വെള്ളാറ്റഞ്ഞൂര്‍ - എംഎസ്എന്‍ പിന്നാലെ യാഹൂ മലയാളം
URL:http://cachitea.blogspot.com/2007/02/blog-post.html | Published: 2/1/2007 9:24 PM |
Author: ബെന്നി::benny |
സുഹൃത്തുക്കളെ, കഴിഞ്ഞ വര്‍ഷം അവസാനത്തോടെ എം എസ് എന്‍ ഇന്ത്യയുടെ മലയാളം പോര്‍ട്ടല്‍ ഓണ്‍ലൈനായ വിവരം നമ്മളറിഞ്ഞു. മലയാളം യൂണീകോഡ് പ്രവര്‍ത്തനങ്ങള്‍ക്ക്, കഴിഞ്ഞ വര്‍ഷം ലഭിച്ച ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായിരുന്നു അത്.
ഈ വര്ഷമാദ്യമാവട്ടെ, മൈക്രോസോഫ്റ്റിന്റെ തന്നെ, ഭാഷാഇന്ത്യയുടെ മലയാള വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഇപ്പോഴിതാ പോര്‍ട്ടല്‍ ഭീമനായ യാഹുവും മലയാളത്തിലേക്ക് എത്തിയിരിക്കുന്നു.
യാഹൂ എത്തിയതോടെ മലയാളം യൂണീകോഡ് എന്ന പിടികിട്ടാ സംഭവം ജനകീയമാവുകയാണ്. ഇനി മനോരമയും മാതൃഭൂമിയുമടക്കം എല്ലാ ഫോണ്ട്-അടിസ്ഥാന പോര്‍ട്ടലുകള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാവും. ഞങ്ങള്‍, വെബ്ലോകം ടീം, ഇതാ യൂണീകോഡില്‍ എത്തിക്കഴിഞ്ഞു. ഒരൊറ്റമാസം ക്ഷമിക്കൂ :)
ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളാണ് എം എസ് എന്‍ ഇന്ത്യ ഓണ്ലൈനാക്കിയിരുന്നത്. എന്നാല്‍ യാഹുവാകട്ടെ, ഒരുപടി കൂടെ മുന്നോട്ട് പോയി, മലയാളമടക്കം ഏഴ് ഇന്ത്യന്‍ ഭാഷകളിലാണ് പോര്‍ട്ടലുകള്‍ ഒരുക്കിയിരിക്കുന്നത്. ഭാഷാ സാങ്കേതികതയ്ക്കുള്ള മൈക്രോസോഫ്റ്റിന്റെ പോര്ട്ടലലായ ഭാഷാഇന്ത്യ ഡോട്ട് കോമില് ഇപ്പോള്‍ ഏഴ് ഇന്ത്യന്‍ ഭാഷാ വിഭാഗങ്ങളുണ്ട്.
ബൂലോഗക്ലബ്ബിലെ യൂണീകോഡ് വിവാദവും, ഇന്‍ഡിക് ലിസ്റ്റിലേതും അനന്തമായി തുടരുമ്പോള്‍, യാഹുവും എം എസ് എനും മലയാള ഭാഷയ്ക്ക് നല്കുന്ന സേവനങ്ങള്‍ മികച്ചവ തന്നെ. ഭാഷയ്ക്കൊരു ബൂസ്റ്റാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
യൂണീകോഡ് സൈറ്റുകള്‍ എണ്ണം വര്‍ദ്ധിച്ച് വരുന്നതില്‍ എല്ലാ ഭാഷാപ്രേമികള്‍ക്കും അഭിമാനിക്കാം. വിക്കിപ്പീഡിയയും ഗൂഗിളും തൊട്ട് എം എസ് എനും യാഹുവും വരെ മലയാളം യൂണീകോഡിലേക്ക് വരുന്നത് കണ്ട് നമ്മുടെ സര്‍ക്കാരിന്റെ കണ്ണൊന്ന് തുറന്നിരുന്നുവെങ്കില്‍!

Squeet Sponsor | Squeet Advertising Info |
Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.
($200 Value - Never Expires!)
0 Comments:
Post a Comment
<< Home