എന്റെ ലോകം - പുതുവത്സരാശംസകള്‍
URL:http://peringodan.blogspot.com/2007/01/blog-post.html | Published: 1/2/2007 6:54 PM |
Author: പെരിങ്ങോടന്‍ |
ഏവര്‍ക്കും പുതുവത്സരാശംസകള്‍,
പുതുവര്‍ഷത്തിലാദ്യം പ്രസിദ്ധീകരിക്കപ്പെട്ട എന്റെ സൃഷ്ടിയായ ‘സ്ത്രീപക്ഷം’ എന്ന കഥയില്‍ നിന്നു്:
അയാള്‍, ആ സന്യാസി എന്റെയുള്ളില്‍ തേനുണ്ടെന്നു കരുതിയാണോ നോട്ടം കൊണ്ടു് എന്റെ ഹൃദയത്തിനകത്തേയ്ക്കും, ചുണ്ടു പിളര്‍ത്തിക്കൊണ്ടു് എന്റെ മുലകള്‍ക്കിടയിലേയ്ക്കും ആഴ്‌ന്നിറങ്ങിയതു്. എന്നിട്ടയാള്‍ വിലാപം പോലെ ആവശ്യപ്പെട്ടു, ‘അന്നുഷ്കാ, അന്നുഷ്കാ, എഴുന്നേല്‍ക്കു്.’
ഒരു സ്ത്രീക്കും അത്തരം വിലാപങ്ങളെ അവഗണിക്കുവാന്‍ ആവതില്ല.
അന്ന എഴുന്നേറ്റു. മരിച്ചുവെന്നു കരുതപ്പെട്ട ബാലികയെ യേശു കൈപിടിച്ചെഴുന്നേല്‍പ്പിച്ചതു പോലെയുള്ള ഈ പ്രവര്‍ത്തിയാലാണു റാസ്‌പുടിന്‍ അന്നയുടെ ജീവിതത്തിലേയ്ക്കു കടന്നുവരുന്നതു്. പുരുഷാര്‍ഥങ്ങളെ കുറിച്ചു ബോധവാന്മാരല്ലാത്ത ചില പുരുഷന്മാരുടെയെങ്കിലും സ്പര്‍ശം ശിലയെ സ്ത്രീയാക്കുന്ന വിധം നിര്‍മലമാണെന്നു് അന്ന അപ്പോഴാണു തിരിച്ചറിയുന്നതും. അവര്‍ തൊടുന്നതും പേരെടുത്തു വിളിക്കുന്നതും ഉണര്‍ത്തുവാനല്ല, ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനാണു്...പൂര്‍ണ്ണമായും വായിക്കുവാന്‍
പ്രസിദ്ധീകരിച്ചതു ചിന്ത.കോം, തര്‍ജ്ജനി മാസികയുടെ വാര്‍ഷിക പതിപ്പില്‍.

0 Comments:
Post a Comment
<< Home