Monday, September 11, 2006

Kariveppila കറിവേപ്പില - ഉള്ളിച്ചട്ണി - 2

ചെറിയ ഉള്ളി - തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് - 10- 12 എണ്ണം.

വറ്റല്‍ മുളക് - 4 എണ്ണം. ( എരുവ് അനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം)

പുളി - കുറച്ച് (ഒരു ഉള്ളിയുടെ വലുപ്പം)

ഉപ്പ്- പാകത്തിന്

പഞ്ചസാര - ഒരു ടീസ്പൂണ്‍.

വെളിച്ചെണ്ണ- കുറച്ച്.

വെളിച്ചെണ്ണ ചൂടാക്കി വറ്റല്‍‌മുളക് വറുത്തെടുക്കുക. അതിനു ശേഷം ഉള്ളിയും നന്നായി വഴറ്റിയെടുക്കുക. നല്ലപോലെ മൊരിയണം. രണ്ടും കൂടെ ഉപ്പും പഞ്ചസാരയും പുളിയും ഇട്ട് നന്നായി അരച്ചെടുക്കുക. വെള്ളം ഒട്ടും ചേര്‍ക്കരുത്. ആദ്യം മുളക് നന്നായി പൊടിച്ച ശേഷം ഉള്ളി ചേര്‍ത്ത് അരച്ചാല്‍ നന്നായിരിക്കും. വെളിച്ചെണ്ണയില്‍ ഒഴിച്ച് ചാലിച്ച് എടുക്കുക.

posted by സ്വാര്‍ത്ഥന്‍ at 1:05 PM

0 Comments:

Post a Comment

<< Home