Thursday, August 31, 2006

Suryagayatri സൂര്യഗായത്രി - ജനല്‍

URL:http://suryagayatri.blogspot.com/2006/09/blog-post.htmlPublished: 9/1/2006 12:10 AM
 Author: സു | Su
ജനാലയിലൂടെ പുറത്തേക്ക്‌ നോക്കിനില്‍ക്കുന്നത്‌ പലപ്പോഴും ഒരു ബോറന്‍ പരിപാടിയും, ചിലപ്പോള്‍ നീരസം നിറഞ്ഞൊരു കാര്യവും, മറ്റു ചിലപ്പോള്‍ മറ്റുള്ളവരെക്കൊണ്ട്‌ 'ഇവനൊന്നും വേറെ ജോലിയില്ലേ' ന്ന് ചോദിക്കുന്ന തരത്തില്‍ ആകുന്നതും ഒക്കെയാണെങ്കിലും, ഈ മഞ്ഞച്ചായമടിച്ച മരത്തിന്റെ ഉരുണ്ട അഴികളില്‍പ്പിടിച്ച്‌ ഏകാന്തതയിലേക്ക്‌ കണ്ണു‍നട്ട്‌ എവിടെയുമല്ലാതെ അലഞ്ഞു തിരിയാന്‍, മനസ്സിനെ കെട്ടുപാടുകളില്‍ നിന്ന് വിമുക്തമാക്കി വിട്ട്, അകലേക്ക്‌ എന്തൊക്കെയോ കാണാന്‍ കൊതിക്കുന്ന മട്ടില്‍, കണ്ണ്‌‍ എത്തിപ്പിടിച്ച്‌ നോക്കിയിരിക്കുന്ന ഒരു അലസവേളയിലാണ് ഞാന്‍ അകലത്തെ ചില്ലുജനാലയ്ക്കരികില്‍ ഒരു രൂപം ഇങ്ങോട്ടും, ഏതാണ്ട്‌ എന്റെയൊരു അവസ്ഥയില്‍ത്തന്നെ മിഴികള്‍ പായിച്ച്‌ നില്‍ക്കുന്നത്‌ കണ്ടതും, ഏതോ ഒരു ജന്മത്തിന്റെ അടുപ്പം ആ രൂപവുമായി തോന്നാന്‍ ഇടയായതും, പിന്നീടുള്ള ദിവസങ്ങളിലൊക്കെ ആ നില്‍പ്പില്‍ ഒരു നിര്‍വൃതി കണ്ടെത്തിയതും, കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയെപ്പോലെ മനസ്സ്‌ ആ ജനലിനേയും, രൂപത്തേയും സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും, ഒക്കെ ഒരു വിസ്മയകഥപോലെയായിരുന്നെങ്കിലും, ഒരിക്കല്‍ അവിടെയെത്തി ആ രൂപത്തിനുമുമ്പില്‍ മുട്ടുകുത്തിനിന്ന് പ്രണയം അറിയിക്കുന്നത്‌ ഓര്‍ത്ത്‌ പുഞ്ചിരിക്കുകയും, സ്വപ്നസാഫല്യത്തിനുവേണ്ടി, ആ വീട്ടിലേക്ക്‌ കടന്ന് ചെല്ലുകയും, തുറക്കാത്ത വാതിലിനോട്‌ മുഖം കനപ്പിച്ച്‌, ആ ജനാല മാത്രം തേടി നടക്കുകയും ചെയ്ത്‌, അകലെ നിന്ന് കണ്ടാരാധിച്ച ആ രൂപത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്, താന്‍ വിചാരിച്ചതുപോലെ ഒരു സുന്ദരിയാണെന്ന് കണ്ടെത്തിയതിന്റെ സന്തോഷത്തില്‍, പലപ്പോഴും പറയാന്‍ സ്വരുക്കൂട്ടിവെച്ചിരുന്നകാര്യം അറിയിക്കാന്‍ തുനിഞ്ഞതും, ആ രൂപം, ഭീകരമായത്‌ എന്തോ കണ്ട പോലെ ഉച്ചത്തില്‍ അലറുകയും, തല, ജനലിനിട്ട്‌ അടിക്കുകയും ചെയ്തപ്പോഴുണ്ടായ അമ്പരപ്പില്‍, ആ സുന്ദരരൂപത്തിന്റെ കൈകള്‍ ജനലിനോട്‌ ചേര്‍ത്ത്‌ ബന്ധിച്ച ചങ്ങലയില്‍ കണ്ടെത്തിയത്‌, എനിക്ക്‌ സത്യത്തിലേക്ക്‌ തുറക്കുന്ന ജനല്‍ ആയി അനുഭവപ്പെട്ടു.

posted by സ്വാര്‍ത്ഥന്‍ at 12:08 PM 0 comments

മണ്ടത്തരങ്ങള്‍ - ഓണാഘോഷസ്മരണകള്‍

URL:http://mandatharangal.blogspot.com/2006/08/blog-post_31.htmlPublished: 8/31/2006 5:04 PM
 Author: ശ്രീജിത്ത്‌ കെ
അന്ന് ഞാന്‍ എറണാകുളം മഹാരാജാസില്‍ ബിരുദത്തിന് പഠിക്കുന്നു. ക്ലാസ്സില്‍ കൂടെ ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ എല്ലാം മഹാ അലവലാതികള്‍ ആയിരുന്നു. ഏത് നേരവും പഠിക്കണമെന്നും, നല്ല മാര്‍ക്ക് നേടണമെന്നും മാത്രം എല്ലാവര്‍ക്കും വിചാരം. പക്ഷെ ഞാന്‍ ഡിസന്റ് ആയിരു‍ന്നു. ബോറടിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പനി കൊടുത്തും, ഒറ്റയ്ക്ക് സിനിമയ്ക്ക് പോകാന്‍ മടിച്ച് നില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി കൂടെപ്പോയും,

posted by സ്വാര്‍ത്ഥന്‍ at 9:07 AM 0 comments

ഭൂതകാലക്കുളിര്‍ - അതിരുകളില്ലാത്ത ലോകത്തില്‍

URL:http://thulasid.blogspot.com/2006/08/blog-post_30.htmlPublished: 8/31/2006 9:54 AM
 Author: Thulasi

ഒരു വര്‍ഷം.
സിബുവിനും, കെവിനും, പെരിങോടനും നന്ദി.
മലയാളത്തില്‍ എഴുതാന്‍ പഠിപ്പിച്ചത് സൂയേച്ചിക്കും, സിംപിളുമായിരുന്നു. അവര്‍ക്ക് പ്രത്യേകിച്ചും, പ്രോത്സാഹിപ്പിച്ചവര്‍ക്കും, കൂട്ടുകാര്‍ക്കും നന്ദി.

posted by സ്വാര്‍ത്ഥന്‍ at 3:36 AM 0 comments

സാങ്കേതികവിദ്യ - ശബ്ദം, മനോഹരം (മള്‍ട്ടിമീഡിയ - 3)

URL:http://technology4all.blogspot.com/2006/08/3.htmlPublished: 8/31/2006 2:53 AM
 Author: ശനിയന്‍ \o^o/ Shaniyan
മള്‍ട്ടിമീഡിയയുടെ കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍ എങ്ങനെ ശബ്ദം രേഖപ്പെടുത്തി അതിനെ പാകപ്പെടുത്തിയെടുക്കാം എന്നും അതെങ്ങനെ നമ്മുടെ പേജില്‍ ഉള്‍ക്കൊള്ളിക്കാം എന്നും കണ്ടു. ഈ അദ്ധ്യായത്തില്‍, ശബ്ദം രേഖപ്പെടുത്തുമ്പോഴും അതിനെ പാകപ്പെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പറയാനുദ്ദേശിക്കുന്നത്.

റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ നമുക്കു കിട്ടുന്ന തരംഗ രൂപത്തിനെ (വേവ് ഫോം) നല്ലവണ്ണം ഒന്നു നോക്കിക്കാണുക. ഉദാഹരണത്തിന്


ഇനി റെക്കോഡ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അവ എങ്ങനെ ഒഴിവാക്കാം എന്നതും നോക്കാം

1. ‘വേവ് ടോപ്പ് ക്ലിപ്പിങ്ങ്’ (തരംഗത്തിന്റെ തല മുറിഞ്ഞു പോകുക)


ഇതില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മിക്ക തരംഗങ്ങളുടെയും തല പരിധിക്കു പുറത്തു പോയി മുറിഞ്ഞു പോയിരിക്കുന്നതായി കാണാം. ശബ്ദം രേഖപ്പെടുത്തുമ്പോള്‍ നമ്മള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിനെ മൈക്കിനു താങ്ങാന്‍ കഴിയാതെ വരുമ്പോഴാണ് ഈ പ്രശ്നം ഏറ്റവും സാധാരണയായി കണ്ടൂ വരുന്നത്. തീര്‍ത്തും ഒഴിവാക്കേണ്ട ഒരു പ്രശ്നമാണിത്. കാരണം, ഇങ്ങനെ സംഭവിക്കുമ്പോള്‍ മൈക്കിനു താങ്ങാന്‍ പറ്റാതെ പോയ ഭാഗങ്ങളിലെ ശബ്ദവീചികള്‍ നഷ്ടമാകും. ഇത് അവിടെ ശ്രവണസുഖം നഷ്ടപ്പെടാന്‍ കാരണമാകും. ഇതൊഴിവാക്കാന്‍ മൈക്കിനെ ആവശ്യമായ അകലത്തില്‍ പിടിച്ചാല്‍ മതിയാവും. നല്ല മൈക്ക് ഉപയ്യോഗിക്കുന്നവര്‍ ഇതു സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
(വായിക്കാന്‍ ക്ഷമയും സമയവും ഉള്ളവര്‍ ഈ കേസ് സ്റ്റഡി കൂടി വായിക്കുക)

2. ‘ഫ്ലാബി റെക്കോഡിങ്ങ്’ (ശക്തി കുറഞ്ഞ ശബ്ദരേഖ)


മൈക്കിന് പിടിച്ചെടുക്കാന്‍ ആവശ്യത്തിനു ശക്തിയിലുള്ള ശബ്ദ വീചികള്‍ കിട്ടാതെ വരുമ്പോഴാണ് പൊതുവേ ഈ പ്രശ്നം കണ്ടു വരുന്നത്. മൈക്കിനെ കുറച്ചുക്കൂടി അടുത്തു പിടിച്ചോ അല്ലെങ്കില്‍ കുറച്ചുക്കൂടെ ഉറക്കെ പാടിയോ ഈ പ്രശ്നം ഇല്ലാതാക്കാം. ഇതു രണ്ടു കൊണ്ടും മാറുന്നില്ലെങ്കില്‍ നല്ല മൈക്ക് വാങ്ങാന്‍/റെക്കോഡിങ്ങ് ഹാര്‍ഡ്‌വെയര്‍ വാങ്ങാന്‍ സമയമായി എന്നു മനസിലാക്കാം.

ഇത് ഒരു പരിധി വരെ പാകപ്പെടുത്തലില്‍ മറയ്ക്കാന്‍ പറ്റും. അതിസൂക്ഷ്മമായ തരംഗവ്യതിയാനങ്ങള്‍ ഈ റെക്കോഡിങ്ങില്‍ പതിഞ്ഞിട്ടുണ്ടാവില്ല എന്ന കുറവുണ്ടാകുമെങ്കിലും ശ്രവണസുഖം അധികം നഷ്ടപ്പെടില്ല. ഇതിനെ മറയ്ക്കാനായി ‘ആമ്പ്ലിഫൈ‘ എന്ന എഫക്റ്റ് ഉപയോഗിക്കാം. ആമ്പ്ലിഫൈ ചെയ്യുമ്പോള്‍ ഏറ്റവും ഉയരത്തിലുള്ള തരംഗത്തിന്റെ തലഭാഗം ഒരു 80-90% ഉയരത്തില്‍ വരാന്‍ പാകത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. ഒരു സാമാന്യധാരണ കിട്ടാന്‍ ആദ്യത്തെ ചിത്രം നോക്കുക.


നമ്മള്‍ രേഖപ്പെടുത്തിയ ശബ്ദം, നമ്മുടെ കേള്‍വിക്കാര്‍ക്ക് സുഖമുള്ള ഒരു അനുഭവമാകണമെങ്കില്‍, അതിന് ആവശ്യത്തിനു ശക്തിയും അതിലെ സൂക്ഷ്മ വ്യതിയാനങ്ങളും വളരെ ആവശ്യമാണ്. അതിനാല്‍ മേല്‍പ്പറഞ്ഞ രണ്ടും ശബ്ദം രേഖപ്പേടുത്തുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. മിനുക്കു പണി നന്നാവണമെങ്കില്‍ ചിത്രം നന്നായിരിക്കണം എന്നപോലെ പാകപ്പെടുത്തുമ്പോള്‍ നന്നായിരിക്കാന്‍ അത് രേഖപ്പെടുത്തുമ്പോഴേ നന്നായിരുന്നാല്‍ നന്ന്.

- ശനിയന്‍, ആദിത്യന്‍

posted by സ്വാര്‍ത്ഥന്‍ at 3:36 AM 0 comments

Wednesday, August 30, 2006

എന്റെ നാലുകെട്ടും തോണിയും - അമ്പടാ ഒരു വിരട്ടലേ!

URL:http://naalukettu.blogspot.com/2006/08/blog-post_30.html 
 Author: Inji Pennu
എനിക്കീ ലേഖനം വായിച്ചിട്ട് കുറേ നേരത്തേക്ക് ചിരി നിറുത്താന്‍ പറ്റിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നാഴിക്ക് നാല്‍പ്പതു വട്ടം ഇന്ത്യയാണ് ചൈനയേക്കാള്‍, ഇന്ത്യയില്ലെങ്കില്‍ നാളെയെന്ത് എന്നൊക്കെ ലേഖനങ്ങള്‍ പടച്ച് വിട്ടോണ്ടിരുന്ന അണ്ണന്മാര്‍ ദേ പെട്ടെന്ന് ഈ ലക്കത്തില്‍ ഒരു വിരട്ട്. അതു മാത്രമോ (വെബ് എഡിഷിനില്‍ ഇല്ല) പ്രിന്റ് എഡിഷനില്‍ അവര്‍ ബാംഗ്ലൂറ് എന്നും പറഞ്ഞ് സമരക്കാരുടെ ഒരു പടവും കാണിച്ചിട്ടുണ്ട്. അതില്‍ ഹിന്ദിയില്‍ ഒരു പ്ലക്കാര്‍ഡ്. അതുകൊണ്ട് അതെന്തായാലും ബാംഗ്ലൂറല്ലാന്ന് എനിക്കൊരു സംശയം. പക്ഷെ കിട്ടണ അവസരത്തില്‍ ബാംഗ്ലൂറിനെ ഒന്ന് കരിവാരി തേക്കേം ആവാലൊ.

ഇത് വായിച്ചാല്‍ തോന്നും പെപ്സിയും കോളയും നമ്മുടെ നാട്ടില്‍ എന്തോ ആതുരസേവനത്തിന് വന്നതാണെന്ന്. അവര്‍ക്കങ്ങട് സഹിക്കണില്ല്യ, രണ്ട് വമ്പന്‍ അമേരിക്കന്‍ കമ്പനികളെ നമ്മള്‍ അങ്ങട് പുച്ഛിച്ച് തള്ളുകയോ? നമ്മുടെ നാട്ടില്‍ നിന്ന് കയറ്റിയയക്കുന്ന ഓരോ മൊട്ടുസൂചി പോലും സൂക്ഷ്മനീരിക്ഷണത്തിന് വിധേയമാക്കി, എന്നിട്ടും ചിറ്റമ്മനയം യാതൊരു കൂസലുമില്ലാതെ ഉപയോഗിച്ച്, പലപ്പോഴും അപമാനിച്ച് നമ്മുടെ സാധനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്ന അമേരിക്കക്കാരോട് നമ്മളും അങ്ങിനെ തന്നെ ചെയ്യാന്‍ പാടുണ്ടൊ? ശ്ശെടാ! ഒരു വശത്തോട്ടെ വഴി വെട്ടിയിട്ടുള്ളൂയെന്ന് ഈ തേര്‍ഡ് വേള്‍ഡ് ഇന്ത്യക്കാര്‍ ഇനിയെന്ന് മനസ്സിലാക്കുമൊ ആവൊ?

ഇന്ത്യയും ചൈനയും ഇന്ന് എല്ലാവരും നിരീക്ഷിക്കുന്ന, എത്ര സാധനങ്ങള്‍ വില്‍ക്കാനായിട്ട് ഇറക്കിയാലും മതിവരാത്ത ഒരു വമ്പന്‍ വെര്‍ജിന്‍ മാര്‍ക്കറ്റാണ്. അതോണ്ട് ഇത് നിരോധിച്ചാല്‍ ആര്‍ക്ക് പോയി? പെപ്സിക്കും കോളക്കും തന്നെ. അല്ലാണ്ട് നമുക്കല്ലാട്ടൊ നന്ദിനി ചേച്ചിയെ. അതൊക്കെ പണ്ട്...ഈ പേടിപ്പിക്കല്‍ ഒക്കെ പണ്ട്...

പെപ്സിയും കോളയും കൂടി പ്ലാച്ചിമടയിലെ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ത്തിയ വിഷാംശങ്ങല്‍ എന്താ‍ണാ‍വൊ ഇവര് മറന്ന് പോയത്? പണ്ട് യൂണിയന്‍ കാര്‍ബേഡ് വന്ന് കുറേ അധികം പേരെ കൊന്നൊടുക്കി ഒരു നഷ്ടപരിഹാരം പോലും കൊടുക്കാണ്ട് മുങ്ങിയില്ലെ? അതിന്റെ നഷ്ടപരിഹാരത്തിന് വേണ്ടി എത്ര സമരങ്ങള്‍? പാവം ഇന്ത്യാക്കാര്‍ അല്ലേ, അവരുടെ ജീവനൊക്കെ എന്തു വില? അന്താരാഷ്ട്ര കമ്പനികള്‍ എന്തു പറഞ്ഞാലും നമ്മളങ്ങട് കേള്‍ക്കാ, ല്ലെ?.

അന്നൊക്കെ അമേരിക്കക്കാര്‍ക്ക് മാത്രമേ ‘വിവരം’ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ സന്തോഷ് ബ്രഹ്മി കഴിച്ച് നമുക്കും വിവരം വെച്ചേക്കണു. അത് സഹിക്കുന്നില്ലെങ്കില്‍ വേണ്ടാന്നെ.

പെപ്സിയും കോളയും നാടുകടത്തെപ്പെടണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. എല്ലാ സോഫ്റ്റ് ഡ്രിങ്ക്സിനോടും ഒരു നയം തന്നെ മതിയെന്നാണ് എന്റെ അഭിപ്രായം. പക്ഷെ, എന്നും വിചാരിച്ച് നമ്മളെ വിരട്ടുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു! ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം സംഭിവുക്കുമത്രെ. അങ്ങട്ട് സംഭവിക്കട്ടേന്നെ, ഞങ്ങ സഹിച്ചു!

posted by സ്വാര്‍ത്ഥന്‍ at 8:52 PM 0 comments

എന്റെ നാലുകെട്ടും തോണിയും - ഒരു വിരട്ടലേ!

URL:http://naalukettu.blogspot.com/2006/08/blog-post_30.html 
 Author: Inji Pennu
എനിക്കീ ലേഖനം വായിച്ചിട്ട് കുറേ നേരത്തേക്ക് ചിരി നിറുത്താന്‍ പറ്റിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നാഴിക്ക് നാല്‍പ്പതു വട്ടം ഇന്ത്യയാണ് ചൈനയേക്കാള്‍, ഇന്ത്യയില്ലെങ്കില്‍ നാളെയെന്ത് എന്നൊക്കെ ലേഖനങ്ങള്‍ പടച്ച് വിട്ടോണ്ടിരുന്ന അണ്ണന്മാര്‍ ദേ പെട്ടെന്ന് ഈ ലക്കത്തില്‍ ഒരു വിരട്ട്. അതു മാത്രമോ (വെബ് എഡിഷിനില്‍ ഇല്ല) പ്രിന്റ് എഡിഷനില്‍ അവര്‍ ബാംഗ്ലൂറ് എന്നും പറഞ്ഞ് സമരക്കാരുടെ ഒരു പടവും കാണിച്ചിട്ടുണ്ട്. അതില്‍ ഹിന്ദിയില്‍ ഒരു പ്ലക്കാര്‍ഡ്. അതുകൊണ്ട് അതെന്തായാലും ബാംഗ്ലൂറല്ലാന്ന് എനിക്കൊരു സംശയം. പക്ഷെ കിട്ടണ അവസരത്തില്‍ ബാംഗ്ലൂറിനെ ഒന്ന് കരിവാരി തേക്കേം ആവാലൊ.

ഇത് വായിച്ചാല്‍ തോന്നും പെപ്സിയും കോളയും നമ്മുടെ നാട്ടില്‍ എന്തോ ആതുരസേവനത്തിന് വന്നതാണെന്ന്. അവര്‍ക്കങ്ങട് സഹിക്കണില്ല്യ, രണ്ട് വമ്പന്‍ അമേരിക്കന്‍ കമ്പനികളെ നമ്മള്‍ അങ്ങട് പുച്ഛിച്ച് തള്ളുകയോ? നമ്മുടെ നാട്ടില്‍ നിന്ന് കയറ്റിയയക്കുന്ന ഓരോ മൊട്ടുസൂചി പോലും സൂക്ഷ്മനീരിക്ഷണത്തിന് വിധേയമാക്കി, എന്നിട്ടും ചിറ്റമ്മനയം യാതൊരു കൂസലുമില്ലാതെ ഉപയോഗിച്ച്, പലപ്പോഴും അപമാനിച്ച് നമ്മുടെ സാധനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്ന അമേരിക്കക്കാരോട് നമ്മളും അങ്ങിനെ തന്നെ ചെയ്യാന്‍ പാടുണ്ടൊ? ശ്ശെടാ! ഒരു വശത്തോട്ടെ വഴി വെട്ടിയിട്ടുള്ളൂയെന്ന് ഈ തേര്‍ഡ് വേള്‍ഡ് ഇന്ത്യക്കാര്‍ ഇനിയെന്ന് മനസ്സിലാക്കുമൊ ആവൊ?

ഇന്ത്യയും ചൈനയും ഇന്ന് എല്ലാവരും നിരീക്ഷിക്കുന്ന, എത്ര സാധനങ്ങള്‍ വില്‍ക്കാനായിട്ട് ഇറക്കിയാലും മതിവരാത്ത ഒരു വമ്പന്‍ വെര്‍ജിന്‍ മാര്‍ക്കറ്റാണ്. അതോണ്ട് ഇത് നിരോധിച്ചാല്‍ ആര്‍ക്ക് പോയി? പെപ്സിക്കും കോളക്കും തന്നെ. അല്ലാണ്ട് നമുക്കല്ലാട്ടൊ നന്ദിനി ചേച്ചിയെ. അതൊക്കെ പണ്ട്...ഈ പേടിപ്പിക്കല്‍ ഒക്കെ പണ്ട്...

പെപ്സിയും കോളയും കൂടി പ്ലാച്ചിമടയിലെ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ത്തിയ വിഷാംശങ്ങല്‍ എന്താ‍ണാ‍വൊ ഇവര് മറന്ന് പോയത്? പണ്ട് യൂണിയന്‍ കാര്‍ബേഡ് വന്ന് കുറേ അധികം പേരെ കൊന്നൊടുക്കി ഒരു നഷ്ടപരിഹാരം പോലും കൊടുക്കാണ്ട് മുങ്ങിയില്ലെ? അതിന്റെ നഷ്ടപരിഹാരത്തിന് വേണ്ടി എത്ര സമരങ്ങള്‍? പാവം ഇന്ത്യാക്കാര്‍ അല്ലേ, അവരുടെ ജീവനൊക്കെ എന്തു വില? അന്താരാഷ്ട്ര കമ്പനികള്‍ എന്തു പറഞ്ഞാലും നമ്മളങ്ങട് കേള്‍ക്കാ, ല്ലെ?.

അന്നൊക്കെ അമേരിക്കക്കാര്‍ക്ക് മാത്രമേ ‘വിവരം’ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ സന്തോഷ് ബ്രഹ്മി കഴിച്ച് നമുക്കും വിവരം വെച്ചേക്കണു. അത് സഹിക്കുന്നില്ലെങ്കില്‍ വേണ്ടാന്നെ.

പെപ്സിയും കോളയും നാടുകടത്തെപ്പെടണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. എല്ലാ സോഫ്റ്റ് ഡ്രിങ്ക്സിനോടും ഒരു നയം തന്നെ മതിയെന്നാണ് എന്റെ അഭിപ്രായം. പക്ഷെ, എന്നും വിചാരിച്ച് നമ്മളെ വിരട്ടുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു! ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം സംഭിവുക്കുമത്രെ. അങ്ങട്ട് സംഭവിക്കട്ടേന്നെ, ഞങ്ങ സഹിച്ചു!

Ever try to email a big file, say a 100MB Video or a collection of pictures, only to have it bounce back? That's because most email programs limit file attachments to 5 or 10MB. The easiest solution is TransferBigFiles.com. A free service that lets you transfer files up to 1GB in size to anyone, even multiple recipients.

Try it Now!

posted by സ്വാര്‍ത്ഥന്‍ at 5:52 PM 0 comments

Gurukulam | ഗുരുകുലം - ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി…

URL:http://malayalam.usvishakh.net/blog/archives/202Published: 8/30/2006 7:06 PM
 Author: ഉമേഷ് | Umesh

ഒരു പക്ഷേ, ഏറ്റവുമധികം വിവാദങ്ങള്‍ക്കു വിഷയമായിട്ടുള്ള സംസ്കൃതശ്ലോകം:

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

മനു എന്ന നിയമജ്ഞന്‍ പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു് (മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു് ഇദ്ദേഹമെന്ന ഐതിഹ്യത്തിനു യാതൊരു വിലയും കൊടുക്കേണ്ട കാര്യമില്ല) അന്നത്തെ പീനല്‍ കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില്‍ എഴുതിവെച്ചതാണിതു്. “അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു-സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നര്‍ത്ഥം.

മനുവിന്റെ ഈ വാക്കുകള്‍ ലോകം മുഴുവനുമുള്ള സാമൂഹികപ്രവര്‍ത്തകരെ, പ്രത്യേകിച്ചു സ്ത്രീസമത്വവാദികളെ, ചൊടിപ്പിച്ചിട്ടുണ്ടു്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞു് ഗൌരിയമ്മയുടെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭണം നടന്നിട്ടു് അധികകാലമായിട്ടില്ല.

ഒരു കാലത്തെ നിയമസംഹിത എന്ന നിലയില്‍ ചരിത്രപരമായും സമൂഹശാസ്ത്രപരമായും വളരെ പ്രാധാന്യമുള്ള ഒരു പുസ്തകമാണു മനുസ്മൃതി. അതു കത്തിക്കണമെന്നു പറയുന്നതു് വൈജ്ഞാനികതയുടെ കടയ്ക്കല്‍ കോടാലി വെയ്ക്കലാണു്. അലക്സാണ്ഡ്രിയയിലെ ഗ്രന്ഥശാലയ്ക്കു് ഇതാണു സംഭവിച്ചതു്. തങ്ങള്‍ക്കു തെറ്റെന്നു തോന്നുന്നവ എല്ലാവരും കത്തിക്കാന്‍ തുടങ്ങിയാല്‍ ഭഗവദ്‌ഗീത, ബൈബിള്‍, ഖുര്‍ ആന്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വിവാകാനന്ദകൃതികള്‍, അര്‍ത്ഥശാസ്ത്രം, ഗാന്ധിസാഹിത്യം, ഓരിജിന്‍ ഓഫ് സ്പിഷീസ്, അറബിക്കഥകള്‍ തുടങ്ങി ലോകത്തില്‍ എഴുതപ്പെട്ടിട്ടുള്ള മിക്കവാറും ഗ്രന്ഥങ്ങളിലൊന്നും തന്നെ ബാക്കിയുണ്ടാവില്ല.

മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും. പക്ഷേ, അതു കത്തിക്കണം എന്നു പറയുന്നതു കാടത്തമാണു്.

ഈ ശ്ലോകത്തിന്റെ നാലാം വരി മാത്രമേ സാധാരണ ഉദ്ധരിച്ചു കാണാറുള്ളൂ. കത്തിക്കുന്നവര്‍ ആദ്യത്തെ മൂന്നു വരികള്‍ ഒളിച്ചുവെയ്ക്കുന്നു. ഇതു് സ്ത്രീയ്ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ശ്ലോകമല്ല-മറിച്ചു്, സ്ത്രീയ്ക്കു സംരക്ഷണം കൊടുക്കുന്ന ശ്ലോകമാണു്. ബാല്യത്തില്‍ അച്ഛനും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും എന്നിങ്ങനെ പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന നിയമമാണിതു്. പുരുഷന്മാര്‍ ഇതു ചെയ്താല്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നു വിവക്ഷ.

ഇതിന്റെ പ്രസക്തി ഇന്നും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. നല്ലൊരു പങ്കു സമൂഹങ്ങളിലും പുരുഷന്മാരെ ധനസമ്പാദനത്തിനുതകുന്ന ജോലികള്‍ ചെയ്യാനും സ്ത്രീകളെ ഗൃഹഭരണത്തിനും യോജിച്ചവരായി കരുതുന്നുണ്ടു്.

സ്ത്രീകളും ഈ സമൂഹവ്യവസ്ഥിതിയെ കുറച്ചൊക്കെ ആദരിക്കുകയും മുതലെടുക്കുകയും ചെയ്യുന്നുണ്ടു് എന്നു പറയാതെ വയ്യ. കൊടികുത്തിയ സ്ത്രീസ്വാതന്ത്ര്യവാദികള്‍ പോലും ബുദ്ധിമുട്ടുള്ള ജോലികള്‍ പുരുഷന്മാരെ ഏല്‍പ്പിക്കുന്നതു്-വീട്ടിലായാലും കോളജ് പ്രോജക്റ്റുകളിലായാലും ജോലിസ്ഥലത്തായാലും-സാധാരണ കാണാവുന്നതാണു്. സ്ത്രീയ്ക്കുള്ള ശാരീരികാസ്വാസ്ഥ്യങ്ങളെയും സമൂഹത്തിന്റെ വികലമായ സദാചാരപ്രവണതകളെയുമാണു പലപ്പോഴും പഴി ചാരുന്നതു് എന്നു മാത്രം.

സമത്വം പലപ്പോഴും ഒരു മിഥ്യയാണു്. മറ്റേയാളുടെ ജോലി ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം ഡോക്ടറും എഞ്ചിനീയറും ബാര്‍ബറും കുഴിവെട്ടുകാരനും സമന്മാരാകാന്‍ കഴിയില്ല. എല്ലാം സമൂഹത്തിനു വേണ്ടവരാണു്, ഒന്നും ഒന്നിനെക്കാളും മെച്ചമല്ല എന്ന ചിന്തയാണു വേണ്ടതു്. അതേ ചിന്തയാണു് സ്ത്രീപുരുഷസമത്വത്തെപ്പറ്റി പറയുമ്പോഴും വേണ്ടതു്.

മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല. കാരണം, ആദ്യത്തെ മൂന്നു വരികളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ പുരുഷന്മാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഭാര്യ ജോലി ചെയ്തു കൊണ്ടു വരുന്ന കാശെടുത്തു കള്ളു കുടിക്കുന്ന ഭര്‍ത്താക്കന്മാര്‍ അനവധിയാണു്. ഭാര്യയ്ക്കും ഭര്‍ത്താവിനും അവനവനു പറ്റുന്ന ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തേണ്ടതു് ഇന്നത്തെ കാലത്തിന്റെ-കൃഷി ചെയ്യാന്‍ ഭൂമിയും പഠിപ്പിക്കാന്‍ ഗുരുക്കന്മാരും ആഹ്ലാദിക്കാന്‍ പരിസരവും കിട്ടാനില്ലാതെ എല്ലാറ്റിനും പണം ആവശ്യമുള്ള ഈ കാലത്തിന്റെ-ആവശ്യമാണു്.

മനു സ്ത്രീകളെ മോശമായി കരുതിയിരുന്നു എന്നു പറയുന്നതും തെറ്റാണു്.

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ

(സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല)

എന്നു പറഞ്ഞതും മനു തന്നെ.


ഇതിനു് എന്റെ വക ഒരു ഹാസ്യാനുകരണമുണ്ടു്. പുരുഷന്മാരുടെ അസ്വാതന്ത്ര്യത്തെപ്പറ്റി ആരറിയാന്‍? ജീവിതം മുഴുവന്‍ ശാസന കേള്‍ക്കുകയല്ലേ അവന്റെ വിധി?

മാതാ ശാസതി കൌമാരേ
ഭാര്യാ ശാസതി യൌവനേ
പുത്രീ ശാസതി വാര്‍ദ്ധക്യേ
ന മര്‍ത്യഃ സുഖമര്‍ഹതി

അമ്മ ചെറുപ്പത്തിലും ഭാര്യ യൌവനത്തിലും മകള്‍ വാര്‍ദ്ധക്യത്തിലും ഇടതടവില്ലാതെ വഴക്കു പറയുന്നതുകൊണ്ടു് പുരുഷന്‍ സുഖം അര്‍ഹിക്കുന്നില്ല എന്നര്‍ത്ഥം :)

(സംസ്കൃതത്തില്‍ “ശാസിക്കുക” എന്നതിനു് “വഴക്കു പറയുക” എന്നതിനേക്കാള്‍ “ഭരിക്കുക” എന്നാണര്‍ത്ഥമെന്നു തോന്നുന്നു. അര്‍ത്ഥം അങ്ങനെയായാലും വിരോധമില്ല.)

posted by സ്വാര്‍ത്ഥന്‍ at 12:40 PM 0 comments

Suryagayatri സൂര്യഗായത്രി - പൊഴിയുന്ന ഇലകള്‍

URL:http://suryagayatri.blogspot.com/2006/08/blog-post_30.htmlPublished: 8/30/2006 2:52 PM
 Author: സു | Su
രാഘവന്‍ മാഷ്‌ ഒരിക്കല്‍ക്കൂടെ തിരിഞ്ഞുനോക്കി.

തിരിഞ്ഞുനോക്കിപ്പോയി എന്നതാണ് വാസ്തവം. സുവര്‍ണകാലഘട്ടത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം.

പുതിയ ചായമടിച്ച കോളേജ്‌ കെട്ടിടം, മഴക്കാലത്തും പ്രൌഢിയോടെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നു. പണ്ടൊരു 32 വര്‍ഷം ഇതിന്റെ ഓരോ ശ്വാസത്തിലും അലിഞ്ഞുചേര്‍ന്നിരുന്നു. ഇതിന്റെ ഓരോ ചലനത്തിലും കൂടെ ചലിച്ചിരുന്നു. നീണ്ട ഇടനാഴികളിലും, വലിയ വലിയ മുറികളിലും, ജീവിതത്തിന്റെ ഒരു ഘട്ടം, പ്രത്യേകിച്ച്‌ മാറ്റമൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.

ഒരുപാടുപേരുടെ സ്വപ്നങ്ങളിലും, സന്തോഷങ്ങളിലും നീരസങ്ങളിലും, ആവലാതികളിലും, നിരാശകളിലും ഭാഗഭാക്കായി ലക്ഷ്യമിനിയും കണ്ടെത്താനുള്ള യാത്രയിലായിരുന്നു.

മനസ്സ്‌ ഓര്‍മ്മയുടെ വഴികളിലൂടെ പിറകോട്ട്‌ പൊയ്ക്കൊണ്ടിരുന്നു.


********************************

അദ്ധ്യാപകനായി തുടക്കം കുറിച്ച ദിവസം, മഴ ഒരുപാട്‌ സന്തോഷത്തില്‍ പൊട്ടിച്ചിരിച്ച്‌ ചിതറി വീണ ദിനമായിരുന്നു. നനഞ്ഞൊലിച്ച്‌, കോളേജില്‍‍ എത്തിയപ്പോള്‍ മഴയുടെ കുളിരിനേക്കാള്‍ പരിഭ്രമത്തിന്റെ ചൂടായിരുന്നു മനസ്സില്‍ നിറഞ്ഞ്‌ നിന്നത്‌. വിദ്യാര്‍ത്ഥികളും, അവരുടെ രക്ഷിതാക്കാളും കോളേജ് പരിസരത്ത് നിറഞ്ഞ് നിന്നിരുന്നു. പലരും രക്ഷിതാക്കളുടെ നിഴലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ മടിച്ച് നിന്നു.

ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പിറകെ വിട്ടുപോന്ന വിദ്യാര്‍ത്ഥിമനസ്സ്‌ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്‌ തന്നെ ഒരു പരുങ്ങല്‍. എല്ലാവരേയും, പരിചയപ്പെട്ട്‌, പൊതുവായ കാര്യങ്ങളൊക്കെ മിണ്ടിത്തുടങ്ങിയപ്പോള്‍ അപരിചിതത്വത്തിന്റെയും പരിഭ്രമത്തിന്റേയും ജ്വാല പതുക്കെപ്പതുക്കെ അണഞ്ഞുകൊണ്ടിരുന്നു.

"മാഷ്‌ പാടത്തെ ജോലിയും കഴിഞ്ഞാണോ ഇങ്ങോട്ട്‌ പുറപ്പെട്ടത്‌ ?" എന്ന് ഒരാള്‍, തന്റെ നനഞ്ഞും മണ്ണുപിടിച്ചും ഉള്ള വേഷം കണ്ടിട്ട്‌ ചോദിച്ചപ്പോള്‍ എല്ലാവരും ആസ്വദിച്ച്‌ ചിരിച്ചു.

അങ്ങനെയങ്ങനെ ദിവസം പോകുംതോറും അവരിലൊരാളായി മാറുകയായിരുന്നു. പുതുമഴപോലെ തന്നെ പുതുമുഖങ്ങള്‍ വന്നെത്തിക്കൊണ്ടിരുന്നു. അവരുടെ ചലനങ്ങളിലും, പെരുമാറ്റത്തിലും, കാലത്തിന്റേതായ മാറ്റങ്ങള്‍ പലതരം വര്‍ണങ്ങള്‍ നിറച്ച്‌ കൊണ്ടിരുന്നു. ക്ഷമ കൈവിടാതെ ഓരോ മാറ്റവും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബഹുമാനത്തിന്റെ ഉന്നതങ്ങളില്‍ നിന്നിരുന്ന അദ്ധ്യാപക - വിദ്യാര്‍ത്ഥി ബന്ധം സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും തലങ്ങളിലേക്ക്‌ എത്തിയത്‌ പുതിയൊരു മാറ്റം തന്നെ ആയി. വിദ്യാര്‍ത്ഥികളുടെ പരാതിയും പരിഭവവും നീരസവും ഒക്കെ പരിഹരിക്കുമ്പോള്‍ ജീവിതം പോയ വഴികളില്‍ ഒരിക്കലും നിരാശയുടെ കനല്‍ വീണിരുന്നില്ല. സമരക്കാരോട്‌ അനുരഞ്ജനത്തിനു പോയതിന്റെ സമ്മാനം കിട്ടിയ, നെറ്റിയുടെ വലത്‌ വശത്തെ പാടില്‍ മാഷ്‌ ഒന്ന് തടവി പുഞ്ചിരിച്ചു. താന്‍, മറുത്തൊരു പ്രശ്നവും ഉണ്ടാക്കിയില്ല. ഇന്നാണെങ്കിലോ.

**********************************

വെറുതേ വന്നതായിരുന്നു. അദ്ധ്യാപകന്റെ വേഷത്തിലല്ല. മുത്തച്ഛന്റെ വേഷത്തില്‍.

"മുത്തശ്ശാ, എന്റെ കൂടെ സ്കൂളില്‍ പഠിച്ചവരാ ഉള്ളത്‌, ഇപ്പോഴും കൂടെ, മുത്തശ്ശന്‍ വെറുതേ വരണ്ട." മോളു പറഞ്ഞിരുന്നു. എന്നാലും എന്തോ ഒരു പരിഭ്രമം. വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും ആയ കാലം കടന്ന് വന്ന പരിചയസമ്പന്നമായ മനസ്സ്‌ നിര്‍ബന്ധിച്ചു. പക്ഷെ വന്നപ്പോഴേ മനസ്സിലായി. പുതുതലമുറ ആത്മവിശ്വാസത്തോടെ ഒറ്റയ്ക്കാണു നടന്നെത്തുന്നത്‌. ആരുടേയും പിന്നിലൊരു നിഴല്‍ ഇല്ല.

"ആരും വന്നിട്ടില്ല, ആരുടേം കൂടെ. കണ്ടില്ലേ. മുത്തശ്ശന്റെ ഒരു പേടി. ഞാനെന്താ ഒന്നാം ക്ലാസില്‍ ചേരാന്‍ വന്നതാണോ?"കുസൃതി നിറഞ്ഞ സ്വരത്തില്‍ പേരക്കുട്ടി പറഞ്ഞു.

അവളുടെ കൂട്ടുകാരുടെ അടുത്ത്‌ നിന്ന് അവരിലൊരാള്‍ ആയി മാറിയപ്പോള്‍ ഒറ്റപ്പെട്ട നിഴല്‍ ദൂരെ നിന്നു. അദ്ധ്യാപകരുടെ പെരുമാറ്റത്തിലും ആകെ ഒരു ഉണര്‍വ്‌. പലരും തന്റെ ശിഷ്യന്മാര്‍. കുശലം ചോദിച്ച്‌ കടന്നുപോയി. ജീവിതവും ജോലിയും ഒരുമിച്ചാസ്വദിക്കുന്നതിന്റെ ഒരു ഭാവം. ചുമതലകളുടെ ഭാരമൊന്നും ആരുടേയും മുഖത്ത്‌ കണ്ടില്ല.

ക്ലാസ്‌ തുടങ്ങാന്‍ ആയപ്പോള്‍ മോള്‍ വന്ന് പറഞ്ഞു. "മുത്തശ്ശന്‍ ഇനി പൊയ്ക്കോളൂ. മഴയത്തെ തണുപ്പില്‍ നില്‍ക്കേണ്ട".

മഴ കനത്തു പെയ്തുകൊണ്ടിരുന്നു. പറന്നുപോകാന്‍ ശഠിക്കുന്ന കുട പിടിച്ച്‌ വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പുതുതായി ചേര്‍ന്ന അദ്ധ്യാപകന്‍ വെള്ളം തെറിപ്പിച്ചു കൊണ്ട്‌ പുത്തന്‍ കാറില്‍, രാഘവന്‍ മാഷിനെ കടന്നുപോയി.

മാഷ്‌ ബസ്‌സ്റ്റോപ്പിലേക്ക്‌ പതുക്കെ നടന്നു. തലമുറകളിലെ വിടവിനെപ്പറ്റി ചിന്തിച്ചുകൊണ്ട്.

റോഡരികിലെ വയസ്സന്‍ മരത്തില്‍ നിന്ന് ഒരു പഴുത്തില കൂടെ പൊഴിഞ്ഞുവീണു.

posted by സ്വാര്‍ത്ഥന്‍ at 10:01 AM 0 comments

ദുര്‍ഗ്ഗ - ഓണപ്പാട്ട്.

URL:http://durgahere.blogspot.com/2006/08/blog-post_30.htmlPublished: 8/30/2006 1:32 PM
 Author: Durga
മലനാടന്‍ ചരിവുകള്‍ തഴുകും നാടന്‍ കാറ്റേ,
തെല്ലിട നില്ക്കൂ ചൊല്ലീടുക നീ പോകുവതെങ്ങോട്ട്?

തിരുവോണത്തപ്പനെ സാമോദം വരവേല്‍ക്കാനായ്
പോകുന്നൂയിതുവഴി യൊരുപിടി തുമ്പപ്പൂക്കളുമായ്.
തൃക്കാക്കരയമ്പലനടയില്‍ നാളെ കൊടിയേറ്റം,
പത്താം നാള്‍ തിരികെവരുമ്പോള്‍ ശേഷം ചൊല്ലീടാം.

മുറ്റം വെടിപ്പായ് മെഴുകിടേണം,
ഓണത്തറയൊന്നു തീര്‍ത്തിടേണം.
ഒത്തനടുവില്‍ വിശുദ്ധിക്കായി,
തുളസിക്കതിരൊന്നു വെച്ചിടേണം,
കതിരതില്‍ തുമ്പപ്പൂമൂടിടേണം,
ചുറ്റുമേ പൂക്കളം തീര്‍ത്തിടേണം.
മൂലത്തിന്‍ നാളന്നു നാലുചുറ്റും,
പൂരാടത്തിന്‍ നാള്‍ പടി വരേയും,
ഉത്രാടത്തിന്‍ നാളോ പടിപ്പുറത്തും
പൂക്കളം വീട്ടിലെഴുതിടേണം.

തിരുവോണനാളതു വന്നിടുമ്പോള്‍
പുലരിക്കുമുന്നേയുണര്‍ന്നീടേണം,
നന്നായ് കുളിച്ചങ്ങൊരുങ്ങീടേണം,
മാവേലിത്തമ്പ്രാനെയെതിരേല്‍ക്കുവാന്‍.
പടിവരെ പൂക്കളമോരോന്നിലും,
തൃക്കാക്കരയപ്പന്‍ വെച്ചിടേണം,
തുമ്പക്കുടത്താലോ മൂടീടേണം,
സ്വാഗതം മന്നനതോതിടേണം.
ആനയിച്ചീടണം തമ്പുരാനെ,
അറയതു തന്നിലിരുത്തിടേണം.
പൂവടയൊന്നു നിവേദിക്കേണം, പിന്നെ
സദ്യയൊരുക്കേണം പുത്തരിയാല്‍.

മാവേലിനാടിന്റെയോര്‍മ്മകളില്‍
ഓണക്കളികളിലേര്‍പ്പെടേണം.

posted by സ്വാര്‍ത്ഥന്‍ at 1:25 AM 0 comments

തോന്ന്യാക്ഷരങ്ങൾ - നിറങ്ങള്‍ തന്‍ നൃത്തം # 04 “പീതം“.

URL:http://kumarnm.blogspot.com/2006/08/04.htmlPublished: 8/29/2006 6:37 PM
 Author: kuma®

പച്ചയില്‍ ആയിരുന്നു തുടക്കം. അതു പിന്നെ ചുവപ്പിലേക്കും, നീലയിലേക്കും പടര്‍ന്നു. ആര്‍. ജി. ബി. ത്രയം അതോടെ പൂര്‍ണ്ണം.

ഇനി ഒരു നിറം വേണം. അപ്പോള്‍ മനസില്‍ മറ്റുനിറങ്ങളെ മായ്ച്ചുകൊണ്ട് തെളിഞ്ഞു, മഞ്ഞ!

(കണിക്കൊന്നയുടേയും, അസ്തമയസൂര്യന്റേയും പതിവു കാഴ്ചകളില്‍ നിന്നും ചുവടുമാറാനുള്ള ഒരു ശ്രമം കൂടി)

posted by സ്വാര്‍ത്ഥന്‍ at 12:40 AM 0 comments

Tuesday, August 29, 2006

തോന്ന്യാക്ഷരങ്ങൾ - നിറങ്ങള്‍ തന്‍ നൃത്തം 04 “പീതം“.

URL:http://kumarnm.blogspot.com/2006/08/04.htmlPublished: 8/29/2006 6:37 PM
 Author: kuma®

പച്ചയില്‍ ആയിരുന്നു തുടക്കം. പിന്നെ അത് ചുവപ്പിലേക്കും, നീലയിലേക്കും പടര്‍ന്നു. ആര്‍. ജി. ബി. ത്രയം അതോടെ പൂര്‍ണ്ണം.

ഇനി ഒരു നിറം വേണം. അപ്പോള്‍ മനസില്‍ മറ്റുനിറങ്ങളെ മായ്ച്ചുകൊണ്ട് തെളിഞ്ഞു, മഞ്ഞ!

(കണിക്കൊന്നയുടേയും, അസ്തമയസൂര്യന്റേയും പതിവു കാഴ്ചകളില്‍ നിന്നും ചുവടുമാറാനുള്ള ഒരു ശ്രമം കൂടി)

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 6:40 PM 0 comments

ശേഷം ചിന്ത്യം - ഉച്ചാരണപ്പിടിവാശികള്‍

URL:http://chintyam.blogspot.com/2006/08/blog-post_27.htmlPublished: 8/28/2006 7:26 AM
 Author: സന്തോഷ്
സൂര്യനുതാഴെയുള്ള ഏതു വിഷയവും ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താനുള്ള ചുമതല ഞങ്ങള്‍ അഞ്ചാറ് അവിവാഹിതര്‍ക്കാണെന്ന് ധരിച്ചിരുന്ന നാളുകളിലൊന്നില്‍ അവിചാരിതമായാണ് ഞങ്ങള്‍, “ഈ നാട്ടില്‍, അമേരിക്കയില്‍, കടകളില്‍ പോയി നമുക്ക് കൃത്യമയി ഉച്ചാരണമോ സ്പെല്ലിംഗോ അറിയാത്ത ഒരു സാധനം വാങ്ങുന്നതിലുള്ള വിഷമം” എന്ന വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നത്. ഒരു ‘ലോംഗ് വീക്കെന്‍ഡ്’ പ്രാപ്രയോടൊപ്പം ചെലവഴിക്കാന്‍

posted by സ്വാര്‍ത്ഥന്‍ at 6:40 PM 0 comments

നെല്ലിക്ക Nellikka - തന്നോളം വളര്‍ന്നാല്‍

URL:http://nellikka.blogspot.com/2006/08/blog-post_29.htmlPublished: 8/30/2006 4:07 AM
 Author: Rajesh R Varma
മഹാറാണിയെപ്പോലെയഞ്ചാണ്ടു കാലം
തികച്ചഞ്ചു പിന്നീടു ചേടിയ്ക്കു തുല്യം
മകള്‍ക്കെട്ടുമെട്ടും വയസ്സെത്തിയാലോ
സഖിക്കൊപ്പമായ്ത്തന്നെ വേണം നിനയ്ക്കാന്‍

"രാജവത്‌ പഞ്ചവര്‍ഷാണി..." എന്ന ശ്ലോകത്തിന്റെ പ്രതിച്ഛായ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

posted by സ്വാര്‍ത്ഥന്‍ at 6:40 PM 0 comments

എന്റെ നാലുകെട്ടും തോണിയും - കൊന്നപ്പൂക്കള്‍

URL:http://naalukettu.blogspot.com/2006/08/blog-post_29.html 
 Author: Inji Pennu
ആദ്യമേ യാതൊരു വിധ മുഖവുരയും കൂടാതെ പറഞ്ഞുകൊള്ളട്ടെ, ഇതൊരു പ്രണയനൈരാശ്യത്തിന്റെ കഥയാണ്. അവള്‍, എന്റെ പ്രണയിനി എന്റേതല്ലാതായ കഥ.

അവളെ ഞാന്‍ ആദ്യമായ് കണ്ടത്, മഞ്ഞ മുഴുവന്‍ പാവാടയും അതിന് ചേര്‍ന്ന മഞ്ഞ ജാക്കറ്റുമണിഞ്ഞ്, നെറ്റിയില്‍ വട്ടത്തില്‍ വലിയ ചുവന്ന കുംങ്കുമപ്പൊട്ട് തൊട്ട്, കുഞ്ഞുങ്ങളുടെ പോലെ നൈര്‍മല്ല്യമുള്ള മുഖവുമായൊരു പാവാടക്കാരിയായിട്ടാണ്. അതു മാത്രമോ അവളെ ഇങ്ങിനെ ഞാന്‍ കണ്ടത് പൂത്തു നിന്നൊരു കണിക്കൊന്നയുടെ ചുവട്ടിലും. ആരാണൊന്ന് അവളെ നോക്കി നിന്ന് പോവാത്തത്?

പ്രീഡിഗ്രിക്കാരനായ ഞാന്‍ അവിടെ ബസ്സ് കാത്തു നില്‍ക്കുകയും ഒരു ചെറിയ പുസ്തകക്കെട്ട് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നേരെ എതിര്‍വശത്തേക്കുള്ള ബസ്സും കാത്ത് അവള്‍ അവിടെ വന്നത് ദൈവത്തിന്റെ കരവിരുതോ കുസൃതിയോ? എന്തെങ്കിലുമാകട്ടെ, ആ കുഞ്ഞു മുഖത്തെ ചുവന്ന വലിയ കുങ്കുമപ്പൊട്ടാണ് ഞാന്‍ നോക്കി നിന്നുപോയത്. ആരോടോ പിണങ്ങി നില്‍ക്കുന്നതുപോലെ തോന്നിച്ചിരുന്നു. ഒറ്റക്കാക്കിയിട്ട് പോയ കൂട്ടുകാരികളോട് ആയിരി‍ക്കുമോ പരിഭവം? അന്നവള്‍ ഒറ്റക്ക് ആ മഞ്ഞപൂക്കള്‍ വീണു കിടക്കുന്ന മരച്ചോട്ടിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നില്ലല്ലൊ. അവര്‍ വരാഞ്ഞതു ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ നിമിത്തമായിരുന്നിരിക്കണം.

എന്തായാലും അന്ന് എന്റെ ബസ്സ് വന്നതിനു ശേഷവും അവള്‍ക്കുള്ള ബസ്സ് വരുന്നതുവരേയും ഞാന്‍ അവിടെ നിന്നു. പിന്നെയെന്നും ഞാന്‍ അവളേയും കാത്ത് അവിടെ ചെന്നിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലൊ. അവളുടെ കൂട്ടുകാരികളുടെ കൂടെ കളിയും തമാശയും പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്ന അവളെ അടുത്തു കാണുവാന്‍, ഒന്ന് രണ്ട് ആശ്ചകളക്ക് ശേഷമാണ് റോഡ് മുറിച്ച് കടക്കുവാന്‍ എനിക്ക് ധൈര്യം കിട്ടിയത്. അവളുടെ സ്റ്റോപ്പിലേക്ക് നടന്നടുക്കുമ്പോഴും എന്റെ കണ്ണുകള്‍ മൊത്തം അവളില്‍ പതിഞ്ഞിരുത് അവള്‍ പെട്ടെന്ന് ശ്രദ്ധിച്ചതുപോലെ, ഒരു മിന്നായം പോലെ അവള്‍ എന്നെ ആദ്യമായി നോക്കിയതു പോലെ എനിക്ക് തോന്നിയിരുന്നു. അല്ല, അവള്‍ നോക്കിയിരുന്നിരിക്കണം. ഞാന്‍ വന്നതും അവാള്‍ പുറം തിരിഞ്ഞു നിന്നത് അതായിരിക്കുമല്ലൊ കാരണം?

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, അവളുടെ ബസ്സില്‍ തന്നെ, അവളുടെ വഴികളിലൂടെ ഞാനും എന്റെ പ്രണയത്തിനു വേണ്ടി യാത്രയായി. അവളിറിങ്ങുന്ന സ്റ്റോപ്പില്‍ ഇറങ്ങാനും അവള്‍ നടന്ന് കയറുന്ന മുറ്റവും വീടും കണ്ടുപിടിക്കാനും പിന്നേയും കുറേ അധികം നാളെടുത്തു. എന്നെ കാണുമ്പോള്‍ അവള്‍ തല പെട്ടെന്ന് താഴ്ത്തുന്നതും, അവളുടെ നടത്തത്തിനു ഒരു പ്രത്യേക മാര്‍ദ്ദവവും താളവും വരുന്നതും, അവളുടെ പുസ്തകക്കെട്ടുകളെ മുറുക്കെ നെഞ്ചോടു ചേര്‍ക്കുന്നതും, അവളുടെ നെറ്റിത്തടത്തിലെ ഇല്ലാത്ത മുടിയിഴകളെ അവള്‍ മാടിയൊതുക്കാന്‍ ശ്രമിക്കുന്നതും, എല്ലാം എന്റെ മനസ്സിലെ പ്രണയത്തിനെ ആഴത്തിലുറപ്പിച്ചു.

ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക് എന്റെ അവസ്ഥ മനസ്സിലാവുമല്ലൊ. ഒരു നിമിഷം പോലും ആ പാവാടക്കാരി എന്റെ മനസ്സില്‍ നിന്നു മാഞ്ഞില്ല. അടുത്തു ചെന്ന് അവളുടെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരിക്കല്‍ പോലും അടുത്തു വരുമ്പോള്‍ അവള്‍ എന്റെ മുഖത്തേക്ക് നേരെയൊന്ന് നോക്കിയിട്ടില്ല. എന്നെ കാണുമ്പോള്‍ മുഖത്തെ അവളുടെ പരിഭവം എന്നോടുള്ള പ്രണയമായിരിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു.

പിന്നീട് കുറച്ച് കാലം എനിക്കവളെ കാണുവാന്‍ സാധിച്ചില്ല. വളരെ ഉയര്‍ന്ന മാര്‍ക്കോടെ പത്ത് പാസ്സായ ഞാന്‍ ഒന്നാംവര്‍ഷം പ്രീഡിഗ്രിക്ക് രണ്ട് വിഷയങ്ങള്‍ക്ക് തോറ്റുപോയതും എന്റെ പ്രണയ ഏടുകളിലെ ഒരു സത്യം. എനിക്കതില്‍ പരാതിയോ പരിഭവമോ ഇല്ലായിരുന്നു. അവളെ എന്നിനി കാണാന്‍ പറ്റുമെന്ന് മാത്രമായിരുന്നു ചിന്ത. ഇത്തവണയെങ്കിലും അവളുടെ കണ്ണുകളിലേക്ക് നോക്കുവാന്‍ സാധിക്കണം. എന്തെങ്കിലും രണ്ട് വാക്ക് മിണ്ടുവാന്‍ സാധിക്കണം. പേരൊന്ന് അറിയണം. ഇത്രയും വലിയ കുംങ്കുമപ്പൊട്ട് എന്തിനെന്ന് ചോദിക്കണം. കൊന്നപ്പൂക്കളിഷ്ടമാണെന്നെനിക്കറിയാമെന്ന് പറയണം.

മൂടി വെച്ചിരുന്ന പ്രണയം കൂട്ടുകാരറിഞ്ഞതോട് കൂടി സംഗതി ഉഷാറായി. അവളുടെ ഫോണ്‍ നമ്പറും പേരും ഒക്കെ രണ്ട് ആശ്ചകള്‍ക്കുള്ളില്‍ എനിക്ക് കിട്ടി. അവളുടെ നമ്പര്‍ കറക്കി അവളുടെ ശബ്ദമാണെന്ന് എനിക്ക് തോന്നുമ്പോള്‍ ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്യാതെ, ഒന്നും മിണ്ടാതെ, അവളുടെ നിശ്വാസം മാത്രം ഞാന്‍ കേട്ടിരുന്നു. ഹല്ലോ എന്നല്ലാതെ അവളും ഒരക്ഷരം മിണ്ടിയതുമില്ല. ഒന്നും മിണ്ടാന്‍ എനിക്കാവുമായിരുന്നില്ല. എന്തെങ്കിലും സാംസാരിച്ച് സ്വര്‍ഗ്ഗത്തിലെ എന്റെ പ്രണയത്തെ ഭൂമിയിലെക്ക് കൊണ്ടുവരാന്‍ എന്തോ എനിക്ക് തോന്നിയില്ല എന്ന് വേണം കരുതുവാന്‍.

പ്രണയത്തില്‍ മുഴുകി അവളുടെ നിശ്വാസങ്ങള്‍ മാത്രം കേട്ടു ഞാന്‍ സ്വപ്നങ്ങള്‍ ഒരുപാട് കണ്ടുകൂട്ടി. എന്റെ സ്വപ്നങ്ങളില്‍ എന്നും പൂക്കുന്ന കണിക്കൊന്ന മരവും, മുറ്റം നിറയേ മഞ്ഞപൂക്കള്‍ ഉതിര്‍ത്ത് ഞങ്ങളെ കോരിത്തരിപ്പിക്കുന്ന കണിക്കൊന്നയുമുണ്ടായിരുന്നു.

അങ്ങിനെ ഞങ്ങളറിയാതെ പ്രണയം നീണ്ടുപോവുമ്പോഴാണ് അവള്‍ സാരിയുടുത്ത് ഞാന്‍ ആദ്യമായി കണ്ട്. പച്ച നിറമുള്ള സാരി ചുറ്റി, കൈ നിറയെ പച്ച കുപ്പിവളകളിട്ട്, മുടി നിറയെ മുല്ല്ലപ്പൂ ചൂടി , കണ്ണുകളില്‍ മഷി പടര്‍ത്തിയ എന്റെ മഞ്ഞ പാവാടക്കാരി. അന്ന് അവളെ നോക്കിനില്‍ക്കുമ്പോള്‍ എന്റെ ഇമകള്‍ ഒരിക്കല്‍ പോലും വെട്ടിയിരുന്നൊയെന്ന് എനിക്ക് സംശയമാണ്. ബോധം നശിച്ച ഒരു അവസ്ഥ പോലായായിരുന്നു അവളെ അന്ന് അങ്ങിനെ കണ്ടപ്പോള്‍. മനസ്സിലും ദേഹം മുഴുവനും നിലക്കാത്ത വിദ്യുത്ച്ഛക്തി പ്രവാഹം. പ്രണയത്തിന്റെ അനുഭൂതിക്ക് പുത്തന്‍ നിറങ്ങള്‍. എന്നിട്ടും അവളെന്നെ നേര്‍ക്കു നേര്‍ അന്നും നോക്കിയില്ല. നന്നായി. അന്നെന്നെ അവളൊന്നു നോക്കിയിരുന്നെങ്കില്‍ യഥാര്‍ത്ഥത്തില്‍ പ്രജ്ഞയറ്റു പോയേനെ.

പിന്നേയും കുറെ പ്രണയവസന്തങ്ങള്‍ക്ക് ശേഷം, ആരോ പറഞ്ഞ് ഞാനറിഞ്ഞു അവളുടെ വിവാഹമാണെന്ന്.

പിന്നേയും അവളെ കണ്ടു, അവളുടെ ഭര്‍ത്താവിന്റെ കൂടെ. എന്നെ കണ്ടതും മുഖം സ്വല്‍പ്പം താ‍ഴ്ത്തി, സാരിയുടെ തുമ്പില്‍ ഇറുക്കെ പിടിച്ച്, അവള്‍ മുടിയിഴകള്‍ മാടിയൊതുക്കി. അതുകൊണ്ട് തന്നെ ചുവന്ന കുങ്കുമപ്പൊട്ടിന് മുകളിലെ ചുവന്ന സിന്ദൂരം കണ്ടില്ലാന്ന് നടിക്കാന്‍ എനിക്കെളുപ്പമായി.

വിരോധാഭാസമോയെന്നറിയില്ല, വിവാഹത്തിനു ശേഷമാണ് അവളെ കൂടുതല്‍ കൂടുതല്‍ കാണുവാന്‍ സാധിച്ചത്. അമ്പലത്തിലും, വഴിയിലും കടകളിലും ഒക്കെയായി ഒറ്റക്കും അല്ലാതെയും. ഞങ്ങളുടെ പ്രണയം പിന്നേയും യാതൊരു ഭംഗങ്ങളുമില്ലാതെ നീണ്ടുപോയി. വല്ലപ്പോഴുമാണെങ്കിലും ഒന്നോ രണ്ടോ നിമിഷത്തേക്കാണെങ്കിലും ഫോണില്‍ കൂടി അവളുടെ നിശ്വാസം വല്ലപ്പോഴുമൊക്കെ ഞാന്‍ പിന്നേയും കേട്ടിരുന്നു. കണിക്കൊന്നകള്‍ പൂക്കുന്നതും മുറ്റം നിറയെ മഞ്ഞപ്പൂക്കളും എന്റെ സ്വപ്നത്തില്‍ എപ്പോഴും നിറഞ്ഞു നിന്നു.

കിട്ടുമായിരുന്ന നല്ല ജോലികള്‍ പലതും അവള്‍ക്ക് വേണ്ടി, അവളെയെന്നും കാണുവാന്‍ വേണ്ടി ഞാന്‍ തള്ളിക്കളഞ്ഞു. വിവാഹാലോചനകള്‍ ഞാന്‍ ചിരിച്ചു തള്ളി. ഒരുവളെ പ്രണയിക്കുമ്പോള്‍ മറ്റൊരുവളെ ഞാന്‍ സ്വീകരിക്കുകയോ? കൂട്ടുകാരുടേയും വീട്ടുകാരുടേയും മുന്നില്‍ അപഹാസ്യനായി എപ്പോഴേ തീര്‍ന്നിരുന്നുവെങ്കിലും എനിക്ക് അവളുണ്ടല്ലൊ, എന്റെ മഞ്ഞ പാവാടക്കാരി.

ഇന്നലെ ഞാനവളെ വീണ്ടും കണ്ടു, കുറച്ചധികം നാളുകള്‍ക്ക് ശേഷം. ഒരു കൈക്കുഞ്ഞുമായി. എന്നെ കണ്ടതും, എന്റെ കണ്ണുകളിലേക്ക് ആദ്യമായി തറപ്പിച്ച് നോക്കി, കുഞ്ഞിന്റെ തല പതുക്കെ തലോടി അവള്‍ ചിരിച്ചു. അദ്യമായി, ഞങ്ങളുടെ ഇത്രയും പ്രണയവര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ നോക്കി അവള്‍ ചിരിച്ചു. നാ‍ണത്തില്‍ കുതിരാത്ത, പതറാത്ത, ദൃഡമായ, വിടര്‍ന്ന കളങ്കിമില്ലാത്ത ചിരി.

കൊന്നമരങ്ങള്‍ ഒരിക്കലും പുഷ്പ്പിക്കാത്തതും അവയെല്ലാം എന്റെ മുറ്റത്ത് നിന്ന് വെട്ടിമാറ്റപ്പെടുന്നതും ഏതൊയൊരവസ്ഥയില്‍ കണ്മുന്നില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 12:51 PM 0 comments

Gurukulam | ഗുരുകുലം - പുത്രനും മിത്രവും

URL:http://malayalam.usvishakh.net/blog/archives/200Published: 8/29/2006 10:01 PM
 Author: ഉമേഷ് | Umesh

കുട്ടികളെ വളര്‍ത്തേണ്ട വിധത്തെപ്പറ്റി ഒരു പഴയ സംസ്കൃതശ്ലോകം:

രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത്

അര്‍ത്ഥം:

പുത്രം : പുത്രനെ
പഞ്ച-വര്‍ഷാണി രാജവത് : അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും
ദശ-വര്‍ഷാണി ദാസവത് : (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും
പ്രാപ്തേ ഷോഡശവര്‍ഷേ തു : പതിനാറു വയസ്സായാല്‍
മിത്ര-വത് : കൂട്ടുകാരനെപ്പോലെയും
ആചരേത് : കരുതണം

അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം. ആറു മുതല്‍ പതിനഞ്ചു വരെ അനുസരണ, അച്ചടക്കം, മര്യാദ തുടങ്ങിയവ പഠിപ്പിച്ചു് ലോകത്തില്‍ ഒരു നല്ല മനുഷ്യനായി വളരാന്‍ പര്യാപ്തനാക്കണം. പതിനാറു വയസ്സായാല്‍ തനിക്കൊപ്പം കരുതണം. വളരെ അന്വര്‍ത്ഥമായ ഉപദേശം!

ഭാരതത്തില്‍ പണ്ടു പുരുഷന്മാരുടെ പ്രായപൂര്‍ത്തിയ്ക്കുള്ള പ്രായം പതിനാറു വയസ്സാണെന്നു തോന്നുന്നു. പലയിടത്തും ഈ “ഷോഡശ”ത്തെപ്പറ്റി പരാമര്‍ശമുണ്ടു്. അതു പതിനെട്ടും ഇരുപത്തൊന്നുമായി ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ടു്. അതു് ഉചിതമാണു താനും. കാരണം കുട്ടിയുടെ രാജത്വം ഇപ്പോള്‍ അഞ്ചു വയസ്സില്‍ തീരുന്നില്ല. പത്തുപന്ത്രണ്ടു വയസ്സുവരെയും അതിനു ശേഷവും കുട്ടികളെ ലാളിക്കുന്ന രീതിയാണു് ഇപ്പോഴുള്ളതു്. ദാസനെപ്പോലെ കരുതുന്ന കാലം ഉണ്ടോ എന്നു തന്നെ സംശയം.

തലമുറകള്‍ കഴിയുന്നതോടെ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതുന്ന പ്രവണത കൂടുന്നുണ്ടു്. ഇതു സ്നേഹം കൂടുന്നതാണോ ബഹുമാനം കുറയുന്നതാണോ എന്നു പലരും തര്‍ക്കിക്കുന്നുണ്ടു്. ഏതായാലും ഇന്നത്തെ മക്കള്‍ അച്ഛന്റെ മുന്നില്‍ ഇരിക്കാന്‍ മടിയുള്ളവരല്ല. രണ്ടു തലമുറ മുമ്പു് അറുപതു വയസ്സുള്ള മക്കള്‍ കൂടി അച്ഛന്റെ മുന്നില്‍ ഇരിക്കാറില്ലായിരുന്നു.

എന്തായാലും പ്രായപൂര്‍ത്തിയായാല്‍ മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

posted by സ്വാര്‍ത്ഥന്‍ at 12:40 PM 0 comments

നെല്ലിക്ക Nellikka - ശരണമയ്യപ്പാ!

URL:http://nellikka.blogspot.com/2006/08/blog-post_23.htmlPublished: 8/24/2006 11:33 AM
 Author: Rajesh R Varma
യൗവ്വനത്തിന്റെ ഉച്ചകോടിയില്‍, 76-ാ‍ം വയസ്സില്‍ അന്തരിച്ച അയ്യപ്പപ്പണിക്കര്‍ക്ക്‌ ആദരാഞ്ജലികള്‍!

posted by സ്വാര്‍ത്ഥന്‍ at 12:40 PM 0 comments

Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - നിറങ്ങള്‍ തന്‍ നൃത്തം #04 “പീതം“

URL:http://kumarnm.blogspot.com/2006/08/04.htmlPublished: 8/29/2006 6:37 PM
 Author: kuma®

പച്ചയില്‍ ആയിരുന്നു തുടക്കം. പിന്നെ അത് ചുവപ്പിലും, നീലയിലും പടര്‍ന്നു. ആര്‍. ജി. ബി. ത്രയം അതോടെ പൂര്‍ണ്ണം.

ഇനി ഒരു നിറം വേണം. അപ്പോള്‍ മനസില്‍ മറ്റുനിറങ്ങളെ മായ്ച്ചുകൊണ്ട് തെളിഞ്ഞു, മഞ്ഞ!

(കണിക്കൊന്നയുടേയും, അസ്തമയസൂര്യന്റേയും പതിവു കാഴ്ചകളില്‍ നിന്നും ചുവടുമാറാനുള്ള ഒരു ശ്രമം കൂടി)

posted by സ്വാര്‍ത്ഥന്‍ at 6:40 AM 0 comments

::സാംസ്കാരികം:: - വെള്ളമേഘങ്ങള്‍

URL:http://samskarikam.blogspot.co...g-post_115684772326611854.htmlPublished: 8/29/2006 4:00 PM
 Author: കലേഷ്‌ | kalesh
വെള്ളമേഘങ്ങള്‍

അയ്യപ്പപ്പണിക്കര്‍

വെള്ളമേഘങ്ങള്‍ പെയ്യാറില്ലത്രേ!
അവ ആകാശത്ത്‌ അലസമായി സഞ്ചരിക്കാറുള്ളൂ പോലും!

കറുത്ത മേഘങ്ങള്‍ മഴ പെയ്‌ത്‌ മണ്ണിന്‌ ഈര്‍പ്പം നല്‍കുന്നു.
ഇടി വെട്ടി ഭൂമിക്ക്‌ പുളകം ചാര്‍ത്തുന്നു.
മിന്നല്‍പിണര്‍ വീശി ആകാശം ജ്വലിപ്പിക്കുന്നു.
കറുത്ത മേഘങ്ങളെ കടല്‍ കൈ കൂപ്പി തൊഴുന്നു.

എങ്കിലും ആ വെണ്‍പഞ്ഞിത്തുണ്ടുകള്‍
നീലാകാശത്തിനെതിരെ ഊര്‍ന്നു നീങ്ങുമ്പോള്‍
എന്തൊരു ഭംഗിയാണു നാം കാണുന്നത്‌!
നോക്കിയങ്ങനെ നിന്നുപോകും.
ആ വെളുപ്പിന്റെ അഴക്‌ വേറേ എവിടെ കാണാനാകും?

(അയ്യപ്പപ്പണിക്കര്‍ അവസാനമായി എഴുതിയ കവിത (2006 ജൂലൈ))

കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍
ലിങ്ക്‌ :

posted by സ്വാര്‍ത്ഥന്‍ at 3:40 AM 0 comments

::സാംസ്കാരികം:: - പോലീസും പേശിവലിവും

URL:http://samskarikam.blogspot.com/2006/08/blog-post_29.htmlPublished: 8/29/2006 3:19 PM
 Author: കലേഷ്‌ | kalesh
പോലീസും പേശിവലിവും
എന്‍. ഹരിദാസ്‌
മുന്‍ ജില്ലാ ജഡ്ജി

ഈയിടെ നമ്മുടെ ആഭ്യന്തര മന്ത്രി പൊലീസ്‌ കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഒന്ന്‌ ഉയര്‍ത്തി നിശ്ചയിച്ചാലെന്തെന്ന അഭിപ്രായം പറയുകയുണ്ടായി.

പൊലീസിന്റെ അടിസ്ഥാന ശക്‌തി ഇന്നും എന്നും അവരുടെ കായിക ശക്‌തിയാണ്‌. ആ കായികശക്‌തിയുടെ ആവശ്യം അക്രമരംഗങ്ങളെയും പ്രക്ഷുബ്‌ധരംഗങ്ങളെയും കായികമായി നേരിടുവാനുള്ള അവരുടെ തടിബലവും ചങ്കൂറ്റവുമാണ്‌. എന്നാല്‍, ഇന്ന്‌ എഴുത്തുപരീക്ഷയെന്ന കടമ്പ കടന്നാല്‍ മാത്രമേ കോണ്‍സ്റ്റബിളായിട്ടുപോലും തിരഞ്ഞെടുക്കപ്പെടൂ. എഴുത്തുപരീക്ഷയില്‍ ജയിക്കുന്നത്‌ കൂടുതല്‍ അറിവുള്ള വ്യക്‌തിയായിരിക്കും. അപ്പോള്‍ ഡിഗ്രിയുള്ളയാളും ബിരുദാനന്തര ബിരുദക്കാരനും മുന്‍പന്തിയിലെത്തുകയും പഠിപ്പുകുറഞ്ഞവന്‍ പിന്തള്ളപ്പെടുകയും ചെയ്യുന്നത്‌ സ്വാഭാവികം. ഇങ്ങനെ പിന്തള്ളപ്പെടുന്നവരുടെ കൂടെ നല്ല തടിമിടുക്കുള്ള ഭൂരിപക്ഷമാളുകളും പുറന്തള്ളപ്പെടുന്നുവെന്നതാണ്‌ ഇന്നത്തെ കോണ്‍സ്റ്റബിള്‍ തിരഞ്ഞെടുപ്പുരീതിയുടെ ഏറ്റവും വലിയ പോരായ്‌മ. പൊലീസിന്റെ താഴെത്തട്ടില്‍ ബുദ്ധിമാന്മാരെയല്ല - ശക്‌തന്മാരെയാണാവശ്യം. ഈ കോണ്‍സ്റ്റബിള്‍മാരെ നയിക്കുന്ന ഓഫീസര്‍മാര്‍ ബുദ്ധിമാന്മാരായിരുന്നാല്‍ മതി. കോണ്‍സ്റ്റബിള്‍ നിയമനത്തിന്‌ ഇന്നുനടത്തുന്ന എഴുത്തുപരീക്ഷപോലും പാടില്ലെന്നാണ്‌ ഈ ലേഖകന്റെ അഭിപ്രായം.

പൊലീസിന്റെ പ്രവര്‍ത്തനം എന്നും പട്ടാളത്തിന്റെ പ്രവര്‍ത്തനംപോലെ തന്നെ സാഹസവും അപകടവും നിറഞ്ഞതാണ്‌. നിയമസമാധാന പാലനത്തില്‍ ബുദ്ധിക്കെന്നപോലെ സാഹസത്തിനും പ്രാധാന്യമുണ്ട്‌. അഴിഞ്ഞാടുന്ന ഒരക്രമിയെക്കണ്ട്‌ ഒരുപാട്‌ ആലോചിച്ചുനിന്നിട്ട്‌ പ്രയോജനമില്ല. ആ രംഗത്ത്‌ ബുദ്ധിയില്ലാത്ത സാഹസികതയ്ക്കാണ്‌ ബുദ്ധികൂടുതല്‍. അക്രമിയെ അതിവേഗം കീഴ്പ്പെടുത്തുവാനുള്ള പ്രധാന ഘടകം കായികശക്‌തി തന്നെയാണല്ലോ. വിദ്യാഭ്യാസമെന്ന ബുദ്ധിവ്യാപാരത്തില്‍ ദീര്‍ഘകാലം ഏര്‍പ്പെടുമ്പോള്‍ കായികശക്‌തി ക്ഷയിച്ചുപോവുക സ്വാഭാവികമാണ്‌. ഇന്നും പട്ടാളക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയ്ക്കല്ല കായികശക്‌തിക്കുതന്നെയാണ്‌ പ്രാധാന്യം. ഒരു സാധാരണ പട്ടാളക്കാരനെ 15 വര്‍ഷത്തെ സേവനത്തിനുശേഷം പിരിച്ചുവിടുന്നു - കാരണം അവന്റെ കായികക്ഷമത കുറഞ്ഞുവരുന്ന കാലമാണ്‌ പിന്നീട്‌. എന്നാല്‍, സൈനികത്തലവന്മാര്‍ 45 മുതല്‍ 60 വയസ്സുവരെ തുടരുകയും ചെയ്യുന്നു. ആരോഗ്യം ഒന്നാംതരമായി നിലനിറുത്തുന്ന ഒരു യുവാവിന്‌ ബുദ്ധിപരമായ പ്രവര്‍ത്തനത്തിന്‌ സമയം കാണുകയില്ല - താത്‌പര്യവും കാണുകയില്ല. ഒളിമ്പിക്‌സിന്‌ ഇനി ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും മാത്രം ഓടുവാന്‍ പോയാല്‍ മതിയെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എങ്ങനെയിരിക്കും നമ്മുടെ പ്രകടനം? ഇപ്പോള്‍ എഴുത്തുപരീക്ഷ കാരണം തടിമിടുക്കുള്ള നല്ലൊരു ശതമാനമാളുകളെ പൊലീസിന്‌ നഷ്‌ടമാകുന്നു. ഇനി ഉന്നത വിദ്യാഭ്യാസ യോഗ്യത കൂടിവന്നാല്‍ കായികശേഷിയുള്ള കോണ്‍സ്റ്റബിള്‍മാര്‍ വളരെ കുറയും.

മുന്‍കാലങ്ങളില്‍ കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത എഴുത്തും വായനയും നല്ല തടിബലവുമായിരുന്നു. ഇന്നും കായികക്ഷമത നോക്കുന്നുണ്ട്‌ - ഏറ്റവും കുറഞ്ഞ കായികക്ഷമത - എന്നാല്‍ ഏറ്റവും കുറഞ്ഞ കായികക്ഷമതയും ഏറ്റവും കൂടിയ കായികക്ഷമതയും തമ്മില്‍ വലിയ അന്തരമുണ്ട്‌. ഒരു കാര്യം നമുക്ക്‌ വളരെ പ്രത്യക്ഷമായി കാണാം - അതായത്‌ ഒരു 30 വര്‍ഷം മുന്‍പ്‌ നമ്മുടെ പൊലീസ്‌ സേനയിലുണ്ടായിരുന്ന ശക്‌തന്മാരെ ഇന്നു കാണുവാനുണ്ടോ? അന്നൊക്കെ നിക്കറും കാക്കിയുടുപ്പുമിട്ട്‌ ബാറ്റനുമായി തിരക്കുള്ള ജംഗ്ഷനുകളില്‍ നില്‍ക്കുന്ന പൊലീസ്‌ ഇന്‍സ്‌പെക്‌ടറുടെ തയ്യാറുള്ള രൂപം ഇന്നു കാണുവാനുണ്ടോ? എന്റെ നാട്ടിലെ ചന്തയില്‍ വൈകുന്നേരം നിരീക്ഷണത്തിന്‌ വന്നുനില്‍ക്കുന്ന ആറടിയിലധികം പൊക്കവും തടിയുമുള്ള ആജാനുബാഹുവായ ആ കോണ്‍സ്റ്റബിളിനെ ഞാനോര്‍ക്കുന്നു - അയാള്‍ അവിടെ നിന്നാല്‍ മതി ശല്യക്കാരെല്ലാം ഓടിമറയും. ഒരിക്കല്‍ നെയ്യാറ്റിന്‍കര ക്രിമിനല്‍ കോടതിയില്‍പ്പോയി ഡ്യൂട്ടി കഴിഞ്ഞു വരുന്ന നാല്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ റോഡില്‍ നിരന്ന്‌ നടന്നുവരുന്ന കാഴ്ചകണ്ട്‌ ഒരാള്‍ പറയുകയാണ്‌ - ഹോ! ആ നാലുപേരും മതി നെയ്യാറ്റിന്‍കര താലൂക്ക്‌ മുഴുവന്‍ അടിച്ചൊതുക്കുവാന്‍! പൊലീസിന്റെ താഴെത്തലത്തില്‍ ശക്‌തന്മാര്‍ക്കായിരിക്കണം സ്ഥാനം - ബുദ്ധിമാന്മാര്‍ക്കും പണ്‌ഡിതന്മാര്‍ക്കുമല്ല. പൊലീസ്‌ സേനയിലെ കായികശക്‌തിക്ഷയം ഇന്നൊരു യാഥാര്‍ത്ഥ്യമാണ്‌. ബുദ്ധിപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബുദ്ധിയില്‍ മുന്നിലാണെങ്കിലും കായികക്ഷമതയില്‍ പിന്നിലായിരിക്കും. നിയമസമാധാന പാലനത്തില്‍ പൊലീസ്‌ സേനയുടെ രൂപത്തിനും ഭാവത്തിനും അതിപ്രധാനമായ സ്വാധീനമുണ്ടെന്നുള്ള കാര്യം അധികാരികള്‍ അവഗണിക്കുവാന്‍ പാടില്ല.
ഇപ്പോള്‍ ഉന്നതമായ പല ഉദ്യോഗങ്ങള്‍ക്ക്‌ അപേക്ഷിക്കുവാന്‍ ഒന്നാംക്‌ളാസ്‌ ഡിഗ്രിയോ അതില്‍ കൂടുതല്‍ മാര്‍ക്കോ വേണമെന്ന്‌ നിഷ്കര്‍ഷിക്കുന്ന പരസ്യങ്ങള്‍ കാണാം. എന്നാല്‍, ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ (ഐ.എ.എസ്‌) പരീക്ഷയ്ക്കുള്ള കുറഞ്ഞ യോഗ്യത വെറും ഒരു ബിരുദമാണ്‌. അതായത്‌, ക്‌ളാസില്‍ പരീക്ഷയ്ക്ക്‌ മാര്‍ക്കു കുറഞ്ഞാലും അവര്‍ക്കിടയില്‍ അതിസമര്‍ത്ഥന്മാര്‍ പലരുമുണ്ടാകുമെന്ന പ്രായോഗിക നിഗമനമാണ്‌ ആ തീരുമാനത്തിനു പിന്നില്‍. ക്‌ളാസുപരീക്ഷയെ അവഗണിക്കുന്ന എത്രയോ മിടുമിടുക്കന്മാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ട്‌. കോണ്‍സ്റ്റബിള്‍ തിരഞ്ഞെടുപ്പില്‍ ഈ ന്യായം ഒന്നുമറിച്ചിട്ടു നോക്കിയാല്‍ മതി. അവിടെ കായികശക്‌തിക്കു പ്രാധാന്യം കൊടുത്തുകൊണ്ട്‌ വിദ്യാഭ്യാസ യോഗ്യത പഴയതുപോലെ എഴുത്തും വായനയുമായി അഥവാ, പ്രൈമറി വിദ്യാഭ്യാസമായി പുനഃക്രമീകരിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ഉന്നതബിരുദവും എഴുത്തുപരീക്ഷയും സബ്‌ ഇന്‍സ്‌പെക്‌ടര്‍മുതല്‍ മുകളിലോട്ടുള്ളവര്‍ക്കായി മാത്രം നിര്‍ബന്‌ധമാക്കുക.

പൊലീസിനെ പേടിയില്ലാതെ ഗുണ്ടാ സംഘങ്ങളും മറ്റും വിലസുന്നതിന്‌ രാഷ്‌ട്രീയ ഇടപെടലുകള്‍ തുടങ്ങി പല കാരണങ്ങള്‍ പറയാമെങ്കിലും ഒരു പ്രധാന കാരണം പൊലീസ്‌ സേനയില്‍ വന്നിട്ടുള്ള കായികശക്‌തിക്ഷയം തന്നെയാണ്‌. അക്രമിയെ മല്‍പ്പിടിത്തത്തില്‍ നിന്ന്‌ കീഴ്പ്പെടുത്തുവാനുള്ള പൊലീസ്‌ ഉദ്യോഗസ്ഥന്റെ - പ്രത്യേകിച്ചും കോണ്‍സ്റ്റബിളിന്റെ കായിക ശക്‌തിക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒരു തിരഞ്ഞെടുപ്പു രീതി ഉണ്ടാവണം. കുറ്റം ചെയ്‌ത കുറ്റവാളികളെ കോടതിയില്‍ വിചാരണ നടത്തി ശിക്ഷിക്കുന്നത്‌ നിയമസമാധാന പാലനത്തിന്റെ ഒരുവശം മാത്രമാണ്‌ - ഇത്‌ സുഖക്കേടു വന്നശേഷം ചികിത്‌സിക്കുന്നതുപോലെയാണ്‌. എന്നാല്‍, കുറ്റം ചെയ്യാതെ തടയുന്നതാണ്‌ പൊലീസിന്റെ കാര്യക്ഷമതയുടെ കൂടുതല്‍ പ്രധാന വശം. അവിടെയാണ്‌ പൊലീസ്‌ സേനയുടെ കായികശക്‌തിയുടെയും സാഹസികതയുടെയും പ്രസക്‌തി. ഒരു യുദ്ധരംഗത്തിന്റെ കഥകൂടിപ്പറയട്ടെ. മുന്‍പ്‌ നടന്ന ഒരു അറബ്‌ - ഇസ്രയേലി യുദ്ധത്തില്‍ ഇസ്രയേലിന്റെ മുന്നൂറോളം ടാങ്കുകള്‍ ഈജിപ്‌ത്‌ അതിര്‍ത്തിയില്‍ പെട്ടെന്നു നിന്നു. മുന്നില്‍ മുഴുവന്‍ കുഴിബോംബുകള്‍ - മറ്റൊരു വശത്തുകൂടി ശത്രുസൈന്യം ഇവരെ അതിവേഗം വളയുകയാണ്‌ - മിനിട്ടുകള്‍പോലും നിര്‍ണായകം. എത്ര പെറുക്കിയിട്ടും ബോംബുകള്‍ തീരുന്നില്ല - കൂടുതല്‍ കാത്തു നില്‍ക്കുന്നത്‌ ഏറ്റവും അപകടകരം. സാഹസികനായ സൈന്യാധിപന്‍ ആജ്ഞാപിച്ചു - ടാങ്കുകള്‍ മുന്നോട്ട്‌ - എല്ലാ ടാങ്കുകളും മുന്നോട്ടുപാഞ്ഞു. കുറെയെണ്ണം കുഴിബോംബുകള്‍പൊട്ടി തകര്‍ന്നുപോയി. എന്നാല്‍ ബാക്കിയുള്ളവ മതിയായിരുന്നു യുദ്ധം ജയിക്കുവാന്‍. മണ്ടത്തരമെന്നു തോന്നുന്ന സാഹസികതയ്ക്കായിരുന്നു ആ രംഗത്ത്‌ ബുദ്ധി കൂടുതല്‍. കായികശക്‌തിയില്ലെങ്കില്‍ പിന്നെന്തു സാഹസികത?

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 3:40 AM 0 comments