Tuesday, January 02, 2007

ചിത്രജാലകം - ഒന്നാം വാ‍ര്‍ഷികം



‘യാത്രാമൊഴി’‍‍
എന്ന പേരില്‍
ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു.
ബ്ലോഗില്‍, ഇന്നറിയപ്പെടുന്ന ചില വന്‍ പുലികളുമാ‍യി
മലയാളവേദിയില്‍ വെച്ചുണ്ടായ ചങ്ങാത്തത്തില്‍
നിന്നായിരുന്നു പ്രചോദനം.

ഫോട്ടോഗ്രഫിയിലുള്ള താത്പര്യവും,
അറിവില്ലായ്മയും,
അതിലുപരി ആശയദാരിദ്ര്യരേഖയ്ക്ക്
താഴെ കഴിഞ്ഞുകൂടുന്ന
ഇനമായതുകൊണ്ടും
വൈകാതെ തന്നെ
‘ചിത്രജാലകം’ എന്ന പേരില്‍
ഈ ഫോട്ടോബ്ലോഗു കൂടി തുറന്നിട്ടു.
വല്ലപ്പോഴും വീണു കിട്ടുന്ന
ചില ദൃശ്യങ്ങള്‍ ചേര്‍ത്ത് വെച്ച്
എല്ലാവരുമായും പങ്കിടുക,
അതിലൂടെ “ഗരീബി പടാവ്വോ” അഥവാ
“ദാരിദ്ര്യത്തിനു പകരം പടം”
എന്ന മഹത്തായ ആശയം ഉയര്‍ത്തിപ്പിടിക്കുക
ഇതൊക്കെയായിരുന്നു ദുരുദ്ദേശങ്ങള്‍!

ബ്ലോഗില്‍ ജീവിക്കുകയും,
ജീവിതത്തില്‍ ബ്ലോഗുകയും ചെയ്തതുകൊണ്ട്
(ആത്മാവിഷ്കാരമാണ് ബ്ലോഗെന്ന് പറഞ്ഞതാരാണ്?)
പോയ വര്‍ഷം ഒരു കുരുന്നു ജീവന്‍‍
സ്വന്തമായി കിട്ടി.

ഇനിയങ്ങോട്ട് എന്റെ ജീവിതവും
ബ്ലോഗിംഗുമെല്ലാം
ഈ പാദങ്ങളില്‍
സമര്‍പ്പിതം!

കമന്റുകളിലൂടെ
പ്രോത്സാഹനം നല്‍കി വരുന്ന
എല്ലാവര്‍ക്കും
നന്ദി...

posted by സ്വാര്‍ത്ഥന്‍ at 1:49 PM

0 Comments:

Post a Comment

<< Home