Saturday, January 13, 2007

കല്ലേച്ചി - മാനസികമായ തടവും മനുഷ്യാവകാശങ്ങളും.


മനുഷ്യന്‍ എന്ന പദത്തിന്‌ വ്യക്തികള്‍ക്കിടയില്‍ മറ്റു പര്യായപദങ്ങളുപയോഗിക്കരുത്‌ എന്നതാണ്‌ മനുഷ്യാവകാശം അര്‍ഥമാക്കുന്നത്‌. പ്രത്യേകിച്ചും `പ്രാഥമികമായ` അവന്റെ സ്വാതന്ത്ര്യങ്ങളിലെങ്കിലും. പ്രാഥമികമായ സ്വാതന്ത്ര്യം കൊണ്ട്‌ അര്‍ഥമാക്കുന്നത്‌ ശ്വസിക്കുന്നത്‌, ഭക്ഷണം കഴിക്കുന്നത്‌, വസ്ത്രം ധരിക്കുന്നത്‌, യാത്ര പോകുന്നത്‌, ജോലി ചെയ്യുന്നത്‌, അത്‌ ഉപേക്ഷിക്കുന്നത്‌, ജിവിക്കുന്നത്‌, മരിക്കുന്നത്‌, കല്ല്യാണം കഴിക്കുന്നത്‌, പ്രണയിക്കുന്നത്‌, മക്കളെ ഉത്‌പാദിപ്പിക്കുന്നത്‌ തുടങ്ങിയ പ്രാഥമിക കാര്യങ്ങളിലെങ്കിലും പറ്റില്ല, പറ്റും എന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കുക എന്നതാണ്‌ എന്നാണ്‌. ("നടപ്പിലാക്കുക" അവിടെ നില്‍ക്കട്ടെ). ഇത്‌ അങ്ങനെയല്ലാതായിരിക്കുമ്പോള്‍ നമുക്ക്‌ ഒരു ഉടമസ്ഥനുണ്ടാവുന്നു. ഇക്കാര്യങ്ങള്‍ അയാള്‍ നമുക്ക്‌ വേണ്ടി ചെയ്തു തരുന്നു. ഇത്‌ പഴയ ഗോത്രവര്‍ഗകാലഘട്ടത്തിലെ ബോധമാണ്‌. സൌദി അറേബ്യയിലെ പല തൊഴിലുടമകളും ഈ ബോധത്തിനുടമകളാണ്‌. അല്ലെങ്കില്‍ സൌദിയുടെ പൊതുബോധം ഇപ്പോഴും അടിമ ഉടമ രീതിയിലാണ്‌. ഞാന്‍ ശമ്പളം കൊടുക്കുന്നയാളുടെ രക്ഷിതാവാണ്‌ ഞാനെന്ന്‌. നമ്മുടേത്‌ ജാതീയതയിലധിഷ്ടിതമെന്നതുപോലെ.

ഇതൊരു നല്ല ഉദാഹരണമാണ്‌. (കാര്യങ്ങള്‍ മനസ്സിലാകാത്ത കാലഘട്ടത്തിന്റെ ഉപകരണങ്ങളാണ്‌ ഉദാഹരണങ്ങള്‍. ഇന്നാവട്ടെ ഉദാഹരണങ്ങള്‍, യൂസര്‍നൈമുകള്‍, പാസ്സ്‌വേര്‍ഡുകള്‍ തുടങ്ങിയവയ്ക്കാണ്‌ ക്ഷാമം). എന്റെ ഉള്ളില്‍ ജാതീയതയില്ല, ഇങ്ങനെ ഞാന്‍ പറയുമ്പോഴും അന്യജാതിയില്‍പെട്ട ഒരു പെണ്‍കുട്ടിയെ എന്റെ മകന്‍ കല്ല്യാണം കഴിച്ചാലോ? ആവാമെന്ന്‌ ഞാന്‍ വിചാരിക്കും. അത്‌ താഴ്‌ന്ന ജാതിയില്‍ പെട്ടതായാലോ. ആവാമെന്നു ഞാന്‍ വിചാരിക്കാം. സ്വജാതിയില്‍ നിന്ന്‌ ബന്ധമുണ്ടായതുപോലെ ഈ കുടുമ്പങ്ങളുമായി എന്റെ കുടുമ്പങ്ങള്‍, പോട്ടെ എനിക്കുപെരുമാറാമോ? അവിടെ എന്തെങ്കിലും വിശേഷമുണ്ടായാല്‍ പങ്കെടുക്കാമോ? അതാക്കെ എങ്ങനെ പറ്റും?

അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജാതിവിരുദ്ധന്‍ എന്ന്‌ സ്വയം പുകഴ്‌ത്താറുള്ള ഞാന്‍ എന്റെ ആഴത്തിലുള്ള ഉള്ളിലെ സിസ്റ്റത്തില്‍ പിന്നെയും 'അണ്‍ഇന്‍സ്റ്റാള്‍' ആവാതെ കിടക്കുന്ന ജാതീയതയെ കണ്ടെത്തുന്നു. ചുരുക്കത്തില്‍ സമൂഹം എന്ന 'സര്‍വറില്‍' നിന്നു കൂടി അത്‌ മാറ്റിയാലേ പൂര്‍ണമായും ഇത്തരം ചില തകരാറുകള്‍ മാറുകയുള്ളൂ.

അങ്ങനെമാറേണ്ട ഒരു തകരാറിന്റെ, 'അണ്‍ഇന്‍സ്റ്റാള്‍' ആവാതെ സൌദി സമൂഹത്തില്‍ കിടക്കുന്ന അടിമത്തത്തിന്റെ ഭാഗങ്ങളാണ്‌ ആന്തരികമായി, അദൃശ്യമായി ഇവിടത്തെ സമൂഹത്തേയും അതോടൊപ്പം തൊഴില്‍ മേഖലയെയും നിയന്ത്രീക്കുന്നത്‌. ഇത്‌ ശിക്ഷയാണ്‌.

ഞാന്‍ ചെയ്യാനുദ്ദേശിച്ച ബ്ലോഗ്‌ അടുത്ത ആഴ്ച്ചത്തേയ്ക്കുമാറ്റി ഇതു ടൈപ്പുചെയ്തത്‌ എന്റെ ബ്ലോഗു സുഹൃത്തുക്കളുമായി ഇങ്ങനെ ചിലതു കൂടി പങ്കുവെയ്ക്കണമെന്ന്‌ തോന്നിയതിനാലാണ്‌. സംഭവം ഇങ്ങനെ വായിക്കാം. ഒരാള്‍ക്ക്‌ അത്യാവശ്യമായി ഒന്നു `പുറത്ത്‌` പോയി വരണം എന്ന്‌ തോന്നി കമ്പനിയെ സമീപിച്ചാല്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നുപറയും. ഈ പുറത്തുപോകലിന്‌ 'എക്സിറ്റ്‌ റീ എന്‍ട്രി വിസ' ആവശ്യമാണ്‌. ചെലവുകള്‍ മൊത്തം വഹിക്കാമെന്നു പറഞ്ഞാല്‍ കമ്പനിയുടെ മറുപടി ഇങ്ങനെയായിരിക്കും.
നീ പോയി തിരിച്ചു വന്നില്ലെങ്കിലോ?
എങ്കില്‍ എന്നെ എക്സിറ്റടിച്ചോളൂ.
ഇല്ല കമ്പനി ആരെയും എക്സിറ്റടിക്കില്ല.
എക്സിറ്റ്‌, റീഎന്‍ട്രി തുടങ്ങിയവ ചെയ്തുതരാന്‍ തൊഴിലുടമയ്ക്കേ പറ്റൂ. എന്തിന്‌ ഒരു ചെറിയ പരാതി പോലീസ്‌ സ്റ്റേഷനില്‍ പറയാന്‍ പോലും തൊഴിലുടമ വേണം.
ഇങ്ങനെ ഒരു മറുപടി ലഭിക്കുമ്പോള്‍ തൊഴിലാളിയുടെ ഉള്ളിലുണ്ടാവുന്ന വികാരം ഞാന്‍ ജയിലിലായി എന്നതാണ്‌. ഈ ശ്വാസം മുട്ടല്‍ ജയില്‍ ശിക്ഷപോലെ അസഹനീയവുമാണ്‌. ഇത്‌ ഞാനും ഒരിക്കല്‍ അനുഭവിച്ചതാണ്‌. താന്‍ പോയി തിരിച്ചു വന്നില്ലെങ്കിലോ എന്ന്‌ ചോദിച്ച്‌ എന്റെ ആനുകൂല്ല്യങ്ങള്‍ തടഞ്ഞുവെച്ചു. അപ്പോള്‍ ഞാനിങ്ങനെ ചോദിച്ചു.

ഞാന്‍ ജനിച്ചത്‌ താങ്കളുടെ കമ്പനിക്ക്‌ പണിചെയ്യാനാണോ? എനിക്ക്‌ സൌകര്യമുണ്ടെങ്കില്‍ വരും. അല്ലെങ്കില്‍ നാട്ടില്‍ വയലില്‍ ചരിഞ്ഞുപെയ്യുന്ന നാല്‍പത്തൊന്നാം നമ്പര്‍ മഴ നോക്കിനില്‍ക്കും. അത്‌ എനിക്ക്‌ ഇത്രയും കാലം പണിചെയ്തതിന്‌ തരാനുള്ള പണം തടഞ്ഞു വെയ്ക്കുന്നതിന്‌ കാരണമാക്കുന്നത്‌ എന്തിനാണ്‌? അതെന്റെ പണമാണ്‌. കമ്പനിയുടെ "ഓശാരമല്ല".
അപ്പോള്‍ ഒരു ഹലാലയില്ലാതെ തന്നു.

സ്നേഹം പോലും ചിലപ്പോള്‍ ഇങ്ങനെ അസഹനീയമാവാറുണ്ട്‌. ഞാന്‍ പണ്ടൊരിക്കല്‍ താമസിച്ചിരുന്ന റൂമില്‍ എനിക്കൊരു സഹമുറിയനുണ്ടായിരുന്നു. ഒമ്പതുമണി കഴിഞ്ഞാല്‍ അയാള്‍ വാതിലില്‍ കാത്തിരിക്കും. ഞാനാവട്ടെ തോന്നിയപോലെയാണ്‌ മുറിയില്‍ വരികയും പോവുകയും ചെയ്യുന്നത്‌. അങ്ങനെ കഴിയാറുള്ളൂ. അല്ലെങ്കില്‍ അത്തരം ചില സ്വാതന്ത്ര്യങ്ങളില്‍ ഞാനനുഭവിക്കു` സുഖം അനിര്‍വചനിയമാണ്‌. ഇതൊക്കെ ആദ്യം അംഗീകരിച്ചതും ഇതൊന്നും അയാളെ ഉപദ്രവിക്കില്ല എന്നു ബോധ്യമായതുമാണ്‌. പ്രശ്നം അതല്ല. ഒമ്പതു മണികഴിഞ്ഞാല്‍ ചോദ്യമാവും. എന്താണിത്രയും വൈകിയത്‌. ഞാനുറങ്ങാതെ കാത്തിരിക്കുകയായിരുന്നു. വൈകുമെങ്കില്‍ പറയണ്ടേ? സംഗതി സ്നേഹം കൊണ്ടാവണം. ഈ സ്നേഹം എന്നെ ശ്വാസം മുട്ടിക്കുന്നു. ഞാന്‍ "മഹസ്സലാമ" പറഞ്ഞു പതിനെട്ടു ദിവസം കൊണ്ട്‌.

ഈ മാനസികമായ തടവ്‌ (സ്നേഹത്തിന്റെ മാനസികമായ തടവ്‌ തല്‍ക്കാലം ഇതില്‍ നിന്ന് ഒഴിവാക്കാം) മനുഷ്യാവകാശങ്ങളുടെ, സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കുതിര കയറ്റമാണ്‌. മറ്റു ജി. സി. കളില്‍ ഉള്ളവര്‍ക്ക്‌ ഇത്‌ മനസ്സിലാവില്ല. ഇത്‌തന്നെയാണ്‌ സൌദി അറേബ്യന്‍ പ്രവാസിയെ മറ്റുള്ളവരില്‍ നിന്ന്‌ വിഭിന്നനാക്കുന്നത്‌.

ഇങ്ങനെ `വളര്‍ത്തുമനുഷ്യരെ` സൃഷ്ടിക്കുന്നില്ല എന്നതും മനുഷ്യന്റെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതില്‍ ലോകത്തില്‍ മറ്റാരേക്കാളും താല്‍പര്യം കാണിക്കും എന്നതുമാണ്‌ ആധുനിക "മുതലാളിത്ത"ത്തില്‍ എനിക്ക്‌ താല്‍പര്യമുണ്ടാക്കുന്നത്‌. അതുതന്നെയാണ്‌ അവരുടെ വളര്‍ച്ചയ്ക്കും കാരണം. അതിന്റെ ദോഷങ്ങളെയും ചില ഒറ്റപ്പെട്ട സംഭവങ്ങളേയും നമുക്ക്‌ തീര്‍ച്ചയായും ചര്‍ച്ചചെയ്യാം. അപ്പോഴും അവരുടെ പൊതുബോധം മറ്റുള്ളവരേക്കാള്‍ മെച്ചമാണ്‌. ആബോധത്തിലും മേല്‍പറഞ്ഞ ചവറുകളുണ്ടാവാം. അവര്‍ അവ തിരുത്താന്‍ ആവുന്നത്ര ശ്രമിക്കുന്നു. ആ തിരുത്തിയ ബോധം കോപ്പിയടിച്ചാണ്‌ ഇന്നിക്കാണുന്ന പരിമിത സ്വാതന്ത്ര്യമെങ്കിലും ലഭിക്കുന്നത്‌. (അപ്പോള്‍ സൌദി അറേബിയ മുതലാളിത്തമല്ലേ എന്നു ചോദിക്കാം. അല്ല അതു മുതലാളിത്തത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച്‌ തുടങ്ങിയ ഫ്യൂഡല്‍ സമൂഹമാണ്‌)

വിവക്ഷകള്‍
1- സ്വാതന്ത്ര്യം
തീരുമാനമെടുക്കാനും നടപ്പിലാക്കാനും കഴിയുക എന്നത്‌.
നിബന്ധനകള്‍ക്ക്‌ വിധേയം.
നിബന്ധനകള്‍
മറ്റുള്ളവര്‍ക്കും ഈ സ്വാതന്ത്ര്യമുണ്ടെന്ന്‌ അംഗീകരിക്കലും അനുവദിക്കലും.
പൊതുസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല നമ്മുടെ വ്യക്തിസ്വാതന്ത്ര്യം എന്ന്‌ ഉറപ്പു വരുത്തല്‍. കാരണം സമൂഹം എന്നത്‌ നിലനില്‍ക്കേണ്ടതുണ്ട്‌.
അത്തരം ചിലകാര്യങ്ങളില്‍ ദേശ, കാല വിധേയമായുണ്ടാക്കുന്ന നീക്കുപോക്കുകളെ അംഗീകരിക്കല്‍

2- വളര്‍ത്തുമനുഷ്യര്‍
ഒരു രാജ്യത്തെ മനുഷ്യര്‍ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവ സര്‍ക്കാര്‍ ലഭ്യമാക്കി അക്വേറിയത്തിലെ മീനുകളെ പോലെ പോറ്റപ്പെടുന്നതാണ്‌ യതാര്‍ഥ സ്വര്‍ഗമെന്നു തെറ്റിദ്ധരിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ഭരണകൂടരൂപമാര്‍ജ്ജിച്ചാല്‍ അവിടെ ജീവിക്കേണ്ടി വരുന്ന ജനങ്ങള്‍

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

posted by സ്വാര്‍ത്ഥന്‍ at 4:59 PM

0 Comments:

Post a Comment

<< Home