Monday, July 31, 2006

ഫോക്കസ്സില്‍... ? - അവസരവാദി

URL:http://focussil.blogspot.com/2006/07/blog-post.htmlPublished: 7/29/2006 9:46 AM
 Author: prapra



കാലത്തിന്‌ അനുസരിച്ച്‌ കോലം കെട്ടുന്നവന്‍, നിറം മാറുന്നവന്‍, ജീവിക്കാന്‍ പഠിച്ചവന്‍, ഞങ്ങളില്‍ ഒരുവന്‍.

what is this? A chameleon at a children's park.

posted by സ്വാര്‍ത്ഥന്‍ at 11:51 PM 0 comments

ഉദയസൂര്യന്റെ നാട്ടില്‍ - കൈയുറയും ഗവേഷണവും

URL:http://nilavathekozhi.blogspot.com/2006/07/blog-post_17.htmlPublished: 7/17/2006 5:33 PM
 Author: വക്കാരിമഷ്ടാ
കുട്ട്യേടത്തിക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ തുടങ്ങട്ടെ. കുട്ട്യേടത്തികാരണം ഒരു പോസ്റ്റിനുള്ള വകുപ്പും കൂടിയായി.

ഗവേഷണത്തെപ്പറ്റിയുള്ള എന്റെ രണ്ടുമാസത്തെ ഗവേഷണഫലമായി രചിച്ച ആധികാരിക ലേഖനം വായിച്ചിരിക്കുമല്ലോ അല്ലേ. ഈ ഗവേഷണത്തില്‍, പ്രത്യേകിച്ചും ശാസ്ത്ര ഗവേഷണങ്ങളില്‍, ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വസ്തുവാകുന്ന കൈയുറ. ഈ കൈയുറ ശരിക്കും ഒരു രക്ഷകനാണ്. നമ്മളെ മാരകങ്ങളായ രാസവസ്തുക്കളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന, വയറ്റിളക്കം മുതലായ ചിന്ന പ്രശ്‌നങ്ങള്‍ തൊട്ട് അതിഭീകരമായ പ്രശ്‌നങ്ങള്‍ വരെ നമുക്ക് വരാതെ, അതേ സമയം വളരെ ആസ്വാദ്യകരമായി ഗവേഷണം ചെയ്യാന്‍ നമ്മളെ സഹായിക്കുന്ന ഒരു ഗവേഷണമിത്രമാണ് കൈയുറ. നമ്മള്‍ ഗവേഷണം ചെയ്യാന്‍ ഒരു ലബോറട്ടറി അല്ലെങ്കില്‍ ലാബ്രട്ടറിയില്‍ കയറിയാല്‍ ആദ്യം ചെയ്യേണ്ടത് കൈയുറ അണിയുക എന്നതാണ്. അത് നമുക്ക് തരുന്നത് എന്തെന്നില്ലാത്ത അത്മവിശ്വാസമാണ്. വളരെയധികം അപകടം പിടിച്ച പരീക്ഷണങ്ങളും, കൈയുറയുണ്ടെങ്കില്‍ വളരെ ആത്‌മവിശ്വാസത്തോടെ നമുക്ക് ചെയ്യാന്‍ പറ്റും. നോബല്‍ കിട്ടിയ ഏത് ശാസ്ത്രണ്ണന്മാരോടും ചോദിച്ചോ-അവരൊക്കെ കൈയുറയും ധരിച്ചുതന്നെയായിരിക്കും ഗവേഷണങ്ങള്‍ നടത്തിയിരിക്കുന്നത്.

എന്റെ ഇപ്പോഴത്തെ ഗവേഷണത്തില്‍ (ഡാലി പറഞ്ഞതുപോലെ ആണുങ്ങളോട് ശമ്പളം, പെണ്ണുങ്ങളോട് വയസ്സ് ആണും പെണ്ണും കെട്ടവരോട് ഗവേഷണവിഷയം ഇവ ചോദിക്കരുതെന്നാണ്) ഞാനെപ്പോഴും കൈകാര്യം ചെയ്യുന്നത് കണ്ടാല്‍ തേന്‍‌പോലെയിരിക്കുകയും മണത്താല്‍ ചേനപ്പൂപോലെയിരിക്കുകയും ചെയ്യുന്ന കൊഴകൊഴാന്നിരിക്കുന്ന ഒരു രാസവസ്തുവാണ്. ഇത് കൈയ്യില്‍ പറ്റിയാല്‍ പിന്നെ നാല്പത് ലൈഫ്‌ബോയ് സോപ്പ് ഒന്നിച്ചിട്ട് തേച്ചാലും അതിന്റെ മണം പോവില്ല. മാത്രവുമല്ല, കൊഴ‌കൊഴാന്നിരിക്കുന്നത് കാരണം ഏതെങ്കിലും ശരീരഭാഗത്ത് പറ്റിയാല്‍ നമുക്ക് ആകെമൊത്തം ഒരു കൊഴകൊഴാ ഫീലിംഗായതുകാരണം കൈയുറയില്ലാതെ ലെവനെ കൈകാര്യം ചെയ്യുന്ന പരിപാടിയേ ഇല്ല.

എന്റെ ഒരു ഗവേഷണദിനം ഇങ്ങിനെ ആരംഭിക്കുന്നു.

സ്വതേ സുന്ദരനാണെങ്കിലും ആത്‌മവിശ്വാസത്തിന് വേണ്ടി ഐക്യൂറാ പൌഡറും തേച്ച് പിടിപ്പിച്ച് തലമുടി ചീവി, പിന്നെ മാടി ഒതുക്കി ഷര്‍ട്ടെടുത്ത് പാന്റ്സിനകത്ത് കയറ്റി ഫുള്‍‌സ്ലീവില്‍, ഒരു പാര്‍ക്കര്‍ പെന്നൊക്കെ പോക്കറ്റില്‍ കുത്തി ഇടിവാള്‍ സ്റ്റൈലില്‍ ഷൂവൊക്കെ ഇട്ട് ഒരു മൂളിപ്പാട്ടൊക്കെ പാടി അടിവെച്ചടിവെച്ച് മന്ദം മന്ദം ഞാന്‍ ലാബിന്റെ കതക് സ്വല്പം മാത്രം തുറന്ന് മുകേഷ് സ്റ്റൈലില്‍ ഒന്നെത്തിനോക്കിയിട്ട് കതക് മൊത്തം തുറന്ന് ലാലേട്ടന്‍ സ്റ്റൈലില്‍ ഒരുവശം ചെരിഞ്ഞ് അകത്തുകയറും. ആദ്യം പണ്ട് വെളുത്തിരുന്ന ആ കോട്ടെടുത്തിടും. ഇപ്പോഴത്തെ കളര്‍ നമ്മുടെയൊക്കെ മനോധര്‍മ്മം പോലെ. എന്തായാലും വെളുപ്പല്ല. കറുപ്പും പിന്നെ വേറേ ഏഴഴകും കൂടി ചേര്‍ന്നതാണോ എന്ന് ചോദിച്ചാല്‍ ആവൂ, ആര്‍ക്കറിയാം എന്നേ പറയാന്‍ പറ്റൂ.

കോട്ടിട്ട് കഴിഞ്ഞാല്‍ അടുത്ത പടിയാണ് കൈയുറ. ഗളുവു എന്ന് ആംഗലേയത്തില്‍ പറയും. എന്റെ ഗളുവുകളേ എന്നു കേട്ടിട്ടില്ലേ.. കൈയുറ ഗവേഷണത്തില്‍ പ്രശ്‌നമൊന്നുമുണ്ടാക്കാതിരിക്കാന്‍ തമിഴ്‌മക്കള്‍ പ്രാര്‍ത്ഥിക്കുന്നതാണ്.

അങ്ങിനെ കോട്ട്, കൈയുറ. ഗവേഷണത്തിന് അത്യന്താപേക്ഷിതമായ രണ്ട് സംഗതികളായി. ഇനി പരിപാടി ആരംഭിക്കുകയായി. ആദ്യമായി നമ്മുടെ അഴകൊഴമ്പന്‍ കൊഴകൊഴാ രാസവസ്തു എടുത്തു. ലെവനെ ഒരു ബീക്കറിലേക്ക് ഒഴിച്ചു. ഇനി അതിലേക്ക് വേറൊരു കെമിക്കല്‍ ഒഴിക്കണം. അതും ഒഴിച്ചു. ഇനി ലെവനെ ഒരു സ്പൂണ്‍ കൊണ്ട് ഇളക്കണം. ഇളക്കി. ഈ പ്രക്രിയകള്‍ക്കെല്ലാം ഇടയില്‍ നമ്മുടെ അഴകൊഴമ്പന്‍ രാസവസ്തു കൈയുറയില്‍ ആകപ്പാടെ പറ്റിയിരിക്കും. സാരമില്ല. കൈയുറയിലല്ലേ, കൈയ്യിലല്ലല്ലോ.

അങ്ങിനെ നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ ആലോചിച്ച് നമ്മള്‍ ഇളക്കിക്കൊണ്ടിരിക്കുകയാണ്. ഇനി വേണ്ടത് മൂന്നാമതൊരു കെമിക്കല്‍ കൂടി ഈ മിശ്രിതത്തിനകത്തേക്ക് ഒഴിക്കണം. അപ്പോളാണ് ഓര്‍ത്തത്, ഓ, മൂന്നാം കെമിക്കല്‍ അലമാരയ്ക്കകത്താണല്ലോ.. അലമാര പൂട്ടിയിരിക്കുകയാണല്ലോ... താക്കോല്‍ പാന്റ്സിന്റെ പോക്കറ്റിലാണല്ലോ..

അതിനെന്താ, പോക്കറ്റീന്ന് താക്കോലെടുത്ത് പൂട്ടുതുറന്ന് കെമിക്കലെടുത്തൊഴിക്ക്... സിമ്പിള്‍

നമ്മള്‍ പോക്കറ്റില്‍ കൈയ്യിടുന്നു.. താക്കോലെടുക്കുന്നു.

കുഴപ്പമൊന്നുമില്ല. പക്ഷേ കൈയ്യില്‍ കൈയുറയുണ്ടായിരുന്നു. ആ കൈയുറയില്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുപ്പുണ്ടായിരുന്നു. അങ്ങിനെയുള്ള അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുന്ന കൈയുറയിട്ട കൈയ്യാണ് നമ്മള്‍ പോക്കറ്റില്‍ കുത്തിക്കയറ്റിയത്.

കൊഴകൊഴാ കെമിക്കല്‍ പോക്കറ്റിലും, താക്കോലിലും....

സാരമില്ല. പറ്റാനുള്ളത് പറ്റി. ജാത്യാ ഉള്ളത് തൂത്താല്‍ പോകുമോ. ആശേ നിനക്ക് ദോശ തിന്നാന്നാശയുണ്ടെങ്കിലാശാന്റെ മേശതുറന്ന് കാശെടുത്ത് ദോശതിന്നാശയടക്കാശേ സ്റ്റൈലില്‍ കീശയില്‍ നിന്നും താക്കോലെടുത്ത് പൂട്ട് തുറന്ന് കെമിക്കലെടുത്തൊഴിച്ചു. പിന്നേം ഇളക്ക് തുടര്‍ന്നു.

ഇടയ്ക്കെപ്പോഴോ മൂക്കിനൊരു ചൊറി-എന്നുപറഞ്ഞാല്‍ മൂക്കൊന്ന് ചൊറിയണം. ലോകത്തിലെ ഏറ്റവും വലിയ വിഷമങ്ങളിലൊന്നാണല്ലോ, ചൊറിയാനുള്ള അടങ്ങാത്ത അഭിനിവേശം. അതുപോലെ ഏറ്റവും വലിയ ആശ്വാസങ്ങളിലൊന്നാണല്ലോ, ചൊറിയാന്‍ തോന്നുമ്പോള്‍ വിശാലമായിട്ടങ്ങ് ചൊറിയുന്നത്. നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ ഓര്‍ത്ത് ഇളക്കുന്നതിനിടയില്‍ അറിയാതെ കൈകൊണ്ട് തന്നെ മൂക്കങ്ങ് ചൊറിഞ്ഞു.

കുഴപ്പമൊന്നുമില്ല. പക്ഷേ കൈയ്യില്‍ കൈയുറയുണ്ടായിരുന്നു. ആ കൈയുറയില്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുപ്പുണ്ടായിരുന്നു. അങ്ങിനെയുള്ള അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുന്ന കൈയുറയുമിട്ട കൈ കൊണ്ടാണ് മൂക്കങ്ങ് ചൊറിഞ്ഞത്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് പറഞ്ഞത് എത്ര കറക്ട്. കൊഴകൊഴമ്പന്‍ കെമിക്കലിന്റെ മണം ആസ്വദിക്കാന്‍ മൂക്കിനോളം പറ്റിയ സ്ഥലം വേറേ ഉണ്ടോ.

അങ്ങിനെ പോക്കറ്റില്‍ കെമിക്കല്‍, താക്കോലില്‍ കെമിക്കല്‍, മൂക്കിലും കെമിക്കല്‍.

സാരമില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. എന്തായാലും ഗവേഷണം തുടരുക തന്നെ. എന്നുപറഞ്ഞാല്‍ ഇളക്കല്‍ തുടരുക തന്നെ. തുടര്‍ന്നു. ഇനി ഒരു നാലാം കെമിക്കലും കൂടി ആഡണം. പക്ഷേ അത് ആറ്റിക്കളഞ്ഞാലും അളന്നുകളയേണ്ട സാധനം. അളവെഴുതിയ കണക്കുബുക്ക് ആപ്പീസില്‍. അവിടെപ്പോയി എടുക്കണം.

അതിനെന്ത്...? എടുക്കുക തന്നെ. അതിന് കൈയുറയൂരണം. ഊരണ്ടതെങ്ങിനെയെന്ന് ഇവിടുണ്ട് അതുപ്രകാരം ആദ്യം വലത്തെ കൈകൊണ്ട് ഇടത്തേ കൈയ്യിലേത് ഊരി. സാരമില്ല, കൊഴകൊഴാ കെമിക്കല്‍ ഉണ്ടെങ്കിലും വലതുകൈയ്യില്‍ കൈയുറയുള്ളത് കാരണം ഇതൊന്നും കൈയ്യില്‍ പറ്റുന്ന പ്രശ്‌നമില്ലല്ലോ. ഇനി വലതു കൈയ്യിലെ ഊരണം. അതിനെന്താ, ഇടതുകൈകൊണ്ടങ്ങ് ഊരിയാല്‍ പോരേ. ഊരി. പക്ഷേ....

ഇടതുകൈയ്യില്‍ ഗളുവു ഇല്ലായിരുന്നു. വലുതുകൈയ്യില്‍ ഗളുവു ഉണ്ടായിരുന്നു. ആ ഗളുവില്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുപ്പുണ്ടായിരുന്നു. അങ്ങിനെയുള്ള അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുന്ന കൈയുറയിട്ട കൈയ്യിലേക്കാണ് എന്റെ ഇടത് നഗ്‌നക്കൈ പിടുത്തമിട്ടത്. ഇടതുകൈ മുഴുവന്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്നങ്ങ് പിടിച്ചു.

ഇടുക്കി ഡാമിറ്റ്. എന്തായാലും ഇനി കൈ കഴുകുക തന്നെ. ഒരു കൈയ്യില്‍ മാത്രം പിടിച്ചതു കാരണം നേരത്തെ പറഞ്ഞ നാല്‍‌പതില്‍ നിന്നും പകുതി കുറച്ച് ഇരുപത് ലൈഫ് ബോയ് സോപ്പിട്ട് കൈയ്യൊക്കെ കഴുകി, കോട്ടൂരി മേശപ്പുറത്തിട്ട്, ആപ്പീസിലേക്കോടി. കണക്കുബുക്കും കൊണ്ട് തിരിച്ചു വന്നു. കോട്ടിട്ടു. കോസ്റ്റ് സേവ് ചെയ്യാന്‍ നേരത്തത്തെ കൈയുറ തന്നെയിട്ടു. പക്ഷേ...

അക്കോര്‍ഡിംഗ് റ്റു ദ തിയറി ഓഫ് കൈയുറാസ്, വെന്‍ യു റിമൂവ് എ കൈയുറ ഫ്രം യുര്‍ ഹാന്‍ഡ്, ഇറ്റ് വില്‍ ടേണ്‍ ഇന്‍സൈഡ് ഔട്ട്. ഇവിടുണ്ട് . ഈ തിയറി എഴുതുവാനുള്ള പ്രചോദനം, ഇടിവാളിന്റെ മിന്നല്‍ വേലായുധന്‍ പോസ്റ്റ്.

അതായത് കൈയുറ കൈയ്യില്‍നിന്നും ഊരുമ്പോള്‍ അകവശം പുറത്തും, അങ്ങിനെ അകവശം പുറത്തായി എന്ന ഒറ്റക്കാരണം കൊണ്ട് നേരത്തെ പുറത്തായ വശം അകത്തും ആകും. അങ്ങിനെ നേരത്തെ പുറത്തായിരുന്ന വശത്തായിരുന്നല്ലോ അളിപിളി കൊഴകൊഴാ കെമിക്കലൊക്കെ ഉണ്ടായിരുന്നത്. ആപ്പീസിലേക്ക് കണക്കുബുക്കെടുക്കാന്‍ ഓടിയ സമയത്ത് കൈയുറയൂരിയപ്പോള്‍ പുറവശം അകത്തായി. അങ്ങിനെ അളിപിളി കൊഴകൊഴാ കെമിക്കലൊക്കെ അകവശത്തായി. അങ്ങിനത്തെ കണ്ടീഷനില്‍ സ്മാര്‍ട്ടായി ഓടിവന്ന് അതേ കൈയുറയെടുത്ത് കൂളായി കൈയ്യിലിട്ടാല്‍ അളിപിളി കൊഴകൊഴാ കെമിക്കലൊക്കെ കൈയ്യിലോട്ട് ഡയറക്ടായി പിടിക്കും. ഇടുമ്പോള്‍ തന്നെ നമ്മള്‍ വിവരമറിയും. കാരണം, പ്ലി‌ശ്‌ക് എന്നും പറഞ്ഞ് ലെവന്‍ വളരെ സ്മൂത്തായി തെന്നി കൈക്കകത്തോട്ട് കയറും.

അങ്ങിനെ നമ്മുടെ കൈകളെ പരിശുദ്ധമാക്കാന്‍ നിയോഗിക്കപ്പെട്ട, പാപത്തിന്റെയും കെമിക്കലിന്റെയും ഒരു കറയും നമ്മുടെ കൈകളില്‍ പുരളാന്‍ അനുവദിക്കാത്ത ആ പരിശുദ്ധ കൈയുറകള്‍ കാരണം നമ്മുടെ മൂക്ക്, പോക്കറ്റ്, അവസാനം കൈകള്‍ തന്നെയും അഴകൊഴ കെമിക്കല്‍ കൊണ്ട് മൊത്തത്തില്‍ അഴകൊഴയായി.

അതാണ് ഗവേഷണം. താഡിക്കേറ്റഡ് റിസേര്‍ച്ച് എന്ന് ആംഗലേയത്തില്‍ പറയും.

posted by സ്വാര്‍ത്ഥന്‍ at 11:16 PM 0 comments

ഭാഷ്യം - പൊതുയോഗം: RAMAYANAM ON CELL PHONE

URL:http://mallu-ungle.blogspot.co...8/ramayanam-on-cell-phone.htmlPublished: 8/1/2006 8:21 AM
 Author: കൈപ്പള്ളി
പൊതുയോഗം: RAMAYANAM ON CELL PHONE

ഇതു ഞാന്‍ ഇന്നലെയാണു വായിച്ചതു

വളരെ സന്തോഷമുള്ള കാര്യമാണ്. ഒരുപാടു തപ്പിനോകിയിട്ടും സാധനം എങ്ങും download ചെയ്യാന്‍ കിട്ടിയില്ല.
പക്ഷേ ചോദിക്കാനുള്ളത് ചോദിക്കേണ്ട സമയത്ത് ചോദിക്കണം.

1) ഈ രാമായണം ആരാണു മലയാളം Digital ഫൊര്മാറ്റില്‍ തയ്യാറാകിയതു.
2) ഇതു ഏതു encoding ആണ് ഉപയോഗിക്കുന്നതു. (ASCII, ISCII, UNICODE)
3) പി.ആര്‍. ഹരികുമാര്‍ രാമായാണം മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാനായി convert ചെതു എന്നുമാത്രമെ വയിച്ചു മനസിലാക്കാന്‍ കഴിഞ്ഞുള്ളു. search ചെയ്യാന്‍ സൌകര്യമുണ്ടോ എന്നു പറഞ്ഞിട്ടില്ല.
4) എദ്ദേഹമാണോ Converter എഴുതിയതു. അല്ലെങ്കില്‍ Reader എഴുതിയതു. ഇതു മലയാളം എങ്ങനേ കൈകാര്യം ചെയുന്നു.
5) ഈ കൃതി open source ആണോ.
ഒരു മലയാള ഗ്രന്ധത്തിന്റെ ചിത്ര രൂപം മൊബൈല്‍ ഫോണില്‍ വായിക്കാനുള്ള സൌകര്യമുണ്ടാക്കി എന്ന കാര്യം ഒഴിച്ചാല്‍. ഇതില്‍ യാതോരു വാര്ത്ത പ്രാധാന്യവും ഇല്ല.
എന്തുകൊണ്ടാണു മലയാള പ്രമാണങ്ങള്‍ മോബൈല്‍ ഫോണില്‍ വരാത്തത് എന്നു ഹരികുമാര്‍ ഒന്നു കാര്യമായി പഠികേണ്ടിയിരിക്കുന്നു.

ലല്‍ സലം

posted by സ്വാര്‍ത്ഥന്‍ at 10:01 PM 0 comments

എന്റെ ലോകം - ചാറ്റര്‍ജി

URL:http://peringodan.wordpress.co...8d%e2%80%8d%e0%b4%9c%e0%b4%bf/Published: 6/21/2006 2:40 PM
 Author: പെരിങ്ങോടന്‍


ഇന്നു ചാറ്റര്‍ജികളില്ല, എല്ലാവരും contacts മാത്രം, മിക്കവരും ക്ലിക്ക് & ഡയല്‍ സൌകര്യത്തിലും.

posted by സ്വാര്‍ത്ഥന്‍ at 9:35 PM 0 comments

Ente Malayalam - മാലാഖയുടെ കഥ

URL:http://ente-malayalam.blogspot.com/2006/07/blog-post_20.htmlPublished: 7/20/2006 11:35 AM
 Author: evuraan
ആരോ പിറകെയുണ്ട്, കാലൊച്ച കേള്‍ക്കുന്നു.

തിരിഞ്ഞു നോക്കി.

കണ്ണട ധരിച്ച ഒരു കൌമാരക്കാരിയാണ്, ഒരു കടലാസ്സ് തുണ്ട് നീട്ടിപിടിച്ചിട്ടുണ്ട്.

“എസ്ക്യൂസ് മീ..! ഐ തിങ്ക് യു ഡ്രോപ്ഡ് ദിസ്..”

വിലാസം തിരഞ്ഞ കൂട്ടത്തില്‍ താഴെപ്പോയതാവും, കൈ നീട്ടി വാങ്ങി.

“തേങ്ക് യൂ സോ മച്ച്...!!”

വര്‍ഷങ്ങളാവുന്നു, ഈ ഡയറി കൂടെ കൂടിയിട്ട്. പലപ്പോഴായി കൈവന്നിട്ടുള്ള പ്രാധാന്യമുള്ള കടലാസ്സു തുണ്ടുകളിലൊന്നാവണം.

നിവര്‍ത്തി നോക്കി. മുഷിഞ്ഞ കടലാസ്സില്‍, കുരിശിന്റെ ആകൃതിയിലെ പ്രിന്റൌട്ട്.

ടൂറിനിലെ ശവകുടീരത്തില്‍ നിന്നും കണ്ടെടുത്തതായ് പറയപ്പെടുന്ന പ്രാര്‍ത്ഥനയുടെ പകര്‍പ്പാണ്. . നേരോ നുണയോ, എന്തോ..? കിട്ടിയ നാള്‍ മുതല്‍, കളയാനൊരു മടി. ഭവ്യമായിത്തന്നെ സൂക്ഷിച്ച് പോന്നതാണ്, എന്നിട്ടും ഇതെങ്ങനെ താഴെപ്പോയി?

ഡയറി നിവര്‍ത്തിയതിനെ തിരികെ വെച്ചു. ഇനി, താഴെപ്പോകാതെ സൂക്ഷിച്ചോളാം.



ഇനിയുമേറെ നടക്കാനുണ്ടോ ആവോ? ആരോടെങ്കിലും ഒന്ന് കൂടെ ചോദിച്ചുറപ്പു വരുത്തണം.

യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെന്ന് തോന്നുന്നു, കുറെപ്പേര്‍ വരുന്നുണ്ട്, അവരോട് ചോദിക്കാം.

വഴി അല്പം കൂടിയേ ബാക്കിയുള്ളൂ, ഭാഗ്യം. വേനല്‍ ചൂടിലെ ഈ നടപ്പ് ദുഷ്ക്കരമെന്ന് ഇതിനകം തോന്നിത്തുടങ്ങിയിരിക്കുന്നു.



എന്നാലും, ചൊല്ലും വിളിയുമില്ലാത്ത രീതിയില്‍ അവളെന്തേ ഇങ്ങനെ? സാധാരണ, ഒരു ദിവസം തന്നെ പലപ്രാവശ്യം സംസാരിക്കുന്നതാണ്. ഇതിപ്പോ ആഴ്ചകളായിരിക്കുന്നു. വോയ്സ്‌മെയിലുകള്‍ക്കും ഫലമില്ല, ഈ-മെയിലയച്ചിട്ടും മറുപടിയില്ല.

പഠനത്തിന്റെ തിരക്കുണ്ടാവുമെന്നത് സത്യം. പക്ഷെ, രണ്ടരയാഴ്ചത്തെ നിശ്ശബ്ദതയ്ക്കും മാത്രമുള്ള തിരക്കുണ്ടോ?



എത്തിപ്പോയ്. വാതിലിലെ നമ്പര്‍‌ ശരിയാണെന്നുറപ്പ് വരുത്താന്‍ ഒന്ന് കൂടി വിലാസമെടുത്ത് നോക്കി. അതെ, ഇതു തന്നെ, കതകിന്മേലുള്ള നെയിം പ്ലേറ്റില്‍ അവളുടെ പേരുമുണ്ട്.

ഏറെ നേരം കോളിംഗ് ബെല്ലടിച്ചിട്ടും അനക്കമില്ല. ഇനി, പുറത്തെവിടെയെങ്കിലും പോയതാണോ...?

വാതില്‍പ്പാളി പൊടുന്നനെ തുറന്നു. അലോസരത്തിന്റെ വിമ്മിഷ്ടം സ്ഫുരിക്കുന്ന മുഖവുമായ്, ടൌവ്വല്‍ മാത്രമുടുത്ത ഒരു കറുമ്പന്‍, പാളിയ്ക്ക് പിന്നില്‍.

ഇവനാരെടാ‍..? ഇനി വീട് മാറിയതാണോ?

“വാട്ട്..?” ഈര്‍ഷയോടെ, ഘനഗംഭീരമായ ചോദ്യം,

അവള്... അവളിവിടെയില്ലേ..?

“ഹൂ ആര്‍ യൂ...?”

ആരാണെന്ന് പറഞ്ഞപ്പോളവന്റെ ഭാവം മാറുന്നതറിഞ്ഞു. വേഗത്തിലവന്‍ കതക് ചാരാനായുന്നത് കണ്ടപ്പോള്‍, തലച്ചോറിലെവിടെയോ വിദ്യുത്‌പ്രഭാവമുണ്ടായ പോലെ.

അപായം...! ആറാമിന്ദ്രിയമിപ്പോഴെങ്കിലും ഒന്നുണര്‍ന്നല്ലോ..!

ചേര്‍ന്നടയുന്ന വാതില്‍‌പാളി ആഞ്ഞ് ചവിട്ടിയകത്തി. കതകിന്റെയടിയേറ്റ കറുമ്പന്‍ ഞരക്കത്തോടെ തലപൊത്തി നിലത്തേയ്ക്ക്.

എന്നോടാണോടാ, നിന്റെ കളി? അവന്റെ നെഞ്ചത്ത് തന്നെ ചവിട്ടി, അകത്തേക്ക് കടന്നു.

ചിതറി കിടക്കുന്ന സാമഗ്രികള്‍.

അവളെവിടെ? ജീവനോടെയുണ്ടോ ഇപ്പോഴും?



അകത്തേക്ക് പായുന്നതിനിടയില്‍ വശത്തെ മുറിക്കുള്ളില്‍ കണ്ടു, മുറയൊപ്പിച്ച് ഉയര്‍ന്നു താഴുന്ന, വിവസ്ത്രനായ മറ്റൊരു കറുമ്പനെ.

അടിയില്‍, നൂല്‍‌ബന്ധമില്ലാത, അവളുമുണ്ട് . അവളുടെ കണ്ണുകളടഞ്ഞിരിക്കുന്നു.

ചരല്‍ക്കല്ലുകള്‍ നിറച്ച ഫ്ലവര്‍‌വേയ്സാണ് കൈയില്‍ തടഞ്ഞത്.

ആ‍ക്രോശത്തോടെ, ഫ്ലവര്‍‌വേയ്സ് കറുമ്പന്റെ തലയ്ക്കടിച്ച് പൊട്ടിച്ചു. നിശ്ചലനായ അവനെ ചവിട്ടി നീക്കിയിട്ട് അവളെ കോരിയെടുത്ത് കിടക്കയിലിട്ടു.



വിളിച്ചു നോക്കി.

അവള്‍ക്കനക്കമില്ല.

നാഡീസ്പന്ദനമുണ്ടോയെന്നറിയാന്‍ അവളുടെ കൈത്തണ്ട കവര്‍ന്നെടുത്തു. എലുമ്പിച്ച കൈത്തണ്ടകള്‍ നിറയെ, സൂചി കുത്തിയ പാടുകള്‍. കിടക്കയിലും മേശപ്പുറത്തും ഒഴിഞ്ഞ സിറിഞ്ചുകളും സിഗരറ്റ് തുണ്ടുകളും...

തലയ്ക്കകം പെരുക്കുന്നത് പോലെ. തറയില്‍, ചിതറിക്കിടക്കുന്ന സാധനങ്ങള്‍ക്കിടയില്‍ കണ്ട ബെയ്സ്‌ബോള്‍ ബാറ്റ് ചെന്നെടുത്തു.

നിലത്ത് കിടക്കുന്നവന്റെ അനക്കം തീരുന്നത് വരെയടിച്ചു.

ഇനി, വാതില്‍ക്കല്‍ ഒരുവന്‍ കൂടിയുണ്ട്.

അവന്റെ ഞരക്കങ്ങളും നിന്നു.

കൈകളിലും വസ്ത്രങ്ങളിലും ചോര പുരണ്ടിരിക്കുന്നു.

അവളിപ്പോഴും അബോധാവസ്ഥയിലാണ്. കുഴിഞ്ഞ കണ്ണുകളെങ്കിലും, അവളുടെ മുഖത്ത് വല്ലാത്ത ഒരു ശാന്തത.

മുഷിഞ്ഞ, മഞ്ഞ നിറമുള്ള വിരിപ്പ് അവള്‍ക്ക് മേലേ വലിച്ചിട്ടിട്ട്, തലയിണയമര്‍ത്തി പിടിച്ചു, ശ്വാസം ഇല്ലാതാകുന്നത് വരെ.



ഒരുപാട് നോമ്പ് നോറ്റുണ്ടായ മകളാണ്, നീ.

ഇനി, നീ ഉറങ്ങിക്കോളൂ, അച്ഛനുണ്ടിവിടെ.

posted by സ്വാര്‍ത്ഥന്‍ at 9:12 PM 0 comments

അനുഭവങ്ങള്‍ പാളിച്ചകള്‍ - വീണ്ടും ചില ഇടയ ലേഖനങ്ങള്‍

URL:http://kiranthompil.blogspot.com/2006/07/blog-post_24.htmlPublished: 7/24/2006 4:17 PM
 Author: കിരണ്‍ തോമസ്
അതാ അവസാനം വിശ്വാസികള്‍ വീണ്ടും തെരുവില്‍ ഇറങ്ങാന്‍ സമയമയീ . നമ്മുടെ സ്വയാശ്രയ സ്ഥാപനങ്ങള്‍ സംരക്ഷിക്കന്‍ നമ്മുടെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കന്‍ നാം എന്തു ബലി കഴിച്ചും സമരം ചെയ്യാണം . ഇതായിരുന്നു ഇന്നലത്തേ
ഇടയ ലേഖനങ്ങളുടെ സന്ദേശം. ഞങ്ങളുടെ പള്ളിലച്ചന്‍ ഒരു പടി കൂടി മുന്നോട്ട്‌ പോയീ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗുരുവായൂരിലും ശബരിമലയിലും നിന്ന് കിട്ടുന്ന വന്‍ വരുമാനം ഒക്കെ ഹിന്ദു സമുദായം ആനയേ വളര്‍ത്താനും അമ്പല വികസനത്തിന്‌ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 10 ആനയേ വളര്‍ത്താന്‍ ഉള്ള കാശ്‌ ഉണ്ടെങ്കില്‍ ഒരു നഴ്സിംഗ്‌ കോളേജ്‌ തുടങ്ങാമത്രെ. എന്നാല്‍ കത്തോലിക്കരകട്ടെ എല്ലാ വിഷമതകളും സഹിച്ച്‌ സാമൂഹിക ഉന്നമനത്തിനായ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി.അവസാനം ഭൂരിപക്ഷത്തേക്കാള്‍ സ്ഥാപനങ്ങളെന്ന ഒറ്റക്കാരണത്താല്‍ ന്യൂനപക്ഷ അവകാശം നഷ്ടപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയുമോ.

വൈകുന്നേരം പവ്വത്തില്‍ പിതാവ്‌ ഒരു പടികൂടി മുന്നോട്ടുപോയി ഇപ്രകാരം അരുള്‍ ചെയ്തു. തലവരി വാങ്ങാതിരിക്കണം എങ്കില്‍ ന്യായമായ ഫീസ്‌ വാങ്ങാന്‍ അനുവദിക്കണമത്രേ. പരോക്ഷമായി പറഞ്ഞാല്‍ ഇപ്പോള്‍ തലവരി വാങ്ങുന്നുണ്ട്‌ എന്നര്‍ഥം.

അപ്പോള്‍ ഒരു സംശയം ഞങ്ങള്‍ കുഞ്ഞാടുകള്‍ എന്തിനാണ്‌ സമരം ചെയ്യേണ്ടത്‌ കൂടുതല്‍ ഫീസ്‌ നല്‍കി പഠിക്കാന്‍ വേണ്ടിയോ. അതോ തലവരി നല്‍കാന്‍ നിയമമുണ്ടാക്കാന്‍ വേണ്ടിയോ. ഒന്നു മനസിലാകുന്നില്ലാ.

ബേബി സഖാവ്‌ പറയുന്നതിലും അല്‌പം കാര്യമില്ലേ എന്ന് വിശ്വാസികള്‍ ചിന്തിച്ചാല്‍ തെറ്റു പറയാന്‍ പറ്റില്ല കാരണം അതനുസരിച്ച്‌ ഒരു 15% സീറ്റെങ്ങിലും മിനിമം ഞങ്ങള്‍ കുഞ്ഞാടുകള്‍ക്ക്‌ കിട്ടും അതിന്‌ ആരുടേയും കാലു പിടിക്കനും തലവരി കൊടുക്കാനും പോകേണ്ടതില്ല.

എല്ലാം കാണുന്ന നല്ലവനായ ഈശോ ഞങ്ങളേ അനുഗ്രഹിക്കട്ടേ

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 8:59 PM 0 comments

ഗന്ധര്‍വലോകം - ഒരിക്കല്‍ ഒരു കൊച്ചുബാവ

URL:http://gandharavan.blogspot.co...g-post_114533888199458630.htmlPublished: 4/18/2006 11:10 AM
 Author: ഗന്ധര്‍വന്‍
99 ഡിസംബറില്‍ സിംഗപ്പൂരിലെ സൈനികലാവണത്തില്‍ മെര്‍സിനറി പട്ടാളക്കാരനായ ഗന്ധര്‍വനെ അക്ഷാരാര്‍ത്തത്തില്‍ ഞെട്ടിച്ചുകൊണ്ടാണു ഭാര്യാ സഹോദരി ഭര്‍ത്താവും ബന്ധുവുമായ കൃഷ്ണകുമാര്‍ കൊച്ചുബാവയുടെ അകാലമരണ വാര്‍ത്ത അറിയിച്ചത്‌. സിംഗപ്പൂരില്‍ മലയാളം ചാനലുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഏഷ്യാനെറ്റിന്റെ റ്റെക്നികല്‍ ഓപറേഷന്‍സ്‌ അന്നു സിംഗപ്പൂരിലായിരുന്നു. മൊബയിലുകള്‍ പ്രചാരത്തിലാവുന്നതേയുള്ളു. പേജറുകള്‍ സാര്‍വത്രികം. അതുക്കൊണ്ടു മൂന്നു നാലു തവണ ശ്രമിച്ചതിനു ശേഷമാണു ആസ്റ്റ്രേലിയയിലുള്ള അദ്ധേഹത്തിനു ഗന്ധര്‍വനോട്‌ സംസാരിക്കാനായത്‌. മൂന്നു തവണ കൂടി വിളിച്ചു . ഒന്നുമാത്രം പറയാന്‍ . വിഷമിക്കരുത്‌.

നാട്ടുകാര്‍നാണെങ്കിലും നാട്ടിക എസ്സെന്‍ കോളേജില്‍ വെച്ചാണ്‍ കൊച്ചുബാവയ്യുമായി സുദ്രുടമായ ഒരു സൗഹ്രുതത്തിലാവുന്നത്‌. കശുമാവിന്‍ തോപ്പും, ഇയ്യാനി അമ്പലവും, കഞ്ചാവും, ദാര്‍ശനിക പ്രശ്നങ്ങളും, പ്രനയിനികളും, പ്രണയലേഖനങ്ങളും, കുടുംബ പ്രശ്നനങ്ങളും എല്ലാം പറയുവനാകുന്ന ഒരു സുഹ്രുത്തിനെ എന്നില്‍ കണ്ടു ബാവ. ലോകത്തിനെകുറിച്ചു , കപടതകളെ കുറിച്ചു ഗന്ധര്‍വന്റെ ആദ്യപാഠവും പോസ്റ്റ്‌ ഗ്രാഡുാഷനും ബാവയില്‍ നിന്നു തന്നെ.


അക്കാലത്ത്‌ മാത്രുഭൂമി ബാലപംക്തിയില്‍ കുഞ്ഞുണ്ണിമാഷുടെ നിര്‍ബന്ധത്തിനു വഴങ്ങി ധാരാളം എഴുതുമായിരുന്നു. മാത്രുഭൂമി സ്കൂള്‍ കോളേജ്‌ വിദ്യാര്‍ത്തികള്‍ക്കായി നടത്തിയിരുന്ന മല്‍സരങ്ങളില്‍ ഒരിക്കല്‍ ഏകാംഗത്തിനും, പിന്നീട്‌ ചെറുകഥക്കും സമ്മാനം നേടിയിരുന്നു. പ്രീഡിഗ്രി കഴിയുന്നതിനിടയില്‍ കലാകൗമുദിയുടേയും , മാത്രുഭൂമിയുടേയും, കുംകുമത്തിന്റേയും മുഖ്യധാരയിലെ പതിവു എഴുത്തുകാരില്‍ ഒരാളായി ഉയരാനും ബാവക്കു കഴിഞ്ഞു.

എന്നാല്‍ ജന്മ നാട്ടില്‍ ബാവ പോപുലറാകുന്നത്‌ റേഡിയൊ നാടകങ്ങള്‍ വഴിയാണ്‍. അക്കാലത്ത്ഗ്രാമങ്ങളുടെ ഏറ്റവും പ്രിയംകരമായ വിനോദം റേഡിയൊ പ്രോഗ്രാംസ്‌ ശ്രവിക്കലായിരുന്നു. സ്വന്തം ജീവിത മുഹുര്‍ത്തങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഇരുട്ട്‌, ബെലൂണ്‍ തുടങ്ങിയ നാടകങ്ങളിലൂടെ കുടുംബത്തിലേയും നാട്ടിലേയും ചിലര്‍ക്ക്‌ നീരസമുണ്ടാകാന്‍ ഇടയായി. എന്തായാലും പ്രശസ്ഥി കുത്തനെ ഉയരുകയായിരുന്നു.


ബസ്സിലെ കോളേജിലേക്കുള്ള യാത്രയില്‍ നീരസം ഭാവിച്ച ലിസയുടെ വരച്ചു വരച്ചു വഷളായ മുഖത്തെക്കുറിച്ചെഴുതി അവളൂടെ സഹോദരന്മാര്‍ മര്‍ദ്ദിക്കുവാന്‍ എത്തിയതും ,മൗലവിയും, ഇട്ടൂപ്പും കഥാപാത്രമായപ്പോള്‍, അങ്ങാടി വിലക്കും, പള്ളിവിലക്കുമായത്‌ ബാവയുടെ ക്ഥകള്‍ക്കുള്ള അന്നത്തെ പുരസ്കാരങ്ങള്‍.

എന്തിലും കൂടെ നില്‍ക്കാനുള്ള ഗന്ധര്‍വന്റെ വിപതിധൈര്യം സൗഹ്രുദത്തെ കൂടുതല്‍ ഗ്വഹരമാക്കി.


ഓരോ നാടകത്തിന്റേയും, കഥകളുടേയും പ്രതിഫലം ലഭിക്കുമ്പോള്‍ തുടങ്ങുന്ന എറണാകുളം യാത്രകള്‍. മറ്റൊരാത്മ സുഹ്രുത്തായ കുമാരനെ കാണാന്‍. പിന്നെ കലയിലെ സാഹിത്യ സമ്മേളനം. അക്കലത്ത്‌ അവിടെ വി എം ജി പണിക്കര്‍, ജോര്‍ജ്‌ ജോസഫ്‌, തോമസ്‌ ജോസഫ്‌, ടി എം എബ്രഹാം, കെ എസ്‌ നമ്പൂതിരി. പി എഫ്‌ മാത്യൂസ്‌, ചുള്ളിക്കാട്‌, നടന്‍ മുരളി, വി രാജക്രിഷ്ണന്‍, കലാധരന്‍ അങ്ങിനെ ഒട്ടനവധി പേര്‍ ഉണ്ടാകുമായിരുന്നു .


കലയിലെ സാഹിത്യസമ്മേളനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും ഒടുവില്‍ നഗര്‍കാഴ്ച്ചകളിലേക്കു ഊളിയിടുന്നു. ചെറിയ തോതിലെ മദ്യപാനത്തിനു ശേഷം രാവേറെ ചെല്ലുമ്പോള്‍ കുമാരന്റെ മുറിയിലേക്കു കയറിച്ചെല്ലുന്നു. പിന്നെ ബാവ നിശ്ശബ്ദനായിരിക്കും. കാരണം മദ്യപിച്ചതു ഗാന്ധിയനായ കുമാരനറിയരുത്‌. പലവട്ടം ആവര്‍ത്തിച്ചതാണി യാത്രകള്‍. ഇതിനിടയില്‍ കുമാരന്റെ പ്രണയവും കൊച്ചു ബാവയുടെ..... അതു കുത്തുകളില്‍ തന്നെ നില്‍ക്കട്ടെ.

ഗന്ധര്‍വനെ വീട്ടിലെ പരിതസ്ഥിതി ഉത്തരായനത്തിലേക്കുന്തി വിട്ടു. 2 വര്‍ഷത്തെ ദേശാടനം കഴിഞ്ഞ്‌ ഗന്ധര്‍വന്‍ വന്ന സമയത്ത്‌ എഴുതിയ തിരക്കഥയാണ്‍ ബെലൂണിന്റേത്‌. നാന അവാര്‍ഡ്‌ നേടിയ ഈ തിരക്കഥ നാനക്കാര്‍ തന്നെ സിനിമയാക്കി. മൂകേഷ്‌ നായകനും മമ്മുട്ടി ഉപനായകനുമായിരുന്നു ഈ പടത്തില്‍. കൊട്ടാരക്കരയുടെ മകള്‍ ശോഭയായിരുന്നു നായിക. ശക്തമായ തിര്‍ക്കഥയാണെങ്കിലും അതുപോളിയുമെന്നു ബാവ മന്‍സ്സിലാക്കിയിരുന്നു.
കാരണം നാനക്കാര്‍ ബാലചന്ദ്രമേനോനെ മാറ്റി പകരം രെവിഗുപ്തന്‍ എന്ന പുതിയ സംവിധായകനെയാണേര്‍പ്പെടുത്തിയത്‌. അയാളുടെ കഴിവില്‍ സംശയാലുവായിരുന്നു ബാവ. വിചാരിച്ചതുപോലെ പടം പൊട്ടി.


പിന്നീട്‌ ബാവയും ഗന്ധര്‍വനും പ്രവാസ ജീവിതം തുടങ്ങി. ഗള്‍ഫിലെ ബിസിനസ്സുകാരനായ സഹൊദരന്റെ കൂടെച്ചേര്‍ന്നു ബാവ. ഈ പ്രവാസ ജീവിതത്തിനിടക്കാണ്‍ പെരുംകളിയാട്ടം, ഒന്നങ്ങനെ ഒന്നിങ്ങനെ, കുറ്റിപ്പുറത്തെ കുഴലൂത്തുകാരന്‍, വ്രുദ്ധ സദനം തുടങ്ങി ഒരു പാടു പുസ്തകങ്ങള്‍ എഴുതിയത്‌. യു കെ കുമാരനോടും സാഹിത്യത്തോടും ഉള്ള അടുപ്പം പ്രവാസജീവിതമവസാനിപ്പിച്ച്‌ മുഴുനീള സാഹിത്യകാരനാകാന്‍, കോഴിക്കോട്ടെ ചെലവൂരില്‍ വീടു വാങ്ങി താമസമാക്കി. ബേവിഞ്ച അബ്ദുള്ള തുടങ്ങിയ ഗള്‍ഫ്‌ വോയ്സിന്റെ പത്രാധിപര്‍കൂടി ആയപ്പോള്‍ സന്തോഷപൂര്‍ണവും തിരക്കുപിടിച്ചതുമായ

പിന്നെ ബാവയെ കാണുന്നത്‌, ഗന്ധര്‍വ സഹോദരിയുടെ വിവാഹവേദിയിലാണ്‍. ചെലവൂരിലെ വീട്ടില്‍ ചെല്ലാത്തതിനും അവന്റെ ആതിഥേയമര്യാദകള്‍ സ്വീകരിക്കാത്തതിനും അറിയാവുന്ന തെറി മുഴുവന്‍ ചുരുങ്ങിയനേരം കോണ്ട്‌ പറഞ്ഞു യാത്രപറഞ്ഞു. പോകുമ്പോള്‍ അറമ്പറ്റിയതുപോലെ ഇതുകൂടി പറഞ്ഞു " ഇപ്രാവശ്യം നീ വന്നില്ലെങ്കില്‍ ഒരു വരവിലും നിനക്കെന്നെ കാണനാകില്ല ". സ്വയം മരണത്തെ അറിഞ്ഞ പ്രവാചക തുല്യമുള്ള വാക്കുകളായിരുന്നു അത്‌. ഗന്ധര്‍വന്‍ പതിവ്‌ പൊലെ ആരേയും കാണാതേയും ആരോടും യാത്രപറയാതേയും തിരികെ സിംഗപ്പൂരിലേക്കു പോയി.

ആ ഡിസംബറില്‍................

എം മുകുന്ദന്‍ ബാവയുടെ വേര്‍പാടില്‍ മനം നൊന്തു പറഞ്ഞതിതാണ്‍ " എന്തിന്‍ നീ ഞങ്ങള്‍ക്കു മുമ്പേ പോയി . നീയില്ലാത്ത വിരസ ജീവിതം ഞങ്ങള്‍ക്കു വേണ്ട".

സാഹിത്യത്തിനു വേണ്ടീ ഒരു ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു ബാവ. പ്രശസ്തിയുടെ മുകളിലെത്തിയതും തിരിച്ചു വിളിച്ചു ഈ കാട്ടൂര്‍ സുല്‍ത്താനെ. ഏറ്റവും വായീക്കപ്പെട്ടിരുന്ന ഈ യുവാവു പൊടുന്നനെ വിസ്മ്രുതനാകുന്നതും ഗന്ധര്‍വനെ വേദനിപ്പിക്കുന്ന ദയനീയാനുഭവം. അടുത്ത സുഹ്രുത്തുക്കള്‍ക്കും ബാവസ്മ്രണ അവരുടെ പ്രശസ്തിക്കുതകുമോ എന്ന് ചിന്തയിലേക്കധപ്പതിക്കുന്നതും കലികാല വൈചിത്ര്യം

posted by സ്വാര്‍ത്ഥന്‍ at 8:41 PM 0 comments

Gurukulam | ഗുരുകുലം - നൂറടിക്കുമ്പോള്‍…

URL:http://malayalam.usvishakh.net/blog/archives/151Published: 7/18/2006 7:43 AM
 Author: ഉമേഷ് | Umesh

ഇതു് ഗുരുകുലത്തിലെ നൂറ്റൊന്നാമത്തെ പോസ്റ്റാണു്.

2006 ഫെബ്രുവരിയിലാണു “ഗുരുകുലം” തുടങ്ങിയതു്. പ്രധാനമായും വ്യാകരണലേഖനങ്ങള്‍ അടങ്ങിയ ഉമേഷിന്റെ മലയാളം ബ്ലോഗ്‌, ശരിയും തെറ്റും, പരിഭാഷകള്‍ അടങ്ങിയ ഉമേഷിന്റെ പരിഭാഷകള്‍ എന്നീ ബ്ലോഗ്സ്പോട്ട്‌ ബ്ലോഗുകളിലെയും, ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ്‌ ബ്ലോഗിലെയും 48 പോസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു് സ്വന്തമായി ഒരു സര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വേര്‍ഡ്പ്രെസ്സ്‌ ബ്ലോഗില്‍.

ഒരു വര്‍ഷത്തില്‍ 48 പോസ്റ്റുകള്‍. അതു കഴിഞ്ഞു് അഞ്ചു മാസത്തിനുള്ളില്‍ 52 പോസ്റ്റുകള്‍!

2004 അവസാനത്തില്‍ ഞാനും രാജേഷ്‌ വര്‍മ്മയും കൂടി തുടങ്ങിവെച്ച അക്ഷരശ്ലോകഗ്രൂപ്പില്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതു നന്നായിരിക്കും എന്നു് Kerala blog roll നടത്തുന്ന മനോജ്‌ പറഞ്ഞതനുസരിച്ചാണു് ഞാന്‍ ആദ്യമായി ബ്ലോഗിംഗ്‌ തുടങ്ങിയതു് - 2005 ജനുവരി 17-നു് aksharaslokam.blogspot.com-ല്‍. അന്നു് ബൂലോഗത്തില്‍ പുലികള്‍ ഇറങ്ങിത്തുടങ്ങിയിട്ടില്ല. പെരിങ്ങോടനും സിബുവും ഏവൂരാനും സൂവും വിശ്വവുമുണ്ടു്. റീഡിഫില്‍ രേഷ്മയും എം. എസ്. എന്‍-ല്‍ കെവിനും. പിന്നെ രാത്രിഞ്ചരന്‍, ക്ഷുരകന്‍ എന്നിങ്ങനെ ഇപ്പോള്‍ അന്യം നിന്നു പോയ ചില സ്പിഷീസുകളും.

രണ്ടു ദിവസങ്ങള്‍ കൊണ്ടു കുറേ ശ്ലോകങ്ങളിട്ടപ്പോള്‍, സ്വന്തമായി എന്തെങ്കിലും എഴുതണമെന്നു തോന്നി. സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റിയുള്ള ഒരു സര്‍ക്കാസ്റ്റിക്‌ പോസ്റ്റിലാണു തുടക്കം. പിന്നെ വ്യാകരണലേഖനങ്ങള്‍ കുറേ എഴുതി. അതധികവും തെറ്റു ചൂണ്ടിക്കാണിക്കുന്നവയായതുകൊണ്ടു് ശരിയും തെറ്റും (rightnwrong.blogspot.com)എന്ന പുതിയ ബ്ലോഗ്‌ തുടങ്ങി. പഴയ കുറേ പരിഭാഷകളെടുത്തു് ഉമേഷിന്റെ പരിഭാഷകള്‍ (umeshtranslations.blogspot.com) എന്ന ബ്ലോഗില്‍ ഇട്ടു.

മുകളില്‍ പരാമര്‍ശിച്ച സാധനങ്ങള്‍ ഇട്ടുകഴിഞ്ഞു ഞാന്‍ പോലും വായിച്ചിട്ടില്ല. പ്രത്യേകിച്ചു് ആ പരിഭാഷകള്‍. ബ്ലോഗറിനും വേര്‍ഡ്പ്രെസ്സിനും ഭാരമായി അവ ഇങ്ങനെ കിടക്കുന്നു.

ബൂലോഗത്തിലെ മിക്ക ആളുകളുടെയും പ്രചോദനം പെരിങ്ങോടനാണെന്നു കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഫെര്‍മയുടെ അവസാനത്തെ തിയൊറം എന്ന പോസ്റ്റില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ്‌.കോം ബ്ലോഗ്‌ തുടങ്ങി. അതില്‍ ഗണിതം എഴുതാന്‍ വഴിയൊന്നും കാണാഞ്ഞപ്പോഴാണു സ്വന്തമായി ഒരു സര്‍വറില്‍ വന്‍സെറ്റപ്പുമായി ഒരു ബ്ലോഗു തുടങ്ങണമെന്നു തോന്നിയതു്. മുകളില്‍പ്പറഞ്ഞ ബ്ലോഗുകളില്‍ നിന്നു കുറേ പോസ്റ്റുകള്‍ തപ്പിയെടുത്തു അതങ്ങു തുടങ്ങി. പിന്നീടൊന്നും ഓര്‍മ്മയില്ല :-)

ഭാരതീയഗണിതം അതേ പേരില്‍ ഒരു കാറ്റഗറിയായി ഇവിടെ.

പല ബ്ലോഗുകളിലായിക്കിടന്ന പോസ്റ്റുകള്‍ ഇപ്പോള്‍ ഒരു ബ്ലോഗില്‍ പല കാറ്റഗറിയായിക്കിടക്കുന്നു. പഴയ വീഞ്ഞു്, പുതിയ കുപ്പി. കയ്പ്പും ചവര്‍പ്പും ഇത്തിരി കൂടിയോ എന്നു സംശയം!

സ്വന്തമായി എഴുതിയ ചില ശ്ലോകങ്ങളും പ്രസിദ്ധീകരിച്ചു. പരിഭാഷകളുടെ ഗതി തന്നെ അവയ്ക്കും!

പെരിങ്ങോടന്‍ പിന്നെയും വിട്ടില്ല. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണു് ഒരു ഓഡിയോ ബ്ലോഗ്‌ തുടങ്ങിയതു്. അതില്‍ കവിതകള്‍ ചൊല്ലിയതു ബൂലോഗചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു. അതിനിടയില്‍ എന്റെ മകന്‍ വിശാഖ്‌ ഉണ്ടായിരുന്നതുകൊണ്ടു തത്ക്കാലം രക്ഷപ്പേട്ടെന്നു പറയാം. പെരിങ്ങോടന്റെ തന്നെ അപേക്ഷപ്രകാരം തുടങ്ങിയ ഛന്ദശ്ശാസ്ത്രം ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയുമില്ല എന്ന പരുവത്തില്‍ നില്‍ക്കുന്നു.

അല്‍പം സമയം വീണുകിട്ടുമ്പോള്‍ എന്തെങ്കിലുമെഴുതാന്‍ കയ്യില്‍ കോപ്പില്ലെന്നുള്ള സത്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. എഴുതുന്നതെല്ലാം കുറേ തയ്യാറെടുപ്പാവശ്യമായ കാര്യങ്ങളായിരുന്നു. അതിനു വേണ്ടി തുടങ്ങിയതാണു സുഭാഷിതം. ഒരു പോസ്റ്റിനും പതിനഞ്ചു മിനിട്ടില്‍ കൂടുതല്‍ ചെലവാക്കിയിട്ടില്ല. എങ്കിലും അതാണു് ഏറ്റവും വിജയിച്ചതു്. ഉത്തമഭാര്യാലക്ഷണത്തെപ്പറ്റിയുള്ള പോസ്റ്റ്‌ കമന്റുകളില്‍ ഹാഫ് സെഞ്ച്വറിയടിക്കുകയും നാലുപേരെ - എല്‍. ജി., വഴിപോക്കന്‍, സന്തോഷ്‌, രാജേഷ്‌ എന്നിവരെ - ശ്ലോകങ്ങളെഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നു പറഞ്ഞാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ.

ഏറ്റവുമവസാനം ജ്യോതിഷത്തിലാണു് അഭ്യാസം. ഇപ്പോഴാണു മനുഷ്യര്‍ ഞാനെഴുതുന്നതു വായിക്കാന്‍ തുടങ്ങിയതു് എന്നു തോന്നുന്നു. (അതോ വക്കാരിയുടെ കമന്റുകള്‍ വായിക്കാനാണോ അവിടെ ഒരു ആള്‍ക്കൂട്ടം?). ആദ്യമായി (മിക്കവാറും അവസാനമായും) എന്റെ ഒരു പോസ്റ്റിനു നൂറു കമന്റുകളും കിട്ടി. അതോടുകൂടി ഞാന്‍ കുട്ട്യേടത്തിയുടെ ശിഷ്യനായി.

ശിഷ്ടമുള്ള സമയം കമന്റുകളിട്ടും ഓഫ്‌ടോപ്പിക്കടിച്ചും ഇങ്ങനെ കഴിച്ചുകൂട്ടുന്നു.

ഗുരുകുലത്തിലെ പോസ്റ്റുകള്‍ കാറ്റഗറി തിരിച്ചു് ഇവിടെ.

ഇത്തരം ബോറന്‍ പോസ്റ്റുകള്‍ നൂറെണ്ണമായെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നെ സഹിക്കുന്ന എല്ലാവര്‍ക്കും നന്ദി. ഇവിടെ വരെ എഴുതാന്‍ പ്രേരിപ്പിച്ച പെരിങ്ങോടനും വിശ്വത്തിനും സിബുവിനും പ്രത്യേകം നന്ദി.

posted by സ്വാര്‍ത്ഥന്‍ at 8:11 PM 0 comments

മണ്ടത്തരങ്ങള്‍ - എ.ടി.എം മെഷീനും ഞാനും

URL:http://mandatharangal.blogspot.com/2006/07/blog-post_26.htmlPublished: 7/26/2006 6:59 PM
 Author: ശ്രീജിത്ത്‌ കെ
ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങിയത് പതിവില്ലാത്ത സന്തോഷത്തോടെ ആയിരുന്നു.

ആദ്യമായി ഒരു ജോലി, പറഞ്ഞ സമയത്ത്, പറഞ്ഞ രീതിയില്‍ ചെയ്ത് കൊടുത്തതിന്റെ സന്തോഷം. ഞാന്‍ ചെയ്ത ഒരു പ്രോഗ്രാം ആദ്യമായി മുഴുവനും ഒരു തെറ്റുമില്ലാതെ ഓടി കണ്ട നിര്‍വൃതി വേറെ. കഴിഞ്ഞു എന്ന് ഞാന്‍ പറഞ്ഞത് കേട്ട് മാനേജറുടെ മുഖത്ത് കണ്ട സന്തോഷം, ആ ആശ്വാസം, ഹൊ. അത് ഞാന്‍ എങ്ങിനെ മറക്കും. ഇന്നലത്തെ എന്റെ ജീവിതം ധന്യമായി അങ്ങിനെ.

ആ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ടും പാടി, എന്തൊക്കെയോ പകല്‍ക്കിനാവുകളും ഒക്കെ കണ്ടായിരുന്നു ഞാന്‍ വീട്ടിലേക്ക് വൈകുന്നേരം യാത്രയായത്. മനസ്സെവിടെയോ, കാലെവിടെയോ എന്ന രീതിയില്‍ അങ്ങിനെ നടക്കുമ്പോഴായിരുന്നു വഴിയില്‍ ഞാന്‍ എന്റെ ബാങ്കിന്റെ എ.ടി.എം കാണുന്നത്.

പതിവില്ലാതെ അവിടെ ഒഴിഞ്ഞ് കിടന്നിരുന്നു. സാധാരണ നല്ല ക്യൂ ഉണ്ടാകാറുള്ള സ്ഥലമാണ്. അതു കൊണ്ട് വല്ലപ്പോഴും മാത്രമേ കാശെടുക്കാന്‍ അവിടെ പോകാറുണ്ടായിരുന്നുള്ളൂ. പോകുമ്പോള്‍ എടുക്കാവുന്നത്രയും എടുത്തു വയ്ക്കുകയും ചെയ്യും. അതിനാല്‍ കാശെടുക്കാനുള്ള ബട്ടനല്ലാതെ വേറെ ഒന്നും അവിടെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. മെഷീനിന്റെ പ്രവര്‍ത്തനരീതി ഒന്ന് മുഴുവനും കണ്ട് മനസ്സിലാക്കാന്‍ ഇത് തന്നെ തക്കം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് കയറി.

നേരത്തേ പാടിക്കൊണ്ടിരുന്ന മൂളിപ്പാട്ട് അപ്പോഴും ഞാന്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. മൈക്കിള്‍ ജാക്സനെക്കണക്കെ ഇടയ്ക്ക് കയ്യും കാലും ഊരി തെറിച്ച് പോകുന്ന പോലെ ചില നൃത്തച്ചുവടുകളും കാണിച്ച് കൊണ്ടാണ് ആ എ.ടി.എം ഇല്‍ ഞാന്‍ നില്‍ക്കുന്നുണ്ടായിരുന്നത്. അവിടെ ഉണ്ടായിരുന്ന ക്യാമറയില്‍ എല്ലാം പതിഞ്ഞ് കാണണം. അത് കണ്ട് എനിക്ക് ആരാധകര്‍ ഉണ്ടായിക്കാണുമോ എന്തോ.

മെഷീനിനകത്ത് ഞാന്‍ എന്റെ കാര്‍ഡ് ഇട്ടു. മെനു തെളിഞ്ഞ് വന്നു. പതിവില്ലാത്ത ഒരു മാറ്റം. സ്കീനില്‍ എഴുതിയിരിക്കുന്നതു ഞാന്‍ ഇതു വരെ കാണാത്ത എന്തൊക്കെയോ. കാശെടുക്കാനുള്ള ഓപ്ഷന്‍ മാത്രം അതു പോലെ. ഫോര്‍മാറ്റ് ചെയ്തു കാണും, എന്റെ കമ്പ്യൂട്ടര്‍ മനസ്സ് ചിന്തിച്ചു. പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തതായിരിക്കാം, അല്ലെങ്കില്‍ പുതിയ സോഫ്റ്റ്വെയര്‍. ഇല്ലെങ്കില്‍ പാച്ച് ഇറങ്ങിയതാവാനും സാധ്യത ഉണ്ട്. എന്തായാലും വന്ന ദിവസം കൊള്ളാം. ഇതൊക്കെ സൌകര്യമായി കാണാന്‍ പറ്റിയല്ലോ.

ബ്ലോഗില്‍ പോയി വായിച്ച്, കമന്റിട്ട്, പിന്നെ തനിമലയാളത്തില്‍പ്പോയി അടുത്ത ബ്ലോഗില്‍ പോയി കമന്റിട്ട് എന്ന പ്രക്രിയ പോലെ ഓരോ മെനുവിലുമായി ഞാന്‍ കയറിയിറങ്ങി. പുതുതായി പലതും കണ്ടു. എന്തെല്ലാം ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നു. ചിലതെങ്കിലും അറിയണ്ടേ?

അഞ്ച് പത്ത് മിനുട്ട് ആയപ്പോഴേക്കും ബോറടിച്ചു തുടങ്ങി. ഇനി മതിയാക്കാം എന്നായി. എന്തായാലും വന്നതല്ലേ ഒരു 100 രൂപ എടുത്തേക്കാം എന്നും തീരുമാനിക്കപ്പെട്ടു.

എത്ര വേണം എന്ന ചോദ്യത്തിന് 100 എന്ന് പറഞ്ഞ് കഴിഞ്ഞപ്പോഴാണ്, എന്റെ പിന്‍ നമ്പര്‍ മെഷീന്‍ ചോദിച്ചത്. ഞാന്‍ പിന്‍ നമ്പര്‍ അവിടെ അമര്‍ത്തി. പിന്‍ തെറ്റാണെന്ന അറിയിപ്പ് വന്നു. നമ്പര്‍ ഞെക്കിയപ്പോള്‍ ഉന്നം തെറ്റിയതായിരിക്കും എന്ന് കരുതി ഒന്നും കൂടെ നമ്പര്‍ അമര്‍ത്തി. വിണ്ടും വന്നു അറിയിപ്പ്, നമ്പര്‍ തെറ്റാണെന്ന്. അപ്പോള്‍ ഉന്നം തെറ്റുന്നതല്ല, നമ്പര്‍ ആണ് തെറ്റുന്നത്.

എന്റെ സഹമുറിയനെ നല്ല വിശ്വാസമായതിനാല്‍ എന്റെ പിന്‍ നമ്പര്‍ ഞാന്‍ എവിടേയും എഴുതി വച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മനസ്സില്‍ മാത്രമേ ഉള്ളൂ. എന്റെ ഓര്‍മ്മ, ബുദ്ധിയുടെ അത്ര നല്ല പ്രവര്‍ത്തനശേഷി ഉള്ള ഒന്നല്ലാത്തത് കാരണം സംശയമായി. ഒന്നോ രണ്ടോ അക്കങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

നടുക്കുള്ള സംഖ്യകള്‍ തിരിച്ചിട്ട് ഒന്നും കൂടെ ശ്രമിച്ച് നോക്കി. രക്ഷയില്ല. അവസാനത്തേയും ആദ്യത്തേയും തിരിച്ചിട്ട് നോക്കി. കിം ഫല.

ഇനി എന്റെ മനസ്സ് ആദ്യം പറഞ്ഞ സംഖ്യ തന്നെ ഒന്നും കൂടെ ശ്രദ്ധിച്ച് ഇട്ടു നോക്കാം എന്ന് കരുതി. കമന്റ് വേരിഫിക്കേഷന്‍, ഓരോ അക്ഷരവും രണ്ടാമതും നോക്കി ഉറപ്പാക്കി മാത്രം ടൈപ്പ് ചെയ്യുന്ന പോലെ പതുക്കെ പതുക്കെ പിന്‍ നമ്പര്‍ കുത്തി. ഇത്തവണ പിന്‍ തെറ്റി എന്ന അറിയിപ്പ് വന്നില്ല.

പകരം വന്നത്, “ഇത്രയും ശ്രമിച്ചാല്‍ മതി. ഇനി ഈ കാര്‍ഡ് വേണമെന്നുണ്ടെങ്കില്‍ ബാങ്കില്‍ വന്ന് വാങ്ങണം” എന്ന അറിയിപ്പായിരുന്നു.

അതെന്താ ‍‍അങ്ങിനെ സംഭവിച്ചത് എന്ന സംശയമായി. ഇത് പതിവില്ലാത്തതാണല്ലോ. പോക്കറ്റില്‍ നിന്ന് പര്‍സ് എടുത്ത് നോക്കി. ഞാന്‍ ഞെട്ടി. ഡെബിറ്റ് കാര്‍ഡ് അതില്‍ തന്നെ കിടക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ ഇത്രയും നേരം അതിന്റെ അകത്തിട്ട് കളിച്ചത്? പര്‍സില്‍ തന്നെ വീണ്ടും തപ്പി. വിസിറ്റിങ്ങ് കാര്‍ഡും പര്‍സില്‍ തന്നെ ഉണ്ട്. എന്റെ ലൈസന്‍സും. പിന്നെ മെഷീന്‍ വിഴുങ്ങിയതെന്ത്?

കൂടുതല്‍ അന്വേഷണത്തില്‍ ഒരു കാര്യം വെളിവായി. എന്റെ ക്രെഡിറ്റ് കാര്‍ഡ് കാണുന്നില്ല. അപ്പോള്‍ അവന്‍ തന്നെ വില്ലന്‍. അത് പോയി. അങ്ങോട്ട് കേറിയ നേരത്തെ ശപിച്ച് കൊണ്ട് വേഗം ഫോണ്‍ എടുത്ത് കസ്റ്റമര്‍ സെര്‍വീസിന്റെ വിളിച്ച് കാര്‍ഡ് നഷ്ടപ്പെട്ട കാര്യം അറിയിച്ചു. “അത്രേയുള്ളോ, ബാങ്കിന്റെ മെയില്‍ ഓഫീസില്‍ നിന്ന് രണ്ട് ദിവസം കഴിഞ്ഞ് വന്ന് വാങ്ങിക്കോളൂ, ശുഭദിനം” എന്ന്‍ മറുപടി.

ആ ബ്രാഞ്ച് ആണെങ്കില്‍ എന്റെ വീട്ടില്‍ നിന്ന് വളരെയധികം ദൂരത്തിലും. ഇനി അത് വാങ്ങാ‍ന്‍ ഒരു അരദിവസമെങ്കിലും മെനക്കെടണം. സമയത്ത് ജോലി തീര്‍ത്തതിന്റേയും, ആദ്യമായി ഒരു അഭിനന്ദനം മാനേജറുടെ അടുത്ത് നിന്ന് കിട്ടിയതിന്റേയും സന്തോഷം അവിടെ നിന്നു. ഇനി മേലാല്‍ ഒരു പണിയും സമയത്ത് ചെയ്ത് തീര്‍ക്കില്ലെന്ന ഉഗ്രപ്രതിജ്ഞയുമെടുത്ത് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവനായിത്തീര്‍ന്ന ദുഃഖത്തില്‍ മൂളിപ്പാട്ടിനുപകരം ശോകഗാനം മൂളിക്കൊണ്ട് ഞാന്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു. എന്റെ ക്രെഡിറ്റ് കാര്‍ഡ് ഒന്ന് നിലവിളിക്കാന്‍ കൂടെ കഴിയാതെ, അനാഥമായി ആ മെഷിനിനകത്തും. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും തിരിച്ചറിയാന്‍ പാടില്ലാതെ വൃത്തികെട്ട മെഷീന്‍. അവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല, നോക്കിക്കോ

posted by സ്വാര്‍ത്ഥന്‍ at 8:06 PM 0 comments

ഉദയസൂര്യന്റെ നാട്ടില്‍ - കയ്യുറയും ഗവേഷണവും

URL:http://nilavathekozhi.blogspot.com/2006/07/blog-post_17.htmlPublished: 7/17/2006 5:33 PM
 Author: വക്കാരിമഷ്ടാ
കുട്ട്യേടത്തിക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ തുടങ്ങട്ടെ. കുട്ട്യേടത്തികാരണം ഒരു പോസ്റ്റിനുള്ള വകുപ്പും കൂടിയായി. ഗവേഷണത്തെപ്പറ്റിയുള്ള എന്റെ രണ്ടുമാസത്തെ ഗവേഷണഫലമായി രചിച്ച ആധികാരിക ലേഖനം വായിച്ചിരിക്കുമല്ലോ അല്ലേ. ഈ ഗവേഷണത്തില്‍, പ്രത്യേകിച്ചും ശാസ്ത്ര ഗവേഷണങ്ങളില്‍, ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വസ്തുവാകുന്ന കയ്യുറ. ഈ കയ്യുറ ശരിക്കും ഒരു രക്ഷകനാണ്. നമ്മളെ മാരകങ്ങളായ രാസവസ്തുക്കളില്‍ നിന്നും

posted by സ്വാര്‍ത്ഥന്‍ at 7:33 PM 0 comments

എന്റെ ലോകം - ജിപ്സി

URL:http://peringodan.wordpress.co...aa%e0%b5%8d%e0%b4%b8%e0%b4%bf/Published: 7/2/2006 10:01 AM
 Author: പെരിങ്ങോടന്‍

ഓ അശോക്, ഒന്നു നിര്‍ത്തൂ, ഇതു് ഇന്നു രാത്രികൊണ്ടു് അവസാനിക്കുവാന്‍ പോകുന്നതല്ല–
മറുപടിയായി അവനെന്തോ അവ്യക്തമായി മുരണ്ടു.
പിന്നെ ആക്സിലേറ്ററില്‍ കാലുകളമര്‍ത്തി നടപ്പാതകളില്‍ ടയറുരഞ്ഞേയ്ക്കാം എന്ന അകലത്തില്‍ ജിപ്സിയോടിച്ചു.
ഭഗവാനെ, മദ്യം തലയ്ക്കടിച്ചവരില്‍ ആരെങ്കിലും വഴിവക്കില്‍ വീണുകിടപ്പുണ്ടെങ്കില്‍–
അശോക്–
ഇരുട്ടിനെ കീറിമുറിച്ചു പായുന്ന പ്രകാശധാരയില്‍ ആരോ അനങ്ങുന്നതുപോലെ, അശോക് ഓടിച്ചിരുന്ന ജിപ്സി, ടയറുകള്‍ നിലത്തുരച്ചുകൊണ്ടു പാതവക്കില്‍ തൊട്ടുനിന്നു. ഇരുട്ടും രാത്രിയും ചേര്‍ന്നു കുടിയിറക്കിയ വെളിച്ചത്തിന്റെ അപ്രതീക്ഷിതമായ തിരിച്ചുവരവില്‍‍ വിരണ്ടെഴുന്നേറ്റ ഒരുത്തന്‍ കണ്‍‌വെട്ടത്തുനിന്നു് ഓടിമാറുന്നതു കാണാം.
ഒന്നു സംശയിച്ചു മറ്റൊരുവന്‍ കൂടി പിടഞ്ഞെഴുന്നേറ്റോടി.
ഉടുത്തിരിക്കുന്ന മഞ്ഞസാരി, തുടകള്‍ക്കൊപ്പം പൊക്കിപ്പിടിച്ചുകൊണ്ടു് ഒരു പെണ്ണു നടപ്പാതയിലെ അല്പമാത്രമായ ഏതോ മറവില്‍ നിന്നും എഴുന്നേറ്റുവരുന്നു. നിനച്ചിരിക്കാതെ വെളിച്ചത്തിലകപ്പെട്ടതിന്റെ ജാള്യതയോടെ‍ വാടിയ ചിരിയുമായി അവള്‍ ശങ്കിച്ചു നിന്നു.
അശോക് പുറത്തേയ്ക്കിറങ്ങേണ്ട താമസം, ഇരുട്ടിന്റെ ഓരം പറ്റി വെളിച്ചമില്ലാത്ത തെരുവുകളിലേതോ ഒന്നിലേയ്ക്കു് അവള്‍ ഓടുവാന്‍ തുടങ്ങിയിരുന്നു.
യൂ ബിച്ച്–
അശോകിന്റെ മുഖം അവള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും, എല്ലാ പോലീസുകാരുടെയും ചേഷ്ടകള്‍ അവള്‍ക്കു തിരിച്ചറിയാം. മന്ദന്‍ അശോക്.
അവന്‍ തിരികെ സ്റ്റീയറിങ് വീലിനു പുറകിലെത്തിയപ്പോള്‍ ഞാന്‍ മന്ത്രിച്ചു:
പാവം, അവള്‍ക്കു കാശുവാങ്ങുവാനുള്ള സാവകാശം കിട്ടിയില്ല–
അവസാനത്തെ പന്തിക്കാരന്‍, ഊണു മുഴുമിപ്പിക്കാതെ ഇറങ്ങിയോടി–
ഞാനുറക്കെ ചിരിച്ചു.
ഡാമ്‌ന്‍ യൂ, അശോക് നിന്ദിച്ചു.
ഞാന്‍ പിന്നെയും ചിരിച്ചു.
അവന്‍ തുടര്‍ന്നു പറഞ്ഞതു ജിപ്സിയുടെ ഇരമ്പലില്‍ കേള്‍ക്കാതെ പോയി.
പിന്നെയെന്തോ അന്നു രാത്രി, അഭിസാരികകളെ തെരുവില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതില്‍ അശോക്‌‍ ഉത്സുകത പ്രകടിപ്പിച്ചില്ല.

നെറ്റിലെ ഫയല്‍ഷെയറിങ് സംഘങ്ങളില്‍‍ നിന്നും നേടിയെടുത്ത ഒന്നൊരമിനുറ്റു് ദൈര്‍ഘ്യമുള്ള വീഡിയോക്ലിപ്പ് അടച്ചുവച്ചു്, ആത്മനിന്ദയോടെ ഞാനൊരു കഥയെഴുതുവാനിരുന്നു–

posted by സ്വാര്‍ത്ഥന്‍ at 7:16 PM 0 comments

സങ്കുചിതം - ഞാന്‍ ശബരിമലമുട്ടന്‍ -അവസാനഭാഗം

URL:http://sankuchitham.blogspot.com/2006/07/blog-post.htmlPublished: 7/14/2006 10:50 AM
 Author: സങ്കുചിത മനസ്കന്‍
ഒരു വലിയ ആട്ടിന്‍ കൂടാണ്‌ ഇയാളുടേത്‌. അതില്‍ എപ്പോഴും നാലോ അഞ്ചോ മുട്ടന്മാര്‍ ഉണ്ടാകും. എല്ലാവരും ഊഴം കാത്ത്‌ കിടക്കുന്നവര്‍. ചില രാത്രികളില്‍ ഞാന്‍ അവിടം സന്ദര്‍ശിക്കും. കൂടിന്റെ വാതില്‍ അയാള്‍ ഒരിക്കലും അടക്കാറില്ല. കാരണം അതിന്റെ കൊളുത്ത്‌ കാലപ്പഴക്കം കൊണ്ട്‌ ദ്രവിച്ച്‌ പോയിരുന്നു. അതിനാല്‍ എനിക്ക്‌ ആ പാവങ്ങളെ കൂട്ടിനുള്ളില്‍ കയറി കാണാന്‍ സാധിച്ചിരുന്നു.ഓരോ ആടിനേയും പ്രത്യേകം കയറില്‍

posted by സ്വാര്‍ത്ഥന്‍ at 6:55 PM 0 comments

അശ്വമേധം - ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത്

URL:http://ashwameedham.blogspot.com/2006/07/blog-post_23.htmlPublished: 7/23/2006 6:48 AM
 Author: Adithyan
ടൈറ്റില്‍ വായിച്ച് ആര്‍ക്കെങ്കിലും ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാവുന്നത്’ എന്ന പുസ്തകവുമായി ബന്ധമുള്ള എന്തോ ആണ് ഞാന്‍ പറയാന്‍ പോകുന്നതെന്ന് വല്ല ധാരണയും വന്നുപോയിട്ടുണ്ടെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണെന്നു വ്യക്തമാക്കിക്കൊള്ളുന്നു. അല്ല, എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ സാഹിത്യസംബന്ധമായി എഴുതും എന്ന് തെറ്റിദ്ധാരണ വരാന്‍ സാദ്ധ്യതയില്ല എന്നെനിക്കറിയാം. എന്നാലും പുതിയ വല്ല ആള്‍ക്കാര്‍ക്കും ധാരണകള്‍ ഒന്നും ഉണ്ടാവണ്ട എന്നു കരുതി പറഞ്ഞതാണ്. ദേ, പറഞ്ഞു തുടങ്ങിന്നതിനു മുന്നെ തന്നെ ഓഫ്‌ടോപ്പിക്കായി. (അപ്പോള്‍ മനസിലായല്ലോ, ഇങ്ങനെ ഒക്കെ തന്നെയാണ് ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത്).

ങ്ഹാ, അപ്പോള്‍ നമുക്ക് (അപ്പോള്‍ ദമനകന്‍ എന്ന് എഴുതാനും അതു വഴി വേറൊരു ഓഫ്‌ടോപ്പിക്ക് തുടങ്ങാനും നല്ല പ്രലോഭനം) ടോപ്പിക്കിലേയ്ക്കു വരാം, അതായത് ഓഫ്‌ടോപ്പിക്കിലെയ്ക്കു വരാം. എന്താണീ ഓഫ്‌ടോപ്പിക്ക്? ഓഫ്, ഓടോ എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഓഫ്‌ടോപ്പിക്കിന് ഒരു ക്രിത്യമായ നിര്‍വ്വചനം കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, ഓഫ് എവിടെയും ഉണ്ട്, എന്തിലും ഉണ്ട്. യൂണിവേഴ്സിന്റെ സ്പന്ദനം തന്നെ ഓഫിലാണെന്ന് വേണമെങ്കില്‍ ഫിലോസഫിക്കലായി പറയാം. ഓഫിന് ഒരു നിര്‍വചനം തേടിപ്പോയ ഞാന്‍ ചെന്നു നിന്നത് ദേവഗുരു പണ്ട് ബൂലൊക ക്ലബ് ഉല്‍ഘാടനം ചെയ്തു കൊണ്ട് ചെയ്ത ഈ പ്രസംഗത്തിലാണ്.

അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുക്കട്ടെ - “...ബൂലോഗര്‍ക്ക്‌ സോഷ്യലൈസ്‌ ചെയ്യാനൊരിടമില്ലാത്തതിനാല്‍ പലപ്പോഴും വേലിക്കല്‍ പെണ്ണുങ്ങള്‍ കൊച്ചുവര്‍ത്തമാനം പറയുന്നതുപോലെ പോസ്റ്റിങ്കല്‍ ഓഫ്‌ ടോപ്പിക്കായി വര്‍ത്തമാനം പറയേണ്ടിവരുന്നു.തല്‍ഫലമായി വിക്കിയെന്ന എന്‍സൈക്ലോപീഡിയയെക്കുറിച്ച്‌ അഞ്ചു ദിവസം തപസ്സിരുന്ന് മഞ്ജിത്ത്‌ എഴുതിന്ന പോസ്റ്റില്‍ ഒന്നാം കമന്റ്‌ ആയി ഞാന്‍ ജിക്കിയെന്ന പാട്ടുകാരിയെക്കുറിച്ചും രണ്ടാം കമന്റ്‌ ആയി നിങ്ങള്‍ മിക്കിയെന്ന എലിയെക്കുറിച്ചും മൂന്നാം കമന്റ്‌ ആയി വേറൊരാള്‍ ചക്കിയെന്ന തോലകവിയുടെ കാമുകിയെപ്പറ്റിയും പറയുന്നു.“

വിരോധാഭാസമെന്നേ പറയേണ്ടൂ, ബൂലൊകര്‍ക്ക് ഓഫ് ടോപ്പിക്ക് അടിച്ചു തെളിയാനായി തുടങ്ങിയ ക്ലബില്‍ ഓഫ് ടോപ്പിക്കുകള്‍ വിരളമായേ വരാറുള്ളു. എല്ലാവരും അളന്നു തൂക്കി കനപ്പെടുത്തിയ പോസ്റ്റുകളും വിഷയത്തില്‍ നിന്ന് അണുവിട മാറാതെയുള്ള കമന്റുകളുമായി ക്ലബ്ബിന് ഒരു പരിപാവനമായ ദേവാലയത്തിന്റെ ഭാവം നല്‍കി. അതെന്തൊക്കെയായാലും ഓഫ് അടിക്കാന്‍ മുട്ടിയവന് അതെവിടെയെങ്കിലും അടിച്ചല്ലേ പറ്റൂ, അങ്ങനെ ഓഫ് ടോപ്പിക്കുകള്‍ പഴയതിലും ശക്തിയായി അവിടവിടെ പോസ്റ്റുകളില്‍ കൂണു പോലെ വീണ്ടും കിളിര്‍ക്കാന്‍ തുടങ്ങി.

ഓഫ് ടോപ്പിക്കെന്ന പരമ്പരാഗത കലാരൂപത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുമ്പോള്‍ അതിലെ അഗ്രഗണ്യരായ ചിലരെക്കുറിച്ച് പറയാതിരിയ്ക്കാന്‍ വയ്യ. ഒരു പോസ്റ്റില്‍ തന്നെ നൂറിലധികം കമന്റുകള്‍ എഴുതിയ വക്കാരി സാര്‍ തന്നെയായിരിയ്ക്കും ഓഫ് ടോപ്പിക്കിന്റെ കുലപതി എന്ന പേരില്‍ അറിയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍. സന്ദര്‍ഭവശാല്‍ പറയട്ടെ വക്കാരി സാര്‍ സ്വെഞ്ചുറി അടിച്ച പോസ്റ്റ് ഓഫ് ടോപ്പിക്കിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്. ഇപ്പൊഴത്തെ കണക്കു വെച്ച് 846 കമന്റുകള്‍. മഹാഭാരതത്തില്‍ എല്ലാമുണ്ടെന്നു പറയപ്പെടുന്നതു പോലെ, ആ കമന്റ് കൂമ്പാരത്തില്‍ ‘അറിയേണ്ടതായ എല്ലാത്തിനെയും’ പറ്റി പരാമര്‍ശമുണ്ട്.

ഓഫ് ടോപ്പിക്ക് യൂണിയനെ വളരെയധികം ശക്തിപ്പെടുത്തിയ ഒരു സംഭവമായിരുന്നു ശ്രീ ശ്രീ ആനപ്പുറം ഉമേഷ് ഗുരുക്കള്‍ ഒരു മുഴുവന്‍ സമയം ഓഫ് തൊഴിലാളിയായത്. അതുവരെ കടിച്ചാല്‍ പൊട്ടാത്ത സംസ്‌കൃത ശ്ലോകങ്ങളും മനുഷ്യന്‍ കേട്ടിട്ടില്ലാത്ത വൃത്തങ്ങളുടെയും ലക്ഷണങ്ങളും ഒക്കെയായി തന്റെ പര്‍ണ്ണകുടീരത്തില്‍ അലസം പാര്‍ത്തിരുന്ന ഇലവന്തൂര്‍ ഗുരുക്കള്‍ അരയും തലയും മുറുക്കി ഓഫ് രംഗത്തേയ്ക്ക് കടന്നു വന്നത് ഓഫ് പ്രസ്ഥാനത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഈ ഒരു ഒറ്റ സംഭവത്തോടെ, ഒളിഞ്ഞും മറഞ്ഞും പോസ്റ്റുടമ കാണാതെ ഓടി വന്ന് ഒരു ഓഫിട്ടിട്ട് ഓടി മറഞ്ഞിരുന്ന ഓഫ് ബാലകരും ബാലികമാരും സധൈര്യം പകല്‍ വെളിച്ചത്തില്‍ കടന്നു വന്ന് ഓഫ് മാമാങ്കങ്ങള്‍ തന്നെ നടത്താന്‍ തുടങ്ങി. രസകരമായ വസ്തുത എന്തെന്നാല്‍ പലപ്പോഴും ഈ മാമാങ്കങ്ങള്‍ നടന്നത് ഗുരുവിന്റെ നെഞ്ചത്തു തന്നെയായിരുന്നു. ഗുരുകുലം ഓഫ് ടോപ്പിക്കുകളെക്കൊണ്ട് നിറഞ്ഞു തുളുമ്പി. “എന്നാലും എന്റെ മാളോരേ! എന്റെ ബ്ലോഗില്‍ കയറി നിങ്ങള്‍ മത്തിവില്പനയും തുടങ്ങിയല്ലോ! ആ ബിന്ദുവിന്റെയും എല്‍.ജി.യുടെയും ആദിത്യന്റെയുമൊക്കെ കൂട്ടുകെട്ടില്‍പ്പെട്ടു് കൊള്ളാവുന്ന ബ്ലോഗിലൊക്കെ ഓഫ്‌ടോപ്പിക്കടിച്ചു നടന്നപ്പോള്‍ വിചാരിക്കണമായിരുന്നു എനിക്കും ഒരിക്കല്‍ ഇതൊക്കെ വരുമെന്നു്.“ എന്ന് ഗുരു വിലപിയ്ക്കുന്നിടത്തു വരെയെത്തി കാര്യങ്ങള്‍.

ഓഫിന്റെ ചരിത്രത്തിലേയ്ക്ക് വീണ്ടും ഊളിയിട്ടു ചെന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് ശക്തമായ സ്ത്രീആധിപത്യമാ‍ണ്. എല്‍ജി, ബിന്ദു എന്നീ അഭിനവ ഉണ്ണിയാര്‍ച്ചകളാണ് ഇന്നീ പ്രസ്ഥാനത്തെ ഈ നിലയില്‍ എത്തിച്ചത്. പിന്നെ സൂ, കുട്ട്യേടത്തി തുടങ്ങിയവരുടെ സംഭാവനകളും വില കുറച്ചുകാ‍ണാനാവില്ല. ഒരിക്കല്‍ ഓഫ് എഴുതാനായി ഇട്ട ഒരു പോസ്റ്റില്‍ ബിന്ദു ഇട്ട കമന്റ് ഇവിടെ പ്രത്യേകം സ്മരണീയമാണ്. താന്‍ ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത കൂറും വിധേയത്വവും ബിന്ദുവിന്റെ ഈ വാക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാവും - “ഓഫ്ടോപിക്‌ എന്നെഴുതി വച്ചിരിക്കുന്നിടത്തു വന്നു ഓഫ്ടോപിക്കടിച്ചാല്‍ അതു ടോപിക്‌ ആയിപ്പോകും. അതിനെന്നെ കിട്ടില്ല“.

ഈ പ്രസ്ഥാനം വളര്‍ന്നു കൊണ്ടിരിയ്ക്കുകയാണ് സുഹൃത്തുക്കളേ, അപ്പോള്‍ വരൂ അര്‍മ്മാദിയ്ക്കൂ എന്ന പതിവു സന്ദേശവുമായി ഞാന്‍ നിര്‍ത്തുന്നു. ഓഫ് ടോപ്പിക്കിനെപ്പറ്റി എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ശനിയന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. കൂടുതല്‍ ഓഫുകള്‍ ഉണ്ടാവുന്ന ഒരു നല്ല നാളെയെ സ്വപ്നം കണ്ടു കൊണ്ട്. എല്ലാ കമന്റിനും ഒരു ഓഫ് ടോപ്പിക്ക് കമന്റ് എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

അല്‍പ്പം ഓടോ: ആര്‍ക്കെങ്കിലും അവരുടെ പോസ്റ്റില്‍ ഓഫ് ടോപ്പിക്ക് കമന്റുകള്‍ വരുന്നത് ഇഷ്ടമല്ലെങ്കില്‍ ഇവിടെ ഒരു കമന്റ് എഴുതി ആ കാര്യം സൂചിപ്പിയ്ക്കാന്‍ അപേക്ഷ. ഞങ്ങള്‍ താങ്കളുടെ ബ്ലോഗ് ഒഴിവാക്കുന്നതായിരിയ്ക്കും.

posted by സ്വാര്‍ത്ഥന്‍ at 6:43 PM 0 comments

ഭാഷ്യം - Disuse

URL:http://mallu-ungle.blogspot.com/2006/07/disuse.htmlPublished: 7/19/2006 11:49 PM
 Author: കൈപ്പള്ളി
  Posted by Picasa

posted by സ്വാര്‍ത്ഥന്‍ at 6:30 PM 0 comments

എന്റെ ലോകം - കാവേരി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

URL:http://peringodan.wordpress.co...%e0%b4%b0-%e0%b4%b8%e0%b5%8b%ePublished: 7/14/2006 7:08 PM
 Author: പെരിങ്ങോടന്‍

സി-ഡിറ്റിന്റെ കാവേരി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഈയടുത്തു റിലീസ് ചെയ്യുകയുണ്ടായി. ഓപ്പണ്‍ ഓഫീസ് അടിസ്ഥാനമാക്കിയുള്ള ഈ സോഫ്റ്റ്‌വെയര്‍ സ്യൂട്ടില്‍, മലയാളത്തിലേയ്ക്കു ലോക്കലൈസ് ചെയ്യപ്പെട്ട ഓഫീസ് സോഫ്റ്റ്‌വെയര്‍, മലയാളം ഭാഷാഉപകരണങ്ങള്‍, മലയാളം നിഘണ്ടു എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ കലണ്ടര്


മലയാളം നിഘണ്ടു

മലയാളം ഭരണനിഘണ്ടു

ഇന്ത്യന്‍ ഭാഷാന്തരം

മലയാളം സ്പെല്‍ ചെക്കിങ്

ലാംഗ്വേജ് ഉപകരണങ്ങള്‍

കാവേരി സോഫ്റ്റ്‌വെയര്‍ ഹോം

കേരളസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കുള്ള ഹൈപ്പര്‍ലിങ്കുകള്‍

posted by സ്വാര്‍ത്ഥന്‍ at 6:22 PM 0 comments

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം - പറിച്ചു നടല്‍

URL:http://jacobvo.blogspot.com/2006/07/blog-post_19.htmlPublished: 7/19/2006 4:27 PM
 Author: ജേക്കബ്‌
പെട്ടീം കിടക്കേം എടുത്തു നാടു വിട്ടോളാന്‍ ഉത്തരവു കിട്ടി...

വെള്ളിയാഴ്ചക്കാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പറഞ്ഞിരിക്കുന്നത്‌ .. ദുബായി വഴി പോകാം എന്നു വെച്ചപ്പൊ.. ദുബായി വരെ പോകാം പിന്നെ അവിടുന്നു ബോംബെക്ക്‌ പോകന്‍ ടിക്കറ്റ്‌ ഇല്ല !!!! എന്നു റ്റ്രാവല്‍ ഏജെന്റ്‌.. അപ്പൊ പിന്നെ കെനിയന്‍ എയര്‍വേസ്സിലാക്കി .. ദുബായീല്‍ വന്നു കുറേ പേരെ ഒക്കെ വിളിക്കാം എന്ന മോഹം അങ്ങിനെ വെള്ളത്തിലായി ;-(

ഇനി മുംബൈയില്‍ പോയാല്‍ ഇതു പോലെ ഇന്റര്‍നെറ്റ്‌ ഒന്നും ഉണ്ടാവില്ല!!! അപ്പൊ ബ്ലോഗ്‌ വായന അവതാളത്തിലാവും ;-( (ഒരു നെടുവീര്‍പ്പ്‌ )

അപ്പോ ശരി ..അല്ലല്ല.. അപ്പോള്‍ ദമനകന്‍ .. ;-) വീണ്ടും കാണും വരെ വണക്കം !! സലാം ബോംബെ

posted by സ്വാര്‍ത്ഥന്‍ at 5:13 PM 0 comments

അതുല്യ :: atulya - കൊച്ചി മീറ്റിന്റെ ഓര്‍മയ്ക്ക്‌..

URL:http://atulya.blogspot.com/2006/07/blog-post.htmlPublished: 7/10/2006 1:12 PM
 Author: അതുല്യ :: atulya


കൊച്ചി മീറ്റുകാരു പട്ട (മറ്റേ "പട്ട" അല്ലാ ട്ടോ) തിന്നു തീര്‍ത്തിനാല്‍, ഒരു കുല പഴം വാങ്ങി വക്കാരിയ്ക്കൈ ഞനിതാ ഇവിടെ വയ്കുന്നു...., വക്കാരിയേ ഇതു വരെ ആരും കണ്ടിട്ടില്ലെങ്കിലും പാപ്പാനേ പടത്തില്‍ കാണാം.


പതിയേ തിന്നണേ വക്കാരി, മുള്ളു കാണും ചിലപ്പോ....

posted by സ്വാര്‍ത്ഥന്‍ at 5:13 PM 0 comments

Durga here... - കര്‍ക്കിടകമെത്തി...

URL:http://durgahere.blogspot.com/2006/07/blog-post_17.htmlPublished: 7/17/2006 4:31 PM
 Author: Durga

ഇന്ന് കര്‍ക്കിടകം ഒന്ന്.പഞ്ഞം കടത്തലൊക്കെ നാമമാത്രമായെങ്കിലും വൃത്തിയാക്കലൊക്കെ രണ്ടു ദിവസം മുന്‍പേ തുടങ്ങി.
വെളുപ്പിന് കുളിച്ച്, രാമായണവായനയോടെ കള്ളക്കര്‍ക്കിടകത്തിനെ എതിരേറ്റു. അതിനു ശേഷം ഏതാണ്ട് അഞ്ചേമുക്കാലായപ്പോള്‍ ഇടവഴിയില്‍ വെളിച്ചം വീണുതുടങ്ങി..അമ്പലത്തിലേയ്ക്കിറങ്ങി.ഇരു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി.
വണ്ടിയില്‍ നിന്നു വീണു കിടപ്പിലായ മേല്‍ശാന്തി തിരിച്ചെത്തീരുന്നു. പതിവുഭക്തജനങ്ങളൊക്കെയുണ്ടായിരുന്നു-ഒന്നാം തിയതി ആയതിനാല്‍ കുറച്ച് തിരക്കുണ്ടായിരുന്നു.. നന്ത്യാര്‍വട്ടപ്പൂക്കളും ശംഖുപുഷ്പവും അമ്മായിയുടെ വീട്ടില്‍ നിറയെ ഉണ്ട്..ഒരിലക്കീറില്‍ കുറച്ച് പറിച്ചെടുത്ത് ശിവക്ഷേത്രത്തിലേയ്ക്ക്...അഞ്ജു തിണ്ണയിലിരുന്ന് രാമായണം വായിക്കുന്നുണ്ട്..ക്ഷണനേരം കൊണ്ട് തൊഴലും കഴിഞ്ഞു അവളോടൊത്ത് മടങ്ങി. ഇനീപ്പോ ദശപുഷ്പം പറിക്കാന്‍ സമയമില്ലല്ലോ..അച്ഛമ്മയുടെ സഹായം ചോദിക്കാമെന്നുവെച്ചാല്‍ പാവം കയ്യൊടിഞ്ഞിരിക്ക്യേം ആണ്..അവസാനം ഗേറ്റിനടുത്തു കണ്ട മുക്കുറ്റി പറിച്ചെടുത്ത് പൂജാമുറിയില്‍ വെച്ചു. ചടങ്ങു മുടക്കണ്ടാലോ..
കര്‍ക്കിടകമങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുന്നു..മുപ്പെട്ടുചൊവ്വാഴ്ചത്തെ മൈലാഞ്ചിയിടല്‍, ഉലുവാക്കഞ്ഞി കുടിക്കല്‍..ഒരു റിലേ പോലെ ഒരാള്‍ നിര്‍ത്തിയിടത്തുനിന്ന് അടുത്ത ആള്‍ തുടങ്ങുന്ന രാമായണവായന..

ഉലുവാക്കഞ്ഞിയുടെ ഔഷധഗുണങ്ങള്‍ അറിഞ്ഞുതുടങ്ങുന്നതിനു മുന്‍പു എനിക്കതു കാണ്ന്നതേ ചതുര്‍ത്‍ഥിയായിരുന്നു...ഞങ്ങളെ അതു കടിപ്പിക്കുക എന്ന ഭഗീരഥപ്രയത്നത്തില്‍ അമ്മയും അച്ഛമ്മയും അമ്മായിമാരും ഒക്കെ വിജയിക്കാറുള്ളത് അച്ഛച്ഛന്റേയും അച്ഛന്റേയും ഒക്കെ കണ്ണുവെട്ടിച്ചു കുറച്ചു പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്തിട്ടാവും..;-)
ദശപുഷ്പങ്ങളെല്ലാം തറവാട്ടിലെ അറയ്ക്കകത്തുണ്ടാവും-അച്ഛമ്മയ്ക്ക് ഈ പ്രായത്തിലും ഇതൊക്കെ ഒരു ജ്വരം പോലെയാണ്‍.
ഞാന്‍ പത്തെണ്ണത്തിന്റേം പേരുമറന്നു....മുക്കുറ്റി, മുയല്‍ച്ചെവിയന്‍, ക്രിഷ്നക്രാന്തി, തിരുതാളി, കയ്യുണ്യം(കയ്യോന്നി), നിലപ്പന, ഉഴിഞ്ഞ, കറുക,ചെറൂള, പൂവാങ്കുരുന്നില..അങ്ങനെ പോകുന്നു ദശപുഷ്പങ്ങള്‍...ഇവയില്‍ ചിലതൊക്കെ കണ്ടാല്‍ തിരിച്ചറിയാന്‍ ഇന്നും എനിക്കാവില്ല...പഴയ തലമുറയില്‍ നിന്ന്‍ എന്തൊക്കെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു.......?!
എന്റെ മനസ്സില്‍ കര്‍ക്കിടകം എന്നും നിഗൂഢതകളുടെ മാസമായിരുന്നു. ദാരിദ്ര്യദുഖത്തിനു പേരുകേട്ട കര്‍ക്കിടകത്തിലും‍ ഇല്ലാത്ത ‘ട്രീറ്റുകള്‍” ഉണ്ടാക്കി പിസാ ഹട്ടിലും മറ്റുമിരുന്നു വെട്ടി വിഴുങ്ങുമ്പോള്‍ മനസാ ചിരിച്ചു-സാമ്പത്തികപുരോഗതിയും പാശ്ചാത്യവല്‍ക്കരണവും ഒരു ശരാശരി മലയാളിയില്‍ തീര്‍ത്ത വിരോധാഭാസമോര്‍ത്ത്...!

posted by സ്വാര്‍ത്ഥന്‍ at 4:44 PM 0 comments