Tuesday, April 11, 2006

chintha - cinema, television and media :: ആത്മാവിനും അപ്പുറം

Author: Sivan
Subject: ആത്മാവിനും അപ്പുറം
Posted: Tue Apr 11, 2006 8:17 pm (GMT 5.5)

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘ബിയോണ്ട് ദ് സോള്‍’ കേരളത്തിലെ വിനോദ സഞ്ചാര ഡോക്യുമെന്റ്രിയായി ആരെങ്കിലും പരിഗണിച്ചാല്‍ ചീത്ത പറയാന്‍ ഒക്കുകയില്ല. ഒരു ഖണ്ഡികയില്‍ പറയാവുന്ന കാര്യങ്ങളെ ഒരു സിനിമയാക്കാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാം. ആത്മീയതയെപ്പറ്റി ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു എന്നത് നേര്. പക്ഷേ അതു മോരും മുതിരയും പോലെ തമ്മില്‍ കലരാതെയായി. നേപ്പിയര്‍ ബില്‍ഡിംഗ്, ,ആയുര്‍വേദ റിസോര്‍്ട്ട്, മോഹിനിയാട്ടം, കഥകളി എന്നിവ വച്ച് കേരളം അവതരിപ്പിക്കപ്പെട്ടത് എന്തിനോ എന്തോ? ഇന്ത്യന്‍ പാരമ്പര്യ മെഡിസിന്‍ എന്നൊക്കെ വലിയ വര്‍ത്തമാനം പറഞ്ഞിട്ട് അതു കേരളം മാത്രമായി ചുരുക്കിയെഴുതിയതും എന്തിനോ എന്തോ..?കേരളത്തിലെ മാത്രമാണോ പാരമ്പര്യ വൈദ്യം?

posted by സ്വാര്‍ത്ഥന്‍ at 11:49 AM

0 Comments:

Post a Comment

<< Home