Monday, March 20, 2006

ദേവരാഗം - അഷ്ടമുടിക്കാഴ്ച്ചകള്‍ - 3

കുമാറിനെയും സൂവിനെയും വിശാലനെയും വക്കാരിയെയും ഇബ്രുവിനെയും നൊവാള്‍ജിയയിലാഴ്തിയ മോഹിനി- അഷ്ടമുടി.
Image hosting by Photobucket

യാത്രാമൊഴീ, അതുല്യേ,
കായലോളങ്ങള്‍ക്ക്‌ സൌമ്യവും ഹൃദ്യമായൊരു മൃദുഗീതമുണ്ട്‌. പരവൂരിന്റെയും വയലാറിന്‍റെയും അഷ്ടമുടിയുടെയും കാവാലത്തിന്റെയും നെടുമുടിയുടെയും മക്കളെ നിത്യഹരിത ഗീതികളുടെ ശില്‍പ്പികളാക്കിയത്‌ കായലാണ്‌.


എന്റെ ബാല്യത്തിന്റെ മങ്ങിയ ഓര്‍മ്മകളില്‍ ഇവളുടെ - ഈ അഷ്ടമുടിയുടെ പാട്ടുണ്ട്‌. മഹായശസ്കരുടെ ഒരു സ്വകാര്യ സദസ്സിനെ തടസ്സപ്പെടുത്തി വെറുതേ വാശിപിടിച്ച എന്നെ - നൂരുപോലെ മെലിഞ്ഞ കുഞ്ഞു ദേവനെ- എടുത്തു മടിയില്‍ കിടത്തി ഈ കായലിലൂടെ മെല്ലെയൊഴുകുന്ന ഊന്നു വള്ളങ്ങളെ നോക്കി പതിഞ്ഞ സ്വരത്തില്‍ "കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയിലെന്റ്ഗെ ജീവന്റെ ജീവനിരിപ്പൂ" എന്നു പാടുന്ന തിരുനെല്ലൂര്‍ കരുണാകരന്റെ രൂപത്തില്‍.
( ചിത്രത്തിലെ കുട്ടി ഞാനല്ല )

posted by സ്വാര്‍ത്ഥന്‍ at 10:45 PM

0 Comments:

Post a Comment

<< Home