അതുല്യ :: atulya - സഹയാത്രിക
URL:http://atulya.blogspot.com/2007/01/blog-post_12.html | Published: 1/12/2007 10:03 PM |
Author: അതുല്യ |
സ്വയം കാറോടിയ്കുന്നതാണെനിക്കിഷ്ടം. കുടുംബത്തോടോപ്പമെങ്കില്‍ അലിഖിത നിയമം പോലെ ഭര്‍ത്താവു തന്നെ കാറോടിയ്കുന്നു.
ചില സന്ദര്‍ഭങ്ങളില്‍, മറ്റ് ചിലരോടോപ്പ്പം പോവുമ്പോള്‍, നിര്‍ബ്ബദ്ധിയ്കാന്‍ അര്‍ഹതയില്ലാത്തത് കൊണ്ട് മൗനം പാലിയ്കും.
പിരിയാനുള്ള നിമിഷങ്ങള്‍ വന്നെത്തുമ്പോള്‍, കൂടെ കൊണ്ട് പോയവര്‍ വീടിന്റെ മുമ്പിലെത്തി വണ്ടി നിര്‍ത്തുന്നു. ഞാനിറങ്ങിയിട്ട്, മുന്‍വശത്തേ കാര്‍ വാതിലില്‍ വന്ന് പറയൂം, നന്ദിയുണ്ട്, സമയമുണ്ടെങ്കില്‍ ഇറങ്ങൂ, ഒരു ചായ ആവാം. മിക്കവാറും പാര്‍ക്കിങ്ങിന്റെ പരുങ്ങലില്‍, യാത്രയുടെ തീവ്രതയില്‍, പിന്നെ ആവാം എന്നും പറഞ്ഞ് ആ യാത്രയും നന്ദിയും അവിടെ അവസാനിയ്കും.
ഇത് പോലെ ഞാനൊരു സഹയാത്രികയായി ഈയ്യിടെ. വളരെ തളര്‍ന്ന ഒരു ദൂരയാത്ര.
കാര്‍ യാത്രയുടെ അവസാന നിമിഷങ്ങളില്‍,
സുഹ്രത്ത് കാറു നിര്‍ത്തി.
ഞാന്‍ പിന്നിലെ ഡോറിലൂടെ കാലെടുത്ത് പുറത്തേയ്ക് വച്ചു.
തിരിഞ്ഞ് മുന്‍വശത്തേ വാതിലിലെത്തി,
"നന്ദീട്ടോ, നല്ല ഒരു യാത്ര സമ്മാനിച്ചതിനു " എന്ന് പറയാന്‍ മുതിര്‍ന്ന് തലയുയര്‍ത്തി, മുന്നോട്ട് നീങ്ങാന്‍ ഒരുങ്ങി.
ഞാന്‍ നോക്കിയപ്പോള്‍ സുഹ്രത്ത് എന്റെ മുമ്പില്‍,
നന്ദി വാക്കേന്നല്ലാ, മറ്റ് ഒന്നും മിണ്ടാതെ, അടുത്ത് വന്ന് നിന്ന്, ആ നില്‍പിലൂടെ തന്നെ ഒരു സഹയാത്രികയോടുള്ള ഒരു വിടവാങ്ങലും നടത്തി.
ഒരല്‍പ നിമിഷത്തിനു ശേഷം, പിന്നീട് "മുകളിലെത്തീട്ട് അറിയിയ്കൂ" എന്ന് വളരെ ചെറിയ സ്വരത്തില്‍ ഒരു അപേക്ഷയും.
സഹയാത്രകളില്‍ ഞാന്‍ ഇത് വരെ അനുഭവിച്ചറിയാത്ത ഒരു ആതിഥ്യ ബഹുമാനത്തിന്റെ അനുഭൂതിയായിരുന്നു അത്.
അപ്പു ഒക്കെ വളര്‍ന്ന് വലുതാവുമ്പോള്‍ ഒരു അമ്മയ്ക് ഏറ്റവും ആഹ്ലാദിയ്കാന്‍ കഴിയുക, സ്വന്തം കുട്ടികളുടെ മര്യാദയും അവര്‍ മുതിര്‍ന്നവരോട് കാണിയ്കുന്ന ബഹുമാനങ്ങളുമൊക്കെ കാണാന്‍ കഴിയുമ്പോഴാണു. ഞാനും ആ ദിനങ്ങളിലേയ്ക് കാതോര്‍ത്തിരിയ്കുന്നു. നന്മകളുണ്ടാവട്ടെ നമ്മുടെ അരികില്‍ എന്നും.

0 Comments:
Post a Comment
<< Home