Tuesday, March 21, 2006

അതുല്യ :: atulya - പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 33

രാമന്‍ വീട്ടുപടിക്കലെത്തി. അകത്താരുമില്ലാ. സാധാരണ അമ്മ ഉച്ച്കയ്ക്‌ ഒരു മണിയാവുമ്പോ പേപ്പറോ, നാരായണ 101 തവണയോ ഒക്കെ എഴുതിയിരിയ്കാറു പതിവുണ്ട്‌. ഇതിനിടയില്‍, അപ്പറത്തേ, നാരയണിവല്യമ്മ വന്ന് പറഞ്ഞു, "അമ്മ, വിലാസിനിനേം കൂട്ടി, ആസ്പ്ത്രീലു പോയി, വസന്ത പ്രസവിച്ചു, ആണ്‍കുട്ടി. നിന്നോട്‌ ഏട്ടത്തീയമ്മേടെ വീട്ടിന്ന് ഉണ്ടോളാന്‍ പറഞ്ഞിട്ടുണ്ട്‌.

വല്യേട്ടന്‍ കല്ല്യാണം കഴിച്ച്‌ വളപ്പിലു തന്നെ മാറി താമസിയ്കുന്നു, അവിടെ പോയി ഉണ്ണാംന്ന് വച്ചാ, അത്‌ അത്ര പിടിയ്കണ കാര്യമല്ലാ രാമനു. എന്നാലും തിരിച്ച്‌ ഓഫീസിലു സമയത്ത്‌ എത്തെണ്ട കാര്യം ഓര്‍ത്തപ്പോ, ഏടത്തിയമ്മേടെ വീട്ടിലെയ്ക്‌ നടന്നു.

ഏട്ടനൊപ്പ്പ്പം ഉണ്ണാനിരുന്നപ്പോ, ഏട്ടത്തിയമ്മ ചോദിച്ചു.

"എന്തെ അമ്മ ഒന്നു വയ്കാതെ പോയത്‌? എനിയ്ക്‌ പിടിപ്പത്‌ പണിയായിരുന്നു, ഇന്ന് മാസികയ്ക്‌ വിഷു പതിപ്പിനു സദ്യ ഒരുക്കത്തിനുള്ള പാചകവിധി എഴുതി അയയ്കേണ്ട അവസാന തീയതിയാ, അതിനിടയ്ക്‌ പറഞ്ഞപ്പോ, പിന്നെ എന്തോക്കെയോ തട്ടി കൂട്ടി നിനക്കായ്‌ പെട്ടന്ന്, സാമ്പാറോക്കെ ഒരു വിധം ഒപ്പിച്ചതാ, എന്തെകിലും വിളമ്പണ്ടെന്ന് കരുതി"

പാചക വിധി വായിയ്കുന്നവര്‍ ഉണ്ണാന്‍ ഈ മേശപുറത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം രാമന്‍ ഓര്‍ത്തു. അവനു എടുത്ത ഉരുള ചോറു വായിലേയ്കിടാന്‍ വിമ്മിഷ്ടം തോന്നി. എത്രയോ, പനിയിലും, കുളിരിലും, കാലുവേദനയ്കിടയിലും, വയസ്സായ അച്ഛനു വേണ്ടി ഉറക്കമൊഴിഞ്ഞിരുന്ന രാത്രിയ്കപ്പുറവും, തനിയ്കും ചേട്ടനും വേണ്ടി, ഒന്നും "ഒപ്പിയ്കാതെ" വെറും, മോരും മുളകുമാണെങ്കില്‍ പോലും, മറ്റൊരു ചേരുവയും ചേര്‍ക്കാതെ, "സ്നേഹം" എന്ന ചേരുവ മാത്രം ചേര്‍ത്ത്‌ വിളമ്പി തന്നിരുന്ന അമ്മ. ഇന്ന് ഈ ഒരു ദിനത്തിന്റെ ഒഴിവു പോലും, ഏട്ടത്തിയമ്മയ്കു ഒരു അധികപറ്റാവുന്നു എന്ന ഭീഷണി, രാമന്റെ നെഞ്ചില്‍ ഒരു തീക്കനലായി മാറി, പിന്നെ നാളെ എന്തെങ്കിലും വന്ന് അമ്മ കിടന്നാല്‍, ആ കട്ടിലിനിരകില്‍ നിക്കുന്ന ഏടത്തിയമ്മയേ ഓര്‍ത്തപ്പോള്‍, ആ ഭീഷണി ഒരാധിയായി മാറി രാമനു.

posted by സ്വാര്‍ത്ഥന്‍ at 1:10 AM

0 Comments:

Post a Comment

<< Home