഖത്തുറ്റുനോക്കി അച്ഛന്‍, ഇപ്പോള്‍ എന്തു ചെയ്യുന്നുണ്ടാവും എന്നോര്‍ക്കുകയായിരിക്കുമൊ, അതോ ലാസ്യത്തില്‍ മയങ്ങുകയായിരിക്കുമോ. ചിന്തകള്‍ കാടുകേറുമ്പോള്‍ കണ്‍പുരികങ്ങള്‍ കൂടുതല്‍ വളഞ്ഞുവോ.

ചിന്തിച്ചുറപ്പിച്ച കര്‍ത്തവ്യം, അതിനുതകുന്ന പിന്‍ബലം, ശത്രുവിജത്തിന്‌ കൂട്ടു നില്‍ക്കാന്‍ പറ്റിയ സതീര്‍ഥ്യര്‍, ഇതെല്ലാം തിരഞ്ഞുള്ള തായിരുന്നു പിന്നീടുള്ള യാത്ര. തീരുമാനിച്ചുറപ്പിച്ച തന്റെ തന്ത്രം, പ്രഗല്‍ഭരായ രണവീരന്മാര്‍ക്കുള്ളതല്ല,അവര്‍ നേരില്‍ നേറ്റ്‌ വിജയം കാംഷിക്കുന്നവരാണ്‌, വിജയം മാത്രം കാംഷിക്കുന്നവര്‍ ലക്‌ഷ്യം മാര്‍ഗ്ഗത്തിനു നീതിയേകും എന്നു വിശ്വസിക്കുന്നവരാകണം. തന്റെ കൂടെയുള്ളവര്‍ അത്തരക്കാര്‍ തന്നെയല്ലെ, ചിന്തിക്കുമ്പോള്‍ കണ്‍പുരികങ്ങള്‍ കൂടുതല്‍ വളഞ്ഞുവോ.

ആദ്യമായി അവളെ ചുംബിച്ചപ്പോള്‍ തോന്നിയതിനെക്കാളും ഉണ്ടായിരുന്നുവോ,താന്‍ അച്ഛനാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തോന്നിയ വികാരം, അതൊ രണ്ടും വ്യത്യസ്തമായിരുന്നുവോ. പിന്നീടുള്ള ദിവസങ്ങള്‍, ഒന്നിനും സമയം തികയുന്നില്ല, യാത്രകള്‍ പേടി സ്വപ്നങ്ങളായി, രാത്രിയില്‍ ഉറക്കം തീരെ കുറഞ്ഞു, വെറുതെയൊരു പിരിമുറുക്കം, ഇനി അതൊന്നും ഓര്‍ക്കേണ്ടതില്ലലൊ എന്നാലും.

വിജയീഭവ എന്ന ഗുരുവിന്റെ അനുഗ്രഹം ശിരസാ എറ്റു വാങ്ങി വിടയായപ്പോള്‍ തോന്നിയ പിരിമുറുക്കം, കര്‍മ്മ യാത്രയില്‍ ഒരോ പടിയും താണ്ടുമ്പോള്‍, പിഴവുകള്‍ പറ്റാതിരിക്കാന്‍, അതിലുമുപരി പിഴവുകള്‍ ഉണ്ടെങ്ങില്‍ ചെയ്യേണ്ട തിരുത്തുകള്‍, ശക്തനായ ശത്രുവിനോടേല്ക്കുമ്പോള്‍ മിത്രത്തെപോലും വിസ്വസിക്കരുതെന്ന ഗുരു വാക്യം,സ്വസ്തമായൊന്നുറങ്ങിയിട്ടെത്ര രാവുകള്‍, ഇനി അതോര്‍ത്തിട്ടെന്തിന്‌, അറിയില്ല എന്നാലും.

ചിന്തകളില്‍ നിന്നെഴുനേറ്റവര്‍ വിമാന താവളം ലക്ഷ്യമാക്കി നടന്നു നീങ്ങി ശത്രുസംഹാരത്തിനായ്‌ അയാളും, പുത്ര ദര്‍ശനത്തിനായ്‌ അവനും..........

posted by സ്വാര്‍ത്ഥന്‍ at 10:47 PM

0 Comments:

Post a Comment

<< Home