അശ്വമേധം - അവിവാഹിത ദിനം
http://ashwameedham.blogspot.com/2006/03/blog-post.html | Date: 3/22/2006 11:12 AM |
Author: Adithyan |
ഒരു അവിവാഹിതന്റെ ജീവിതത്തിലെ ഒരു ദിവസം എന്നേ ഉദ്ദേശിച്ചിട്ടൊള്ളേയ്യ്!! ആര്‍ക്കെങ്കിലും ടൈറ്റില്‍ കണ്ട് പലവിചാരം വല്ലതും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന് നിരുബാധികം മാപ്പു ചോദിക്കുന്നു. മൂന്നു സ്വൊര്‍ഗസ്ഥനായ പിതാവും രണ്ടു നന്മനിറഞ്ഞ മറിയവും ചൊല്ലിയിട്ട് വായന തുടര്‍ന്നോളൂ...
അപ്പോ ദിനം. അതു തുടങ്ങുന്നത് ആറരക്കൊള്ള അലാമിന്റെ കളകൂജനത്തോടെയാണ്. മൊബൈലില്‍ അലാറം വെക്കാനുള്ള സാങ്കേതികം കണ്ടു പിടിച്ചവന്റെ ജനയിതാവിനെ നാല് തെറി പറഞ്ഞിട്ട് വീണ്ടും കിടന്നുറങ്ങും. നേരത്തെ കാലത്തെ എണീക്കുന്നത് വേറെ ഒന്നിനും അല്ല... രാവിലെ 6:45 മുതല്‍ 8 മണി വരെ ഫുട്‌ബോള് കളിക്കാനാണ്. ആറേമുക്കാലാവുമ്പോ ഗ്രൌണ്ടിലെത്തുന്ന ഏതെങ്കിലും ഒരുത്തന്‍ ബാക്കി എല്ലാരേം ഫോണ്‍ വിളിച്ച് തെറി വിളിക്കും. അതും കേട്ട് എണീറ്റ് നേരെ ബൂട്ടും വലിച്ച് കേറ്റി എത്തുമ്പോഴേക്കും ഏഴ് ഏഴേകാലാകും.... ഇതാണ് സ്തിരം പതിവ്.
അങ്ങനെയിരിക്കുമ്പോളാണ് മിനിങ്ങാന്നു മുതല് രണ്ട് ലേഡീസ് ആറു മുതല്‍ ആറര വരെ ഗ്രൌണ്ടില്‍ വന്ന് ബാഡ്‌മിന്റണ്‍ കളിക്കാറുണ്ട് എന്ന നഗനസത്യം കൂടെയുള്ള ഏതോ ഒരുത്തന്‍ കണ്ടുപിടിച്ചത്. അതോടെ കഥയാകെ മാറി... എല്ലാനും രാവിലെ നേരത്തെ ഗ്രൌണ്ടിലെത്താന്‍ തുടങ്ങി. എത്തുന്നതു മാത്രമോ, വാമപ്പ്, പുഷപ്പ്, ഓട്ടം, ചാട്ടം എന്നു വേണ്ട ഗ്രൌണ്ട് ഇളക്കി മറിക്കുന്ന പ്രകടനം. ചില തല്‍പ്പര കക്ഷികള്‍ ബാഡ്‌മിന്റണ്‍ കോര്‍ട്ടിനെ വലംവെച്ചു മാത്രമാണ് ഓട്ടം എന്നാണറിഞ്ഞത്. ചെലരൊക്കെ ആ സമയത്ത് ഫുട്‌ബോളിനിട്ട് തൊഴിക്കുന്ന തൊഴി കൊണ്ടാല്‍ ചെലപ്പോ പാക്കിസ്ഥാന്‍ പട്ടാളത്തിലെ ഒരു ബറ്റാലിയന്‍ മൊത്തം ഒന്നിച്ചു തട്ടിപ്പോവും...(ഏതായാലും ഇന്നു നേരത്തെ കിടക്കണം, നാളെ നേരത്തെ എണീക്കാനുള്ളതല്ലേ...;-))
കളിയൊക്കെ കഴിഞ്ഞ് ആടിപ്പാടി ഓഫീസിലെത്തും. ടീം എന്നൊക്കെ പറഞ്ഞാല്‍ ഒരു ഒന്നൊന്നേമുക്കാല്‍ ടീം. 40 ആണുംങ്ങളും 1 പെണ്ണൂം. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ ബ്രാഞ്ചിനെക്കാള്‍ കഷ്ടം :-(. ടീമില്‍ ലേഡീസില്ലാത്തതിനാല്‍ പിന്നെ ബില്‍ഡിങിലെ ഫ്ലോറിനെ സ്വൊന്തം തട്ടകം ആക്കിയിരിക്കുകയാണ് എല്ലാരും. ഏതെങ്കിലും പെണ്ണ് ഫ്ലോറില്‍ എവിടെ എങ്കിലും ഒന്നു എണീറ്റ് നിന്നാല്‍ പയ്യെ ഞങ്ങള്‍ നാല്പതു പേരും എണീക്കും. പിന്നെ എല്ലാനും ഒരേ ഡിസ്കഷനാണ് “നീ ആ മൊഡ്യൂള്‍ ചെയ്തോ? ടെസ്റ്റ് ചെയ്തോ? ആന മുട്ടയുടെ മാര്‍കറ്റ് വില എത്ര?” അങ്ങനെ അങ്ങനെ... ഈ കലാപരിപാടികളൊക്കെ അവളിരിക്കുന്നതു വരെ തുടരും...
പിന്നെ ഉച്ചക്ക് ഊണിന്റെ സമയത്ത് സ്ട്രാറ്റെജിക്കായ ഒരു സ്താനം, അതായത് എല്ലാരേം ഒക്കെ കണ്ടോണ്ടുണ്ണാന്‍ പറ്റുന്ന ഒരു സെറ്റപ്പ് ഒപ്പിക്കാനുള്ള ശ്രമം.... അതിനുള്ള ഗുസ്തുകള്‍ വേറെ...
വൈകിട്ട്, തിരിച്ചു പോകുന്ന ബസിലും കഥ ഇതൊക്കെത്തന്നെ... പോകാനുള്ള റൂട്ടില്‍ മൂന്നാല്‍ ബസ് കാലിയടിച്ചു പോയാലും, ‘ലോ ലവള്‍’ കേറണ സൂചികുത്താനിടയില്ലാത്തെ ബസില്‍ വലിഞ്ഞു കേറനുള്ള യുദ്ധം....
ഇങ്ങനെയൊക്കെ വളരെ സംഭവരഹിതവും വിരസവുമായി ദിനങ്ങള്‍ തള്ളിനീക്കുന്ന വേറെയും ബ്യാചിലേഴ്‌സ് ഈ ബ്ലോഗമലയാളത്തിലൊണ്ടോ എന്തോ?

0 Comments:
Post a Comment
<< Home