Tuesday, January 02, 2007

:: മന്ദാരം :: - :: .. നീതി .. ::

ത്തവണത്തെ പുതുവര്‍ഷം എല്ലാവര്‍ക്കും - എല്ലാവര്‍ക്കും - കയ്പു നിറഞ്ഞതാവാനേ തരമുള്ളൂ .. 'ചുണക്കുട്ടിയുടെ അന്ത്യം', രാഷ്ട്രീയ മത പരിഗണനകളില്ലാതെ എല്ലാവരാലും "നീചം" എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനമാണല്ലോ നമ്മള്‍ പുതുവല്‍സരം ആഘോഷിക്കാന്‍ ഒരുക്കം തുടങ്ങിയത്‌ .. 'അമേരിക്ക' എന്നത്‌ ഇന്ന് റൌഡി എന്നതിന്റെ പര്യായമായി മാറിയോ എന്നേ ഇനി ഇംഗ്ലീഷ്‌ പണ്ഡിതരോട്‌ തിരക്കാനുള്ളൂ ..

പറയാന്‍ തുടങ്ങിയതിതൊന്നുമല്ല .. ലോകം സദ്ദാമിനോട്‌ കാട്ടിയ നീതിയെ പറ്റിയാണ്‌ .. 31 ന്റെ മാതൃഭൂമി പത്രം ഒരു ഞെട്ടലോടെയാണ്‌ കൈ കൊണ്ടെടുത്തത്‌ .. ഒരു മഹത്തായ പത്രത്തിന്റെ main headline കഴുമരത്തില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്റെ ചിത്രം .. പിന്നെ ചോരത്തുള്ളികള്‍ ഇറ്റു കിടക്കുന്ന ജഢത്തിന്റെ ചിത്രം .. ഓര്‍ത്തുപോയത്‌ ഇതെന്താ വല്ല crime reportin news paper വല്ലതും ആണോ എന്നായിരുന്നു .. ഇന്ന് പത്രത്തില്‍ ( അതേ പത്രത്തില്‍ തന്നെ ) വായിച്ചു - പാകിസ്താനില്‍ ഒരു പയ്യന്‍ സദ്ദാം വധം അനുകരിച്ചു കളിച്ചപ്പോള്‍ മരിച്ചു പോയി എന്ന് .. അപ്പോള്‍ മനസ്സിലായി ഇത്‌ ഒരു ആഗോള പ്രതിഭാസമായിരുന്നു എന്ന് . മലയാളത്തിലെ - ഇന്ത്യയിലെ ഒട്ടുമിക്ക പത്രങ്ങളും ഈ വാര്‍ത്ത സചിത്രം കൊടുത്തിരുന്നു എന്ന് തോന്നുന്നു .. .. ആരാണ്‌ സദ്ദാമിനോട്‌ നീതികേട്‌ കാട്ടിയത്‌ .. തെമ്മാടിയെന്ന് നിരന്തരം തെളിയിച്ച്‌ കൊണ്ടിരിക്കുന്നവനോ അതോ അവന്റെ ലക്ഷ്യം സാധിച്ച്‌ കൊടുക്കാന്‍ അരു നില്‍ക്കുന്ന മഹത്തായ പത്രമാധ്യമങ്ങളോ .. യഥാര്‍ത്ഥത്തില്‍ യാങ്കികളുടെ ലക്ഷ്യവും മറ്റൊന്നല്ലായിരുന്നു .. ലോകം മുഴുവന്‍ അവന്റെ ക്രൂരത കണ്ട്‌ വിറക്കണം .. അത്‌ കൊണ്ട്‌ തന്നെയാണ്‌ അവന്‍ വിശുദ്ധ ദിനം എന്ന് മുസ്ലീങ്ങള്‍ കരുതുന്ന ദിനം തന്നെ കര്‍ത്തവ്യ നിര്‍വഹണത്തിന്‌ തിരഞ്ഞെടുത്തത്‌ ..

31 ന്‌ ഏറ്റവും news value ഉള്ള റിപ്പോര്‍ട്ട്‌ ഇതു തന്നെയായിരുന്നു .. അതിന്‌ news മാത്രം പോരായിരുന്നു പത്രങ്ങള്‍ക്ക്‌ . കാരണം TVയും മറ്റ്‌ മാധ്യമങ്ങളും വിവരങ്ങള്‍ ഒക്കെ തലേന്ന് തന്നെ കൊടുത്തു ജനങ്ങള്‍ക്ക്‌ .. പിന്നെ പത്രങ്ങള്‍ക്ക്‌ കൊടുക്കാന്‍ ബാക്കിയുള്ളത്‌ ചോര ഉറക്കുന്ന ചിത്രങ്ങള്‍ മാത്രം .. ആദ്യത്തെ ദിവസം കൊടുത്തത്‌ മതിയാവാതെ അടുത്ത ദിവസവും കൊടുത്തു കുറെക്കൂടി വ്യക്തതയുള്ള ചിത്രം - അത്‌ internet'ല്‍ പ്രചരിക്കുന്ന ഒരു SMS'നെ കുറിച്ചായിരുന്നു .. വായനക്കാര്‍ക്ക്‌ googling നടത്താന്‍ മറ്റൊരു ചൂടന്‍ string .. !! മാധ്യമങ്ങള്‍ സമൂഹത്തില്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇന്ന് വലിയ ഒരു വിപത്ത്‌ ആയി മാറിയിട്ടുണ്ട്‌ .. ഒരു നിലപാടും ഇല്ലാത്ത ഒരു കൂട്ടം മാഫിയകളാണ്‌ ഇന്ന് മാധ്യമലോകം ഭരിക്കുന്നത്‌ .. നീതിയെ കുറിച്ച്‌ സംസാരിക്കാന്‍ ആര്‍ക്കും ഇല്ല അവകാശം ..

*******

ഭീരുത്വം ഒരു ആഭരണമായി കൊണ്ടു നടക്കുന്ന ലോകത്തില്‍ സദ്ദാം ഒരു പ്രതിഭാസം തന്നെയാണ്‌ .. ഏഴല്ല എഴുപത്‌ ജന്മം ജനിച്ചാലും സദ്ദാമിന്റെ ചെരിപ്പിന്റെ വള്ളികെട്ടാന്‍ പോലും ഈ പറയുന്ന ബുഷന്മാര്‍ക്കൊന്നും ആവില്ല ..

ധീര യോധാവിന്‌ പ്രണാമം

posted by സ്വാര്‍ത്ഥന്‍ at 6:00 PM

0 Comments:

Post a Comment

<< Home