Friday, January 12, 2007

കൈപ്പള്ളി :: Kaippally - അഗ്രചര്മവു മതവും

URL:http://mallu-ungle.blogspot.com/2007/01/blog-post_10.htmlPublished: 1/10/2007 11:29 AM
 Author: കൈപ്പള്ളി
അഗ്രചര്‍മ്മത്തിനു് middle-eastern മതങ്ങള്‍ക്കുള്ള അങ്ങേയറ്റം പ്രാധാന്യം ഉള്ള ഒന്നാണു.

ലിംഗച്ഛേദനം പല സമൂഹങ്ങളിലുമുണ്ടു.

ലിംഗച്ഛേദനത്തെ കുറിച്ചുള്ള ലോകത്തിലെ ഏറ്റവും പഴയ രേഖ ഈജിപ്റ്റില്‍ നിന്നാണു. 2300 - 2200 BC യില്‍ നിന്നുള്ള് ചുവരില്‍ കൊത്തിയ ശില്പങ്ങളില്‍ ലിംഗച്ഛേദനം നടത്തുന്ന ചിത്രം കാണാം. National Geographicല്‍ ഒരിക്കല്‍ ലിംഗച്ഛേദനം ചെത ആ കാലഘട്ടത്തിലെ ഏതോ ഒരു "Mummy"യെയും കാണിച്ചിരുന്നു.

ബൈബിളില്‍ ഇതിനുള്ള കാരണവും പറയുന്നു

ഉല്പത്തി 17:11 നിങ്ങളുടെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.

ഉല്പത്തി 17:14 അഗ്രചര്‍മ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.

അഗ്രചര്മ്മത്തെ ചൊല്ലിയുള്ള ബാക്കിയുള്ള 52 വരികള്‍ കൈപ്പള്ളിയുടെ ബൈബിളില്‍ കാണാം [ cheap advertising :) ]

ദൈവം മോശയോട് (Mosses) പറയുകയുണ്ടായി.
Exodus 12:44 എന്നാല്‍ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.

പെസഹ (passover) ആചരിക്കാന്‍ ദൈവം ഇപ്രകാരം കല്പിക്കുന്നു.

Exodus 12:48 ഒരു അന്യജാതിക്കാരന്‍ നിന്നോടുകൂടെ പാര്‍ത്തു യഹോവേക്കു പെസഹ ആചരിക്കേണമെങ്കില്‍, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏല്‍ക്കേണം.


ബൈബിളില്‍ പരിച്ഛേദനം എന്ന വാക്ക 74 വരികളില്‍ കാണപ്പെടുന്നു.

ബൈബിളില്‍
നിങ്ങള്‍ക്ക് ഇതു കാണാം.
Please Note: (ഇതില്‍ എല്ലാ വരികളും നാം ഉദ്ദേശിക്കുന്ന ലിംഗച്ഛേദനം അല്ലേങ്കിലും ആ കാലത്തെ ലിംഗച്ഛേദനവും മതാചാരങ്ങളും മനസിലാക്കാന്‍ സാദിക്കും )

ബൈബിളില്‍ പരിച്ഛേദനം ചെയ്യാത്തവരുടെ ഒരു പട്ടികയും ഉണ്ട്. അന്ന് ഈ പട്ടികയില്‍ യഹൂദരും പേട്ടിരുന്നു.

Jeremiah 9:25 ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യര്‍, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികള്‍ എന്നിങ്ങനെ അഗ്രചര്‍മ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാന്‍ ശിക്ഷിപ്പാനുള്ള കാലം വരുന്നു.
Jeremiah 9:26 സകലജാതികളും അഗ്രചര്‍മ്മികളല്ലോ; എന്നാല്‍ യിസ്രായേല്‍ഗൃഹം ഒക്കെയും ഹൃദയത്തില്‍ അഗ്രചര്‍മ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.


പല ആഫ്രിക്കന്‍ വനവാസികള്‍ ഇന്നും ഇതു ചെയ്യുന്നു. (പെണ്‍കുട്ടികളിലും ഇതു ചെയ്യുന്നവര്‍ ഉണ്ട്)

യഹൂദരാണു middle east ല്‍ ആദ്യമയി ഈ പരിപാടി തുടങ്ങിവെച്ചത്. കുര്‍-ആന്‍ ഇറങ്ങുതതിനും 1200 വര്ഷം മുംബ് തന്നെ ലിംഗച്ഛേദനം ചെയ്യുന്ന യഹൂദ സംഹൂഹമുണ്ടായിരുന്നു.

ലിംഗച്ഛേദനം ചെയ്യുന്ന ക്രൈസ്തൈവ സമൂഹങ്ങള്‍.
ഇതിയോപിയന്‍ ഒര്തൊഡോക്സ്, എറിട്രിയന്‍ ഒര്തൊഡോക്സ്,
കോപ്ടിക്‍ ഒര്തൊഡോക്സ്.

കതോലിക്‍ ക്രൈസ്തവര്‍ പരിച്ഛേദനം നിര്ത്തിയതിന്റെ കാരണം ഇവിടെയുണ്ട് എന്ന്തോന്നുന്നു.

ഗലാത്ത്യര്‍ക്ക് 6:12 ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബ്ബന്ധിക്കുന്നു.
ഗലാത്ത്യര്‍ക്ക് 6:13 പരിച്ഛേദനക്കാര്‍ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ള.
ഗലാത്ത്യര്‍ക്ക് 6:14 എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
ഗലാത്ത്യര്‍ക്ക് 6:15 പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
ഗലാത്ത്യര്‍ക്ക് 6:16 ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്‍ക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.


:)


ഇനി ഈ പരിപാടി മുസ്ലീങ്ങള്‍ മത്രം കണ്ടുപിടിച്ച ഒന്നാണെന്നും പറഞ്ഞ് നടക്കരുത്. കെട്ടല്ലെ?

ഇത്രയും പറഞ്ഞ സ്ഥിധിക്ക് ഒന്നും കൂടി പറയട്ടേ.
ഖുര്‍ആനില്‍ ഒരിടത്തും പരിച്ഛേദനത്തെ പറ്റി പറഞ്ഞിട്ടില്ല. മറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്
"He is the One who PERFECTED everything He created, and started the creation of the human from clay." (32/7)
അദായത് മനുഷ്യനെ പൂര്ണ രൂപത്തില്‍ തന്നെയാണു സൃഷ്ടിച്ചിരിക്കുന്നതെന്നും...
“And We have sent down to you the book with truth, authenticating what is present of the book and superceding it. So judge between them by what GOD Has sent down and do not follow their desires from what has come to you of the truth…” (5:48)
ചുരുക്കത്തില്‍ നാട്ടാചാരങ്ങളെ പിന്തുടരുത് എന്ന മുന്നറിയിപ്പാണു എനിക്ക് ഇതില്‍ നിന്നും കാണാന്‍ കഴിയുന്നത്.

നിരവദി ഹദീതുകള്‍ ഉണ്ടാവാം. പക്ഷെ ഖുര്‍ആനില്‍ ഒരു വരിപോലും ഇതിനെകുറിച്ച് ഇല്ല. ഖുര്‍ആന്‍ അനുശാസികുന്ന നിയമങ്ങള്‍ക്ക് പുറമെ ഹദീതുകള്‍ക്കും ഇസ്ലാമില്‍ പ്രാധാന്യം ഉണ്ട്. പക്ഷെ ഇതെല്ലാം തന്നെ "സുന്ന" കള്‍ മാത്രമാണു. (മുഹമ്മദ് നബിയുടെ ജീവിതത്തെ പിന്തുടര്ന്നുള്ള് ജീവിത രീതിയില്‍ പെട്ട കാര്യങ്ങള്‍ ) ഇസ്ലാമില്‍ ഖുര്‍ആനിന്റെ നിയമങ്ങള്‍ പാലിക്കേണ്ടവയാണു. അതില്‍ യാതൊരു മാറ്റവും അനുവതിക്കുന്നതല്ല. കുര്‍ആനില്‍ ഇല്ലാത്ത പല കാര്യങ്ങളും ഇന്ന് ഇസ്ലാമില്‍ സ്വീകരിച്ചു വരുന്നു. അതില്‍ ഒന്നു മാത്രാണു ഇതും.

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

posted by സ്വാര്‍ത്ഥന്‍ at 10:16 AM

0 Comments:

Post a Comment

<< Home