Kariveppila കറിവേപ്പില - കൂവ കുറുക്കിയത്
URL:http://kariveppila.blogspot.com/2007/01/blog-post.html | Published: 1/2/2007 12:24 PM |
Author: സു | Su |
കൂവ കുറുക്കുന്നത്, കാച്ചുന്നത്, തിരുവാതിരയ്ക്കാണ്. നാളെയാണ് ധനുമാസത്തിലെ തിരുവാതിര.
കൂവ കുറുക്കുന്നത് എളുപ്പത്തില്‍ ആവും. ആവശ്യമുള്ള വസ്തുക്കളൊക്കെ ആദ്യം തന്നെ തയാറാക്കി വെക്കണം.
കൂവപ്പൊടി - 1 കപ്പ്
ശര്‍ക്കര പൊടിച്ചത് - ഏകദേശം ഒരു കപ്പ്
തേങ്ങ ചിരവിയത് - 1/4 കപ്പ്
ഒരു നേന്ത്രപ്പഴം ചെറുതായി മുറിച്ചത്, അല്ലെങ്കില്‍ രണ്ട് ചെറുപഴം മുറിച്ചത്. അധികമായാലും കുഴപ്പമില്ല.
കൂവപ്പൊടി, ഏകദേശം അതിന്റെ അഞ്ചിരട്ടി വെള്ളത്തില്‍ കലക്കിയെടുത്ത് അടുപ്പത്ത്, ചെറുതീയില്‍ വെച്ച് ഇളക്കിക്കൊണ്ടിരിക്കുക. അത് കുറുകി വന്ന്, വെന്താല്‍, ശര്‍ക്കര ചേര്‍ക്കുക. ശര്‍ക്കര പൊടിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ, പൊടിയിട്ടാല്‍ എളുപ്പത്തില്‍ യോജിക്കും. ശര്‍ക്കരയും യോജിച്ചാല്‍, തേങ്ങയും പഴവും ഇട്ട് യോജിപ്പിച്ച് വാങ്ങിവെക്കുക.
ഇളക്കിക്കൊണ്ടിരുന്നില്ലെങ്കില്‍, കരിഞ്ഞുപോകാന്‍ സാദ്ധ്യതയുണ്ട്. വെള്ളം നല്ലപോലെ ചേര്‍ത്തില്ലെങ്കില്‍ കൂവ വേവില്ല.

0 Comments:
Post a Comment
<< Home