ഗന്ധര്‍വലോകം - ഒരിക്കല്‍ ഒരു കൊച്ചുബാവ
URL:http://gandharavan.blogspot.co...g-post_114533888199458630.html | Published: 4/18/2006 11:10 AM |
Author: ഗന്ധര്‍വന്‍ |
99 ഡിസംബറില്‍ സിംഗപ്പൂരിലെ സൈനികലാവണത്തില്‍ മെര്‍സിനറി പട്ടാളക്കാരനായ ഗന്ധര്‍വനെ അക്ഷാരാര്‍ത്തത്തില്‍ ഞെട്ടിച്ചുകൊണ്ടാണു ഭാര്യാ സഹോദരി ഭര്‍ത്താവും ബന്ധുവുമായ കൃഷ്ണകുമാര്‍ കൊച്ചുബാവയുടെ അകാലമരണ വാര്‍ത്ത അറിയിച്ചത്. സിംഗപ്പൂരില്‍ മലയാളം ചാനലുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഏഷ്യാനെറ്റിന്റെ റ്റെക്നികല്‍ ഓപറേഷന്‍സ് അന്നു സിംഗപ്പൂരിലായിരുന്നു. മൊബയിലുകള്‍ പ്രചാരത്തിലാവുന്നതേയുള്ളു. പേജറുകള്‍ സാര്‍വത്രികം. അതുക്കൊണ്ടു മൂന്നു നാലു തവണ ശ്രമിച്ചതിനു ശേഷമാണു ആസ്റ്റ്രേലിയയിലുള്ള അദ്ധേഹത്തിനു ഗന്ധര്‍വനോട് സംസാരിക്കാനായത്. മൂന്നു തവണ കൂടി വിളിച്ചു . ഒന്നുമാത്രം പറയാന്‍ . വിഷമിക്കരുത്.
നാട്ടുകാര്‍നാണെങ്കിലും നാട്ടിക എസ്സെന്‍ കോളേജില്‍ വെച്ചാണ്‍ കൊച്ചുബാവയ്യുമായി സുദ്രുടമായ ഒരു സൗഹ്രുതത്തിലാവുന്നത്. കശുമാവിന്‍ തോപ്പും, ഇയ്യാനി അമ്പലവും, കഞ്ചാവും, ദാര്‍ശനിക പ്രശ്നങ്ങളും, പ്രനയിനികളും, പ്രണയലേഖനങ്ങളും, കുടുംബ പ്രശ്നനങ്ങളും എല്ലാം പറയുവനാകുന്ന ഒരു സുഹ്രുത്തിനെ എന്നില്‍ കണ്ടു ബാവ. ലോകത്തിനെകുറിച്ചു , കപടതകളെ കുറിച്ചു ഗന്ധര്‍വന്റെ ആദ്യപാഠവും പോസ്റ്റ് ഗ്രാഡുാഷനും ബാവയില്‍ നിന്നു തന്നെ.
അക്കാലത്ത് മാത്രുഭൂമി ബാലപംക്തിയില്‍ കുഞ്ഞുണ്ണിമാഷുടെ നിര്‍ബന്ധത്തിനു വഴങ്ങി ധാരാളം എഴുതുമായിരുന്നു. മാത്രുഭൂമി സ്കൂള്‍ കോളേജ് വിദ്യാര്‍ത്തികള്‍ക്കായി നടത്തിയിരുന്ന മല്‍സരങ്ങളില്‍ ഒരിക്കല്‍ ഏകാംഗത്തിനും, പിന്നീട് ചെറുകഥക്കും സമ്മാനം നേടിയിരുന്നു. പ്രീഡിഗ്രി കഴിയുന്നതിനിടയില്‍ കലാകൗമുദിയുടേയും , മാത്രുഭൂമിയുടേയും, കുംകുമത്തിന്റേയും മുഖ്യധാരയിലെ പതിവു എഴുത്തുകാരില്‍ ഒരാളായി ഉയരാനും ബാവക്കു കഴിഞ്ഞു.
എന്നാല്‍ ജന്മ നാട്ടില്‍ ബാവ പോപുലറാകുന്നത് റേഡിയൊ നാടകങ്ങള്‍ വഴിയാണ്‍. അക്കാലത്ത്ഗ്രാമങ്ങളുടെ ഏറ്റവും പ്രിയംകരമായ വിനോദം റേഡിയൊ പ്രോഗ്രാംസ് ശ്രവിക്കലായിരുന്നു. സ്വന്തം ജീവിത മുഹുര്‍ത്തങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഇരുട്ട്, ബെലൂണ്‍ തുടങ്ങിയ നാടകങ്ങളിലൂടെ കുടുംബത്തിലേയും നാട്ടിലേയും ചിലര്‍ക്ക് നീരസമുണ്ടാകാന്‍ ഇടയായി. എന്തായാലും പ്രശസ്ഥി കുത്തനെ ഉയരുകയായിരുന്നു.
ബസ്സിലെ കോളേജിലേക്കുള്ള യാത്രയില്‍ നീരസം ഭാവിച്ച ലിസയുടെ വരച്ചു വരച്ചു വഷളായ മുഖത്തെക്കുറിച്ചെഴുതി അവളൂടെ സഹോദരന്മാര്‍ മര്‍ദ്ദിക്കുവാന്‍ എത്തിയതും ,മൗലവിയും, ഇട്ടൂപ്പും കഥാപാത്രമായപ്പോള്‍, അങ്ങാടി വിലക്കും, പള്ളിവിലക്കുമായത് ബാവയുടെ ക്ഥകള്‍ക്കുള്ള അന്നത്തെ പുരസ്കാരങ്ങള്‍.
എന്തിലും കൂടെ നില്‍ക്കാനുള്ള ഗന്ധര്‍വന്റെ വിപതിധൈര്യം സൗഹ്രുദത്തെ കൂടുതല്‍ ഗ്വഹരമാക്കി.
ഓരോ നാടകത്തിന്റേയും, കഥകളുടേയും പ്രതിഫലം ലഭിക്കുമ്പോള്‍ തുടങ്ങുന്ന എറണാകുളം യാത്രകള്‍. മറ്റൊരാത്മ സുഹ്രുത്തായ കുമാരനെ കാണാന്‍. പിന്നെ കലയിലെ സാഹിത്യ സമ്മേളനം. അക്കലത്ത് അവിടെ വി എം ജി പണിക്കര്‍, ജോര്‍ജ് ജോസഫ്, തോമസ് ജോസഫ്, ടി എം എബ്രഹാം, കെ എസ് നമ്പൂതിരി. പി എഫ് മാത്യൂസ്, ചുള്ളിക്കാട്, നടന്‍ മുരളി, വി രാജക്രിഷ്ണന്‍, കലാധരന്‍ അങ്ങിനെ ഒട്ടനവധി പേര്‍ ഉണ്ടാകുമായിരുന്നു .
കലയിലെ സാഹിത്യസമ്മേളനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും ഒടുവില്‍ നഗര്‍കാഴ്ച്ചകളിലേക്കു ഊളിയിടുന്നു. ചെറിയ തോതിലെ മദ്യപാനത്തിനു ശേഷം രാവേറെ ചെല്ലുമ്പോള്‍ കുമാരന്റെ മുറിയിലേക്കു കയറിച്ചെല്ലുന്നു. പിന്നെ ബാവ നിശ്ശബ്ദനായിരിക്കും. കാരണം മദ്യപിച്ചതു ഗാന്ധിയനായ കുമാരനറിയരുത്. പലവട്ടം ആവര്‍ത്തിച്ചതാണി യാത്രകള്‍. ഇതിനിടയില്‍ കുമാരന്റെ പ്രണയവും കൊച്ചു ബാവയുടെ..... അതു കുത്തുകളില്‍ തന്നെ നില്‍ക്കട്ടെ.
ഗന്ധര്‍വനെ വീട്ടിലെ പരിതസ്ഥിതി ഉത്തരായനത്തിലേക്കുന്തി വിട്ടു. 2 വര്‍ഷത്തെ ദേശാടനം കഴിഞ്ഞ് ഗന്ധര്‍വന്‍ വന്ന സമയത്ത് എഴുതിയ തിരക്കഥയാണ്‍ ബെലൂണിന്റേത്. നാന അവാര്‍ഡ് നേടിയ ഈ തിരക്കഥ നാനക്കാര്‍ തന്നെ സിനിമയാക്കി. മൂകേഷ് നായകനും മമ്മുട്ടി ഉപനായകനുമായിരുന്നു ഈ പടത്തില്‍. കൊട്ടാരക്കരയുടെ മകള്‍ ശോഭയായിരുന്നു നായിക. ശക്തമായ തിര്‍ക്കഥയാണെങ്കിലും അതുപോളിയുമെന്നു ബാവ മന്‍സ്സിലാക്കിയിരുന്നു.
കാരണം നാനക്കാര്‍ ബാലചന്ദ്രമേനോനെ മാറ്റി പകരം രെവിഗുപ്തന്‍ എന്ന പുതിയ സംവിധായകനെയാണേര്‍പ്പെടുത്തിയത്. അയാളുടെ കഴിവില്‍ സംശയാലുവായിരുന്നു ബാവ. വിചാരിച്ചതുപോലെ പടം പൊട്ടി.
പിന്നീട് ബാവയും ഗന്ധര്‍വനും പ്രവാസ ജീവിതം തുടങ്ങി. ഗള്‍ഫിലെ ബിസിനസ്സുകാരനായ സഹൊദരന്റെ കൂടെച്ചേര്‍ന്നു ബാവ. ഈ പ്രവാസ ജീവിതത്തിനിടക്കാണ്‍ പെരുംകളിയാട്ടം, ഒന്നങ്ങനെ ഒന്നിങ്ങനെ, കുറ്റിപ്പുറത്തെ കുഴലൂത്തുകാരന്‍, വ്രുദ്ധ സദനം തുടങ്ങി ഒരു പാടു പുസ്തകങ്ങള്‍ എഴുതിയത്. യു കെ കുമാരനോടും സാഹിത്യത്തോടും ഉള്ള അടുപ്പം പ്രവാസജീവിതമവസാനിപ്പിച്ച് മുഴുനീള സാഹിത്യകാരനാകാന്‍, കോഴിക്കോട്ടെ ചെലവൂരില്‍ വീടു വാങ്ങി താമസമാക്കി. ബേവിഞ്ച അബ്ദുള്ള തുടങ്ങിയ ഗള്‍ഫ് വോയ്സിന്റെ പത്രാധിപര്‍കൂടി ആയപ്പോള്‍ സന്തോഷപൂര്‍ണവും തിരക്കുപിടിച്ചതുമായ
പിന്നെ ബാവയെ കാണുന്നത്, ഗന്ധര്‍വ സഹോദരിയുടെ വിവാഹവേദിയിലാണ്‍. ചെലവൂരിലെ വീട്ടില്‍ ചെല്ലാത്തതിനും അവന്റെ ആതിഥേയമര്യാദകള്‍ സ്വീകരിക്കാത്തതിനും അറിയാവുന്ന തെറി മുഴുവന്‍ ചുരുങ്ങിയനേരം കോണ്ട് പറഞ്ഞു യാത്രപറഞ്ഞു. പോകുമ്പോള്‍ അറമ്പറ്റിയതുപോലെ ഇതുകൂടി പറഞ്ഞു " ഇപ്രാവശ്യം നീ വന്നില്ലെങ്കില്‍ ഒരു വരവിലും നിനക്കെന്നെ കാണനാകില്ല ". സ്വയം മരണത്തെ അറിഞ്ഞ പ്രവാചക തുല്യമുള്ള വാക്കുകളായിരുന്നു അത്. ഗന്ധര്‍വന്‍ പതിവ് പൊലെ ആരേയും കാണാതേയും ആരോടും യാത്രപറയാതേയും തിരികെ സിംഗപ്പൂരിലേക്കു പോയി.
ആ ഡിസംബറില്‍................
എം മുകുന്ദന്‍ ബാവയുടെ വേര്‍പാടില്‍ മനം നൊന്തു പറഞ്ഞതിതാണ്‍ " എന്തിന്‍ നീ ഞങ്ങള്‍ക്കു മുമ്പേ പോയി . നീയില്ലാത്ത വിരസ ജീവിതം ഞങ്ങള്‍ക്കു വേണ്ട".
സാഹിത്യത്തിനു വേണ്ടീ ഒരു ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു ബാവ. പ്രശസ്തിയുടെ മുകളിലെത്തിയതും തിരിച്ചു വിളിച്ചു ഈ കാട്ടൂര്‍ സുല്‍ത്താനെ. ഏറ്റവും വായീക്കപ്പെട്ടിരുന്ന ഈ യുവാവു പൊടുന്നനെ വിസ്മ്രുതനാകുന്നതും ഗന്ധര്‍വനെ വേദനിപ്പിക്കുന്ന ദയനീയാനുഭവം. അടുത്ത സുഹ്രുത്തുക്കള്‍ക്കും ബാവസ്മ്രണ അവരുടെ പ്രശസ്തിക്കുതകുമോ എന്ന് ചിന്തയിലേക്കധപ്പതിക്കുന്നതും കലികാല വൈചിത്ര്യം

0 Comments:
Post a Comment
<< Home