ഗുരുകുലം - യാത്രാമൊഴി (Sergei Esenin)
http://malayalam.usvishakh.net/blog/archives/100 | Date: 3/22/2006 1:26 AM |
Author: ഉമേഷ് | Umesh |
പ്രശസ്ത റഷ്യന്‍ കവി സെര്‍ഗെയ് എസെനിന്‍ ആത്മഹത്യയ്ക്കു തൊട്ടുമുമ്പു് എഴുതിയ കവിതയുടെ പരിഭാഷ. 1988-ല്‍ റഷ്യനില്‍ നിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയതു്.
വിട ചൊല്‍വു ഞാന്‍ നിന്നൊടെന്‍ തോഴ, നീയെന്റെ
ഹൃദയത്തിലെന്നുമുണ്ടല്ലോ
പിരിയാന്‍ വിധിച്ച വിധി തന്നെ നാമൊന്നു കൂ-
ടൊരുമിക്കുവാന്‍ വിധി നല്‍കും.
വിട, ഹസ്തദാനമി, ല്ലുരിയാട്ടമില്ല, നാം
പിരിയുന്നു, കണ്‍കള്‍ നിറയേണ്ട,
പുതുതല്ല മരണമീ ലോകത്തി, ലെങ്കിലും
പുതുമയുണ്ടോ ജീവിതത്തില്‍?
വിക്കിപീഡിയയിലെ ഈ ലേഖനം എസെനിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കും. അതിന്റെ അവസാനത്തില്‍ ഇതിന്റെ മൂലകവിതയും ഒരു ഇംഗ്ലീഷ് പരിഭാഷയും കൊടുത്തിട്ടുണ്ടു്.
എസെനിന്റെ മരണക്കുറിപ്പെന്നതില്‍ കൂടുതലായി കാര്യമായ മാഹാത്മ്യമില്ലാത്ത ഒരു കവിതയാണിതു്. എസെനിന്‍ എന്റെ പ്രിയപ്പെട്ട റഷ്യന്‍ കവിയാണെങ്കിലും, ഞാന്‍ അദ്ദേഹത്തിന്റെ ഈ കവിത മാത്രമേ ഇതുവരെ പരിഭാഷപ്പെടുത്തിയിട്ടുള്ളൂ.
0 Comments:
Post a Comment
<< Home