കൂട്ടുകാരന്‍® - പുതിയ മലയാളം സോഫ്റ്റ്വെയര്‍.
URL:http://paleri.blogspot.com/2007/01/blog-post.html | Published: 1/26/2007 4:04 PM |
Author: സുഗതരാജ് പലേരി |
മാതൃഭാഷയിലൂടെയുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലേയ്ക്കെത്തിക്കുക എന്ന ശ്രമത്തിന്‍റെ ഭാഗമായി ഭാഷാസോഫ്റ്റുവെയറുകളും ഫോണ്ടുകളും പൊതുസമൂഹത്തിലേക്ക് സൌജന്യമായി എത്തിക്കുവാന്‍ വേണ്ടി ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത മലയാളമുള്‍പ്പെടെ ഏഴു ഇന്ത്യന്‍ ഭാഷകളുടെ സോഫ്റ്റ്വെയര്‍ ഭാരത സര്‍ക്കാര്‍ പുറത്തിറക്കി. ഐടി മന്ത്രാലത്തിന് വേണ്ടി സിഡാക്കാണ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്.
ഹിന്ദി, തമിഴ്, തെലുങ്ക് സോഫ്റ്റ്വെയറുകള്‍ ഇവര്‍ നേരത്തെതന്നെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ മലയാളത്തോടൊപ്പം പഞ്ചാബി, മറാത്തി, കന്നഡ, ഉറുദു, ഒറിയ, അസമീസ് എന്നീ ഭാഷകളുടെ സോഫ്റ്റ് വെയറുകളാണ് പുറത്തിറക്കിയിട്ടുള്ളത്.
ട്രൂറ്റൈപ്പ് ഫോണ്ട് , കോഡ് പരിവര്‍ത്തകര്‍, സ്പെല്‍ ചെക്കര്‍, ഓപ്പണ്‍ ഓഫീസ്, മെസ്സഞ്ചര്‍, ഇ-മെയില്‍ ക്ലയന്‍റ്, ഒസിആര്‍, മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടു, ബ്രൗസര്‍ ലിപിമാറ്റം, വേര്‍ഡ് പ്രൊസസ്സര്‍, യൂണികോഡ് പാലിക്കുന്ന ഓപ്പണ്‍ ടൈപ്പ് ഫോണ്ടുകളും അതിനുള്ള കീബോര്‍ഡ് ഡ്രൈവറും ജനറിക്ക് ഫോണ്ട് കോഡും മറ്റും മലയാളം സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുന്ന പ്രധാന ഉപകരണങ്ങളും സേവനങ്ങളുമാണ്.
ഇദംപ്രഥമമായി സൌജന്യമായി വിതരണം ചെയ്യുന്ന മലയാളം സോഫ്റ്റുവെയറുകളുടെയും ഫോണ്ടുകളുടെയും ഈ വന്‍ശേഖരം, മലയാള ഭാഷയിലൂടെയുള്ള സാധാരണക്കാരന്റെ കംപ്യൂട്ടര്‍ ഉപയോഗത്തില്‍ ഒരു പുതിയ ചക്രവാളം തന്നെ തുറക്കുമെന്ന് വാര്‍ത്താവിനിമയ-ഐടി മന്ത്രി ശ്രീ ദയാനിധി മാരന്‍ പ്രത്യാശപ്രകടിപ്പിച്ചൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇവിടെ ക്ലിക്കൂ

0 Comments:
Post a Comment
<< Home