Sunday, November 19, 2006

കൈപ്പള്ളി :: Kaippally - എന്റെ ഉമ്മ എന്ന "സൂപ്പര്‍ വുമണ്‍"

 

1987മുതല്‍ 2001ല്‍ റിട്ടൈര്‍ ചെയ്യുന്നവരെ അബു ദാബിയിലെ മാനസീക ആശുപത്രിയുടെ Female വാര്‍ഡിന്റെ ചുമതല എന്റെ മാതാവായ നൂറുന്നീസ്സ ബീഗത്തിന്റേത് ആയിരുന്നു. പുതിയ ആശുപത്രി കെട്ടിതീരുംവരെ താല്കാലികമായി പ്ലൈവുഡും മരവും കൊണ്ടു നിര്മ്മിച്ച ഒറ്റപ്പെട്ട ഒരു ഒരുനിലകെട്ടിടമായിരുന്നു. അത്തില്‍ പത്തിരുപത് അന്തേവാസികളും ആറു് നേഴ്സുമാരും കുറെ ശുചീകരണ തൊഴിലാളികളും ഉള്ള ചെറിയ ഒരു വിങ് ആയിരുന്നു അത്. അശുപത്രിയുടെ സമീപമായിരുന്നു അത്ത്യാഹിത വിഭാഗവും. അന്ന് ഇടക്കിടെ ചില നേരത്ത് നേഴ്സുമാരേയും ജോലിക്കാരേയും അത്യാഹിത വിഭാഗത്തിലേക്ക് തല്കാലത്തേക്ക് മാറ്റാറുണ്ടായിരുനു.

അന്തേവാസികളില്‍ പതിനാറു വയസുമുതല്‍ അറുപതു വയസുവരെയുള്ള മുഴു ബ്രാന്തുള്ളവരും ചിലരോക്കെ സാമാന്യം ഭേതപ്പെട്ട മനോരോകികളും, പിന്നെ ചില അബലകളായ സ്ത്രീകളും ഉണ്ടായിരുന്നു. കെട്ടിടത്തിനു ചുറ്റും കംബിവേലിയും പുറത്ത്കാവല്കാരനായി ഒരു സുഡാനി പോലിസുകാരനും ഉണ്ടായിരുന്നു. ഒരു ജെയില്‍ പോലെ സുരക്ഷിതമായിരുന്നു ആ സ്ഥലം. പ്രവേശനം ഒരു പരിധികഴിഞ്ഞാല്‍ പിന്നെ ഇല്ലായിരുന്നു.

അശുപത്രിയുടെ അരികില്‍ തന്നെയായിരുന്നു ഞങ്ങളുടെ വീടും. ഒരു തണുത്ത് December മാസമായിരുന്നു. രാത്രി 1 മണി നേരം. വാര്‍ഡ്ഡിന്റെ ബാത്രൂമില്‍ exhaust ഫാനിനു തീപിടിച്ചു. അത് ആളി കത്തി തുടങ്ങി. ചില മനോരോഗികളെ ബഹളം വെച്ചുതുടങ്ങി. ചിലര്‍ തെക്ക് വടക്ക് ഓട്ടവും. ഒരുപാടു പോലീസുകാരും ജോലിക്കാര്മെല്ലാം ഉണ്ടായിരുന്നിട്ടും അന്ന് അവിടെ തീ പിടിച്ചപ്പോള്‍ എല്ലാവരും പുറതേക്കോടി. പോലിസുകാരനോടും അന്നു Dutyയില്‍ ഉണ്ടായിരുന്ന രണ്ടു നേഴ്സുമാരോടും ward ഒഴിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ കോടുത്തിട്ട് ഉമ്മ Fire Extinguisher കയിലേന്തി ബാത്രൂമിന്റെ ഉള്ളില്‍ കടന്ന് തീ അണക്കാന്‍ തുടങ്ങി.

ഫയര്‍ ബ്രിഗേഡ് എത്തിയപ്പോഴേക്കും ബാത്രൂമിന്റെ ഒരു ചുവരു് മുഴുവന്‍ കത്തി ചാമ്പലായികഴിഞ്ഞിരുന്നു. പോലിസുകാരും ഫയറു ഫോഴ്സും എത്തിയപ്പോള്‍ കണ്ടത് കരിപുരണ്ട വെള്ള തൂവാലയാല്‍ വായും മൂക്കും മൂടി Fire Extinguisher കയ്യിലേന്തി നില്കുന്ന എന്റെ ഉമ്മയെ ആണു്. അന്ന് ഉമ്മാക്ക് 58 വയ്യസായിരുന്നു. ചെറുപ്പക്കാരികളായ പലരും ഓടി പോയപ്പോഴും ഉമ്മ ധൈര്യം കൈവിടാതെ തീ അണച്ചു.

ആശുപത്രിയുടെ തലവന്മാര്‍ എല്ലാം അന്നു രാത്രി അവിടെ എത്തി. ഉമ്മയേ പ്രശംസിച്ച്. പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത പോലെ ഉമ്മ ഈ വിവരം ഞങ്ങളോട് പറഞ്ഞ്. അപ്പെഴാണു് ഞങ്ങള്‍ വേറൊരു കാര്യം അറിഞ്ഞത്. മുമ്പൊരിക്കല്‍ അന്തേവാസികള്‍ ആരോ സിഗറെറ്റുവലിച്ചു തീ കൊളുത്തിയിരുന്നു. ഇതു രണ്ടാമത്തെ തീ ആണു ഉമ്മ കെടുത്തിയതെന്ന് ! ഞങ്ങളെല്ലാം അദിശയിച്ചുപോയി. 2001ല്‍ 35 വര്ഷത്തെ സേവനത്തിനു ശേഷം ജോലിയില്‍ നിന്നും വിരമിക്കുംബോള്‍ കൂടെ ജോലിചെയ്തവരും ആശുപത്രി തലവന്മാരും എല്ലാം ഉമ്മയെ ഓര്‍ക്കുന്നത് ഈ ധീരകൃത്ത്യത്തിലൂടെയാണു്. "നൂറ" ഒരു സൂപ്പര്‍ വുമണ്‍ തന്നെ!

 

ഉപ്പ് നിരോധനം നിലവില്‍ നില്കേ നൂറ ഒളിച്ച് saladല്‍ ഉപ്പിടുന്നു. Posted by Picasa

posted by സ്വാര്‍ത്ഥന്‍ at 9:23 PM

0 Comments:

Post a Comment

<< Home