Saturday, January 20, 2007

ഗന്ധര്‍വ്വലോകം - നിഷാദം (കൈപ്പള്ളീയ്യം)

URL:http://gandharavan.blogspot.com/2007/01/blog-post.htmlPublished: 1/13/2007 1:47 PM
 Author: ഗന്ധര്‍വ്വന്‍
നിഷാദിന്റെ ഒരു ബയോഗ്രഫിയല്ല ഇത്‌. എനിക്ക്‌ വളരെ കൗതുകകരമായി തോന്നിയ ചില അനുഭവങ്ങള്‍ ഇവിടെ പകര്‍ത്തുന്നു. കൈപ്പള്ളിയുടെ പടം നെറ്റില്‍ ധാരാളമായികിടക്കുന്നതിനാല്‍ അത്തരമൊന്നിവിടെ ഇടുന്നില്ല. എംകിലും ഡിക്ഷ്ണറിയുടെ മറവിലും തെളിവിലും ജാഢകളെ പരിഹസിക്കുന്ന ആ പ്രസന്ന വദനം ഇവിടെയുണ്ടെന്ന്‌ സംകല്‍പ്പിച്ചോളു.

ആദ്യമായി കാണുന്നത്‌ കലേഷിന്റെ ബ്ലോഗില്‍. ഒരുപാട്‌ കഴിവുകളുള്ള വിചിത്ര സ്വഭാവ വിശേഷങ്ങളുള്ള പടം പിടുത്തക്കാരനായി കലേഷ്‌ ഇയാളെ അവതരിപ്പിച്ചിരുന്നു.

പിന്നെ ഒന്നാം ബൂലോഗ മീറ്റില്‍ പ്രഭാഷണം നടത്തുന്നതാരെന്ന്‌ കലേഷിനോട്‌ ചോദിച്ചപ്പോള്‍ നിഷാദാണെന്നു ഉത്തരം കിട്ടി.
ആള്‍ കുളമാക്കുമോ എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ കലേഷെന്നോട്‌ പറഞ്ഞു" ഇല്ല രാമേട്ട ആകാശത്തിനു കീഴിലുള്ള എന്തും ഇയാള്‍ക്കറിയാം". അതിശയോക്തി കലര്‍ന്നതെങ്കിലും അത്‌ അക്ഷരം പ്രതി ശരിയാണെന്ന്‌ തോന്നിപ്പിക്കുന്നതായിരുന്നു ഇയാളുടെ യുനികോഡിനെക്കുറിച്ചുള്ള പ്രസംഗം
ഓരോ വാക്യങ്ങളിലും മാറുന്ന ലോകത്തിന്റെ വക്താവായിരുന്നു. ഒരു മണിക്കൂറോളം നിന്ന ആ പ്രസംഗത്തില്‍ ഒരുപാടറിവുകള്‍ പകര്‍ന്നു തന്നു.
ഇന്നു വരേയുള്ള മീറ്റ്‌ ഇവന്റുകളില്‍ എന്നെ ഏറ്റവും ആനന്ദിപ്പിച്ചിട്ടുള്ളത്‌ ഇതു തന്നെ.

രണ്ടാം മീറ്റിനെത്തിയ വിശ്വം സാര്‍ പറയുന്നതും ഇതുതന്നെ." കൈപ്പള്ളിയുടെ വാക്കുകള്‍, കൈപ്പള്ളിയെന്ന വ്യക്തിയുടെ പരിചയം എന്റെ ഈ കുവൈറ്റില്‍ നിന്നിവിടെ വരേയുള്ള യാത്ര സഫലം".

എടുത്തടിച്ചതുപോലേയുള്ള വാക്കുകള്‍ , തന്നോടു തന്നെ മത്സരിക്കുന്ന തുടിപ്പുള്ള യുവത്വം തുടങ്ങിയവ ഇയാളെ വിവാദങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നു. ബ്ലോഗില്‍ ഏറ്റവും അധികം വിവാദങ്ങള്‍ക്കു ഹേതൂഭവിച്ചതും ഒരു പക്ഷെ ഇയാളായിരിക്കും.
മുഖം നോക്കി കമെന്റിടുക,പരസ്പരം പുറം ചൊറിയുക എന്നീ ബ്ലോഗ്‌ അഗുണഗണങ്ങള്‍ ഇയാളെ തൊട്ടു തീണ്ടിയിട്ടില്ല. ഞ്യാന്‍ ചവറിനെ ചവറെന്ന്‌ തന്നെ വിളിക്കാനാണ്‌ ഇഷ്ടപ്പെടുയ്ന്നത്‌ എന്ന്‌ തെക്കന്‍ മലയാളത്തില്‍ ഇയാള്‍ പറയുന്നു. എന്തായാലും സത്യസന്ധമായ അഭിപ്രായങ്ങള്‍ ഇയാളുടെ പൈതൃകമാകുന്നു.

ഇനി ചില രസകരമായ അനുഭവങ്ങള്‍.

ഷാര്‍ജ കലേഷിന്റെ വിടപറയലിനു ശേഷം ഗിസൈസിലെ ഷൈക്‌ കോളനിയിലെത്തി
ആല്‍ഫയോടും ബീറ്റയോടും സംസാരിച്ചു നില്‍ക്കുന്നു ഇയാള്‍.

വഴിയിലൂടെ തിരക്കുപിടിച്ചെങ്ങോട്ടോ പായുന്ന ഒരിന്ത്യന്‍ യുവത്വം കാറിന്റെ ഹോണ്‍ അടിക്കുന്നു. പ്ടകോപിതനായ അറബിയുവാവ്‌ റോഡിനു നടുവില്‍ വഴി ബ്ലോക്കാക്കി കാറിടുന്നു ഇന്ത്യാക്കാരനെ തല്ലുവാനായി ഇറങ്ങുന്നു.

അടുത്ത സെകന്‍ഡില്‍ നിഷാദിന്റെ അലര്‍ച്ച" റോ യാ ഹബീബി നിസ്സാരകാര്യത്തിന്‌ നീ വഴക്കടിക്കുന്നുവോ"?
ഒരു നിമിഷം സ്തബ്ദനായാ അറബി യുവാവു "എന്ത്‌ "?.
നിഷാദ്‌-"വഴക്കു കൂടാതെ വീട്ടില്‍ പോട".
അര്‍ദ്ധമനസ്സോടേയും അമ്പരപ്പോടേയും അറബി യുവാവ്‌ സ്ഥലം വിടുന്നു.
മനസ്സിലോര്‍ത്തിട്ടുണ്ടാകും ഇങ്ങിനേയുമുള്ള ഇന്ത്യാക്കരോ. അടിമ രെക്തം പേറുന്നവരേയെ അയാള്‍ ഒരു പക്ഷെ കണ്ടിട്ടുണ്ടായിരിക്കുകയുള്ളു
അതേ സ്ഥലം അല്‍പ്പനേരത്തിനുശേഷം അതിലൂടെ വരുന്ന അറബ്‌ കൗമാരക്കാര്‍. നിഷാദിന്റെ കയ്യിലെ മനോഹരമായ കേമറ കണ്ട്‌ അവരുടെ പടമെടുക്കാന്‍ ആവശ്യപ്പെടുന്നു. "ഞങ്ങളീ നാട്ടുകാര്‍ നീ ഞങ്ങളുടെ പടമെടുത്തേ തീരു".
നിഷാദിന്റെ കുത്തൊഴുക്കു പോലേയുള്ള അറബി ഭാഷാപ്രവാഹം.
"പോ മോനെ ദിനേശ വീട്ടില്‍ പോട . അച്യനോടും അമ്യയോടും പറയടൈ പടമെടുക്യാന്‍"( തിരുവിതാംകൂര്‍ പ്രയോഗം അറബിയിലും നടത്തിയിരിക്കുമെന്ന്‌ ഗന്ധര്‍വന്റെ ഊഹം).

അബുദാബി മീറ്റിനിടയിലും ഇത്തരം സംഭവങ്ങള്‍. പോലീസിനെ വിളിക്കുമെന്ന്‌ പറഞ്ഞ്‌ വിരട്ടുന്ന മറ്റൊരു രംഗം.

മേതിലിനോട്‌ രാത്രിയില്‍ എഴുത്തുകാരന്റെ സാമുഹിക പ്രതിബദ്ധതയെപറ്റി ചര്‍ച്ച ചെയ്യുന്നു. എല്ല സാഹിത്യ്‌ മുഖങ്ങളുടേയും അറ്റന്‍ഷന്‍ ഇയാളിലേക്ക്‌. സ്വയം മലയാളം പഠിച്ച്‌ അതിലെ ചില്ലിനെക്കുറിച്ചും വ്യജ്ഞനങ്ങളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ പറയുന്‍ പറയുവാന്‍ പ്യുവര്‍ റ്റെക്നൊക്രാറ്റായ ഇയാല്‍ തികച്ചും ഒരത്ഭുതം തന്നെ.

എല്ല ആര്‍ഭാടങ്ങളിലും തന്റേതായ മിതത്വങ്ങള്‍ പാലിക്കുന്നു.
ഒരു കൊച്ചുകുട്ടിയുടെ നിഷ്കളംഗതയോടെ ഒരു ചെറിയ സോഫയില്‍ സാഹിത്യകാരന്മാരുടെ കവിതകള്‍ക്കും ഒച്ചകള്‍ക്കും ഇടയില്‍ ഉറക്കം എന്ന ധ്യാനത്തിലാണിയാള്‍.

ഇവിടെ വച്ച്‌ ഞാനവസാനിപ്പിക്കുന്നു. പറയുവാന്‍ നിങ്ങള്‍ക്കും എനിക്കും ഏറെയുണ്ടായിരിക്കും.
ഇയാളുടെ കൂടെ ചിലവഴിച്ച നിമിഷങ്ങള്‍ എനിക്ക്‌ നേട്ടമായിരുന്നു. നന്മയായിരുന്നു.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

bug tracker | bug tracking | scrum | software project management | help desk

posted by സ്വാര്‍ത്ഥന്‍ at 3:16 PM

0 Comments:

Post a Comment

<< Home