Monday, January 29, 2007

കൂട്ടുകാരന്‍® - നഷ്ടമാവുന്ന ബാല്യം.

URL:http://paleri.blogspot.com/2006/04/blog-post.htmlPublished: 4/27/2006 4:22 PM
 Author: സുഗതരാജ് പലേരി
പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ ശൈശവവും, ബാല്യവും കൌമാരവും പൂർണ്ണമായും തടവിലാണ്‌. പരസ്യവാചകങ്ങളിലൂടെ പരിചയപ്പെടുന്ന പാനീയങ്ങളുടെ സ്വദ്‌ നുണഞ്ഞ്‌, പ്രധിരോധകുത്തിവയ്പ്പിലൂടെ നേടുന്ന ഔഷധവീര്യം ഉള്ളിലൊതുക്കി നിസ്സഹായരായി അവർ വളരുകയാണ്‌.

കഥയും കവിതയും കേൾക്കുന്നത്‌ പഴമയിലേക്കുള്ള തിരിച്ചൂപോക്കാണെന്നു കരുതി, മുത്തശ്ശിമാരേയും മുത്തച്ഛന്മാരേയും കാഴ്ചക്കാരാക്കി മാറ്റി നിർത്തി, പിറന്ന് വീണവൻ എവിടെയും ഒന്നാമനാകണമെന്നുകരുതി അവനെ കിഡ്ഡീസ്‌ ഹോമുകളിലെ ഹോം നഴ്സിന്റെ കൈകളിലേൽപ്പിക്കുമ്പോൾ, നഷ്ടപ്പെടുന്നത്‌ ശൈശവത്തിന്റെയും, ബാല്യത്തിന്റെയും സമ്പന്നമായ അനുഭവങ്ങളിൽനിന്ന് രൂപപ്പെടേണ്ട വ്യക്തിത്വമാണ്‌. സാമൂഹ്യബന്ധങ്ങളിലെ കൂട്ടായ്മയിലൂടെ വളർന്ന് വരേണ്ടുന്ന സൌഹൃദം അവന്‌ നഷ്ടമാവുകയാണ്‌.

മാതൃഭാഷ പറയുന്നത്‌ അപമാനമാണെന്ന് കരുതി ആംഗലേയ വിദ്യാലയങ്ങളിൽ ധനത്തിന്റെ പ്രൌഢിയിൽ ഇരിപ്പിടം തരപ്പെടുത്തുമ്പോൾ, കാടും മലയും താണ്ടി വയലും പുഴയും കടന്ന് വള്ളിനിക്കറിന്റെ കീശകളിൽ ഗോട്ടികളും നിറച്ച്‌ പഴകിയ സൈക്കിൽ ചക്രത്തിന്റെ ചലനത്തെ വടികൊണ്ട്‌ നിയന്ത്രിച്ച്‌ ഓടികളിക്കേണ്ടുന്ന ബാല്യം അവനിൽ നിന്ന് അന്യമാവുകയാണ്‌.

posted by സ്വാര്‍ത്ഥന്‍ at 1:00 PM

0 Comments:

Post a Comment

<< Home