::സാംസ്കാരികം:: - വെള്ളമേഘങ്ങള്‍
URL:http://samskarikam.blogspot.co...g-post_115684772326611854.html | Published: 8/29/2006 4:00 PM |
Author: കലേഷ് | kalesh |
വെള്ളമേഘങ്ങള്‍
അയ്യപ്പപ്പണിക്കര്‍
വെള്ളമേഘങ്ങള്‍ പെയ്യാറില്ലത്രേ!
അവ ആകാശത്ത് അലസമായി സഞ്ചരിക്കാറുള്ളൂ പോലും!
കറുത്ത മേഘങ്ങള്‍ മഴ പെയ്‌ത് മണ്ണിന് ഈര്‍പ്പം നല്‍കുന്നു.
ഇടി വെട്ടി ഭൂമിക്ക് പുളകം ചാര്‍ത്തുന്നു.
മിന്നല്‍പിണര്‍ വീശി ആകാശം ജ്വലിപ്പിക്കുന്നു.
കറുത്ത മേഘങ്ങളെ കടല്‍ കൈ കൂപ്പി തൊഴുന്നു.
എങ്കിലും ആ വെണ്‍പഞ്ഞിത്തുണ്ടുകള്‍
നീലാകാശത്തിനെതിരെ ഊര്‍ന്നു നീങ്ങുമ്പോള്‍
എന്തൊരു ഭംഗിയാണു നാം കാണുന്നത്!
നോക്കിയങ്ങനെ നിന്നുപോകും.
ആ വെളുപ്പിന്റെ അഴക് വേറേ എവിടെ കാണാനാകും?
(അയ്യപ്പപ്പണിക്കര്‍ അവസാനമായി എഴുതിയ കവിത (2006 ജൂലൈ))
കടപ്പാട് : മനോരമ ഓണ്‍ലൈന്‍
ലിങ്ക് :

0 Comments:
Post a Comment
<< Home